മീഖ
1 യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്,+ ഹിസ്കിയ+ എന്നിവരുടെ കാലത്ത് മൊരേശെത്തുകാരനായ മീഖയ്ക്കു*+ ശമര്യയെയും യരുശലേമിനെയും കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. ആ ദർശനത്തിൽ യഹോവ മീഖയ്ക്ക് ഈ സന്ദേശം നൽകി:
2 “ജനങ്ങളേ, കേൾക്കൂ!
ഭൂമിയേ, അതിലുള്ള സകലവുമേ, ശ്രദ്ധിക്കൂ!
യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.
പരമാധികാരിയായ യഹോവ നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കട്ടെ.+
3 ഇതാ, യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെടുന്നു!
ദൈവം ഇറങ്ങിവന്ന് ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ നടക്കും.
4 തീയിൽ മെഴുക് ഉരുകുന്നതുപോലെ
ദൈവത്തിന്റെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകിപ്പോകും;+
മലഞ്ചെരിവിലൂടെ വെള്ളം കുത്തിയൊലിച്ചുവരുമ്പോൾ എന്നപോലെ
താഴ്വരകൾ പിളർന്നുപോകും.
5 യാക്കോബിന്റെ ധിക്കാരപ്രവൃത്തികളും
ഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും കാരണമാണ് ഇതെല്ലാം സംഭവിച്ചത്.+
യാക്കോബിന്റെ ധിക്കാരത്തിന് ഉത്തരവാദി ആരാണ്? ശമര്യയല്ലേ?+
യഹൂദയിലെ ആരാധനാസ്ഥലങ്ങൾ* നിർമിച്ചത് ആരാണ്?+ യരുശലേമല്ലേ?
6 ഞാൻ ശമര്യയെ വയലിൽ കൂട്ടിയിട്ടിരിക്കുന്ന നാശാവശിഷ്ടങ്ങൾപോലെയാക്കും;
മുന്തിരി നട്ടുപിടിപ്പിക്കാനുള്ള ഒരു സ്ഥലമാക്കും.
അവളുടെ കല്ലുകൾ ഞാൻ താഴ്വരയിലേക്കു വലിച്ചെറിയും;*
അവളുടെ അടിസ്ഥാനങ്ങൾ തെളിഞ്ഞുകിടക്കും.
7 കൊത്തിയുണ്ടാക്കിയ രൂപങ്ങളെല്ലാം ഞാൻ തകർത്തുകളയും;+
ശരീരം വിറ്റ് അവൾ നേടിയ സമ്മാനങ്ങളെല്ലാം* കത്തിച്ചുകളയും.+
അവളുടെ വിഗ്രഹങ്ങൾ മുഴുവൻ ഞാൻ നശിപ്പിക്കും.
വേശ്യാവൃത്തിയുടെ കൂലികൊണ്ടാണ് അവൾ അവയെല്ലാം നേടിയത്;
അവ വീണ്ടും വേശ്യകൾക്കുള്ള കൂലിയായി മാറും.”
8 ഇതു നിമിത്തം ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും;+
വസ്ത്രം ധരിക്കാതെയും ചെരിപ്പിടാതെയും നടക്കും.+
ഞാൻ കുറുനരിയെപ്പോലെ ഓരിയിടും;
ഒട്ടകപ്പക്ഷിയെപ്പോലെ കരയും.
എന്റെ ജനത്തിന്റെ കവാടം വരെ, യരുശലേം വരെ, അതു വ്യാപിച്ചിരിക്കുന്നു.+
10 “ഗത്തിൽ ഇക്കാര്യം അറിയിക്കരുത്;
നീ കരയുകയേ അരുത്.
ബേത്ത്-അഫ്രയിലെ* പൊടിയിൽ കിടന്നുരുളുക.
11 ശാഫീരിൽ താമസിക്കുന്നവരേ,* നഗ്നരായി നാണംകെട്ട് പുറപ്പെട്ടുപോകൂ.
സയനാനിൽ താമസിക്കുന്നവർ* പുറത്ത് വന്നിട്ടില്ല.
ബേത്ത്-ഏസെൽ നിലവിളിക്കും, അത് ഇനി നിങ്ങളെ സഹായിക്കില്ല.
12 മാരോത്തിൽ താമസിക്കുന്നവർ* നന്മ വരുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാൽ യഹോവയിൽനിന്ന് യരുശലേംകവാടത്തിലേക്കു തിന്മയാണു വന്നത്.
13 ലാഖീശിൽ താമസിക്കുന്നവരേ,*+ കുതിരകളെ രഥത്തിൽ പൂട്ടുക.
സീയോൻപുത്രിയുടെ പാപത്തിന്റെ തുടക്കം നിങ്ങളാണ്.
ഇസ്രായേലിന്റെ ധിക്കാരം നിങ്ങളിൽ കണ്ടല്ലോ.+
14 നിങ്ങൾ മൊരേശെത്ത്-ഗത്തിനെ സമ്മാനങ്ങൾ നൽകി യാത്രയയയ്ക്കും.
അക്കസീബിലെ+ വീടുകൾ ഇസ്രായേൽരാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.
15 മാരേശയിൽ താമസിക്കുന്നവരേ,*+ നിങ്ങളെ കീഴടക്കാൻ* ഞാൻ ഒരാളെ കൊണ്ടുവരും.+
ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം+ വരെ എത്തും.
16 നീ സ്നേഹിക്കുന്ന നിന്റെ മക്കൾക്കുവേണ്ടി മുടി മുറിച്ചുകളഞ്ഞ് തല മൊട്ടയടിക്കുക.
കഴുകന്റേതുപോലെ തല കഷണ്ടിയാക്കുക;
ശത്രുക്കൾ അവരെ ബന്ദികളായി കൊണ്ടുപോയല്ലോ.”+
2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയും
ദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്
നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+
2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+
അന്യരുടെ വീടുകളും കൈക്കലാക്കുന്നു.
മറ്റുള്ളവരുടെ വീടും അവരുടെ അവകാശവും
അവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+
3 അതുകൊണ്ട് യഹോവ പറയുന്നു:
‘ഞാൻ ഇതാ, ഈ കുടുംബത്തിന് ഒരു ആപത്തു വരുത്താൻ പദ്ധതിയിടുന്നു;+ അതിൽനിന്ന് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.*+
അതു കഷ്ടത നിറഞ്ഞ ഒരു സമയമായിരിക്കും;+ പിന്നെ ഒരിക്കലും നിങ്ങൾ അഹങ്കരിക്കില്ല.+
4 അന്നു ജനം നിങ്ങളെക്കുറിച്ച് ഒരു പഴഞ്ചൊല്ലു പറയും;
എന്റെ ജനത്തിന്റെ ഓഹരി കൈമറിഞ്ഞുപോകാൻ ദൈവം ഇടയാക്കിയിരിക്കുന്നു;
ദൈവം അത് എന്നിൽനിന്ന് എടുത്തുമാറ്റി!+
ഞങ്ങളുടെ നിലങ്ങൾ ദൈവം അവിശ്വസ്തനു കൊടുത്തിരിക്കുന്നു.”
5 നറുക്കിട്ട് ദേശം അളവുനൂൽകൊണ്ട് അളന്ന് തരാൻ
യഹോവയുടെ സഭയിൽ നിനക്ക് ആരുമുണ്ടായിരിക്കില്ല.
6 “പ്രസംഗിക്കുന്നതു നിറുത്തൂ!” എന്ന് അവർ പ്രസംഗിക്കുന്നു,
“അവർ ഇക്കാര്യങ്ങൾ പ്രസംഗിക്കരുത്;
നമുക്ക് അപമാനം വരില്ല!”
7 യാക്കോബുഗൃഹമേ, ജനം ഇങ്ങനെ പറയുന്നു:
“യഹോവയുടെ ആത്മാവ് കോപിച്ചെന്നോ?
ദൈവമാണോ ഇതെല്ലാം ചെയ്തത്?”
നേരോടെ നടക്കുന്നവർക്ക് എന്റെ വാക്കുകൾ നന്മ വരുത്തില്ലേ?
8 എന്നാൽ ഇപ്പോൾ എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു.
യുദ്ധം കഴിഞ്ഞ് മടങ്ങുന്നവരെപ്പോലെ നിർഭയം യാത്ര ചെയ്യുന്നവരുടെ വസ്ത്രവും
വിശേഷപ്പെട്ട ആഭരണവും* നിങ്ങൾ പരസ്യമായി പിടിച്ചുപറിക്കുന്നു.
9 എന്റെ ജനത്തിലെ സ്ത്രീകളെ അവർ സുഖമായി കഴിഞ്ഞിരുന്ന വീടുകളിൽനിന്ന് നിങ്ങൾ ഓടിച്ചുകളയുന്നു;
അവരുടെ മക്കളിൽനിന്ന് നിങ്ങൾ എന്നേക്കുമായി എന്റെ തേജസ്സ് എടുത്തുകളയുന്നു.
10 എഴുന്നേറ്റ് പോകൂ, ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല.
അശുദ്ധി നിമിത്തം+ നാശം, സമ്പൂർണനാശംതന്നെ, വന്നിരിക്കുന്നു.+
11 ഒരുവൻ കാറ്റിന്റെയും വഞ്ചനയുടെയും വഴിയിൽ നടന്ന്,
“വീഞ്ഞിനെയും മദ്യത്തെയും കുറിച്ച് ഞാൻ നിങ്ങളോടു പ്രസംഗിക്കാം” എന്നു നുണ പറഞ്ഞാൽ,
അവൻതന്നെയാണ് ഈ ജനത്തിനു യോജിച്ച ഉപദേശകൻ.+
12 യാക്കോബേ, ഞാൻ നിങ്ങളെയെല്ലാം കൂട്ടിച്ചേർക്കും.
ഇസ്രായേലിന്റെ ശേഷിച്ചവരെയെല്ലാം ഞാൻ വിളിച്ചുകൂട്ടും.+
ഞാൻ അവരെ തൊഴുത്തിലെ ആടുകളെപ്പോലെ,
മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റത്തെപ്പോലെ, ഒരുമിച്ചുചേർക്കും.+
അവിടെ ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കും.’+
അവരുടെ രാജാവ് അവർക്കു മുന്നിൽ പോകും,
അവരുടെ തലപ്പത്ത് യഹോവയുണ്ടായിരിക്കും.”+
3 ഞാൻ പറഞ്ഞു: “യാക്കോബിന്റെ തലവന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഒന്നു ശ്രദ്ധിക്കൂ.+
ന്യായം എന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ?
2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു.+
നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞുകളയുകയും അസ്ഥികളിൽനിന്ന് മാംസം പറിച്ചെടുക്കുകയും ചെയ്യുന്നു.+
3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+
അവരുടെ തൊലി ഉരിഞ്ഞുകളയുകയും
അവരുടെ അസ്ഥികൾ തകർത്ത് കഷണങ്ങളാക്കുകയും ചെയ്യുന്നു.+
നിങ്ങൾ അവരെ കലത്തിൽ* ഇട്ട് വേവിക്കുന്ന ഇറച്ചിപോലെയാക്കി.
4 അന്ന് അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും;
എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല.
5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാനം!’ എന്നു പറയുകയും+
വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യുന്നവരോട്,
എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരോട്, യഹോവയ്ക്കു പറയാനുള്ളത് ഇതാണ്:+
6 ‘നിങ്ങൾക്ക് ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+
നിങ്ങൾക്ക് ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല.
പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്തമിക്കും,
പകൽ അവർക്ക് ഇരുട്ടായി മാറും.+
ദൈവം മറുപടി കൊടുക്കാത്തതുകൊണ്ട്
അവർക്കെല്ലാം വായ് പൊത്തേണ്ടിവരും.’”*
8 എന്നാൽ എന്നിൽ യഹോവയുടെ ആത്മാവ് ശക്തി നിറച്ചിരിക്കുന്നു;
യാക്കോബിനോട് അവന്റെ ധിക്കാരത്തെക്കുറിച്ചും ഇസ്രായേലിനോട് അവന്റെ പാപത്തെക്കുറിച്ചും പറയാൻ
ഞാൻ നീതിയും ബലവും നിറഞ്ഞവനായിരിക്കുന്നു.
9 യാക്കോബുഗൃഹത്തിന്റെ തലവന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഇതു കേൾക്കൂ.+
നീതിയെ വെറുക്കുകയും നേരെയുള്ളതെല്ലാം വളവുള്ളതാക്കുകയും ചെയ്യുന്നവരേ,+
10 സീയോനെ രക്തച്ചൊരിച്ചിൽകൊണ്ടും യരുശലേമിനെ അനീതികൊണ്ടും പണിയുന്നവരേ, ഇതു ശ്രദ്ധിക്കൂ.+
11 അവളുടെ നേതാക്കന്മാർ കൈക്കൂലി വാങ്ങി വിധി കല്പിക്കുന്നു;+
അവളുടെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+
എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്* ഇങ്ങനെ പറയുന്നു:
“യഹോവ നമ്മുടെകൂടെയില്ലേ?+
ആപത്തുകളൊന്നും നമുക്കു വരില്ല.”+
12 അതുകൊണ്ട് നിങ്ങൾ കാരണം
സീയോനെ വയൽപോലെ ഉഴുതുമറിക്കും.
യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+
ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.+
യഹോവയുടെ ആലയമുള്ള പർവതം+
പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവും
കുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.
ആളുകൾ അതിലേക്ക് ഒഴുകിച്ചെല്ലും.+
2 അനേകം ജനതകൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”
സീയോനിൽനിന്ന് നിയമവും*
യരുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല,
അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
4 അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും;*+
ആരും അവരെ പേടിപ്പിക്കില്ല;+
സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
5 ആളുകളെല്ലാം അവരവരുടെ ദൈവത്തിന്റെ നാമത്തിൽ നടക്കും;
എന്നാൽ നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.+
6 യഹോവ പ്രഖ്യാപിക്കുന്നു:
“അന്നു ഞാൻ മുടന്തുള്ളവളെ കൂട്ടിച്ചേർക്കും;
നാലുപാടും ചിതറിപ്പോയവളെയും
ഞാൻ മുറിവേൽപ്പിച്ചവരെയും ഒന്നിച്ചുചേർക്കും.+
7 മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷിപ്പിക്കും,+
ദൂരേക്ക് ഓടിച്ചവളെ ഞാൻ ശക്തിയുള്ള ഒരു ജനതയാക്കും.+
യഹോവ സീയോൻ പർവതത്തിൽ രാജാവായി ഭരിക്കും;
ഇന്നുമുതൽ എന്നെന്നും അവരുടെ മേൽ വാഴും.
8 ആട്ടിൻപറ്റത്തിന്റെ ഗോപുരമേ,
സീയോൻപുത്രിയുടെ കുന്നേ,+
ആദ്യത്തെ* സാമ്രാജ്യം നിന്നിലേക്കു വരും,+
യരുശലേംപുത്രിയുടെ സ്വന്തമായ രാജ്യം നിന്നിലേക്കു വരും.+
9 നീ എന്തിനാണ് ഇങ്ങനെ ബഹളമുണ്ടാക്കുന്നത്?
നിനക്കു രാജാവില്ലേ?
നിനക്ക് ഉപദേശകനില്ലേ?
പിന്നെ എന്തിനാണു പ്രസവിക്കുന്ന സ്ത്രീയെപ്പോലെ വേദനിക്കുന്നത്?+
10 സീയോൻപുത്രിയേ, പ്രസവിക്കുന്ന ഒരു സ്ത്രീയെപ്പോലെ ഞരങ്ങുക, വേദനകൊണ്ട് പുളയുക;
നിനക്കു നഗരം വിട്ട് വിജനപ്രദേശത്ത് താമസിക്കേണ്ടിവരും.
നീ ബാബിലോൺ വരെ ചെല്ലും,+
അവിടെ നിനക്കു രക്ഷ കിട്ടും.+
അവിടെവെച്ച് യഹോവ ശത്രുക്കളുടെ കൈയിൽനിന്ന് നിന്നെ തിരികെ വാങ്ങും.+
11 ഇപ്പോൾ അനേകം ജനതകൾ നിനക്ക് എതിരെ കൂട്ടംകൂടും.
അവർ പറയും: ‘അവൾ അശുദ്ധയാകട്ടെ,
സീയോന് ഇങ്ങനെ സംഭവിക്കുന്നതു കണ്ട് നമുക്കു രസിക്കാം.’
12 എന്നാൽ യഹോവയുടെ ചിന്തകൾ അവർക്ക് അറിയില്ല;
ദൈവത്തിന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലാകുന്നില്ല.
കൊയ്തെടുത്ത പുതിയ കറ്റകൾ മെതിക്കളത്തിൽ ശേഖരിക്കുന്നതുപോലെ ദൈവം അവരെ ശേഖരിക്കും.
13 സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;+
ഞാൻ നിന്റെ കൊമ്പുകൾ ഇരുമ്പും
നിന്റെ കുളമ്പുകൾ ചെമ്പും ആക്കും;
നീ അനേകം രാജ്യങ്ങളെ ഇടിച്ചുപൊടിയാക്കും.+
അവർ ഉണ്ടാക്കിയ അന്യായലാഭം നീ യഹോവയ്ക്കു സമർപ്പിക്കും;
അവരുടെ സമ്പത്തു മുഴുഭൂമിയുടെയും നാഥനു നൽകും.”+
5 “ആക്രമണത്തിന് ഇരയാകുന്ന മകളേ,
നീ ഇതാ സ്വയം മുറിവേൽപ്പിക്കുന്നു.
ശത്രു ഞങ്ങളെ ഉപരോധിച്ചിരിക്കുന്നു.+
അവർ ഇസ്രായേലിന്റെ ന്യായാധിപന്റെ മുഖത്ത് വടികൊണ്ട് അടിക്കുന്നു.+
നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലും
എനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+
അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.
3 ഗർഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ
ദൈവം അവരെ ഉപേക്ഷിക്കും.
അവന്റെ ബാക്കിയുള്ള സഹോദരന്മാർ ഇസ്രായേൽ ജനത്തിലേക്കു തിരികെ വരും.
4 അവൻ എഴുന്നേറ്റുനിന്ന് യഹോവയുടെ ശക്തിയിലും
അവന്റെ ദൈവമായ യഹോവയുടെ ശ്രേഷ്ഠമായ നാമത്തിലും ആടുകളെ മേയ്ക്കും.+
അസീറിയക്കാർ നമ്മുടെ ദേശം ആക്രമിച്ച് കോട്ടഗോപുരങ്ങളിൽ കയറിയാൽ+
നമ്മൾ അവർക്കെതിരെ ഏഴ് ഇടയന്മാരെ,
അതെ, മനുഷ്യകുലത്തിലെ എട്ടു പ്രഭുക്കന്മാരെ,* എഴുന്നേൽപ്പിക്കും.
6 അവർ നിമ്രോദിന്റെ ദേശത്തെ+ അതിന്റെ കവാടങ്ങളിൽവെച്ച് മേയ്ക്കും;
അസീറിയയെ വാളുകൊണ്ട് മേയ്ക്കും.+
അസീറിയക്കാർ നമ്മുടെ ദേശം ആക്രമിക്കുകയും നമ്മുടെ മണ്ണിൽ കാൽ കുത്തുകയും ചെയ്യുമ്പോൾ
അവൻ നമ്മളെ അവരിൽനിന്ന് രക്ഷിക്കും.+
7 യാക്കോബിൽ ശേഷിക്കുന്നവർ ജനസമൂഹങ്ങൾക്കിടയിൽ
യഹോവയിൽനിന്നുള്ള മഞ്ഞുപോലെയും
സസ്യങ്ങളുടെ മേൽ പെയ്യുന്ന മഴപോലെയും ആയിരിക്കും.
അതു മനുഷ്യനെ ആശ്രയിക്കുന്നില്ല;
മനുഷ്യമക്കൾക്കുവേണ്ടി കാത്തുനിൽക്കുന്നുമില്ല.
8 യാക്കോബിൽ ശേഷിക്കുന്നവർ ജനതകൾക്കിടയിൽ,
ജനസമൂഹങ്ങൾക്കിടയിൽ,
വന്യമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും
ആട്ടിൻപറ്റത്തിന് ഇടയിലെ യുവസിംഹംപോലെയും* ആയിരിക്കും.
അത് അടുത്ത് വന്ന് ഇരയുടെ മേൽ ചാടിവീണ് അതിനെ കടിച്ചുകീറുന്നു;
അതിന്റെ വായിൽനിന്ന് രക്ഷപ്പെടുത്താൻ ആരുമില്ല.
9 നിന്റെ കൈ എതിരാളികൾക്കു മീതെ ഉയർന്നിരിക്കും;
നിന്റെ ശത്രുക്കളെല്ലാം നശിച്ചുപോകും.”
10 യഹോവ പ്രഖ്യാപിക്കുന്നു:
“അന്നു ഞാൻ നിങ്ങളുടെ കുതിരകളെയും രഥങ്ങളെയും ഇല്ലാതാക്കും.
11 നിങ്ങളുടെ ദേശത്തെ നഗരങ്ങൾ ഞാൻ നശിപ്പിക്കും;
കോട്ടമതിലുള്ള സ്ഥലങ്ങളെല്ലാം ഞാൻ തകർത്തുകളയും.
12 നിന്റെ ആഭിചാരം* ഞാൻ അവസാനിപ്പിക്കും;
മന്ത്രവാദം ചെയ്യുന്ന ആരും നിങ്ങൾക്കിടയിലുണ്ടായിരിക്കില്ല.+
13 നിങ്ങളുടെ തൂണുകളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ഞാൻ നശിപ്പിക്കും;
നിങ്ങൾ കൈകൊണ്ട് ഉണ്ടാക്കിയവയ്ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പിടില്ല.+
15 എന്നെ അനുസരിക്കാത്ത ജനതകളോട്
ഞാൻ ക്രോധത്തോടെയും ഉഗ്രകോപത്തോടെയും പ്രതികാരം ചെയ്യും.”
6 യഹോവയ്ക്കു പറയാനുള്ളതു ശ്രദ്ധിക്കൂ.
എഴുന്നേറ്റ് പർവതങ്ങളുടെ മുന്നിൽ നിങ്ങളുടെ വാദങ്ങൾ നിരത്തുക,
കുന്നുകൾ നിങ്ങളുടെ ശബ്ദം കേൾക്കട്ടെ.+
2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,
യഹോവയുടെ വാദങ്ങൾ കേൾക്കൂ.+
യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;
ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+
3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു?
ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+
എനിക്ക് എതിരെ സാക്ഷി പറയൂ.
4 ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നു;+
അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു;+
നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.+
5 എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ പദ്ധതി എന്തായിരുന്നെന്നും+
ബയോരിന്റെ മകനായ ബിലെയാം അവനോട് എന്തു പറഞ്ഞെന്നും ഓർത്തുനോക്കൂ.+
അപ്പോൾ യഹോവയുടെ പ്രവൃത്തികൾ നീതിയുള്ളവയെന്നു നിങ്ങൾക്കു മനസ്സിലാകും.”
6 ഞാൻ യഹോവയുടെ മുമ്പാകെ എന്തുമായി ചെല്ലും?
സ്വർഗത്തിലെ ദൈവത്തിനു മുന്നിൽ കുമ്പിടാൻ പോകുമ്പോൾ എന്തു കൊണ്ടുചെല്ലും?
സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ ദൈവമുമ്പാകെ പോകണോ?
ഒരു വയസ്സുള്ള കാളക്കുട്ടികളെ കൊണ്ടുപോകണോ?+
7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?
പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+
എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയും
എന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+
8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്.
നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+
ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെ
യഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?*
വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക.+
10 ദുഷ്ടന്റെ വീട്ടിൽ ഇപ്പോഴും ദുഷ്ടതകൊണ്ട് നേടിയ സമ്പാദ്യമുണ്ടോ?
അറപ്പുളവാക്കുന്ന തരം അളവുപാത്രങ്ങളുണ്ടോ?*
11 കള്ളത്തുലാസുകൾ കൈയിൽവെച്ച്, സഞ്ചി നിറയെ കള്ളത്തൂക്കക്കട്ടികളുമായി,+
എനിക്കു സന്മാർഗിയായി ജീവിക്കാൻ* കഴിയുമോ?
12 അവളുടെ പണക്കാർ അക്രമത്തെ സ്നേഹിക്കുന്നു;
അവളിൽ താമസിക്കുന്നവർ നുണ പറയുന്നു.+
അവരുടെ വായിലെ നാവ് വഞ്ചന നിറഞ്ഞത്.+
13 “അതുകൊണ്ട്, ഞാൻ നിന്നെ അടിച്ച് മുറിവേൽപ്പിക്കും;+
നിന്റെ പാപങ്ങൾ നിമിത്തം നിന്നെ വിജനമാക്കും.
നീ എടുത്തുമാറ്റുന്നവ സുരക്ഷിതമായി കൊണ്ടുപോകാൻ നിനക്കാകില്ല;
നീ കൊണ്ടുപോകുന്നതെല്ലാം ഞാൻ വാളിന് ഏൽപ്പിച്ചുകൊടുക്കും.
15 നീ വിത്തു വിതയ്ക്കും, എന്നാൽ കൊയ്യില്ല.
നീ ചക്കിൽ ഇട്ട് ഒലിവ് ചവിട്ടും, എന്നാൽ ആ എണ്ണ ഉപയോഗിക്കാൻ നിനക്കാകില്ല.
നീ പുതുവീഞ്ഞ് ഉണ്ടാക്കും, എന്നാൽ നിനക്ക് അതു കുടിക്കാൻ കഴിയില്ല.+
16 കാരണം നിങ്ങൾ ഒമ്രിയുടെ നിയമങ്ങൾ അനുസരിക്കുന്നു,
ആഹാബുഗൃഹത്തിന്റെ പ്രവൃത്തികളെല്ലാം പിൻപറ്റുന്നു;+
അവരുടെ ഉപദേശങ്ങൾ അനുസരിച്ചാണു നിങ്ങൾ ജീവിക്കുന്നത്.
അതുകൊണ്ട്, നിന്നെ ഞാൻ പേടിപ്പെടുത്തുന്ന ഒരിടമാക്കും;
അവളിൽ താമസിക്കുന്നവരെ ആളുകൾ കളിയാക്കി ചൂളമടിക്കും;+
ജനതകളുടെ നിന്ദ നിങ്ങൾക്കു സഹിക്കേണ്ടിവരും.”+
7 എന്റെ കാര്യം കഷ്ടംതന്നെ.
വേനൽക്കാലപഴങ്ങൾ പറിച്ചശേഷം അത്തിയുടെ അടുത്ത് ചെല്ലുന്നവനെപ്പോലെയും
മുന്തിരിക്കൊയ്ത്തിനു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ് ഞാൻ.
തിന്നാൻ മുന്തിരിക്കുലകളൊന്നുമില്ല;
ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പഴങ്ങളുമില്ല.
എല്ലാവരും രക്തം ചൊരിയാൻ ഒളിച്ചിരിക്കുന്നു.+
അവർ വല വിരിച്ച് സ്വന്തം സഹോദരനെ വേട്ടയാടുന്നു.
3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്;+
പ്രഭു പ്രതിഫലം ചോദിക്കുന്നു;
ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+
പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+
അവർ കൂടിയാലോചിച്ച് പദ്ധതിയിടുന്നു.*
നിന്റെ കാവൽക്കാരുടെ ദിവസം വരും;
നിന്റെ കണക്കു തീർക്കാനുള്ള ദിവസം വന്നെത്തും;+
അപ്പോൾ അവർ ഭയപ്പെടും.+
നിന്റെ മാറോടു ചേർന്ന് കിടക്കുന്നവളോടു സംസാരിക്കുമ്പോൾ സൂക്ഷിക്കുക.
6 മകൻ അപ്പനെ നിന്ദിക്കുന്നു;
മകൾ അമ്മയ്ക്കെതിരെ എഴുന്നേൽക്കുന്നു;+
മരുമകൾ അമ്മായിയമ്മയ്ക്കെതിരെ തിരിയുന്നു.+
ഒരാളുടെ വീട്ടുകാർതന്നെയാണ് അയാളുടെ ശത്രുക്കൾ.+
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+
എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+
എന്റെ ദൈവം എന്റെ വിളി കേൾക്കും.+
8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്.
ഞാൻ വീണെങ്കിലും എഴുന്നേൽക്കും;
ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.
9 യഹോവ എനിക്കുവേണ്ടി വാദിച്ച് എനിക്കു നീതി നടത്തിത്തരുന്നതുവരെ
ഞാൻ ദൈവകോപം ചുമക്കും.
ഞാൻ ദൈവത്തോടു പാപം ചെയ്തുപോയല്ലോ.+
ദൈവം എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും;
ഞാൻ ദൈവത്തിന്റെ നീതി കാണും.
എന്റെ കണ്ണുകൾ അവളെ കാണും.
തെരുവിലെ ചെളിപോലെ അവൾ ചവിട്ടിയരയ്ക്കപ്പെടും.
12 അന്ന് അവർ ദൂരെ അസീറിയയിൽനിന്നും ഈജിപ്തുനഗരങ്ങളിൽനിന്നും
നിന്റെ അടുത്തേക്കു വരും.
ഈജിപ്ത് മുതൽ യൂഫ്രട്ടീസ് നദി വരെയും
കടൽമുതൽ കടൽവരെയും പർവതംമുതൽ പർവതംവരെയും ഉള്ളവർ നിന്റെ അടുത്ത് വരും.+
14 നിന്റെ കോൽകൊണ്ട് നിന്റെ ജനത്തെ, നിന്റെ അവകാശമായ ആട്ടിൻപറ്റത്തെ, മേയ്ക്കുക.+
അവർ ഒറ്റയ്ക്കു കാട്ടിൽ കഴിയുന്നു, ഫലവൃക്ഷത്തോപ്പിനു നടുവിൽ വസിക്കുന്നു.
പണ്ടത്തെപ്പോലെ അവർ ബാശാനിലും ഗിലെയാദിലും+ മേഞ്ഞുനടക്കട്ടെ.
15 “ഈജിപ്ത് ദേശത്തുനിന്ന് നീ പോന്ന കാലത്ത് ചെയ്തതുപോലെ
ഞാൻ അവന് അത്ഭുതങ്ങൾ കാണിച്ചുകൊടുക്കും.+
16 വളരെ ശക്തരായ ജനതകൾപോലും അതു കണ്ട് നാണംകെടും.+
അവർ കൈകൊണ്ട് വായ് പൊത്തും;
അവർ ബധിരരായിപ്പോകും.
17 അവർ പാമ്പുകളെപ്പോലെ പൊടി നക്കും;+
ഇഴജന്തുക്കളെപ്പോലെ പേടിച്ചുവിറച്ച് അവരുടെ കോട്ടകളിൽനിന്ന് ഇറങ്ങിവരും.
അവർ പേടിയോടെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു വരും;
അവർ അങ്ങയെ ഭയപ്പെടും.”+
18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും
അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+
അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;
അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+
19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.*
അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+
20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+
അങ്ങ് യാക്കോബിനോടു വിശ്വസ്തതയും
അബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.
മീഖായേൽ (അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്?”) അല്ലെങ്കിൽ മീഖായ (അർഥം: “യഹോവയെപ്പോലെ ആരുണ്ട്?”) എന്നതിന്റെ ഹ്രസ്വരൂപം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അക്ഷ. “ഒഴിക്കും.”
അഥവാ “അവളുടെ വേശ്യാവൃത്തിയുടെ കൂലി മുഴുവൻ.”
അഥവാ “അഫ്രയുടെ ഭവനത്തിലെ.”
അക്ഷ. “താമസിക്കുന്നവളേ.”
അക്ഷ. “താമസിക്കുന്നവൾ.”
അക്ഷ. “താമസിക്കുന്നവൾ.”
അക്ഷ. “താമസിക്കുന്നവളേ.”
അക്ഷ. “താമസിക്കുന്നവളേ.”
അഥവാ “കുടിയൊഴിപ്പിക്കാൻ.”
അക്ഷ. “നിങ്ങളുടെ കഴുത്ത് നിങ്ങൾ മാറ്റില്ല.”
മറ്റൊരു സാധ്യത “വസ്ത്രത്തിൽനിന്ന് വിശേഷപ്പെട്ട അലങ്കാരം.”
അഥവാ “വാവട്ടമുള്ള പാചകക്കലത്തിൽ.”
മറ്റൊരു സാധ്യത “പല്ലുകൊണ്ട് കടിക്കുമ്പോൾ.”
അക്ഷ. “വിശുദ്ധീകരിക്കുകയും.”
അഥവാ “മീശ മറയ്ക്കേണ്ടിവരും.”
അഥവാ “വെള്ളി.”
അഥവാ “ആശ്രയിക്കുന്നതായി അവകാശപ്പെട്ട്.”
അഥവാ “അന്ത്യനാളുകളിൽ.”
അഥവാ “ഉപദേശവും.” പദാവലി കാണുക.
അക്ഷ. “കലപ്പകളുടെ നാക്കുകളായും.”
അഥവാ “താമസിക്കും.”
അഥവാ “മുമ്പുണ്ടായിരുന്ന.”
അഥവാ “യഹൂദാകുലങ്ങളിൽ.”
അഥവാ “നേതാക്കന്മാരെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹംപോലെയും.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “മുട്ടനാടുകളെ.”
അക്ഷ. “അചഞ്ചലസ്നേഹത്തെ സ്നേഹിക്കാനും.” അഥവാ “നിങ്ങളുടെ സ്നേഹത്തിൽ വിശ്വസ്തതയുള്ളവരും ദയയുള്ളവരും ആയിരിക്കാനും.”
അഥവാ “നിന്നോടു തിരികെ ചോദിക്കുന്നത്?”
അഥവാ “പ്രായോഗികജ്ഞാനമുള്ളവർ.”
അഥവാ “കൃത്യതയില്ലാത്ത ഏഫാ അളവുകളുണ്ടോ?” അനു. ബി14 കാണുക.
അഥവാ “നിഷ്കളങ്കനായിരിക്കാൻ.”
പദാവലി കാണുക.
അഥവാ “ആദ്യം വിളഞ്ഞ.”
അഥവാ “അപ്രത്യക്ഷരായി.”
അക്ഷ. “അവർ അത് ഒരുമിച്ച് നെയ്തെടുക്കുന്നു.”
അതായത്, മുൾച്ചെടികൊണ്ടുള്ള വേലി.
“ശത്രു” എന്നതിന്റെ എബ്രായപദം സ്ത്രീലിംഗമാണ്.
മറ്റൊരു സാധ്യത “അന്നു കല്പന വളരെ അകലെയായിരിക്കും.”
അക്ഷ. “പ്രവൃത്തികളുടെ ഫലം.”
അഥവാ “ചവിട്ടിത്താഴ്ത്തും; പിടിച്ചടക്കും.”