സെഫന്യ
1 യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത് ഹിസ്കിയയുടെ മകനായ അമര്യയുടെ മകനായ ഗദല്യയുടെ മകനായ കൂശിയുടെ മകനായ സെഫന്യക്ക്* യഹോവയിൽനിന്ന് ലഭിച്ച സന്ദേശം:
2 “ദേശത്തുനിന്ന് സകലവും ഞാൻ തൂത്തെറിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
3 “മനുഷ്യരെയും മൃഗങ്ങളെയും ഞാൻ തൂത്തെറിയും.
ആകാശത്തിലെ പക്ഷികളെയും കടലിലെ മത്സ്യങ്ങളെയും
ഇടറിക്കുന്ന കല്ലുകളെയും*+ ദുഷ്ടന്മാരെയും തുടച്ചുനീക്കും.+
ഞാൻ മനുഷ്യകുലത്തെ ഇവിടെനിന്ന് നീക്കിക്കളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
4 “ഞാൻ യഹൂദയ്ക്കു നേരെയും യരുശലേമിലുള്ളവർക്കു നേരെയും എന്റെ കൈ ഓങ്ങും.
ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ എല്ലാ കണികയും നീക്കിക്കളയും;+
ഞാൻ പുരോഹിതന്മാരെ ഇല്ലാതാക്കും;
അന്യദൈവങ്ങളുടെ പുരോഹിതന്മാരുടെ പേരുകളും ഞാൻ തുടച്ചുനീക്കും.+
5 പുരമുകളിൽനിന്ന് ആകാശത്തിലെ സൈന്യത്തെ കുമ്പിടുന്നവരെയും+
മൽക്കാമിനോടു കൂറു പ്രഖ്യാപിക്കുമ്പോൾത്തന്നെ+
യഹോവയോടും കൂറു പ്രഖ്യാപിച്ച് എന്റെ മുമ്പാകെ കുമ്പിടുന്നവരെയും+
6 യഹോവയുടെ വഴി വിട്ടുമാറിയവരെയും+
യഹോവയെ അന്വേഷിക്കുകയോ ദൈവത്തോട് ഉപദേശം ചോദിക്കുകയോ ചെയ്യാത്തവരെയും ഞാൻ ഇല്ലാതാക്കും.”+
7 യഹോവയുടെ ദിവസം അടുത്ത് എത്തിയിരിക്കുന്നു;
അതിനാൽ പരമാധികാരിയായ യഹോവയുടെ മുന്നിൽ മിണ്ടാതിരിക്കുക.+
യഹോവ ഒരു ബലി ഒരുക്കിയിരിക്കുന്നു, താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.
8 “യഹോവയുടെ ബലിയുടെ ദിവസം ഞാൻ പ്രഭുക്കന്മാരോടും
രാജകുമാരന്മാരോടും+ വിദേശവസ്ത്രം ധരിച്ചിരിക്കുന്ന സകലരോടും കണക്കു ചോദിക്കും.
9 വേദിയിൽ* കയറുന്ന എല്ലാവരോടും ഞാൻ അന്നു കണക്കു ചോദിക്കും;
യജമാനന്റെ ഭവനം അക്രമവും വഞ്ചനയും കൊണ്ട് നിറയ്ക്കുന്നവരോടു ഞാൻ കണക്കു ചോദിക്കും.”
10 യഹോവ പ്രഖ്യാപിക്കുന്നു:
“അന്നു മത്സ്യകവാടത്തിൽനിന്ന് ഒരു നിലവിളി കേൾക്കും;+
നഗരത്തിന്റെ പുതിയ ഭാഗത്തുനിന്ന് കരച്ചിലും+
കുന്നുകളിൽനിന്ന് ഒരു വലിയ ശബ്ദവും കേൾക്കും.
11 മക്തേശിൽ* താമസിക്കുന്നവരേ, വിലപിക്കൂ!
വ്യാപാരികളെയെല്ലാം കൊന്നുകളഞ്ഞല്ലോ;*
വെള്ളി തൂക്കിക്കൊടുക്കുന്നവരെല്ലാം ഇല്ലാതായിരിക്കുന്നു.
12 അന്നു ഞാൻ വിളക്കുകൾ കത്തിച്ച് യരുശലേമിൽ സൂക്ഷ്മപരിശോധന നടത്തും;
‘യഹോവ നന്മയൊന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയത്തിൽ പറഞ്ഞ്,+
ആത്മസംതൃപ്തിയടഞ്ഞ് കഴിയുന്നവരോടു* ഞാൻ കണക്കു ചോദിക്കും.
13 ആളുകൾ അവരുടെ സമ്പത്തു കൊള്ളയടിക്കും, വീടുകൾ നശിപ്പിക്കും.+
അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസിക്കില്ല;
അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനിന്ന് വീഞ്ഞു കുടിക്കില്ല.+
14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+
അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+
യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+
അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+
15 അത് ഉഗ്രകോപത്തിന്റെ ദിവസം!+
അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+
കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!
അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+
മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
16 കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണിലെ ഉയർന്ന ഗോപുരങ്ങൾക്കും എതിരെ+
കൊമ്പുവിളിയും പോർവിളിയും മുഴങ്ങുന്ന ദിവസം!+