സങ്കീർത്തനങ്ങൾ
ഒന്നാം പുസ്തകം
(സങ്കീർത്തനങ്ങൾ 1-41)
1 ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോ
പാപികളുടെ വഴിയിൽ നിൽക്കുകയോ+
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ.
3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,
കൃത്യസമയത്തുതന്നെ കായ്ക്കുന്ന,
ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ.
അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+
4 ദുഷ്ടന്മാരോ അങ്ങനെയല്ല.
കാറ്റു പറത്തിക്കളയുന്ന പതിരുപോലെയാണ് അവർ.
5 അതുകൊണ്ട് ദുഷ്ടന്മാർക്കു ന്യായവിധിയുടെ സമയത്ത് പിടിച്ചുനിൽക്കാനാകില്ല;+
പാപികൾക്കു നീതിമാന്മാരുടെ കൂട്ടത്തിൽ നിൽക്കാനുമാകില്ല.+
3 “അവരുടെ വിലങ്ങുകൾ നമുക്കു തകർത്തെറിയാം.
അവരുടെ കയറുകൾ പൊട്ടിച്ചെറിയാം!” എന്ന് അവർ പറയുന്നു.
4 സ്വർഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അപ്പോൾ ചിരിക്കും.
യഹോവ അവരെ പരിഹസിക്കും.
5 അന്നു ദൈവം കോപത്തോടെ അവരോടു സംസാരിക്കും;
തന്റെ ഉഗ്രകോപത്താൽ അവരെ സംഭ്രമിപ്പിക്കും.
6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.
7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!
ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+
ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+
8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായും
ഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+
10 അതുകൊണ്ട് രാജാക്കന്മാരേ, ഉൾക്കാഴ്ചയോടെ പ്രവർത്തിക്കൂ!
ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ!*
11 ഭയത്തോടെ യഹോവയെ സേവിക്കൂ!
ഭയഭക്തിയോടെ ഉല്ലസിക്കൂ!
അല്ലെങ്കിൽ ദൈവം* കോപിച്ചിട്ട് നിങ്ങൾ വഴിയിൽവെച്ച് നശിച്ചുപോകും.*+
ദൈവത്തിന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുമല്ലോ.
ദൈവത്തെ അഭയമാക്കുന്നവരെല്ലാം സന്തുഷ്ടർ.
ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ അടുത്തുനിന്ന് ഓടിപ്പോയപ്പോൾ രചിച്ച ശ്രുതിമധുരമായ ഗാനം.+
3 യഹോവേ, എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ശത്രുക്കൾ?+
ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത് എന്താണ്?+
2 “ദൈവം അയാളെ രക്ഷിക്കാൻപോകുന്നില്ല”
എന്നു പലരും എന്നെക്കുറിച്ച് പറയുന്നു.+ (സേലാ)*
4 ഞാൻ യഹോവയെ ഉറക്കെ വിളിക്കും.
തന്റെ വിശുദ്ധപർവതത്തിൽനിന്ന് ദൈവം എനിക്ക് ഉത്തരമേകും.+ (സേലാ)
5 ഞാൻ കിടന്നുറങ്ങും;
യഹോവ എന്നെന്നും എന്നെ പിന്തുണയ്ക്കുന്നതിനാൽ
സുരക്ഷിതനായി ഞാൻ ഉറങ്ങിയെണീക്കും.+
7 യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+
അങ്ങ് എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത് അടിക്കുമല്ലോ.
ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ് അടിച്ച് തകർക്കും.+
8 രക്ഷ യഹോവയിൽനിന്ന് വരുന്നു.+
അങ്ങയുടെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേലുണ്ട്. (സേലാ)
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
4 നീതിമാനായ എന്റെ ദൈവമേ,+ ഞാൻ വിളിക്കുമ്പോൾ ഉത്തരം തരേണമേ;
കഷ്ടതയിൽ എനിക്കു രക്ഷാമാർഗം* ഒരുക്കേണമേ.
എന്നോടു പ്രീതി കാട്ടി എന്റെ പ്രാർഥനയ്ക്കു ചെവി ചായിക്കേണമേ.
2 മനുഷ്യമക്കളേ, എത്ര കാലം നിങ്ങൾ എന്റെ സത്കീർത്തിക്കു കളങ്കമേൽപ്പിച്ച് എന്നെ അപമാനിക്കും?
എത്ര നാൾ നിങ്ങൾ ഒരു ഗുണവുമില്ലാത്തതിനെ സ്നേഹിക്കും, വ്യാജമായതിനെ അന്വേഷിക്കും? (സേലാ)
3 യഹോവ തന്റെ വിശ്വസ്തനോടു പ്രത്യേകപരിഗണന കാണിക്കുമെന്ന്* അറിഞ്ഞുകൊള്ളുക.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ കേൾക്കും.
4 മനസ്സ് ഇളകിമറിഞ്ഞേക്കാം; പക്ഷേ പാപം ചെയ്യരുത്.+
പറയാനുള്ളതു കിടക്കയിൽവെച്ച് മനസ്സിൽ പറഞ്ഞിട്ട് മിണ്ടാതിരിക്കുക. (സേലാ)
6 “നല്ലത് എന്തെങ്കിലും കാണിച്ചുതരാൻ ആരുണ്ട്” എന്നു പലരും ചോദിക്കുന്നു.
യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെ മേൽ ശോഭിക്കട്ടെ.+
7 ധാന്യവിളവും പുതുവീഞ്ഞും സമൃദ്ധമായി ലഭിച്ചവർക്കുള്ളതിനെക്കാൾ ആനന്ദം
അങ്ങ് എന്റെ ഹൃദയത്തിൽ നിറച്ചിരിക്കുന്നു.
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.+
യഹോവേ, അങ്ങാണല്ലോ ഞാൻ സുരക്ഷിതനായി കഴിയാൻ ഇടയാക്കുന്നത്.+
സംഗീതസംഘനായകന്, നെഹിലോത്തിനുവേണ്ടി.* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
2 എന്റെ രാജാവേ, എന്റെ ദൈവമേ, അങ്ങയോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കേണമേ.
3 യഹോവേ, രാവിലെ അങ്ങ് എന്റെ സ്വരം കേൾക്കും.+
പ്രഭാതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്+ പ്രതീക്ഷയോടെ കാത്തിരിക്കും.
4 അങ്ങ് ദുഷ്ടതയിൽ സന്തോഷിക്കാത്ത ദൈവമാണല്ലോ.+
തിന്മ ചെയ്യുന്നവർക്ക് ആർക്കും അങ്ങയോടൊപ്പം കഴിയാനാകില്ല;+
5 ഗർവികൾക്കു തിരുസന്നിധിയിൽ നിൽക്കാനുമാകില്ല.
അക്രമവാസനയുള്ളവരെയും* വഞ്ചകരെയും യഹോവ വെറുക്കുന്നു.+
7 അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം നിമിത്തം+ ഞാൻ പക്ഷേ, അങ്ങയുടെ ഭവനത്തിലേക്കു വരും.+
അങ്ങയോടുള്ള ഭയാദരവോടെ അങ്ങയുടെ വിശുദ്ധാലയത്തെ* നോക്കി ഞാൻ കുമ്പിടും.+
8 എനിക്കു ശത്രുക്കളുള്ളതുകൊണ്ട് യഹോവേ, അങ്ങയുടെ നീതിപാതയിൽ എന്നെ നയിക്കേണമേ.
തടസ്സങ്ങളില്ലാതെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായിക്കേണമേ.+
9 അവർ പറയുന്നതൊന്നും വിശ്വസിക്കാനാകില്ലല്ലോ.
അവരുടെ ഉള്ളിൽ ദ്രോഹചിന്തകൾ മാത്രമേ ഉള്ളൂ.
അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.
10 എന്നാൽ, ദൈവം അവരെ കുറ്റക്കാരെന്നു വിധിക്കും.
സ്വന്തം കുടിലതന്ത്രങ്ങൾതന്നെ അവരുടെ വീഴ്ചയ്ക്കു കാരണമാകും.+
അവരുടെ ലംഘനങ്ങൾ പെരുകിയിരിക്കയാൽ അവരെ ഓടിച്ചുകളയേണമേ.
അവർ അങ്ങയെ ധിക്കരിച്ചിരിക്കുന്നല്ലോ.
അവരുടെ അടുത്തേക്കു ചെല്ലാൻ അങ്ങ് ആരെയും സമ്മതിക്കില്ല.
അങ്ങയുടെ പേരിനെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കും.
12 കാരണം യഹോവേ, അങ്ങ് നീതിമാന്മാരെ അനുഗ്രഹിക്കുമല്ലോ;
വൻപരിചകൊണ്ടെന്നപോലെ പ്രീതിയാൽ അവരെ വലയം ചെയ്യുമല്ലോ.+
സംഗീതസംഘനായകന്; ശെമിനീത്ത്* രാഗത്തിൽ തന്ത്രിവാദ്യങ്ങളോടെ പാടാനുള്ളത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
2 യഹോവേ, എന്റെ ശക്തി ചോർന്നുപോകുന്നതിനാൽ എന്നോടു പ്രീതി* കാട്ടേണമേ.
എന്റെ അസ്ഥികൾ ഇളകുന്നതിനാൽ യഹോവേ,+ എന്നെ സുഖപ്പെടുത്തേണമേ.
4 യഹോവേ, മടങ്ങിവരേണമേ, എന്നെ വിടുവിക്കേണമേ;+
അങ്ങയുടെ അചഞ്ചലമായ സ്നേഹം ഓർത്ത് എന്നെ രക്ഷിക്കേണമേ.+
6 നെടുവീർപ്പിട്ട് ഞാൻ ആകെ തളർന്നിരിക്കുന്നു.+
രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു;*
കരഞ്ഞുകരഞ്ഞ് കിടക്കയിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുന്നു.+
7 ദുഃഖഭാരത്താൽ എന്റെ കണ്ണുകൾ ക്ഷീണിച്ചിരിക്കുന്നു.+
എന്നെ ദ്രോഹിക്കുന്നവർ നിമിത്തം എന്റെ കാഴ്ച മങ്ങിയിരിക്കുന്നു.
10 എന്റെ ശത്രുക്കളെല്ലാം ലജ്ജിക്കും. അവർ പരിഭ്രാന്തരാകും.
പെട്ടെന്ന് അപമാനിതരായി അവർ പിന്തിരിയും.+
ബന്യാമീന്യനായ കൂശിന്റെ വാക്കുകളെക്കുറിച്ച് ദാവീദ് യഹോവയ്ക്കു പാടിയ വിലാപഗീതം.
7 എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു.+
എന്നെ ഉപദ്രവിക്കുന്നവരിൽനിന്നെല്ലാം എന്നെ രക്ഷിക്കേണമേ, എന്നെ വിടുവിക്കേണമേ.+
2 അല്ലാത്തപക്ഷം, അവർ ഒരു സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും;+
എന്നെ വലിച്ചിഴച്ച് കൊണ്ടുപോകും; രക്ഷിക്കാൻ ആരുമുണ്ടാകില്ല.
3 എന്റെ ദൈവമായ യഹോവേ, ഇക്കാര്യത്തിൽ ഞാൻ കുറ്റക്കാരനെങ്കിൽ,
ഞാൻ നീതികേടു കാണിച്ചെങ്കിൽ,
4 എനിക്കു നന്മ ചെയ്തയാളോടു ഞാൻ അന്യായം കാട്ടുകയും+
കാരണംകൂടാതെ ഞാൻ എന്റെ ശത്രുവിനെ കൊള്ളയടിക്കുകയും* ചെയ്തെങ്കിൽ,
5 ശത്രു എന്നെ പിന്തുടർന്ന് പിടിക്കട്ടെ.
അയാൾ എന്റെ ജീവൻ നിലത്തിട്ട് ചവിട്ടട്ടെ.
എന്റെ മഹത്ത്വം പൊടിയിൽ വീണ് നശിക്കട്ടെ. (സേലാ)
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ.
എന്റെ ശത്രുക്കളുടെ ക്രോധത്തിന് എതിരെ നിലകൊള്ളേണമേ.+
എനിക്കുവേണ്ടി ഉണരേണമേ. നീതി നടപ്പാക്കാൻ ആവശ്യപ്പെടേണമേ.+
7 ജനതകൾ അങ്ങയെ വളയട്ടെ.
അപ്പോൾ, ഉന്നതങ്ങളിൽനിന്ന് അങ്ങ് അവർക്കെതിരെ നടപടിയെടുക്കുമല്ലോ.
8 യഹോവ ജനതകളുടെ വിധി പ്രഖ്യാപിക്കും.+
9 ദയവായി ദുഷ്ടന്മാരുടെ ദുഷ്പ്രവൃത്തികൾ അവസാനിപ്പിക്കേണമേ.
എന്നാൽ, നീതിമാൻ ഉറച്ചുനിൽക്കാൻ ഇടയാക്കേണമേ.+
അങ്ങ് ഹൃദയങ്ങളെയും ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും* പരിശോധിച്ചറിയുന്ന+ നീതിമാനായ ദൈവമല്ലോ.+
10 ദൈവം എന്റെ പരിച,+ ഹൃദയശുദ്ധിയുള്ളവരുടെ രക്ഷകൻ.+
12 ആരെങ്കിലും മാനസാന്തരപ്പെടാതിരുന്നാൽ+ ദൈവം വാളിനു മൂർച്ച കൂട്ടുന്നു,+
ഞാൺ കെട്ടി വില്ല് ഒരുക്കുന്നു,+
14 ദുഷ്ടതയെ ഗർഭം ധരിച്ചിരിക്കുന്നയാളെ നോക്കൂ!
അയാൾ പ്രശ്നങ്ങളെ ഗർഭം ധരിച്ച് നുണകളെ പ്രസവിക്കുന്നു.+
15 അയാൾ കുഴി കുഴിച്ചിട്ട് അതിന്റെ ആഴം കൂട്ടുന്നു.
എന്നാൽ, അയാൾ കുഴിച്ച കുഴിയിൽ അയാൾത്തന്നെ വീഴുന്നു.+
16 അയാൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, തിരിച്ച് അയാളുടെ തലമേൽത്തന്നെ വരും.+
അയാളുടെ അക്രമം അയാളുടെ നെറുകയിൽത്തന്നെ പതിക്കും.
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
8 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!
അങ്ങ് അങ്ങയുടെ മഹത്ത്വം ആകാശത്തെക്കാൾ ഉന്നതമാക്കിയിരിക്കുന്നു.*+
2 അങ്ങയുടെ എതിരാളികൾ നിമിത്തം
ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽനിന്നുള്ള വാക്കുകളാൽ+ അങ്ങ് ശക്തി കാണിച്ചിരിക്കുന്നു.
ശത്രുവിന്റെയും പ്രതികാരദാഹിയുടെയും വായ് അടപ്പിക്കാൻ അങ്ങ് ഇതു ചെയ്തു.
3 അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയും
അങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ,+
4 നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?
അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+
5 ദൈവത്തെപ്പോലുള്ളവരെക്കാൾ* അൽപ്പം മാത്രം താഴ്ന്നവനാക്കി
അങ്ങ് മഹത്ത്വവും തേജസ്സും മനുഷ്യനെ അണിയിച്ചു.
6 അങ്ങയുടെ സൃഷ്ടികളുടെ മേൽ മനുഷ്യന് അധികാരം കൊടുത്തു;+
എല്ലാം മനുഷ്യന്റെ കാൽക്കീഴാക്കിക്കൊടുത്തു:
7 എല്ലാ ആടുകളും കന്നുകാലികളും
എല്ലാ വന്യമൃഗങ്ങളും+
8 ആകാശത്തിലെ പക്ഷികളും കടലിലെ മത്സ്യങ്ങളും
കടലിൽ നീന്തിത്തുടിക്കുന്നതെല്ലാം മനുഷ്യന്റെ കീഴിലായി.
9 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!
സംഗീതസംഘനായകന്; മുത്ത്-ലാബൻ* രാഗത്തിൽ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
א (ആലേഫ്)
9 യഹോവേ, മുഴുഹൃദയാ ഞാൻ അങ്ങയെ സ്തുതിക്കും.
അങ്ങയുടെ എല്ലാ മഹനീയപ്രവൃത്തികളെക്കുറിച്ചും ഞാൻ വർണിക്കും.+
ב (ബേത്ത്)
4 കാരണം, എനിക്കു ന്യായം നടത്തിത്തരാൻ അങ്ങുണ്ടല്ലോ;
സിംഹാസനത്തിൽ ഇരുന്ന് അങ്ങ് നീതിയോടെ വിധിക്കുന്നു.+
ג (ഗീമെൽ)
5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;
എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി.
6 ശത്രു എന്നേക്കുമായി നശിച്ചിരിക്കുന്നു.
അവരുടെ നഗരങ്ങളെ അങ്ങ് പിഴുതെറിഞ്ഞു.
അവരെക്കുറിച്ചുള്ള ഓർമകളെല്ലാം നശിച്ചുപോകും.+
ה (ഹേ)
7 എന്നാൽ, യഹോവ എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു,+
ന്യായം നടത്താൻ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.+
ו (വൗ)
10 അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.+
യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.+
ז (സയിൻ)
11 സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തുതി പാടുവിൻ!
ദൈവത്തിന്റെ പ്രവൃത്തികൾ ജനതകളെ അറിയിപ്പിൻ!+
12 കാരണം, അവരുടെ രക്തത്തിനു പകരം ചോദിക്കുന്നവൻ അവരെ ഓർക്കുന്നു.+
ക്ലേശിതന്റെ നിലവിളി ദൈവം മറന്നുകളയില്ല.+
ח (ഹേത്ത്)
13 യഹോവേ, എന്നോടു പ്രീതി തോന്നേണമേ.
എന്നെ മരണകവാടങ്ങളിൽനിന്ന് ഉയർത്തുന്നവനേ,+ എന്നെ വെറുക്കുന്നവർ എന്നെ കഷ്ടപ്പെടുത്തുന്നതു കണ്ടാലും.
14 അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽ
അങ്ങയുടെ സ്തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+
ט (തേത്ത്)
15 ജനതകൾ കുഴിച്ച കുഴിയിൽ അവർതന്നെ ആണ്ടുപോയിരിക്കുന്നു.
അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽതന്നെ കുടുങ്ങിയിരിക്കുന്നു.+
16 യഹോവ നടപ്പാക്കുന്ന വിധികളിൽനിന്ന് അവനെക്കുറിച്ച് മനസ്സിലാക്കാനാകും.+
സ്വന്തം കൈകളുടെ പ്രവൃത്തികൾതന്നെ ദുഷ്ടന്മാരെ കുടുക്കിയിരിക്കുന്നു.+
ഹിഗ്ഗയോൻ.* (സേലാ)
י (യോദ്)
כ (കഫ്)
19 യഹോവേ, എഴുന്നേൽക്കേണമേ! മർത്യൻ ജയിക്കാൻ അനുവദിക്കരുതേ!
അങ്ങയുടെ സാന്നിധ്യത്തിൽ ജനതകൾ ന്യായം വിധിക്കപ്പെടട്ടെ.+
20 യഹോവേ, അവർക്കു ഭയം വരുത്തേണമേ.+
നശിച്ചുപോകുന്ന വെറും മനുഷ്യരാണു തങ്ങളെന്നു ജനതകൾ അറിയട്ടെ. (സേലാ)
ל (ലാമെദ്)
10 യഹോവേ, അങ്ങ് ഇത്ര ദൂരെ മാറിനിൽക്കുന്നത് എന്താണ്?
കഷ്ടകാലത്ത് അങ്ങ് മറഞ്ഞിരിക്കുന്നത് എന്താണ്?+
2 ദുഷ്ടൻ അഹങ്കാരത്തോടെ നിസ്സഹായനെ വേട്ടയാടുന്നു.+
എന്നാൽ, അയാൾ മനയുന്ന കുടിലതന്ത്രങ്ങളിൽ അയാൾത്തന്നെ കുടുങ്ങും.+
3 ദുഷ്ടൻ സ്വാർഥമോഹങ്ങളെക്കുറിച്ച് വീമ്പിളക്കുന്നു.+
അയാൾ അത്യാഗ്രഹിയെ പ്രശംസിക്കുന്നു.*
נ (നൂൻ)
അയാൾക്ക് യഹോവയോട് ആദരവില്ല.
5 അയാളുടെ വഴികൾ അഭിവൃദ്ധിയിലേക്കാണ്.+
പക്ഷേ, അങ്ങയുടെ ന്യായവിധികൾ അയാളുടെ ഗ്രാഹ്യത്തിന് അതീതം.+
ശത്രുക്കളെയെല്ലാം അയാൾ പരിഹസിക്കുന്നു.*
6 “ഞാൻ ഒരിക്കലും കുലുങ്ങില്ല;*
തലമുറതലമുറയോളം
എനിക്ക് ആപത്തൊന്നും വരില്ല” എന്ന് അയാൾ മനസ്സിൽ പറയുന്നു.+
פ (പേ)
7 അയാളുടെ വായ് നിറയെ ശാപവും നുണയും ഭീഷണിയും ആണ്!+
അയാളുടെ നാവിന് അടിയിൽ ദോഷവും ദ്രോഹവും ഉണ്ട്.+
8 ആക്രമിക്കാനായി ആൾപ്പാർപ്പുള്ള സ്ഥലങ്ങൾക്കരികെ അയാൾ പതുങ്ങിയിരിക്കുന്നു.
തന്റെ ഒളിസങ്കേതത്തിൽനിന്ന് ഇറങ്ങി അയാൾ നിരപരാധിയെ കൊല്ലുന്നു.+
ע (അയിൻ)
നിർഭാഗ്യവാനായ ഒരു ഇരയ്ക്കുവേണ്ടി അയാളുടെ കണ്ണുകൾ പരതുന്നു.+
9 മടയിലിരിക്കുന്ന* സിംഹത്തെപ്പോലെ അയാൾ ഒളിയിടത്തിൽ പതിയിരിക്കുന്നു.+
നിസ്സഹായനെ പിടികൂടാൻ അയാൾ കാത്തിരിക്കുന്നു;
അയാളെ കാണുമ്പോൾ വല വലിച്ച് കുരുക്കുന്നു.+
10 ഇര ആകെ തകർന്നുപോകുന്നു, അവൻ നിലംപരിചാകുന്നു.
നിർഭാഗ്യവാന്മാർ അയാളുടെ കരാളഹസ്തങ്ങളിൽ* അകപ്പെടുന്നു.
11 “ദൈവം മറന്നിരിക്കുന്നു.+
ദൈവം മുഖം തിരിച്ചിരിക്കുന്നു.
ഇതൊന്നും ദൈവം ഒരിക്കലും കാണില്ല”+ എന്ന് അയാൾ മനസ്സിൽ പറയുന്നു.
ק (കോഫ്)
12 യഹോവേ, എഴുന്നേൽക്കേണമേ!+ ദൈവമേ, അങ്ങ് കൈ ഉയർത്തേണമേ!+
നിസ്സഹായരെ അങ്ങ് ഒരിക്കലും മറന്നുകളയരുതേ!+
13 എന്തുകൊണ്ടാണു ദുഷ്ടൻ ദൈവത്തോട് അനാദരവ് കാട്ടുന്നത്?
“ദൈവം എന്നോടു കണക്കു ചോദിക്കില്ല” എന്നു ദുഷ്ടൻ മനസ്സിൽ പറയുന്നു.
ר (രേശ്)
14 പക്ഷേ, അങ്ങ് കഷ്ടപ്പാടും ദുരിതവും കാണുന്നു.
ഇതെല്ലാം കാണുമ്പോൾ അങ്ങ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+
ש (ശീൻ)
15 ക്രൂരനായ ദുഷ്ടമനുഷ്യന്റെ കൈ ഒടിക്കേണമേ!+
പിന്നെ എത്ര തിരഞ്ഞാലും
അയാളിൽ ദുഷ്ടത കണ്ടെത്താൻ പറ്റാതാകട്ടെ.
16 യഹോവ എന്നുമെന്നേക്കും രാജാവാണ്.+
ജനതകൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.+
ת (തൗ)
17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+
അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+
18 അനാഥർക്കും തകർന്നിരിക്കുന്നവർക്കും അങ്ങ് ന്യായം നടത്തിക്കൊടുക്കും.+
പിന്നെ, ഭൂവാസിയായ മർത്യൻ അവരെ പേടിപ്പിക്കില്ല.+
സംഗീതസംഘനായകന്; ദാവീദിന്റേത്.
11 യഹോവയെ ഞാൻ അഭയമാക്കിയിരിക്കുന്നു.+
അപ്പോൾപ്പിന്നെ നിങ്ങൾക്ക് എങ്ങനെ എന്നോട് ഇങ്ങനെ പറയാനാകും:
“പക്ഷിയെപ്പോലെ പർവതത്തിലേക്കു പറന്നുപോകൂ!
2 ദുഷ്ടർ വില്ലു കുലയ്ക്കുന്നതു കണ്ടോ?
ഇരുട്ടത്ത് ഇരുന്ന് ഹൃദയശുദ്ധിയുള്ളവരെ എയ്തുവീഴ്ത്താൻ
അവർ അമ്പു ഞാണിന്മേൽ വെക്കുന്നു.
4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+
സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+
തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു.
സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+
5 യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു.+
അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.+
6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.
തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.
7 കാരണം, യഹോവ നീതിമാനാണ്,+ നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.+
നേരുള്ളവർ തിരുമുഖം കാണും.*+
സംഗീതസംഘനായകന്; ശെമിനീത്ത്* രാഗത്തിൽ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
12 യഹോവേ, എന്നെ രക്ഷിക്കേണമേ; വിശ്വസ്തർ ഇല്ലാതായിരിക്കുന്നല്ലോ.
വിശ്വസിക്കാവുന്നവരെ മനുഷ്യരുടെ ഇടയിൽ കാണാനേ ഇല്ല.
2 അവർ പരസ്പരം നുണ പറയുന്നു.
നാവുകൊണ്ട് അവർ മുഖസ്തുതി പറയുന്നു, വഞ്ചന നിറഞ്ഞ ഹൃദയത്തോടെ* സംസാരിക്കുന്നു.+
3 മുഖസ്തുതി പറയുന്ന വായും
പൊങ്ങച്ചം പറയുന്ന നാവും യഹോവ മുറിച്ചുമാറ്റും.+
4 അവർ പറയുന്നു: “നാവുകൊണ്ട് ഞങ്ങൾ ജയിക്കും.
തോന്നിയതുപോലെ ഞങ്ങൾ ഞങ്ങളുടെ വായ് ഉപയോഗിക്കും.
ഞങ്ങൾക്കു യജമാനനാകാൻപോന്ന ആരുണ്ട്?”+
5 “ക്ലേശിതരെ അടിച്ചമർത്തുന്നു,
പാവങ്ങൾ നെടുവീർപ്പിടുന്നു.+
അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു.
“അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”
അവ മണ്ണുകൊണ്ടുള്ള ഉലയിൽ* ഏഴു പ്രാവശ്യം ശുദ്ധീകരിച്ചെടുത്ത വെള്ളിപോലെ.
7 യഹോവേ, അങ്ങ് അവരെ കാക്കും.+
അവരെ ഓരോരുത്തരെയും അങ്ങ് ഈ തലമുറയിൽനിന്ന് എന്നേക്കുമായി രക്ഷിക്കും.
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ?
എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കും?+
2 ഞാൻ എത്ര നാൾ ആകുലചിത്തനായി കഴിയണം?
എത്ര കാലം ദുഃഖഭാരമുള്ള ഹൃദയത്തോടെ ദിവസങ്ങൾ ഒന്നൊന്നായി തള്ളിനീക്കണം?
എത്ര കാലംകൂടെ എന്റെ ശത്രു എന്നെക്കാൾ ബലവാനായിരിക്കും?+
3 എന്റെ ദൈവമായ യഹോവേ, എന്നെ നോക്കേണമേ. എനിക്ക് ഉത്തരം തരേണമേ.
ഞാൻ മരണത്തിലേക്കു* വഴുതിവീഴാതിരിക്കാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
4 “ഞാൻ അവനെ തോൽപ്പിച്ചു” എന്ന് എന്റെ ശത്രുവിനു പിന്നെ പറയാനാകില്ലല്ലോ.
എന്റെ വീഴ്ചയിൽ എതിരാളികൾ സന്തോഷിക്കാൻ അനുവദിക്കരുതേ.+
5 ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+
അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും.+
6 എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോവയ്ക്കു പാട്ടു പാടും.+
സംഗീതസംഘനായകന്; ദാവീദിന്റേത്.
വിഡ്ഢി ഹൃദയത്തിൽ പറയുന്നു.
അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.
നല്ലതു ചെയ്യുന്ന ആരുമില്ല.+
2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,
ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,
യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
നല്ലതു ചെയ്യുന്ന ആരുമില്ല,
ഒരാൾപ്പോലുമില്ല.
4 ദുഷ്പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു.
അവർ യഹോവയെ വിളിക്കുന്നില്ല.
6 ദുഷ്പ്രവൃത്തിക്കാരേ, നിങ്ങൾ എളിയവന്റെ പദ്ധതികൾ തകർക്കാൻ നോക്കുന്നു.
എന്നാൽ, യഹോവയാണ് എളിയവന്റെ അഭയം.+
7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന് വന്നിരുന്നെങ്കിൽ!+
ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾ
യാക്കോബ് സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
15 യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും?
അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+
തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു* മാറ്റുന്നില്ല.+
ഇങ്ങനെയായാൽ അയാൾ ഒരിക്കലും പതറിപ്പോകില്ല.+
ദാവീദിന്റെ മിക്താം.*
16 ദൈവമേ, എന്നെ കാത്തുകൊള്ളേണമേ. ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നല്ലോ.+
2 ഞാൻ യഹോവയോടു പറഞ്ഞു: “അങ്ങ്, എന്റെ നന്മയുടെ ഉറവായ യഹോവയാണ്.
4 മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നു.+
ഞാൻ ഒരിക്കലും രക്തംകൊണ്ടുള്ള പാനീയയാഗങ്ങൾ അവയ്ക്ക് അർപ്പിക്കില്ല.
എന്റെ ചുണ്ടുകൾ അവയുടെ പേരുകൾ ഉച്ചരിക്കയുമില്ല.+
5 യഹോവയാണ് എന്റെ പങ്ക്, എന്റെ ഓഹരിയും+ എന്റെ പാനപാത്രവും.+
എന്റെ അവകാശസ്വത്തു കാത്തുസൂക്ഷിക്കുന്നത് അങ്ങല്ലോ.
6 മനോഹരമായ സ്ഥലങ്ങളാണ് എനിക്ക് അളന്നുകിട്ടിയത്.
അതെ, എന്റെ അവകാശസ്വത്തിൽ ഞാൻ സംതൃപ്തനാണ്.+
7 എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്ത്തും.+
രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരുത്തുന്നു.+
8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു.+
ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.+
9 അതുകൊണ്ട്, എന്റെ ഹൃദയം ആർത്തുല്ലസിക്കുന്നു. ഞാൻ* വലിയ ആഹ്ലാദത്തിലാണ്.
ഞാൻ സുരക്ഷിതനായി കഴിയുന്നു.
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+
അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
11 അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.+
ദാവീദിന്റെ പ്രാർഥന.
17 യഹോവേ, നീതിക്കായുള്ള എന്റെ യാചന കേൾക്കേണമേ;
സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കേണമേ;
കാപട്യമില്ലാത്ത എന്റെ പ്രാർഥനയ്ക്കു ചെവി ചായിക്കേണമേ.+
2 അങ്ങ് എനിക്കുവേണ്ടി നീതിയോടെ വിധി പ്രഖ്യാപിക്കേണമേ.+
അങ്ങയുടെ കണ്ണുകൾ ന്യായം എവിടെയെന്നു കാണട്ടെ.
3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+
അങ്ങ് എന്നെ ശുദ്ധീകരിച്ചു.+
ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നും
വായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും.
4 മനുഷ്യരുടെ പ്രവൃത്തികൾ എന്തുതന്നെയായാലും
അങ്ങയുടെ വായിൽനിന്നുള്ള വചനമനുസരിച്ച് കവർച്ചക്കാരന്റെ വഴികൾ ഞാൻ ഒഴിവാക്കുന്നു.+
5 എന്റെ ചുവടുകൾ അങ്ങയുടെ പാത വിട്ടുമാറാതിരിക്കട്ടെ.
അങ്ങനെയാകുമ്പോൾ, എന്റെ കാലടികൾ ഇടറിപ്പോകില്ലല്ലോ.+
6 ദൈവമേ, അങ്ങ് എനിക്ക് ഉത്തരമേകും. അതിനാൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+
എന്നിലേക്കു ചെവി ചായിക്കേണമേ.* എന്റെ വാക്കുകൾ കേൾക്കേണമേ.+
7 അങ്ങയെ ധിക്കരിക്കുന്നവരിൽനിന്ന് രക്ഷപ്പെടാൻ
അങ്ങയുടെ വലങ്കൈക്കീഴിൽ അഭയം തേടുന്നവരുടെ രക്ഷകാ,
മഹനീയമായ വിധത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹം കാണിക്കേണമേ.+
8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+
അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+
9 എന്നെ ആക്രമിക്കുന്ന ദുഷ്ടരിൽനിന്നും
കൊല്ലാനായി വളയുന്ന ശത്രുക്കളിൽനിന്നും എന്നെ കാക്കേണമേ.+
10 ഒരു മനസ്സാക്ഷിയുമില്ലാത്തവരാണ് അവർ.*
അവരുടെ വായിൽനിന്ന് അഹങ്കാരം വരുന്നു;
11 ഇതാ, അവർ ഞങ്ങളെ വളഞ്ഞിരിക്കുന്നു,+
ഞങ്ങളെ വീഴിക്കാൻ തക്കംപാർത്തിരിക്കുന്നു.
12 അവർ ഓരോരുത്തരും ഇരയെ പിച്ചിച്ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണ്,
ആക്രമിക്കാൻ പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ.
13 യഹോവേ, എഴുന്നേൽക്കേണമേ.+ അവനെ എതിർത്ത് തറപറ്റിക്കേണമേ.
അങ്ങയുടെ വാളാൽ ദുഷ്ടനിൽനിന്ന് എന്നെ രക്ഷിക്കേണമേ.
14 യഹോവേ, അങ്ങ് നല്ല വസ്തുക്കൾ നൽകി തൃപ്തരാക്കുന്ന+
ഈ ലോകത്തെ* മനുഷ്യരിൽനിന്ന് അങ്ങയുടെ കൈയാൽ എന്നെ വിടുവിക്കേണമേ.
അവരുടെ ഓഹരി ഈ ജീവിതത്തിലാണല്ലോ.+
ധാരാളംവരുന്ന മക്കൾക്ക് അവർ പൈതൃകസ്വത്തു ശേഷിപ്പിക്കുന്നു.
15 എന്നാൽ ഞാനോ, നീതിയിൽ അങ്ങയുടെ മുഖം കാണും.
അങ്ങയുടെ സന്നിധിയിൽ* ഉണർന്നെണീക്കുന്നതിൽ ഞാൻ സംതൃപ്തനാണ്.+
സംഗീതസംഘനായകന്. യഹോവയുടെ ദാസനായ ദാവീദിനെ യഹോവ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച ദിവസം ദാവീദ് യഹോവയുടെ മുമ്പാകെ പാടിയ പാട്ട്:+
18 എന്റെ ബലമായ യഹോവേ,+ എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്നോ!
2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+
എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+
അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+
3 സ്തുത്യർഹനാം യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ,
ദൈവം എന്നെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.+
4 മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;+
നീചന്മാരുടെ പെരുവെള്ളപ്പാച്ചിൽ എന്നെ ഭയചകിതനാക്കി;+
6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു;
സഹായത്തിനായി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു.
ദൈവം ആലയത്തിൽനിന്ന് എന്റെ സ്വരം കേട്ടു.+
സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.+
8 ദൈവത്തിന്റെ മൂക്കിൽനിന്ന് പുക ഉയർന്നു,
വായിൽനിന്ന് സംഹാരാഗ്നി പുറപ്പെട്ടു.+
ദൈവത്തിൽനിന്ന് തീക്കനലുകൾ ജ്വലിച്ചുചിതറി.
10 ദൈവം കെരൂബിനെ വാഹനമാക്കി പറന്നുവന്നു,+
ഒരു ദൈവദൂതന്റെ* ചിറകിലേറി അതിവേഗം പറന്നെത്തി.+
11 ദൈവം ഇരുളിനെ ആവരണമാക്കി;+
ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി;
കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.+
12 തിരുസന്നിധിയിലെ പ്രഭയിൽനിന്ന്
ആലിപ്പഴവും തീക്കനലുകളും മേഘങ്ങളെ തുളച്ചിറങ്ങിവന്നു.
13 അപ്പോൾ യഹോവ ആകാശത്ത് ഇടി മുഴക്കാൻതുടങ്ങി.+
ആലിപ്പഴത്തിന്റെയും തീക്കനലുകളുടെയും അകമ്പടിയോടെ
അത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+
15 യഹോവേ, അങ്ങയുടെ ശകാരത്താൽ,
അങ്ങയുടെ മൂക്കിൽനിന്നുള്ള ഉഗ്രനിശ്വാസത്താൽ,+
നദിയുടെ അടിത്തട്ടു* ദൃശ്യമായി;+ ഭൂതലത്തിന്റെ അടിത്തറകൾ കാണാനായി.
16 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു;
ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+
17 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,
ദൈവം എന്നെ രക്ഷിച്ചു.+ അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു!+
20 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+
എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+
21 കാരണം ഞാൻ യഹോവയുടെ വഴികളിൽത്തന്നെ നടന്നു.
എന്റെ ദൈവത്തെ ഉപേക്ഷിച്ച് തിന്മ ചെയ്തിട്ടുമില്ല.
22 ദൈവത്തിന്റെ വിധിപ്രഖ്യാപനങ്ങളെല്ലാം എന്റെ മുന്നിലുണ്ട്.
ദൈവത്തിന്റെ നിയമങ്ങൾ ഞാൻ അവഗണിക്കില്ല.
24 എന്റെ നീതിനിഷ്ഠ കണക്കാക്കി,
തിരുമുമ്പാകെ എന്റെ കൈകളുടെ നിഷ്കളങ്കത പരിഗണിച്ച്,+
യഹോവ എനിക്കു പ്രതിഫലം തരട്ടെ.+
25 വിശ്വസ്തനോട് അങ്ങ് വിശ്വസ്തത കാണിക്കുന്നു;+
കുറ്റമറ്റവനോടു കുറ്റമറ്റ വിധം പെരുമാറുന്നു.+
26 നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു;+
പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം പെരുമാറുന്നു.+
28 യഹോവേ, അങ്ങാണ് എന്റെ ദീപം തെളിക്കുന്നത്;
അങ്ങാണ് എന്റെ ഇരുളിനെ പ്രകാശമാനമാക്കുന്ന എന്റെ ദൈവം.+
29 അങ്ങയുടെ സഹായത്താൽ ഞാൻ കവർച്ചപ്പടയുടെ നേരെ പാഞ്ഞുചെല്ലും.+
ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും.+
തന്നെ അഭയമാക്കുന്നവർക്കെല്ലാം ദൈവം ഒരു പരിചയാണ്.+
31 യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+
നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+
33 എന്റെ കാലുകൾ ദൈവം മാനിന്റേതുപോലെയാക്കുന്നു;
ചെങ്കുത്തായ സ്ഥലങ്ങളിൽ ഉറച്ചുനിൽക്കാൻ എന്നെ പ്രാപ്തനാക്കുന്നു;+
34 എന്റെ കൈകളെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.
എന്റെ കരങ്ങൾക്കു ചെമ്പുവില്ലുപോലും വളച്ച് കെട്ടാനാകും.
35 അങ്ങ് എനിക്കു രക്ഷ എന്ന പരിച തരുന്നു.+
അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.*
അങ്ങയുടെ താഴ്മ എന്നെ വലിയവനാക്കുന്നു.+
37 ഞാൻ ശത്രുക്കളെ പിന്തുടർന്ന് പിടികൂടും;
അവരെ നിശ്ശേഷം സംഹരിക്കാതെ തിരിച്ചുവരില്ല.
39 യുദ്ധത്തിനുവേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.
എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+
40 എന്റെ ശത്രുക്കൾ എന്റെ മുന്നിൽനിന്ന് പിൻവാങ്ങാൻ അങ്ങ് ഇടവരുത്തും.
ഞാൻ എന്നെ വെറുക്കുന്നവരുടെ കഥകഴിക്കും.+
41 അവർ സഹായത്തിനായി കേഴുന്നു; പക്ഷേ രക്ഷിക്കാൻ ആരുമില്ല.
യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം ഉത്തരം കൊടുക്കുന്നില്ല.
42 കാറ്റത്തെ പൊടിപോലെ ഞാൻ അവരെ ഇടിച്ച് പൊടിയാക്കും;
തെരുവിലെ ചെളിപോലെ അവരെ വെളിയിൽ എറിയും.
43 കുറ്റം കണ്ടുപിടിക്കാനിരിക്കുന്നവരിൽനിന്ന് അങ്ങ് എന്നെ രക്ഷിക്കും.+
അങ്ങ് എന്നെ ജനതകൾക്കു തലവനായി നിയമിക്കും.+
എനിക്കു മുൻപരിചയമില്ലാത്ത ജനം എന്നെ സേവിക്കും.+
44 എന്നെക്കുറിച്ചുള്ള വെറുമൊരു കേട്ടുകേൾവിയാൽ അവർ എന്നെ അനുസരിക്കും.
വിദേശികൾ എന്റെ മുന്നിൽ വിനീതവിധേയരായി വന്ന് നിൽക്കും.+
45 വിദേശികളുടെ ധൈര്യം ക്ഷയിക്കും.
അവർ അവരുടെ സങ്കേതങ്ങളിൽനിന്ന് പേടിച്ചുവിറച്ച് ഇറങ്ങിവരും.
46 യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്ത്തട്ടെ!+
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.+
47 സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+
എന്റെ ദൈവം ജനതകളെ എനിക്ക് അധീനമാക്കിത്തരുന്നു.
48 കുപിതരായ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കുന്നു.
എന്നെ ആക്രമിക്കുന്നവർക്കു മീതെ എന്നെ ഉയർത്തുന്നു;+
അക്രമിയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുന്നു.
50 തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു;*+
തന്റെ അഭിഷിക്തനോട് എന്നും അചഞ്ചലസ്നേഹം കാണിക്കുന്നു;+
സംഗീതസംഘനായകന്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
19 ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു;+
ആകാശമണ്ഡലം* ദൈവത്തിന്റെ കരവിരുതു പ്രസിദ്ധമാക്കുന്നു.+
2 പകൽതോറും അവയുടെ സംസാരം ഒഴുകിവരുന്നു.
രാത്രിതോറും അവ അറിവ് പകർന്നുതരുന്നു.
3 സംസാരമില്ല, വാക്കുകളില്ല;
ശബ്ദം കേൾക്കാനുമില്ല.
4 എന്നാൽ ഭൂമിയിലെങ്ങും അവയുടെ സ്വരം* പരന്നിരിക്കുന്നു.
നിവസിതഭൂമിയുടെ അറ്റങ്ങളിലേക്ക് അവയുടെ സന്ദേശം എത്തിയിരിക്കുന്നു.+
ദൈവം ആകാശത്ത് സൂര്യനു കൂടാരം അടിച്ചിരിക്കുന്നു;
5 അതു മണിയറയിൽനിന്ന് പുറത്ത് വരുന്ന മണവാളനെപ്പോലെയാണ്;
ഓട്ടപ്പന്തയത്തിൽ സന്തോഷത്തോടെ ഓടുന്ന ഒരു വീരനെപ്പോലെ.
6 ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് പുറപ്പെടുന്ന അത്,
കറങ്ങി മറ്റേ അറ്റത്ത് എത്തുന്നു;+
അതിന്റെ ചൂടേൽക്കാത്തതായി ഒന്നുമില്ല.
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+
യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+
യഹോവയുടെ കല്പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+
9 യഹോവയോടുള്ള ഭയഭക്തി+ പരിശുദ്ധം; അത് എന്നും നിലനിൽക്കുന്നത്.
യഹോവയുടെ വിധികൾ സത്യമായവ, അവ എല്ലാ അർഥത്തിലും നീതിയുള്ളവ.+
10 അവ സ്വർണത്തെക്കാൾ അഭികാമ്യം;
ഏറെ തങ്കത്തെക്കാൾ* ആഗ്രഹിക്കത്തക്കവ;+
തേനിനെക്കാൾ മധുരമുള്ളവ;+ തേനടയിൽനിന്ന്* ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേറിയവ.
11 അവയാൽ അങ്ങയുടെ ദാസനു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു;+
അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.+
12 സ്വന്തം തെറ്റുകൾ തിരിച്ചറിയുന്ന ആരുണ്ട്?+
ഞാൻ അറിയാത്ത എന്റെ പാപങ്ങൾ കണക്കിടാതെ എന്നെ നിരപരാധിയായി എണ്ണേണമേ.
13 ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന് അങ്ങയുടെ ദാസനെ തടയേണമേ;+
അത്തരം പ്രവൃത്തികൾ എന്നെ കീഴടക്കാൻ സമ്മതിക്കരുതേ.+
അപ്പോൾ ഞാൻ തികഞ്ഞവനാകും;+
കൊടിയ പാപങ്ങളിൽനിന്ന് ഞാൻ മുക്തനായിരിക്കും.
14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,
എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+
സംഗീതസംഘനായകന്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
20 കഷ്ടകാലത്ത് യഹോവ അങ്ങയ്ക്ക് ഉത്തരമേകട്ടെ.
യാക്കോബിൻദൈവത്തിന്റെ പേര് അങ്ങയെ കാക്കട്ടെ.+
3 അങ്ങ് കാഴ്ചയായി അർപ്പിക്കുന്നതെല്ലാം ദൈവം ഓർക്കട്ടെ;
അങ്ങയുടെ ദഹനയാഗങ്ങൾ ദൈവം പ്രീതിയോടെ സ്വീകരിക്കട്ടെ. (സേലാ)
അങ്ങയുടെ അപേക്ഷകളെല്ലാം യഹോവ സാധിച്ചുതരട്ടെ.
6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുമെന്നു ഞാൻ ഇപ്പോൾ അറിയുന്നു.+
7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+
എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+
9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ!+
സഹായത്തിനായി വിളിക്കുന്ന നാളിൽത്തന്നെ അവൻ ഞങ്ങൾക്ക് ഉത്തരമേകും.+
സംഗീതസംഘനായകന്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ് ആഹ്ലാദിക്കുന്നു;+
അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ അവൻ എത്രമാത്രം സന്തോഷിക്കുന്നെന്നോ!+
2 അവന്റെ ഹൃദയാഭിലാഷം അങ്ങ് സാധിച്ചുകൊടുത്തിരിക്കുന്നു;+
അവന്റെ അധരങ്ങളുടെ യാചനകളൊന്നും അങ്ങ് നിരസിച്ചിട്ടില്ല. (സേലാ)
3 ഏറെ അനുഗ്രഹങ്ങളുമായി അങ്ങ് രാജാവിനെ എതിരേൽക്കുന്നു;
4 രാജാവ് അങ്ങയോടു ജീവൻ ചോദിച്ചു; അങ്ങ് അതു നൽകി;+
ദീർഘായുസ്സ്, എന്നുമെന്നേക്കുമുള്ള ജീവൻ, കൊടുത്തു.
5 അങ്ങയുടെ രക്ഷാപ്രവൃത്തികൾ രാജാവിനെ മഹിമാധനനാക്കുന്നു.+
അന്തസ്സും മഹിമയും അങ്ങ് അവനെ അണിയിക്കുന്നു.
6 രാജാവ് എന്നും അനുഗൃഹീതനായിരിക്കാൻ അങ്ങ് ഇടയാക്കുന്നു.+
അങ്ങയുടെ സാമീപ്യമേകുന്ന* സന്തോഷം അവനെ ആനന്ദഭരിതനാക്കുന്നു.+
7 കാരണം, രാജാവിന്റെ ആശ്രയം യഹോവയിലാണ്;+
അത്യുന്നതൻ അചഞ്ചലസ്നേഹം കാണിക്കുന്നതിനാൽ അവൻ ഒരിക്കലും കുലുങ്ങില്ല. +
8 അങ്ങയുടെ കൈ ശത്രുക്കളെയെല്ലാം തേടിപ്പിടിക്കും;
അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ തിരഞ്ഞുപിടിക്കും.
9 നിശ്ചയിച്ച സമയത്ത് അവരുടെ നേരെ ശ്രദ്ധ തിരിക്കുന്ന അങ്ങ് അവരെ തീച്ചൂളപോലെയാക്കും.
തന്റെ കോപത്തിൽ യഹോവ അവരെ വിഴുങ്ങിക്കളയും; തീ അവരെ ചാമ്പലാക്കും.+
10 അങ്ങ് അവരുടെ സന്തതികളെ* ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും;
അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയിൽനിന്ന് തൂത്തെറിയും.
11 കാരണം, അങ്ങയ്ക്കു ദോഷം ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശ്യം;+
ഒരിക്കലും വിജയിക്കാത്ത കുതന്ത്രങ്ങൾ അവർ മനഞ്ഞു.+
13 യഹോവേ, എഴുന്നേൽക്കേണമേ, ശക്തി കാണിക്കേണമേ;
അങ്ങയുടെ ശക്തി ഞങ്ങൾ വാഴ്ത്തിപ്പാടും.*
സംഗീതസംഘനായകന്; “ഉഷസ്സിൻമാൻപേട”യിൽ* ചിട്ടപ്പെടുത്തിയത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+
അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?
അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+
2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+
രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.
4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+
അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+
5 അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവരെ രക്ഷിച്ചു;
അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ് അവരെ നിരാശപ്പെടുത്തിയില്ല.*+
6 എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്;
മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+
7 എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+
അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:
8 “അവന്റെ ആശ്രയം മുഴുവൻ യഹോവയിലായിരുന്നില്ലേ, ദൈവംതന്നെ അവനെ രക്ഷിക്കട്ടെ!
അവൻ ദൈവത്തിന്റെ പൊന്നോമനയല്ലേ, ദൈവം അവനെ വിടുവിക്കട്ടെ!”+
9 ഗർഭപാത്രത്തിൽനിന്ന് എന്നെ പുറത്ത് കൊണ്ടുവന്നത് അങ്ങാണ്;+
അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ.
11 പ്രശ്നങ്ങൾ അടുത്ത് എത്തിയിരിക്കുന്നു; അങ്ങ് എന്നിൽനിന്ന് അകന്നുമാറി നിൽക്കരുതേ,+
എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+
14 വെള്ളംപോലെ എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു.
അസ്ഥികളെല്ലാം സന്ധികളിൽനിന്ന് ഇളകിമാറിയിരിക്കുന്നു.
15 എന്റെ ശക്തി മൺപാത്രക്കഷണംപോലെ+ വരണ്ടുണങ്ങിയിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു;+
മരണത്തിന്റെ മണ്ണിലേക്ക് അങ്ങ് എന്നെ ഇറക്കുന്നു.+
16 നായ്ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+
ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+
സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+
17 എനിക്ക് എന്റെ അസ്ഥികളെല്ലാം എണ്ണാം.+
അതാ, അവർ എന്നെത്തന്നെ തുറിച്ചുനോക്കുന്നു.
19 എന്നാൽ യഹോവേ, അങ്ങ് എന്നിൽനിന്ന് അകന്നിരിക്കരുതേ.+
അങ്ങാണ് എന്റെ ശക്തി; വേഗം വന്ന് എന്നെ സഹായിക്കേണമേ.+
20 വാളിൽനിന്ന് എന്നെ* രക്ഷിക്കേണമേ;
നായ്ക്കളുടെ നഖങ്ങളിൽനിന്ന്* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+
21 സിംഹത്തിന്റെ വായിൽനിന്നും കാട്ടുപോത്തിന്റെ കൊമ്പിൽനിന്നും എന്നെ രക്ഷിക്കേണമേ;+
എനിക്ക് ഉത്തരമേകേണമേ, എന്നെ രക്ഷിക്കേണമേ.
22 എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും;+
സഭാമധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.+
23 യഹോവയെ ഭയപ്പെടുന്നവരേ, ദൈവത്തെ സ്തുതിപ്പിൻ!
യാക്കോബിൻസന്തതികളേ,* എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+
ഇസ്രായേലിൻസന്തതികളേ,* നിങ്ങളേവരും ഭയാദരവോടെ തിരുസന്നിധിയിൽ നിൽക്കുവിൻ!
24 കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+
ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന് തിരുമുഖം മറച്ചിട്ടുമില്ല.+
സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+
25 മഹാസഭയിൽ ഞാൻ അങ്ങയെ വാഴ്ത്തും;+
ദൈവത്തെ ഭയപ്പെടുന്നവരുടെ മുന്നിൽവെച്ച് ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.
അവർ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ.*
27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും.
ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+
29 ഭൂമിയിലെ സമ്പന്നന്മാരെല്ലാം* ഭക്ഷിക്കും; അവർ തിരുസന്നിധിയിൽ കുമ്പിടും;
പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാം തിരുസന്നിധിയിൽ മുട്ടുകുത്തും;
അവർക്കൊന്നും സ്വന്തം ജീവൻ* രക്ഷിക്കാനാകില്ലല്ലോ.
31 അവർ വന്ന് ദൈവത്തിന്റെ നീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കും.
നമ്മുടെ ദൈവത്തിന്റെ ചെയ്തികളെക്കുറിച്ച് ജനിക്കാനിരിക്കുന്നവരെ അറിയിക്കും.
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.+
2 പച്ചപ്പുൽപ്പുറങ്ങളിൽ ദൈവം എന്നെ കിടത്തുന്നു;
3 എന്റെ ദൈവം എനിക്ക് ഉന്മേഷം പകരുന്നു.+
തിരുനാമത്തെ കരുതി എന്നെ നീതിപാതകളിൽ നടത്തുന്നു.+
4 കൂരിരുൾത്താഴ്വരയിലൂടെ നടക്കുമ്പോഴും+
എനിക്കൊരു പേടിയുമില്ല;+
അങ്ങ് എന്റെകൂടെയുണ്ടല്ലോ;+
അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യമേകുന്നു.*
5 എന്റെ ശത്രുക്കൾ കാൺകെ അങ്ങ് എനിക്കു വിരുന്ന് ഒരുക്കുന്നു.+
6 ജീവിതകാലമെല്ലാം നന്മയും അചഞ്ചലമായ സ്നേഹവും എന്നെ പിന്തുടരും;+
ആയുഷ്കാലം മുഴുവൻ ഞാൻ യഹോവയുടെ ഭവനത്തിൽ കഴിയും.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
24 ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്;+
ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്.
2 ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലിന്മേൽ ഉറപ്പിച്ചത്,+
അതിനെ നദികളിന്മേൽ സുസ്ഥിരമായി സ്ഥാപിച്ചത്.
4 കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+
ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ;
വ്യാജമായി ആണയിടാത്തവൻ.+
6 യാക്കോബിൻദൈവമേ, അങ്ങയെ തേടുന്നവരുടെ,
അങ്ങയുടെ മുഖം അന്വേഷിക്കുന്നവരുടെ, തലമുറ ഇതാണ്. (സേലാ)
8 ആരാണു തേജോമയനായ ആ രാജാവ്?
10 തേജോമയനായ ആ രാജാവ് ആരാണ്?
സൈന്യങ്ങളുടെ അധിപനായ യഹോവ—ഇതാണു തേജോമയനായ ആ രാജാവ്.+ (സേലാ)
ദാവീദിന്റേത്.
א (ആലേഫ്)
25 യഹോവേ, ഞാൻ അങ്ങയിലേക്കു തിരിയുന്നു.
ב (ബേത്ത്)
ശത്രുക്കൾ എന്റെ കഷ്ടതയിൽ സന്തോഷിക്കാൻ ഇടവരുത്തരുതേ.+
ג (ഗീമെൽ)
3 അങ്ങയിൽ പ്രത്യാശ വെക്കുന്ന ആരും ഒരിക്കലും നാണംകെട്ടുപോകില്ല;+
എന്നാൽ, വെറുതേ വഞ്ചന കാട്ടുന്നവരെ അപമാനം കാത്തിരിക്കുന്നു.+
ד (ദാലെത്ത്)
ה (ഹേ)
ו (വൗ)
ദിവസം മുഴുവൻ അങ്ങയിലാണ് എന്റെ പ്രത്യാശ.
ז (സയിൻ)
ח (ഹേത്ത്)
7 ചെറുപ്പത്തിൽ ഞാൻ ചെയ്ത പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ.
ט (തേത്ത്)
8 യഹോവ നല്ലവനും നേരുള്ളവനും ആണ്.+
അതുകൊണ്ടാണ്, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്.+
י (യോദ്)
כ (കഫ്)
10 തന്റെ ഉടമ്പടിയും+ ഓർമിപ്പിക്കലുകളും+ പാലിക്കുന്നവരോടുള്ള
അചഞ്ചലസ്നേഹവും വിശ്വസ്തതയും വെളിപ്പെടുത്തുന്നതല്ലോ യഹോവയുടെ വഴികളെല്ലാം.
ל (ലാമെദ്)
מ (മേം)
12 യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്?+
തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+
נ (നൂൻ)
ס (സാമെക്)
14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+
ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+
ע (അയിൻ)
15 വലയിൽ കുരുങ്ങിയ എന്റെ കാലുകൾ ദൈവം സ്വതന്ത്രമാക്കും.+
അതുകൊണ്ട്, എന്റെ കണ്ണുകൾ എപ്പോഴും യഹോവയെ നോക്കുന്നു.+
פ (പേ)
16 ഞാൻ നിസ്സഹായനാണ്; എനിക്കു തുണയായി ആരുമില്ല;
അങ്ങ് എന്നിലേക്കു മുഖം തിരിച്ച് എന്നോടു പ്രീതി കാണിക്കേണമേ.
צ (സാദെ)
ר (രേശ്)
19 എന്റെ ശത്രുക്കൾ എത്രയധികമെന്നു നോക്കൂ!
എന്നോട് അവർക്ക് എത്ര വെറുപ്പാണെന്നു കണ്ടോ?
ש (ശീൻ)
20 എന്റെ പ്രാണനെ കാക്കേണമേ; എന്നെ രക്ഷിക്കേണമേ.+
ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നു; ഞാൻ നാണംകെടാൻ ഇടയാക്കരുതേ.
ת (തൗ)
22 ദൈവമേ, സകല കഷ്ടതകളിൽനിന്നും ഇസ്രായേലിനെ വിടുവിക്കേണമേ.*
ദാവീദിന്റേത്.
26 യഹോവേ, എന്നെ വിധിക്കേണമേ; ഞാൻ നിഷ്കളങ്കത* കൈവിടാതെ നടന്നിരിക്കുന്നല്ലോ.+
ചഞ്ചലപ്പെടാതെ ഞാൻ യഹോവയിൽ ആശ്രയിച്ചിരിക്കുന്നു.+
2 യഹോവേ, എന്നെ പരിശോധിക്കേണമേ, എന്നെ പരീക്ഷിച്ചുനോക്കേണമേ;
എന്റെ ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ശുദ്ധീകരിക്കേണമേ.+
3 കാരണം, അങ്ങയുടെ അചഞ്ചലമായ സ്നേഹം എപ്പോഴും എന്റെ മുന്നിലുണ്ട്;
ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കുന്നു.+
5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുക്കുന്നു;+
ദുഷ്ടന്മാരുമായി ഇടപഴകാൻ ഞാൻ വിസമ്മതിക്കുന്നു.+
6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകും;
യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലംവെക്കും.
7 എന്റെ അധരങ്ങൾ അപ്പോൾ നന്ദിവാക്കുകൾ പൊഴിക്കും,+
അങ്ങയുടെ സകല മഹനീയപ്രവൃത്തികളെക്കുറിച്ചും ഘോഷിക്കും.
9 പാപികളുടെകൂടെ എന്നെ തൂത്തെറിയരുതേ;+
അക്രമികളുടെകൂടെ* എന്റെ ജീവനെടുത്തുകളയരുതേ.
10 അവരുടെ കൈകൾ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നു;
അവരുടെ വലങ്കൈ നിറയെ കൈക്കൂലിയാണ്.
11 എന്നാൽ, ഞാൻ എന്റെ നിഷ്കളങ്കതയിൽ* നടക്കും.
എന്നെ രക്ഷിക്കേണമേ;* എന്നോടു പ്രീതി കാട്ടേണമേ.
ദാവീദിന്റേത്.
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും.
ഞാൻ ആരെ പേടിക്കണം!+
യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+
ഞാൻ ആരെ ഭയക്കണം!
2 എന്റെ മാംസം തിന്നാൻ ദുഷ്പ്രവൃത്തിക്കാർ എന്റെ മേൽ ചാടിവീണു;+
എന്നാൽ, ഇടറിവീണത് എന്റെ എതിരാളികളും ശത്രുക്കളും ആയിരുന്നു.
എനിക്ക് എതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ മനോധൈര്യം കൈവിടില്ല.
4 ഒരു കാര്യം ഞാൻ യഹോവയോടു ചോദിച്ചു:
—അതിനായിട്ടാണു ഞാൻ കാത്തിരിക്കുന്നത്—
എപ്പോഴും യഹോവയുടെ പ്രസന്നത കാണാനും
എന്റെ ദൈവത്തിന്റെ ആലയത്തെ* വിലമതിപ്പോടെ* നോക്കിനിൽക്കാനും ആയി+
ജീവിതകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവദിക്കേണമേ.+
5 ദുരന്തദിവസത്തിൽ ദൈവം തന്റെ അഭയകേന്ദ്രത്തിൽ എന്നെ ഒളിപ്പിക്കുമല്ലോ.+
ദൈവം തന്റെ കൂടാരത്തിലെ രഹസ്യസ്ഥലത്ത് എന്നെ ഒളിപ്പിക്കും;+
ഉയരത്തിൽ, ഒരു പാറയുടെ മുകളിൽ എന്നെ നിറുത്തും.+
6 ഇപ്പോൾ എന്റെ തല എന്നെ വളഞ്ഞിരിക്കുന്ന ശത്രുക്കളെക്കാൾ ഏറെ ഉയരത്തിലാണ്;
ദൈവത്തിന്റെ കൂടാരത്തിൽ ഞാൻ ആഹ്ലാദഘോഷത്തോടെ ബലികൾ അർപ്പിക്കും;
ഞാൻ യഹോവയെ പാടി സ്തുതിക്കും.*
7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ കേൾക്കേണമേ;+
എന്നോടു കനിവ് തോന്നി എനിക്ക് ഉത്തരമേകേണമേ.+
8 “എന്റെ മുഖം തേടിവരൂ” എന്ന് അങ്ങ് കല്പിക്കുന്നതായി
എന്റെ ഹൃദയം മന്ത്രിച്ചു.
യഹോവേ, ഞാൻ അങ്ങയുടെ മുഖം തേടിവരും.+
9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+
കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ.
എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+
എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ.
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+
നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ.
12 എന്റെ എതിരാളികളുടെ കൈയിൽ എന്നെ ഏൽപ്പിക്കരുതേ;+
എനിക്ക് എതിരെ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നല്ലോ;+
അവർ അക്രമം ആയുധമാക്കി എന്നെ ഭീഷണിപ്പെടുത്തുന്നു.
13 ജീവനുള്ളവരുടെ ദേശത്തുവെച്ച് യഹോവയുടെ നന്മ കാണാനാകുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽ
അതെ, യഹോവയിൽ പ്രത്യാശ വെക്കൂ!
ദാവീദിന്റേത്.
28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+
എന്റെ നേരെ ചെവി അടച്ചുകളയരുതേ.
2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തി
സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+
3 ദ്രോഹം ചെയ്യുന്ന ദുഷ്ടന്മാരോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ.+
അവർ മറ്റുള്ളവരോടു സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നു.
എന്നാൽ അവരുടെ ഹൃദയത്തിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു.+
അവരുടെ ചെയ്തികളനുസരിച്ച്+
അവരുടെ കൈകളുടെ പ്രവൃത്തികൾക്കു പകരം നൽകേണമേ.
ദൈവം അവരെ ഇടിച്ചുതകർക്കും, പണിതുയർത്തില്ല.
6 യഹോവ വാഴ്ത്തപ്പെടട്ടെ;
സഹായത്തിനായുള്ള എന്റെ യാചനകൾ ദൈവം കേട്ടിരിക്കുന്നല്ലോ.
എനിക്കു ദൈവത്തിന്റെ സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആഹ്ലാദിക്കുന്നു.
ഞാൻ പാട്ടു പാടി ദൈവത്തെ വാഴ്ത്തും.
9 അങ്ങയുടെ ജനത്തെ രക്ഷിക്കേണമേ, അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ.+
അങ്ങ് അവരെ മേയ്ക്കേണമേ, എന്നും അവരെ കൈകളിൽ വഹിക്കേണമേ.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
29 വീരപുത്രന്മാരേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,
യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
2 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;
വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*
യഹോവ പെരുവെള്ളത്തിന്മീതെയാണ്.+
5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു;
അതെ, ലബാനോനിലെ ദേവദാരുക്കളെ യഹോവ തകർത്തെറിയുന്നു.+
6 ലബാനോൻ* കാളക്കുട്ടിയെപ്പോലെയും
സീറിയോൻ+ കാട്ടുപോത്തിൻകുട്ടിയെപ്പോലെയും തുള്ളിച്ചാടാൻ ദൈവം ഇടയാക്കുന്നു.
7 യഹോവയുടെ ശബ്ദം തീജ്വാലകളുടെ അകമ്പടിയോടെ വരുന്നു;+
8 യഹോവയുടെ ശബ്ദം വിജനഭൂമിയെ* പ്രകമ്പനം കൊള്ളിക്കുന്നു;+
യഹോവ കാദേശ്വിജനഭൂമിയെ+ വിറപ്പിക്കുന്നു.
9 യഹോവയുടെ ശബ്ദം കേൾക്കുമ്പോൾ പേടമാൻ പേടിച്ച് പ്രസവിക്കുന്നു,
ആ ശബ്ദം കാടുകളെ വെളുപ്പിക്കുന്നു.+
ദൈവത്തിന്റെ ആലയത്തിലുള്ള എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
11 യഹോവ തന്റെ ജനത്തിനു ശക്തി പകരും.+
സമാധാനം നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കും.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം. ഭവനത്തിന്റെ ഉദ്ഘാടനഗീതം.
30 യഹോവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തും; അങ്ങ് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചല്ലോ.*
ശത്രുക്കൾ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ അങ്ങ് അനുവദിച്ചില്ലല്ലോ.+
2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;
അങ്ങ് എന്നെ സുഖപ്പെടുത്തി.+
3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+
അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+
4 യഹോവയുടെ വിശ്വസ്തരേ, ദൈവത്തിനു സ്തുതി പാടൂ;*+
വിശുദ്ധമായ തിരുനാമത്തിനു* നന്ദി നൽകൂ;+
5 കാരണം, ദൈവകോപം ക്ഷണനേരത്തേക്കേ ഉള്ളൂ;+
ദൈവപ്രീതിയോ ഒരു ആയുഷ്കാലം മുഴുവൻ നിൽക്കുന്നതും.+
വൈകുന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോഷഘോഷത്തിനു വഴിമാറുന്നു.+
6 കുഴപ്പങ്ങളൊന്നുമില്ലാതിരിക്കെ ഞാൻ പറഞ്ഞു:
“ഞാൻ ഒരിക്കലും കുലുങ്ങില്ല.”
7 യഹോവേ, ഞാൻ അങ്ങയുടെ പ്രീതിയിലായിരിക്കെ അങ്ങ് എന്നെ പർവതംപോൽ ശക്തനാക്കി.+
അങ്ങ് മുഖം മറച്ചപ്പോഴോ ഞാൻ ഭയന്നുവിറച്ചു.+
8 യഹോവേ, ഞാൻ വീണ്ടുംവീണ്ടും അങ്ങയെ വിളിച്ചു;+
യഹോവയുടെ പ്രീതിക്കായി ഞാൻ നിറുത്താതെ യാചിച്ചു.
9 ഞാൻ മരിച്ചാൽ* എന്തു ലാഭം? ഞാൻ കുഴിയിലേക്ക്* ഇറങ്ങിയാൽ എന്തു നേട്ടം?+
പൊടി അങ്ങയെ സ്തുതിക്കുമോ?+ അങ്ങയുടെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുമോ?+
10 യഹോവേ, കേൾക്കേണമേ, എന്നോടു പ്രീതി കാണിക്കേണമേ.+
യഹോവേ, എന്റെ സഹായത്തിന് എത്തേണമേ.+
11 അങ്ങ് എന്റെ വിലാപം ആനന്ദനൃത്തമാക്കി;
എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആഹ്ലാദം അണിയിക്കുന്നു;
12 അതുകൊണ്ട്, ഞാൻ* മൗനമായിരിക്കാതെ അങ്ങയെ പാടി സ്തുതിക്കും.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നും അങ്ങയെ സ്തുതിക്കും.
സംഗീതസംഘനായകന്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
31 യഹോവേ, അങ്ങയെ ഞാൻ എന്റെ അഭയമാക്കിയിരിക്കുന്നു.+
ഞാൻ നാണംകെടാൻ ഒരിക്കലും ഇടവരുത്തരുതേ.+
അങ്ങയുടെ നീതിയെ ഓർത്ത് എന്നെ രക്ഷിക്കേണമേ.+
2 അങ്ങ് എന്നിലേക്കു ചെവി ചായിക്കേണമേ.*
വേഗം വന്ന് എന്നെ രക്ഷിക്കേണമേ.+
എനിക്കായി മലമുകളിലെ ഒരു രക്ഷാസങ്കേതമാകേണമേ;
എനിക്കായി കോട്ടമതിലുള്ള ഒരു രക്ഷാകേന്ദ്രമാകേണമേ.+
3 അങ്ങ് എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും അല്ലോ;+
അങ്ങയുടെ പേരിനെ ഓർത്ത്+ അങ്ങ് എന്നെ നയിക്കും, എനിക്കു വഴി കാട്ടും.+
4 അവർ എന്നെ കുടുക്കാൻ രഹസ്യമായി വിരിച്ച വലയിൽനിന്ന് അങ്ങ് എന്നെ സ്വതന്ത്രനാക്കും;+
അങ്ങല്ലോ എന്റെ കോട്ട.+
5 ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു.+
സത്യത്തിന്റെ ദൈവമായ* യഹോവേ, അങ്ങ് എന്നെ വീണ്ടെടുത്തിരിക്കുന്നു.+
6 ഒരു ഗുണവുമില്ലാത്ത വ്യർഥവിഗ്രഹങ്ങളുടെ ഭക്തരെ ഞാൻ വെറുക്കുന്നു;
ഞാൻ പക്ഷേ, യഹോവയിൽ ആശ്രയിക്കുന്നു.
7 അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെപ്രതി ഞാൻ അത്യന്തം സന്തോഷിക്കും.
എന്റെ ദുരിതം അങ്ങ് കണ്ടിരിക്കുന്നല്ലോ,+
എന്റെ പ്രാണസങ്കടം അങ്ങ് അറിയുന്നല്ലോ.
9 യഹോവേ, എന്നോടു പ്രീതി കാണിക്കേണമേ; ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു.
കടുത്ത ദുഃഖം എന്റെ കണ്ണുകളെയും എന്റെ ശരീരത്തെയും* ക്ഷീണിപ്പിച്ചിരിക്കുന്നു.+
എന്റെ തെറ്റ് എന്റെ ശക്തി ചോർത്തിക്കളയുന്നു;
എന്റെ അസ്ഥികൾ ക്ഷയിക്കുന്നു.+
എന്റെ പരിചയക്കാർക്ക് എന്നെ പേടിയാണ്;
വെളിയിൽ എന്നെ കണ്ടാൽ അവർ ഓടിയകലുന്നു.+
12 മരിച്ചുപോയവനെപ്പോലെ അവർ എന്നെ മറന്നുകളഞ്ഞിരിക്കുന്നു;
അവരുടെ ഹൃദയത്തിൽ* എനിക്കു സ്ഥാനമില്ല.
ഉടഞ്ഞ ഒരു പാത്രംപോലെയാണു ഞാൻ.
എനിക്ക് എതിരെ ഒറ്റക്കെട്ടായി വരുന്ന അവർ
എന്റെ ജീവനെടുക്കാൻ തന്ത്രങ്ങൾ മനയുന്നു.+
14 എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.+
“അങ്ങാണ് എന്റെ ദൈവം” എന്നു ഞാൻ പ്രഖ്യാപിക്കുന്നു.+
15 എന്റെ നാളുകൾ* അങ്ങയുടെ കൈകളിലാണ്.
എന്റെ ശത്രുക്കളുടെയും എന്നെ ഉപദ്രവിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.+
16 അങ്ങയുടെ മുഖം ഈ ദാസന്റെ മേൽ പ്രകാശിക്കട്ടെ.+
അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ എന്നെ രക്ഷിക്കേണമേ.
17 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ എന്നെ നാണംകെടുത്തരുതേ;+
18 നുണ പറയുന്ന നാവുകൾ നിശ്ശബ്ദമാകട്ടെ;+
നീതിമാന് എതിരെ ധാർഷ്ട്യത്തോടെയും വെറുപ്പോടെയും അഹങ്കാരം പറയുന്ന നാവുകളാണല്ലോ അവ.
19 അങ്ങയുടെ നന്മ എത്ര വലിയത്!+
അങ്ങയെ ഭയപ്പെടുന്നവർക്കായി അങ്ങ് അതു സംഭരിച്ചുവെച്ചിരിക്കുന്നല്ലോ;+
അങ്ങയെ അഭയമാക്കുന്നവർക്കു സകല മനുഷ്യരുടെയും കൺമുന്നിൽവെച്ച് അങ്ങ് നന്മ ചെയ്തിരിക്കുന്നല്ലോ.+
20 അങ്ങയുടെ സാന്നിധ്യമുള്ള രഹസ്യസ്ഥലത്ത് അങ്ങ് അവരെ
മനുഷ്യരുടെ ഗൂഢതന്ത്രങ്ങളിൽപ്പെടാതെ ഒളിപ്പിക്കും;+
ദ്രോഹചിന്തയോടെയുള്ള ആക്രമണമേൽക്കാതെ*
അങ്ങ് അവരെ അങ്ങയുടെ താവളത്തിൽ മറച്ചുവെക്കും.+
21 യഹോവ വാഴ്ത്തപ്പെടട്ടെ;
ഉപരോധിച്ച നഗരത്തിൽ+ കഴിഞ്ഞ എന്നോടു ദൈവം കാണിച്ച അചഞ്ചലസ്നേഹം+ മഹനീയമായിരുന്നല്ലോ.
22 ഞാനോ പരിഭ്രമിച്ച്,
“തിരുസന്നിധിയിൽനിന്ന് ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു.
എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ് എന്റെ യാചനകൾ ചെവിക്കൊണ്ടു.+
23 യഹോവയുടെ വിശ്വസ്തരേ, നിങ്ങളെല്ലാം ദൈവത്തെ സ്നേഹിക്കുവിൻ!+
വിശ്വസ്തരെ യഹോവ സംരക്ഷിക്കുന്നു;+
എന്നാൽ, ധാർഷ്ട്യം കാണിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുന്നു.+
24 യഹോവയ്ക്കായി കാത്തിരിക്കുന്നവരേ,+
ധീരരായിരിക്കൂ, നിങ്ങളുടെ ഹൃദയം കരുത്തുറ്റതായിരിക്കട്ടെ.+
ദാവീദിന്റേത്. മാസ്കിൽ.*
32 ലംഘനം ക്ഷമിച്ചും പാപം മറച്ചും* കിട്ടിയ മനുഷ്യൻ സന്തുഷ്ടൻ.+
3 ഞാൻ മിണ്ടാതിരുന്നപ്പോൾ ദിവസം മുഴുവനുമുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.+
4 രാവും പകലും അങ്ങയുടെ കൈ* എനിക്കു ഭാരമായിരുന്നു.+
വരണ്ട വേനൽച്ചൂടിലെ വെള്ളമെന്നപോലെ എന്റെ ശക്തി ആവിയായിപ്പോയി.* (സേലാ)
“എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+
എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു.+ (സേലാ)
6 അങ്ങയെ കണ്ടെത്താനാകുന്ന സമയത്തുതന്നെ+
ഓരോ വിശ്വസ്തനും അങ്ങയോടു പ്രാർഥിക്കുന്നത് ഇതുകൊണ്ടാണ്.+
പിന്നെ, പ്രളയജലംപോലും അവനെ തൊടില്ല.
വിമോചനത്തിന്റെ സന്തോഷാരവത്താൽ അങ്ങ് എന്നെ പൊതിയും.+ (സേലാ)
8 “ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും.+
നിന്റെ മേൽ കണ്ണുനട്ട് ഞാൻ നിന്നെ ഉപദേശിക്കും.+
9 നീ വകതിരിവില്ലാതെ, കുതിരയെപ്പോലെയോ കോവർകഴുതയെപ്പോലെയോ ആകരുത്;+
അവയെ നിന്റെ അടുത്ത് കൊണ്ടുവരുന്നതിനു മുമ്പ്
കടിഞ്ഞാണും മുഖക്കയറും കൊണ്ട് അവയുടെ ശൗര്യം നിയന്ത്രിക്കണമല്ലോ.”
10 ദുഷ്ടന്മാരുടെ വേദനകൾ അനേകം;
എന്നാൽ, തന്നിൽ ആശ്രയിക്കുന്നവനെ യഹോവയുടെ അചഞ്ചലമായ സ്നേഹം പൊതിയുന്നു.+
11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കൂ! ആഹ്ലാദിക്കൂ!
ഹൃദയശുദ്ധിയുള്ളവരേ, നിങ്ങൾ സന്തോഷത്തോടെ ആർപ്പിടൂ!
33 നീതിമാന്മാരേ, യഹോവയുടെ ചെയ്തികൾ ഓർത്ത് സന്തോഷത്തോടെ ആർപ്പിടുവിൻ.+
ദൈവത്തെ സ്തുതിക്കുന്നതു നേരുള്ളവർക്കു ചേർന്നതല്ലോ.
2 കിന്നരം മീട്ടി യഹോവയ്ക്കു നന്ദിയേകുവിൻ;
പത്തു തന്ത്രികളുള്ള വാദ്യം മീട്ടി ദൈവത്തിനു സ്തുതി പാടുവിൻ.*
5 ദൈവം നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നു.+
യഹോവയുടെ അചഞ്ചലമായ സ്നേഹം ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.+
6 യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി;+
ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ* അതിലുള്ളതെല്ലാം* നിർമിതമായി.
7 അണകെട്ടിയപോലെ ദൈവം സമുദ്രജലം ഒരുമിച്ചുകൂട്ടുന്നു;+
ഇളകിമറിയുന്ന വെള്ളം സംഭരണശാലകളിൽ അടയ്ക്കുന്നു.
8 മുഴുഭൂമിയും യഹോവയെ ഭയപ്പെടട്ടെ.+
ഭൂവാസികളൊക്കെയും തിരുമുമ്പിൽ ഭയാദരവോടെ നിൽക്കട്ടെ.
11 എന്നാൽ, യഹോവയുടെ തീരുമാനങ്ങൾ എന്നും നിലനിൽക്കും,+
ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയോളവും.
14 തന്റെ വാസസ്ഥലത്തുനിന്ന്
ദൈവം ഭൂവാസികളെ നിരീക്ഷിക്കുന്നു.
15 ദൈവമാണു സകലരുടെയും ഹൃദയം രൂപപ്പെടുത്തുന്നത്;
അവരുടെ പ്രവൃത്തികളെല്ലാം ദൈവം പരിശോധിക്കുന്നു.+
18 അതാ യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ,+
തന്റെ അചഞ്ചലമായ സ്നേഹത്തിനായി കാത്തിരിക്കുന്നവരുടെ മേൽ, ഉണ്ട്;
19 ദൈവം അവരെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തും;
ക്ഷാമകാലത്ത് അവരെ ജീവനോടെ കാക്കും.+
20 ഞങ്ങൾ യഹോവയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ദൈവമല്ലോ ഞങ്ങളുടെ സഹായിയും പരിചയും.+
22 യഹോവേ, ഞങ്ങൾ അങ്ങയ്ക്കായി കാത്തിരിക്കുന്നു;+
അങ്ങയുടെ അചഞ്ചലമായ സ്നേഹം ഞങ്ങളുടെ മേൽ ഉണ്ടായിരിക്കേണമേ.+
ദാവീദിന്റേത്. തന്റെ മുന്നിൽ സുബോധം നഷ്ടപ്പെട്ടവനായി നടിച്ചപ്പോൾ+ അബീമേലെക്ക് ദാവീദിനെ ഓടിച്ചുകളഞ്ഞ സമയത്തേത്.
א (ആലേഫ്)
34 ഞാൻ എപ്പോഴും യഹോവയെ സ്തുതിക്കും;
എന്റെ നാവിൽ എപ്പോഴും ദൈവസ്തുതികളുണ്ടായിരിക്കും.
ב (ബേത്ത്)
ג (ഗീമെൽ)
ד (ദാലെത്ത്)
4 ഞാൻ യഹോവയോടു ചോദിച്ചു; ദൈവം എനിക്ക് ഉത്തരം തന്നു.+
എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചു.+
ה (ഹേ)
5 ദൈവത്തെ നോക്കിയവരുടെ മുഖം പ്രകാശിച്ചു;
അവർ ലജ്ജിതരാകില്ല.
ז (സയിൻ)
6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു.
സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+
ח (ഹേത്ത്)
7 യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു;+
അവൻ അവരെ രക്ഷിക്കുന്നു.+
ט (തേത്ത്)
י (യോദ്)
כ (കഫ്)
10 കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നുവലയുന്നു;
എന്നാൽ, യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.+
ל (ലാമെദ്)
11 എന്റെ മക്കളേ വരൂ, വന്ന് ഞാൻ പറയുന്നതു കേൾക്കൂ;
യഹോവയോടുള്ള ഭയഭക്തി എന്താണെന്നു ഞാൻ പഠിപ്പിക്കാം.+
מ (മേം)
12 ജീവിതത്തെ ഇഷ്ടപ്പെടുന്ന,
സന്തോഷത്തോടെ ദീർഘനാൾ ജീവിക്കാൻ ആഗ്രഹിക്കുന്ന, ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ?+
נ (നൂൻ)
13 എങ്കിൽ, മോശമായതു സംസാരിക്കാതെ നാവിനെയും+
വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക.+
ס (സാമെക്)
ע (അയിൻ)
15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+
ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+
פ (പേ)
16 അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.
അവരെക്കുറിച്ചുള്ള സകല ഓർമകളും ദൈവം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+
צ (സാദെ)
ק (കോഫ്)
ר (രേശ്)
ש (ശീൻ)
ת (തൗ)
21 ദുരന്തം ദുഷ്ടനെ കൊല്ലും;
നീതിമാനെ വെറുക്കുന്നവനെ കുറ്റക്കാരനായി കണക്കാക്കും.
22 യഹോവ തന്റെ ദാസന്മാരുടെ ജീവനെ വീണ്ടെടുക്കുന്നു;
ദൈവത്തെ അഭയമാക്കുന്ന ആരെയും കുറ്റക്കാരായി കണക്കാക്കില്ല.+
ദാവീദിന്റേത്.
35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+
എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+
3 എന്നെ പിന്തുടരുന്നവരുടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവായ്ത്തലയുള്ള മഴുവും* ഉയർത്തേണമേ.+
എന്നോട്, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേണമേ.
4 എന്റെ ജീവൻ വേട്ടയാടുന്നവർ നാണിച്ച് തല താഴ്ത്തട്ടെ.+
എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർ അപമാനിതരായി പിൻവാങ്ങട്ടെ.
6 യഹോവയുടെ ദൂതൻ അവരെ പിന്തുടരുമ്പോൾ
അവരുടെ വഴി ഇരുളും വഴുവഴുപ്പും ഉള്ളതാകട്ടെ.
7 ഒരു കാരണവുമില്ലാതെ എന്നെ കുടുക്കാൻ അവർ രഹസ്യമായി വല വിരിച്ചല്ലോ;
കാരണംകൂടാതെ അവർ എനിക്കായി ചതിക്കുഴി ഒരുക്കി.
8 നിനച്ചിരിക്കാത്ത നേരത്ത് വിനാശം അവന്റെ മേൽ വരട്ടെ;
അവൻ രഹസ്യമായി വിരിച്ച വലയിൽ അവൻതന്നെ കുടുങ്ങട്ടെ;
അവൻ അതിൽ വീണ് നശിച്ചുപോകട്ടെ.+
9 എന്നാൽ, ഞാൻ യഹോവയിൽ സന്തോഷിക്കും;
ദൈവത്തിന്റെ രക്ഷാപ്രവൃത്തികളിൽ ഞാൻ ആഹ്ലാദിക്കും.
10 എന്റെ അസ്ഥികളെല്ലാം ഇങ്ങനെ പറയും:
“യഹോവേ, അങ്ങയെപ്പോലെ ആരാണുള്ളത്?
ശക്തരുടെ കൈയിൽനിന്ന് അശക്തരെ അങ്ങ് രക്ഷിക്കുന്നു;+
കവർച്ചക്കാരുടെ* പിടിയിൽനിന്ന് നിസ്സഹായരെയും പാവപ്പെട്ടവരെയും അങ്ങ് വിടുവിക്കുന്നു.”+
11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+
എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു.
12 നന്മയ്ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്യുന്നത്;+
എനിക്കു വിരഹദുഃഖം തോന്നാൻ അവർ ഇടയാക്കുന്നു.
13 എന്നാൽ, അവർക്കു രോഗം വന്നപ്പോൾ ഞാൻ വിലാപവസ്ത്രം ധരിച്ചു;
ഞാൻ ഉപവസിച്ച് എന്നെ ക്ലേശവിധേയനാക്കി;
ഉത്തരം കിട്ടാതെ* എന്റെ പ്രാർഥന മടങ്ങിവന്നപ്പോൾ
14 സുഹൃത്തിനോ സഹോദരനോ വേണ്ടി ചെയ്യുംപോലെ ഞാൻ വിലപിച്ചുനടന്നു;
അമ്മയെ ഓർത്ത് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് തല കുമ്പിട്ടു.
15 എന്നിട്ടും, എന്റെ കാലൊന്ന് ഇടറിയപ്പോൾ അവർ ഏറെ സന്തോഷിച്ചു; അവരെല്ലാം ഒത്തുകൂടി.
പതിയിരുന്ന് എന്നെ ആക്രമിക്കാൻ അവർ സംഘം ചേർന്നു.
അവർ മിണ്ടാതിരുന്നില്ല; എന്നെ അവർ പിച്ചിച്ചീന്തി.
17 യഹോവേ, അങ്ങ് എത്ര കാലം ഇങ്ങനെ വെറുതേ നോക്കിയിരിക്കും?+
അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ,+
എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനിന്ന് വിടുവിക്കേണമേ.+
19 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ;+
ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നവർ ദുഷ്ടലാക്കോടെ കണ്ണിറുക്കാൻ അനുവദിക്കരുതേ.+
20 കാരണം, അവർ സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നില്ല;
പകരം, ദേശത്തെ സമാധാനപ്രിയരെ വഞ്ചിക്കാൻ അവർ കുതന്ത്രങ്ങൾ മനയുന്നു.+
21 എന്നെ കുറ്റപ്പെടുത്താൻ അവർ വായ് മലർക്കെ തുറക്കുന്നു;
“ആഹാ! നന്നായി! ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടു” എന്ന് അവർ പറയുന്നു.
22 യഹോവേ, അങ്ങ് ഇതു കാണുന്നില്ലേ? മിണ്ടാതിരിക്കരുതേ.+
യഹോവേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.+
23 അങ്ങ് ഉണരേണമേ, എന്നെ സഹായിക്കാൻ എഴുന്നേൽക്കേണമേ.
എന്റെ ദൈവമായ യഹോവേ, എനിക്കുവേണ്ടി എന്റെ കേസ് വാദിക്കേണമേ.
24 എന്റെ ദൈവമായ യഹോവേ, അങ്ങയുടെ നീതിക്കു ചേരുംവിധം എന്നെ വിധിക്കേണമേ;+
അവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ.
25 “കൊള്ളാം! ഞങ്ങൾ ആഗ്രഹിച്ചതുതന്നെ നടന്നു” എന്ന് അവർ ഒരിക്കലും മനസ്സിൽ പറയാതിരിക്കട്ടെ.
“നമ്മൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്ന് അവർ ഒരിക്കലും പറയരുതേ.+
26 എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവരെല്ലാം നാണംകെടട്ടെ; അവർ അപമാനിതരാകട്ടെ.
എനിക്കു മീതെ തന്നെത്താൻ ഉയർത്തുന്നവനെ നാണക്കേടും അപമാനവും പൊതിയട്ടെ.
27 എന്നാൽ എന്റെ നീതിനിഷ്ഠയിൽ സന്തോഷിക്കുന്നവർ ആഹ്ലാദഘോഷം മുഴക്കട്ടെ;
“തന്റെ ദാസന്റെ സമാധാനത്തിൽ ആനന്ദിക്കുന്ന യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന്
അവർ എപ്പോഴും പറയട്ടെ.+
സംഗീതസംഘനായകന്. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്.
36 ദുഷ്ടന്റെ ഹൃദയത്തിന് ഉള്ളിലിരുന്ന് ലംഘനം അവനോടു സംസാരിക്കുന്നു;
അവന്റെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.+
2 തന്റെ ഭാഗം ശരിയാണെന്ന ഭാവം നിമിത്തം
അവനു തന്റെ തെറ്റു തിരിച്ചറിയാനോ അതിനെ വെറുക്കാനോ കഴിയുന്നില്ല.+
3 അവന്റെ വായിലെ വാക്കുകൾ മുറിപ്പെടുത്തുന്നതും വഞ്ചകവും ആണ്;
നല്ലതു ചെയ്യാനുള്ള ഉൾക്കാഴ്ച അവനില്ല.
4 കിടക്കയിൽപ്പോലും അവൻ ദ്രോഹകരമായ കുതന്ത്രങ്ങൾ മനയുന്നു.
നേർവഴിക്കല്ല അവന്റെ പോക്ക്;
മോശമായത് അവൻ ഉപേക്ഷിക്കുന്നില്ല.
6 അങ്ങയുടെ നീതി പ്രൗഢഗംഭീരമായ പർവതങ്ങൾപോലെ;*+
അങ്ങയുടെ വിധികൾ ആഴമേറിയ വിശാലസമുദ്രംപോലെയും.+
യഹോവേ, മനുഷ്യനെയും മൃഗത്തെയും അങ്ങ് സംരക്ഷിക്കുന്നു.*+
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+
അങ്ങയുടെ ചിറകിൻനിഴലിൽ
മനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+
8 അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന് അവർ മതിയാവോളം കുടിക്കുന്നു;+
അങ്ങയുടെ ആനന്ദനദിയിൽനിന്ന് അങ്ങ് അവരെ കുടിപ്പിക്കുന്നു.+
10 അങ്ങയെ അറിയുന്നവരോട് അചഞ്ചലമായ സ്നേഹവും+
ഹൃദയശുദ്ധിയുള്ളവരോടു നീതിയും അങ്ങ് തുടർന്നും കാണിക്കേണമേ.+
11 ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാനോ
ദുഷ്ടന്റെ കൈ എന്നെ ഓടിച്ചുകളയാനോ സമ്മതിക്കരുതേ.
12 ദുഷ്പ്രവൃത്തിക്കാർ അതാ, വീണിരിക്കുന്നു;
അവരെ അടിച്ച് താഴെയിട്ടിരിക്കുന്നു; അവർക്ക് എഴുന്നേൽക്കാനാകുന്നില്ല.+
ദാവീദിന്റേത്.
א (ആലേഫ്)
ב (ബേത്ത്)
4 യഹോവയിൽ അത്യധികം ആനന്ദിക്കൂ!
ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.
ג (ഗീമെൽ)
6 ദൈവം നിന്റെ നീതി പ്രഭാതകിരണങ്ങൾപോലെയും
നിന്റെ ന്യായം മധ്യാഹ്നസൂര്യനെപ്പോലെയും ശോഭയുള്ളതാക്കും.
ד (ദാലെത്ത്)
ആരുടെയെങ്കിലും ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നതു കണ്ട്
നീ അസ്വസ്ഥനാകരുത്.+
ה (ഹേ)
9 കാരണം, ദുഷ്പ്രവൃത്തിക്കാരെയെല്ലാം ഇല്ലാതാക്കും.+
എന്നാൽ, യഹോവയിൽ പ്രത്യാശ വെക്കുന്നവർ ഭൂമി കൈവശമാക്കും.+
ו (വൗ)
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+
അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;
പക്ഷേ, അവരെ കാണില്ല.+
ז (സയിൻ)
13 എന്നാൽ, യഹോവ ദുഷ്ടനെ നോക്കി പരിഹസിച്ച് ചിരിക്കും;
കാരണം, അവന്റെ ദിവസം വരുമെന്നു ദൈവത്തിന് അറിയാം.+
ח (ഹേത്ത്)
14 മർദിതരെയും പാവപ്പെട്ടവരെയും വീഴിക്കാനും
നേരിന്റെ വഴിയിൽ നടക്കുന്നവരെ കശാപ്പു ചെയ്യാനും
ദുഷ്ടന്മാർ വാൾ ഊരുന്നു, വില്ലു കുലയ്ക്കുന്നു.*
ט (തേത്ത്)
17 കാരണം, ദുഷ്ടന്റെ കൈകൾ ഒടിഞ്ഞുപോകും;
എന്നാൽ, നീതിമാനെ യഹോവ താങ്ങും.
י (യോദ്)
18 കുറ്റമില്ലാത്തവർ അനുഭവിക്കുന്നതെല്ലാം യഹോവയ്ക്ക് അറിയാം.
അവരുടെ അവകാശസ്വത്ത് എന്നും നിലനിൽക്കും.+
19 ആപത്തുകാലത്ത് അവർക്കു നാണംകെടേണ്ടിവരില്ല;
ക്ഷാമകാലത്ത് അവർക്കു സമൃദ്ധിയുണ്ടായിരിക്കും.
כ (കഫ്)
20 എന്നാൽ, ദുഷ്ടന്മാർ നശിക്കും;+
മേച്ചിൽപ്പുറങ്ങളുടെ ഭംഗി മായുന്നതുപോലെ യഹോവയുടെ ശത്രുക്കൾ ഇല്ലാതാകും;
അവർ പുകപോലെ മാഞ്ഞുപോകും.
ל (ലാമെദ്)
21 ദുഷ്ടൻ വായ്പ വാങ്ങുന്നെങ്കിലും തിരികെ കൊടുക്കുന്നില്ല;
מ (മേം)
נ (നൂൻ)
25 ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു;
എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ+
ס (സാമെക്)
ע (അയിൻ)
פ (പേ)
צ (സാദെ)
32 നീതിമാനെ കൊല്ലാൻ തക്കം നോക്കുന്ന ദുഷ്ടൻ
അതിനായി അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
33 എന്നാൽ യഹോവ ആ നീതിമാനെ അവന്റെ കൈയിൽ ഏൽപ്പിക്കില്ല,+
അവനെ കുറ്റക്കാരനെന്നു വിധിക്കാൻ അനുവദിക്കുകയുമില്ല.+
ק (കോഫ്)
34 യഹോവയിൽ പ്രത്യാശവെച്ച് ദൈവത്തിന്റെ വഴിയേ നടക്കൂ!
ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവശമാക്കും.
ദുഷ്ടന്മാരുടെ നാശത്തിനു+ നീ സാക്ഷിയാകും.+
ר (രേശ്)
35 നിഷ്ഠുരനായ ദുഷ്ടനെ ഞാൻ കണ്ടിട്ടുണ്ട്;
അവൻ, കിളിർത്തുവന്ന മണ്ണിൽത്തന്നെ തഴച്ചുവളർന്ന് പടർന്നുപന്തലിച്ച മരംപോലെ.+
ש (ശീൻ)
37 കുറ്റമില്ലാത്തവനെ* ശ്രദ്ധിക്കുക!
നേരുള്ളവനെ+ നോക്കുക!
ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.+
ת (തൗ)
40 യഹോവ അവരെ സഹായിക്കും, അവരെ വിടുവിക്കും.+
തന്നിൽ അഭയം തേടിയിരിക്കുന്ന അവരെ
ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ച് രക്ഷിക്കും.+
ഒരു ഓർമിപ്പിക്കലായി* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
2 കാരണം, അങ്ങയുടെ അമ്പുകൾ എന്റെ ഉള്ളിലേക്കു തുളച്ചിറങ്ങിയിരിക്കുന്നു;
അങ്ങയുടെ കൈക്കീഴിൽ ഞാൻ ഞെരിഞ്ഞമരുന്നു.+
3 അങ്ങയുടെ ഉഗ്രകോപം നിമിത്തം ഞാൻ അടിമുടി രോഗബാധിതനായിരിക്കുന്നു.
എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല.+
4 കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു;+
അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്.
5 എന്റെ വിഡ്ഢിത്തം കാരണം
എന്റെ വ്രണങ്ങൾ പഴുത്ത് നാറുന്നു.
6 ആകെ കഷ്ടതയിലായിരിക്കുന്ന ഞാൻ നിരാശയോടെ തല കുമ്പിട്ട് ഇരിക്കുന്നു;
ദിവസം മുഴുവൻ ഞാൻ സങ്കടപ്പെട്ട് അങ്ങുമിങ്ങും നടക്കുന്നു.
9 യഹോവേ, എന്റെ ആഗ്രഹങ്ങളെല്ലാം തിരുമുമ്പിലുണ്ടല്ലോ;
എന്റെ നെടുവീർപ്പ് അങ്ങയിൽനിന്ന് മറഞ്ഞിരിക്കുന്നില്ല.
10 എന്റെ നെഞ്ചിടിക്കുന്നു; എനിക്കു ശക്തിയില്ലാതായി;
എന്റെ കണ്ണിന്റെ പ്രകാശം മങ്ങിയിരിക്കുന്നു.+
11 എന്റെ രോഗം നിമിത്തം എന്റെ സ്നേഹിതരും കൂട്ടാളികളും എന്നെ ഒഴിവാക്കുന്നു;
എന്റെ അടുത്ത പരിചയക്കാർ എന്നോട് അകലം പാലിക്കുന്നു.
12 എന്റെ ജീവനെടുക്കാൻ നോക്കുന്നവർ എനിക്കായി കെണി വെക്കുന്നു;
എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നാശത്തെപ്പറ്റി സംസാരിക്കുന്നു;+
അവർ ദിവസം മുഴുവൻ അടക്കം പറയുന്നതു വഞ്ചനയാണ്.
13 ഞാൻ പക്ഷേ, ബധിരനെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു;+
മൂകനെപ്പോലെ വായ് തുറക്കാതിരിക്കുന്നു.+
14 ഞാൻ കേൾവിശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു;
എന്റെ നാവിന് എതിർവാദം പറയാൻ ഒന്നുമില്ല.
16 ഞാൻ പറഞ്ഞു: “അവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കരുതേ;
എന്റെ കാൽ വഴുതിയാൽ അവർ എന്നോട് അഹങ്കാരം കാണിക്കരുതേ.”
19 എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്;*
കാരണമില്ലാതെ എന്നെ വെറുക്കുന്നവർ അനവധിയായിരിക്കുന്നു.
20 നന്മയ്ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്തത്;
നന്മ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ അവർ എന്നെ എതിർത്തു.
21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ.
ദൈവമേ, എന്നിൽനിന്ന് അകന്നുനിൽക്കരുതേ.+
സംഗീതസംഘനായകന്, യദൂഥൂന്റേത്.*+ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
ദുഷ്ടൻ അടുത്തുള്ളിടത്തോളം
ഞാൻ വായ് മൂടിക്കെട്ടി അധരങ്ങളെ കാക്കും.+
2 ഞാൻ മൂകനും നിശ്ശബ്ദനും ആയിരുന്നു;+
നല്ല കാര്യങ്ങളെക്കുറിച്ചുപോലും ഞാൻ മൗനം പാലിച്ചു.
എന്നാൽ, എന്റെ വേദന അതികഠിനമായിരുന്നു.*
3 എന്റെ ഹൃദയം എന്റെ ഉള്ളിൽ നീറിപ്പുകഞ്ഞു;*
ചിന്തിക്കുംതോറും* തീ കത്തിക്കൊണ്ടിരുന്നു.
അപ്പോൾ, എന്റെ നാവ് സംസാരിച്ചുതുടങ്ങി:
4 “യഹോവേ, എന്റെ അവസാനം എന്താകുമെന്നും
എനിക്ക് എത്ര ദിവസംകൂടെയുണ്ടെന്നും അറിയാൻ സഹായിക്കേണമേ;+
അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വമാണെന്നു ഞാൻ അറിയുമല്ലോ.
5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+
എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+
സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ)
6 എല്ലാ മനുഷ്യരും വെറും നിഴൽപോലെ നടക്കുന്നു;
അവൻ പാഞ്ഞുനടക്കുന്നതു* വെറുതേയാണ്.
അവൻ സമ്പത്തു വാരിക്കൂട്ടുന്നു; പക്ഷേ, അത് ആർ അനുഭവിക്കുമെന്ന് അവന് അറിയില്ല.+
7 അപ്പോൾപ്പിന്നെ യഹോവേ, എനിക്കു പ്രത്യാശ വെക്കാൻ എന്താണുള്ളത്?
അങ്ങാണ് എന്റെ ഏകപ്രത്യാശ.
8 എന്റെ സർവലംഘനങ്ങളിൽനിന്നും എന്നെ രക്ഷിക്കേണമേ.+
വിഡ്ഢി എന്നെ ഒരു പരിഹാസപാത്രമാക്കാൻ അനുവദിക്കരുതേ.
9 ഞാൻ മൂകനായിത്തന്നെയിരുന്നു;
എനിക്കു വായ് തുറക്കാനായില്ല;+
കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+
10 അങ്ങ് വരുത്തിയ രോഗം എന്നിൽനിന്ന് നീക്കേണമേ.
അങ്ങയുടെ കൈ എന്നെ അടിച്ചതിനാൽ ഞാൻ തളർന്ന് അവശനായിരിക്കുന്നു.
11 മനുഷ്യന്റെ തെറ്റിനു ശിക്ഷ നൽകി അങ്ങ് അവനെ തിരുത്തുന്നു;+
അവനു വിലപ്പെട്ടതെല്ലാം പുഴു അരിക്കുന്നതുപോലെ അങ്ങ് തിന്നുനശിപ്പിക്കുന്നു.
അതെ, എല്ലാ മനുഷ്യരും ഒരു ശ്വാസം മാത്രം!+ (സേലാ)
എന്റെ കണ്ണീർ കാണാതിരിക്കരുതേ.
കാരണം, എന്റെ എല്ലാ പൂർവികരെയുംപോലെ അങ്ങയുടെ മുന്നിൽ
ഞാൻ വെറുമൊരു വഴിപോക്കനാണ്,*+ വന്നുതാമസിക്കുന്ന ഒരു വിദേശി.+
13 മരണത്തിൽ യാത്രയാകുന്നതിനു മുമ്പ്
ഞാൻ ഉന്മേഷവാനാകേണ്ടതിന് അങ്ങയുടെ രൂക്ഷമായ നോട്ടം എന്നിൽനിന്ന് പിൻവലിക്കേണമേ.”
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
40 ഞാൻ ആത്മാർഥമായി യഹോവയിൽ പ്രത്യാശവെച്ചു;*
ദൈവം എന്നിലേക്കു ചെവി ചായിച്ച്* സഹായത്തിനായുള്ള എന്റെ നിലവിളി കേട്ടു.+
2 ഇരമ്പൽ കേൾക്കുന്ന കുഴിയിൽനിന്ന്,
ചെളിക്കുണ്ടിൽനിന്ന്, ദൈവം എന്നെ വലിച്ചുകയറ്റി.
ദൈവം എന്റെ കാൽ പാറയിൽ ഉറപ്പിച്ചുനിറുത്തി,
എന്റെ കാലടികൾ ഇടറാതാക്കി.
അനേകർ ഭയാദരവോടെ അതു നോക്കിനിൽക്കും;
അവരും യഹോവയിൽ ആശ്രയിക്കും.
4 ധിക്കാരികളിലേക്കോ വ്യാജമാർഗത്തിൽ നടക്കുന്നവരിലേക്കോ* തിരിയാതെ
യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.
5 എന്റെ ദൈവമായ യഹോവേ,
അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!
അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+
അങ്ങയ്ക്കു തുല്യനായി ആരുമില്ല;+
അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോ
അവ എണ്ണമറ്റവയും!+
6 ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല;*+
എന്നാൽ ഞാൻ കേൾക്കേണ്ടതിന് അങ്ങ് എന്റെ കാതു തുറന്നു.+
ദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ചോദിച്ചില്ല.+
7 അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വന്നിരിക്കുന്നു.
ചുരുളിൽ* എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.+
8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം.*+
അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.+
9 മഹാസഭയിൽ ഞാൻ നീതിയെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുന്നു.+
ഞാൻ എന്റെ നാവിനെ അടക്കിവെക്കുന്നില്ല.+
യഹോവേ, അങ്ങയ്ക്ക് ഇതു നന്നായി അറിയാമല്ലോ.
10 അങ്ങയുടെ നീതിനിഷ്ഠ ഞാൻ എന്റെ ഹൃദയത്തിൽ മൂടിവെക്കുന്നില്ല.
അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസിദ്ധമാക്കുന്നു.
മഹാസഭയോടു ഞാൻ അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും മറച്ചുവെക്കുന്നില്ല.”+
11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ.
അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+
12 എണ്ണമറ്റ ദുരന്തങ്ങൾ എന്നെ വലയം ചെയ്യുന്നു.+
എന്റെ തെറ്റുകൾ എന്നെ ഞെരുക്കുന്നു; അവയുടെ പെരുപ്പം നിമിത്തം എനിക്കു വഴി കാണാനാകുന്നില്ല;+
അവ എന്റെ മുടിയിഴകളുടെ എണ്ണത്തെക്കാൾ അധികമാണ്;
ഞാൻ നിരാശയിലാണ്ടുപോയിരിക്കുന്നു.
13 യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ് മനസ്സു കാണിക്കേണമേ.+
യഹോവേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
14 എന്റെ ജീവനെടുക്കാൻ നോക്കുന്നവരെല്ലാം
നാണിച്ച് തല താഴ്ത്തട്ടെ.
എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവർ
അപമാനിതരായി പിൻവാങ്ങട്ടെ.
15 “കൊള്ളാം! നന്നായിപ്പോയി!” എന്ന് എന്നോടു പറയുന്നവർ
തങ്ങൾക്കുണ്ടായ നാണക്കേടുകൊണ്ട് സ്തംഭിച്ചുപോകട്ടെ.
അങ്ങയുടെ രക്ഷാപ്രവൃത്തികളെ പ്രിയപ്പെടുന്നവർ
“യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന് എപ്പോഴും പറയട്ടെ.+
17 ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്;
യഹോവ എന്നെ ശ്രദ്ധിക്കട്ടെ.
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
2 ജീവന് ആപത്തൊന്നും വരാതെ യഹോവ അവനെ കാക്കും.
ഭൂമിയിലെങ്ങും അവൻ സന്തുഷ്ടനെന്ന് അറിയപ്പെടും;+
അങ്ങ് അവനെ ഒരിക്കലും ശത്രുക്കളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കില്ല.+
4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+
ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+
5 എന്നാൽ എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു:
“എപ്പോഴാണ് അവനൊന്നു ചാകുന്നത്, അവന്റെ പേര് ഇല്ലാതാകുന്നത്?”
6 അവരിൽ ഒരാൾ എന്നെ കാണാൻ വന്നാലോ അവന്റെ ഹൃദയം കാപട്യത്തോടെ സംസാരിക്കുന്നു.
എനിക്കു ദോഷം ചെയ്തേക്കാവുന്ന കാര്യങ്ങൾ അവൻ മനസ്സിലാക്കിയെടുക്കുന്നു;
എന്നിട്ട്, പോയി അതെല്ലാം പറഞ്ഞുപരത്തുന്നു.
7 എന്നെ വെറുക്കുന്നവരെല്ലാം പരസ്പരം കുശുകുശുക്കുന്നു;
എനിക്ക് എതിരെ അവർ എന്തോ കുതന്ത്രം മനയുന്നു;
8 “അവനു കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്;
കിടപ്പിലായിപ്പോയ സ്ഥിതിക്ക് എന്തായാലും അവൻ ഇനി എഴുന്നേൽക്കില്ല” എന്ന് അവർ പറയുന്നു.+
9 എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച,+
എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻപോലും എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.*+
10 എന്നാൽ യഹോവേ, അങ്ങ് എന്നോടു പ്രീതി കാട്ടി എന്നെ എഴുന്നേൽപ്പിക്കേണമേ;
ഞാൻ അവരോടു പകരം ചോദിക്കട്ടെ.
11 ശത്രുവിന് എന്റെ നേരെ ജയഘോഷം മുഴക്കാൻ കഴിയാതാകുമ്പോൾ
അങ്ങയ്ക്ക് എന്നോടു പ്രീതിയുണ്ടെന്നു ഞാൻ അറിയും.+
12 എന്നെയോ, എന്റെ നിഷ്കളങ്കത* നിമിത്തം അങ്ങ് താങ്ങുന്നു;+
അങ്ങ് എന്നെ എന്നും അങ്ങയുടെ സന്നിധിയിൽ നിറുത്തും.+
ആമേൻ, ആമേൻ.
രണ്ടാം പുസ്തകം
(സങ്കീർത്തനങ്ങൾ 42-72)
സംഗീതസംഘനായകന്; കോരഹുപുത്രന്മാരുടെ+ മാസ്കിൽ.*
42 നീർച്ചാലുകൾക്കായി കൊതിക്കുന്ന മാൻ എന്നപോലെ
ദൈവമേ, ഞാൻ അങ്ങയ്ക്കായി കൊതിക്കുന്നു.
2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+
3 രാവും പകലും കണ്ണീർ കുടിച്ച് ഞാൻ വയറു നിറയ്ക്കുന്നു;
“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാക്കുന്നു.+
4 ചില കാര്യങ്ങൾ ഞാൻ ഓർത്തുപോകുന്നു; ഞാൻ എന്റെ ഹൃദയം പകരുകയാണ്:
ഒരു ജനാവലിയോടൊപ്പം നടന്നിരുന്ന ആ കാലം;
സന്തോഷാരവങ്ങളോടെ ദൈവത്തിനു നന്ദി പറഞ്ഞ്
ഉത്സവം കൊണ്ടാടുന്ന ജനക്കൂട്ടത്തോടൊപ്പം
ദൈവത്തിന്റെ ഭവനത്തിലേക്ക് അവർക്കു മുന്നിലായി ഭക്തിപൂർവം* ഞാൻ നടന്നിരുന്നു.+
5 എന്താണ് എനിക്ക് ഇത്ര നിരാശ തോന്നുന്നത്?+
എന്തുകൊണ്ടാണ് എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്?
6 എന്റെ ദൈവമേ, ഞാൻ നിരാശനാണ്.+
അതുകൊണ്ടാണ്, യോർദാൻ ദേശത്തും ഹെർമോൻശൃംഗങ്ങളിലും
7 വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനാൽ
ആഴമുള്ള വെള്ളം ആഴമുള്ള വെള്ളത്തെ വിളിക്കുന്നു.
ഇളകിമറിയുന്ന തിരമാലകൾ എന്നെ മൂടുന്നു.+
8 പകൽസമയത്ത് യഹോവ തന്റെ അചഞ്ചലമായ സ്നേഹം എന്റെ മേൽ ചൊരിയും;
രാത്രിയിൽ ദൈവത്തിന്റെ പാട്ട് എന്റെ നാവിലുണ്ടായിരിക്കും,
അതെ, എന്റെ ജീവന്റെ ദൈവത്തോടുള്ള ഒരു പ്രാർഥന.+
9 എന്റെ പാറയായ ദൈവത്തോടു ഞാൻ ചോദിക്കും:
“അങ്ങ് എന്നെ മറന്നുകളഞ്ഞത് എന്താണ്?+
ശത്രു ഞെരുക്കിയിട്ട് എനിക്കു സങ്കടപ്പെട്ട് നടക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?”+
10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;
“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+
11 എന്താണ് എനിക്ക് ഇത്ര നിരാശ തോന്നുന്നത്?
എന്തുകൊണ്ടാണ് എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്?
വഞ്ചകന്റെയും നീതികെട്ടവന്റെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
2 അങ്ങാണല്ലോ എന്റെ ദൈവവും എന്റെ കോട്ടയും.+
അങ്ങ് എന്താണ് എന്നെ തള്ളിക്കളഞ്ഞത്?
ശത്രുക്കളുടെ ഉപദ്രവമേറ്റ് ഞാൻ ഇങ്ങനെ സങ്കടപ്പെട്ട് നടക്കേണ്ടിവരുന്നതും എന്താണ്?+
3 അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ.+
അവ എനിക്കു വഴി കാട്ടട്ടെ;+
അവ എന്നെ അങ്ങയുടെ വിശുദ്ധപർവതത്തിലേക്കും അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരത്തിലേക്കും നയിക്കട്ടെ.+
4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്കു ചെല്ലും;+
അതെ, എന്റെ പരമാനന്ദമായ ദൈവത്തിന്റെ അടുക്കലേക്കു ഞാൻ പോകും.
ദൈവമേ, എന്റെ ദൈവമേ, ഞാൻ കിന്നരം മീട്ടി അങ്ങയെ സ്തുതിക്കും.+
5 എന്താണ് എനിക്ക് ഇത്ര നിരാശ തോന്നുന്നത്?
എന്തുകൊണ്ടാണ് എന്റെ മനം ഇത്ര കലങ്ങിയിരിക്കുന്നത്?
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ+ രചിച്ചത്. മാസ്കിൽ.*
44 ദൈവമേ, പുരാതനകാലത്ത്,
ഞങ്ങളുടെ പൂർവികരുടെ കാലത്ത്, അങ്ങ് ചെയ്ത പ്രവൃത്തികൾ
ഞങ്ങൾ സ്വന്തം കാതുകൊണ്ട് കേട്ടിരിക്കുന്നു.+
ഞങ്ങളുടെ പൂർവികർ അതു ഞങ്ങൾക്കു വിവരിച്ചുതന്നു.
2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+
എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+
അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+
പകരം അങ്ങയുടെ വലങ്കൈകൊണ്ടും കരബലംകൊണ്ടും+ മുഖപ്രകാശംകൊണ്ടും ആണ്;
കാരണം അങ്ങയ്ക്ക് അവരെ ഇഷ്ടമായിരുന്നു.+
5 അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാളികളെ തുരത്തിയോടിക്കും;+
ഞങ്ങൾക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടിമെതിക്കും.+
7 അങ്ങാണ് എതിരാളികളിൽനിന്ന് ഞങ്ങളെ രക്ഷിച്ചത്.+
ഞങ്ങളെ വെറുക്കുന്നവരെ അങ്ങ് അപമാനിതരാക്കി.
8 ദിവസം മുഴുവൻ ഞങ്ങൾ ദൈവത്തെ സ്തുതിക്കും;
അങ്ങയുടെ പേരിനു ഞങ്ങൾ എന്നും നന്ദിയേകും. (സേലാ)
9 എന്നാൽ ഇപ്പോൾ അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞ് നാണംകെടുത്തിയിരിക്കുന്നു;
ഞങ്ങളുടെ സൈന്യത്തോടൊപ്പം അങ്ങ് പോരുന്നില്ല.
10 ശത്രുവിന്റെ മുന്നിൽനിന്ന് ഞങ്ങൾ പിൻവാങ്ങാൻ അങ്ങ് ഇടയാക്കുന്നു;+
ഞങ്ങളെ വെറുക്കുന്നവർ കണ്ണിൽക്കാണുന്നതെല്ലാം എടുത്തുകൊണ്ടുപോകുന്നു.
11 ആടുകളെപ്പോലെ തിന്നുകളയാൻ അങ്ങ് ഞങ്ങളെ ഏൽപ്പിച്ചുകൊടുക്കുന്നു;
ജനതകളുടെ ഇടയിലേക്ക് അങ്ങ് ഞങ്ങളെ ചിതറിച്ചുകളഞ്ഞിരിക്കുന്നു.+
12 അങ്ങയുടെ ജനത്തെ അങ്ങ് നിസ്സാരവിലയ്ക്കു വിറ്റുകളയുന്നു;+
ഈ കച്ചവടത്തിൽനിന്ന്* അങ്ങ് ലാഭമൊന്നും ഉണ്ടാക്കുന്നില്ല.
13 അങ്ങ് ഞങ്ങളെ അയൽക്കാർക്കു പരിഹാസവിഷയമാക്കുന്നു.
ചുറ്റുമുള്ളവരുടെയെല്ലാം നിന്ദയ്ക്കും അവഹേളനത്തിനും ഞങ്ങൾ പാത്രമാകുന്നു.
14 രാഷ്ട്രങ്ങൾ ഞങ്ങളെ പുച്ഛിക്കാൻ* അങ്ങ് ഇടയാക്കുന്നു;+
ജനതകൾ ഞങ്ങളെ കളിയാക്കി തല കുലുക്കുന്നു.
15 ദിവസം മുഴുവൻ ഞാൻ അപമാനിതനായി കഴിയുന്നു;
നാണക്കേട് എന്നെ മൂടുന്നു;
16 അവരുടെ കളിയാക്കലും അധിക്ഷേപവും ആണ് അതിനു കാരണം;
ശത്രു ഞങ്ങളോടു പ്രതികാരവും ചെയ്യുന്നു.
17 ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല;
അങ്ങയുടെ ഉടമ്പടി ലംഘിച്ചിട്ടുമില്ല.+
18 ഞങ്ങളുടെ ഹൃദയം വ്യതിചലിച്ചിട്ടില്ല;
ഞങ്ങളുടെ കാലടികൾ അങ്ങയുടെ പാതയിൽനിന്ന് മാറിയിട്ടില്ല.
19 എന്നാൽ കുറുനരികൾ കഴിയുന്നിടത്തുവെച്ച് അങ്ങ് ഞങ്ങളെ തകർത്തുകളഞ്ഞു;
കൂരിരുട്ടിനാൽ അങ്ങ് ഞങ്ങളെ മൂടി.
20 ഞങ്ങളുടെ ദൈവത്തിന്റെ പേര് ഞങ്ങൾ മറന്നാൽ,
ഒരു അന്യദൈവത്തോടു പ്രാർഥിക്കാൻ ഞങ്ങൾ കൈ വിരിച്ചാൽ,
21 ദൈവം അതു കണ്ടുപിടിക്കില്ലേ?
ദൈവം ഹൃദയരഹസ്യങ്ങൾപോലും അറിയുന്നു.+
22 അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ലപ്പെടുകയാണ്;
കശാപ്പിനുള്ള ആടുകളെപ്പോലെയാണു ഞങ്ങളെ കാണുന്നത്.+
23 യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ് എന്താണ് ഇങ്ങനെ ഉറങ്ങുന്നത്?+
ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+
24 അങ്ങ് എന്താണു മുഖം മറച്ചിരിക്കുന്നത്?
ഞങ്ങളുടെ കഷ്ടതയും ഞെരുക്കവും അങ്ങ് മറന്നുകളയുന്നത് എന്താണ്?
26 ഞങ്ങളുടെ രക്ഷകനായി എഴുന്നേൽക്കേണമേ!+
അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെ കരുതി ഞങ്ങളെ രക്ഷിക്കേണമേ.*+
സംഗീതസംഘനായകന്; “ലില്ലികൾ”ക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. കോരഹുപുത്രന്മാർ രചിച്ചത്.+ മാസ്കിൽ.* ഒരു പ്രേമഗാനം.
45 നല്ലൊരു കാര്യം എന്റെ ഹൃദയത്തെ ആവേശഭരിതമാക്കുന്നു.
ഞാൻ പറയാം: “എന്റെ പാട്ട്* ഒരു രാജാവിനെക്കുറിച്ചാണ്.”+
എന്റെ നാവ് വിദഗ്ധനായ ഒരു പകർപ്പെഴുത്തുകാരന്റെ*+ എഴുത്തുകോലാകട്ടെ.*+
2 അങ്ങ് മനുഷ്യമക്കളിൽ ഏറ്റവും സുന്ദരൻ.
ഹൃദ്യമായ വാക്കുകൾ അങ്ങയുടെ അധരങ്ങളിൽനിന്ന് ഒഴുകുന്നു.+
അതുകൊണ്ടാണ് ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നത്.+
4 പ്രതാപത്തോടെ ജയിച്ചടക്കി മുന്നേറൂ!+
സത്യത്തിനും താഴ്മയ്ക്കും നീതിക്കും വേണ്ടി മുന്നേറൂ!+
അങ്ങയുടെ വലങ്കൈ ഭയങ്കരകാര്യങ്ങൾ ചെയ്യും.*
5 അങ്ങയുടെ കൂരമ്പുകളേറ്റ് ജനതകൾ അങ്ങയുടെ മുന്നിൽ വീഴുന്നു;+
രാജാവിന്റെ ശത്രുക്കളുടെ ഹൃദയത്തിൽ അവ തുളച്ചുകയറുന്നു.+
7 അങ്ങ് നീതിയെ സ്നേഹിച്ചു,+ ദുഷ്ടതയെ വെറുത്തു.+
അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട്+ അങ്ങയെ അഭിഷേകം ചെയ്തത്.+
8 അങ്ങയുടെ വസ്ത്രത്തിൽനിന്ന് മീറയുടെയും അകിലിന്റെയും ഇലവങ്ങത്തിന്റെയും പരിമളം പരക്കുന്നു.
പ്രൗഢഗംഭീരമായ ദന്തനിർമിതകൊട്ടാരത്തിൽനിന്ന് ഒഴുകിവരുന്ന തന്ത്രിവാദ്യത്തിൻനാദം അങ്ങയെ ആഹ്ലാദത്തിലാഴ്ത്തുന്നു.
9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്.
ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു.
12 സോർപുത്രി ഒരു സമ്മാനവുമായി വരും;
അതിസമ്പന്നന്മാർ നിന്റെ പ്രീതി തേടും.
14 മനോഹരമായി നെയ്തെടുത്ത* വസ്ത്രങ്ങൾ അണിയിച്ച് രാജകുമാരിയെ രാജാവിന്റെ മുന്നിലേക്ക് ആനയിക്കും.
കുമാരിയെ അനുഗമിച്ചെത്തുന്ന കന്യകമാരായ തോഴിമാരെയും തിരുമുന്നിൽ കൊണ്ടുവരും.
15 ആഘോഷപൂർവം അവരെ കൊണ്ടുവരും; എങ്ങും ആനന്ദം അലതല്ലും.
അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കും.
16 അങ്ങയുടെ പുത്രന്മാർ അങ്ങയുടെ പൂർവികരുടെ സ്ഥാനം അലങ്കരിക്കും.
ഭൂമിയിലെമ്പാടും അങ്ങ് അവരെ പ്രഭുക്കന്മാരായി നിയമിക്കും.+
17 അങ്ങയുടെ പേര് ഞാൻ വരുംതലമുറകളെയെല്ലാം അറിയിക്കും.+
അങ്ങനെ ജനതകൾ അങ്ങയെ എന്നുമെന്നേക്കും സ്തുതിക്കും.
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ രചിച്ചത്.+ അലാമോത്ത് ശൈലിയിൽ* ഒരു ഗാനം.
2 ഭൂമിയിൽ മാറ്റങ്ങളുണ്ടായാലും
പർവതങ്ങൾ ഇളകി ആഴക്കടലിൽ മുങ്ങിയാലും ഞങ്ങൾ പേടിക്കില്ലാത്തത് അതുകൊണ്ടാണ്.+
3 അതിലെ വെള്ളം ഇരമ്പിയാർത്താലും അതു പതഞ്ഞുപൊങ്ങിയാലും+
അതിന്റെ ക്ഷോഭത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയക്കില്ല. (സേലാ)
4 ഒരു നദിയുണ്ട്; അതിന്റെ അരുവികൾ അത്യുന്നതന്റെ മഹനീയമായ വിശുദ്ധകൂടാരത്തെ,
ദൈവത്തിന്റെ നഗരത്തെ, ആഹ്ലാദഭരിതമാക്കുന്നു.+
5 ദൈവം ആ നഗരത്തിലുണ്ട്;+ അതിനെ കീഴ്പെടുത്താനാകില്ല.
അതിരാവിലെതന്നെ ദൈവം അതിന്റെ തുണയ്ക്കെത്തും.+
7 സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെകൂടെയുണ്ട്;+
യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷിതസങ്കേതം. (സേലാ)
8 വന്ന് യഹോവയുടെ പ്രവൃത്തികൾ കാണൂ!
ദൈവം ഭൂമിയിൽ വിസ്മയകരമായ എന്തെല്ലാം കാര്യങ്ങളാണു ചെയ്തിരിക്കുന്നത്!
9 ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.+
വില്ല് ഒടിച്ച് കുന്തം തകർക്കുന്നു,
യുദ്ധവാഹനങ്ങൾ* കത്തിച്ചുകളയുന്നു.
10 “കീഴടങ്ങുക! ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുക.
11 സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെകൂടെയുണ്ട്;+
യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷിതസങ്കേതം.+ (സേലാ)
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
47 ജനതകളേ, നിങ്ങളേവരും കൈ കൊട്ടൂ!
സന്തോഷാരവങ്ങളോടെ ദൈവത്തിനു ജയഘോഷം മുഴക്കൂ!
4 ദൈവം നമുക്ക് അവകാശഭൂമി തിരഞ്ഞെടുത്ത് തരുന്നു.+
അതെ, താൻ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനമായ അവകാശഭൂമി!+ (സേലാ)
5 ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ ദൈവം കയറിപ്പോയി;
കൊമ്പുവിളി* മുഴങ്ങിയപ്പോൾ യഹോവ ആരോഹണം ചെയ്തു.
6 ദൈവത്തിനു സ്തുതി പാടൂ!* സ്തുതി പാടൂ!
നമ്മുടെ രാജാവിനു സ്തുതി പാടൂ! സ്തുതി പാടൂ!
8 ദൈവം ജനതകളുടെ മേൽ രാജാവായിരിക്കുന്നു.+
ദൈവം വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 അബ്രാഹാമിൻദൈവത്തിന്റെ ജനത്തോടൊപ്പം
ജനതകളുടെ നേതാക്കന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു.
ഭൂമിയിലെ ഭരണാധികാരികൾ* ദൈവത്തിന്റേതല്ലോ.
ദൈവം മഹോന്നതനായിരിക്കുന്നു.+
ഒരു ഗാനം. കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
48 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, തന്റെ വിശുദ്ധപർവതത്തിൽ,
യഹോവ വലിയവൻ, അത്യന്തം സ്തുത്യൻ.
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,
മഹാനായ രാജാവിന്റെ നഗരം,+
പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.
3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവം
അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു.
5 ആ നഗരം കണ്ട് അവർ അതിശയിച്ചുപോയി.
സംഭ്രമിച്ചുപോയ അവർ പേടിച്ചോടി.
6 അവിടെവെച്ച് അവർ ഭയന്നുവിറച്ചു;
പ്രസവവേദനപോലുള്ള കഠോരവേദന അവർക്ക് ഉണ്ടായി.
7 ഒരു കിഴക്കൻകാറ്റിനാൽ അങ്ങ് തർശീശുകപ്പലുകളെ തകർക്കുന്നു.
8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നഗരത്തിൽ,
ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട് കണ്ടിരിക്കുന്നു.
ദൈവം എന്നേക്കുമായി അതിനെ സുസ്ഥിരമായി സ്ഥാപിക്കും.+ (സേലാ)
അങ്ങയുടെ വലങ്കൈയിൽ നീതി നിറഞ്ഞിരിക്കുന്നു.+
13 അതിന്റെ പ്രതിരോധമതിലുകൾ*+ ശ്രദ്ധിച്ച് നോക്കുക.
അതിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ പരിശോധിക്കുക.
അപ്പോൾ, നിങ്ങൾക്ക് അതിനെക്കുറിച്ച് വരുംതലമുറകളോടു പറഞ്ഞുകൊടുക്കാനാകും.
14 കാരണം, ഈ ദൈവമാണ് എന്നുമെന്നേക്കും നമ്മുടെ ദൈവം.+
നമ്മുടെ ദൈവം നമ്മെ എന്നെന്നും* നയിക്കും.+
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ രചിച്ച ശ്രുതിമധുരമായ ഗാനം.+
49 ജനതകളേ, എല്ലാവരും ഇതു കേൾക്കൂ!
4 ഞാൻ പഴഞ്ചൊല്ലിനു ശ്രദ്ധ കൊടുക്കും;
കിന്നരം മീട്ടി ഞാൻ എന്റെ കടങ്കഥ വിവരിക്കും.
5 എന്നെ വീഴിക്കാൻ നോക്കുന്നവരുടെ ദുഷ്ടത* എന്നെ വളയുമ്പോൾ,
എന്റെ കഷ്ടകാലത്ത്, ഞാൻ എന്തിനു പേടിക്കണം?+
6 തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+
തങ്ങളുടെ ധനസമൃദ്ധിയെക്കുറിച്ച് വീമ്പിളക്കുന്നവർക്കോ ആർക്കും+
7 സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്+
8 അവനെ വീണ്ടെടുക്കാനോ
അവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ ഒരിക്കലും കഴിയില്ല.
9 ജീവന്റെ മോചനവില വളരെ അമൂല്യമായതിനാൽ
അതു നൽകുകയെന്നത് അവരുടെ കഴിവിന് അപ്പുറമാണ്.+
10 ബുദ്ധിയുള്ളവർപോലും മരിക്കുന്നത് അവർ കാണുന്നു;
വിഡ്ഢികളും ബുദ്ധിഹീനരും ഒരുപോലെ മൺമറയുന്നു;+
അവരുടെ സമ്പത്തു മറ്റുള്ളവർക്കുവേണ്ടി വിട്ടിട്ടുപോകാതെ നിർവാഹമില്ല.+
11 തങ്ങളുടെ വീടുകൾ എന്നും നിലനിൽക്കാൻ,
തങ്ങളുടെ കൂടാരങ്ങൾ തലമുറകളോളം നിൽക്കാൻ,
അവർ ഉള്ളിൽ ആഗ്രഹിക്കുന്നു.
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് അവർ സ്വന്തം പേരിട്ടിരിക്കുന്നു.
12 എന്നാൽ ഒരാൾ എത്ര ആദരണീയനാണെങ്കിലും അയാളുടെ ജീവൻ നിലനിൽക്കില്ല;+
ചത്തുപോകുന്ന മൃഗങ്ങളെക്കാൾ അയാൾ ഒട്ടും മെച്ചമല്ല.+
13 വിഡ്ഢികളുടെയും അവരുടെ പാഴ്വാക്കുകളിൽ രസിച്ച്
അവരുടെ പുറകേ പോകുന്നവരുടെയും ഗതി ഇതുതന്നെ.+ (സേലാ)
14 ആടുകളെപ്പോലെ അവരെ ശവക്കുഴിയിലേക്കു* നിയമിച്ചിരിക്കുന്നു.
മരണം അവരെ മേയ്ക്കും;
നേരുള്ളവർ പ്രഭാതത്തിൽ അവരെ ഭരിക്കും.+
15 എന്നാൽ ദൈവം എന്നെ ശവക്കുഴിയുടെ* പിടിയിൽനിന്ന് മോചിപ്പിക്കും;*+
ദൈവം എന്റെ കൈക്കു പിടിക്കും. (സേലാ)
16 ഒരു മനുഷ്യൻ സമ്പന്നനാകുന്നതു കണ്ടിട്ടോ
അവന്റെ വീടിന്റെ മോടി കൂടുന്നതു കണ്ടിട്ടോ പേടിക്കരുത്;
17 മരിക്കുമ്പോൾ അവന് ഒന്നും കൊണ്ടുപോകാനാകില്ലല്ലോ;+
അവന്റെ പ്രതാപം അവന്റെകൂടെ പോകുന്നില്ല.+
18 ജീവിതകാലത്ത് അവൻ തന്നെത്തന്നെ അഭിനന്ദിക്കുന്നു.+
(നിങ്ങൾക്ക് ഉയർച്ചയുണ്ടാകുമ്പോൾ ആളുകൾ നിങ്ങളെ പുകഴ്ത്തും.)+
19 എന്നാൽ ഒടുവിൽ അവൻ പൂർവികരുടെ തലമുറയോടു ചേരുന്നു.
പിന്നെ ഒരിക്കലും അവർ വെളിച്ചം കാണില്ല.
20 ഒരാൾ എത്ര ആദരണീയനാണെങ്കിലും ഇക്കാര്യം മനസ്സിലാക്കുന്നില്ലെങ്കിൽ+
ചത്തുപോകുന്ന മൃഗങ്ങളെക്കാൾ അയാൾ ഒട്ടും മെച്ചമല്ല.
ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
50 ദൈവാധിദൈവമായ യഹോവ+ സംസാരിച്ചിരിക്കുന്നു;
കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള*
ഭൂമിയെ ദൈവം വിളിച്ചുവരുത്തുന്നു.
2 സൗന്ദര്യസമ്പൂർണയായ സീയോനിൽനിന്ന്+ ദൈവം പ്രകാശിക്കുന്നു.
3 നമ്മുടെ ദൈവം വരും; ദൈവത്തിനു മൗനമായിരിക്കാനാകില്ല.+
5 “ബലിയുടെ അടിസ്ഥാനത്തിൽ എന്നോട് ഉടമ്പടി ചെയ്യുന്ന+
എന്റെ വിശ്വസ്തരെ എന്റെ അടുക്കൽ വിളിച്ചുകൂട്ടൂ!”
ഞാൻ ദൈവമാണ്, നിങ്ങളുടെ ദൈവം.+
8 നിങ്ങളുടെ ബലികൾ നിമിത്തമോ
എന്റെ മുന്നിൽ എപ്പോഴുമുള്ള നിങ്ങളുടെ സമ്പൂർണദഹനയാഗങ്ങൾ നിമിത്തമോ അല്ല
ഞാൻ നിങ്ങളെ ശാസിക്കുന്നത്.+
9 നിങ്ങളുടെ വീട്ടിൽനിന്ന് കാളയെയോ
നിങ്ങളുടെ ആലയിൽനിന്ന് ആടുകളെയോ* എടുക്കേണ്ട കാര്യം എനിക്കില്ല.+
14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+
നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+
ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+
16 എന്നാൽ ദൈവം ദുഷ്ടനോടു പറയും:
“എന്റെ ചട്ടങ്ങളെക്കുറിച്ച് വിവരിക്കാനോ+
എന്റെ ഉടമ്പടിയെക്കുറിച്ച് സംസാരിക്കാനോ നിനക്ക് എന്ത് അവകാശം?+
19 നിന്റെ വായ്കൊണ്ട് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നു;
വഞ്ചന നിന്റെ നാവിനോടു പറ്റിയിരിക്കുന്നു.+
20 നീ ഇരുന്ന് സ്വന്തം സഹോദരന് എതിരെ സംസാരിക്കുന്നു;+
നിന്റെ കൂടപ്പിറപ്പിന്റെ കുറ്റങ്ങൾ കൊട്ടിഘോഷിക്കുന്നു.*
21 നീ ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ മിണ്ടാതിരുന്നു;
ഞാനും നിന്നെപ്പോലെയാണെന്നു നീ അപ്പോൾ വിചാരിച്ചു.
എന്നാൽ ഞാൻ ഇതാ, നിന്നെ ശാസിക്കാൻപോകുകയാണ്;
നിന്നിൽ കണ്ട കുറ്റങ്ങൾ ഞാൻ വിവരിക്കും.+
22 ദൈവത്തെ മറക്കുന്നവരേ,+ ദയവുചെയ്ത് ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണൂ!
അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചിച്ചീന്തും, രക്ഷിക്കാൻ ആരുമുണ്ടാകില്ല.
23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+
തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനു
ഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+
സംഗീതസംഘനായകന്; ദാവീദ് ബത്ത്-ശേബയുമായി+ ബന്ധപ്പെട്ടതിനു ശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുത്ത് വന്നപ്പോൾ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+
അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
4 അങ്ങയോട്—ഏറ്റവുമധികം അങ്ങയോട്*—ഞാൻ പാപം ചെയ്തിരിക്കുന്നു;+
ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്തിരിക്കുന്നു.+
അതുകൊണ്ട് അങ്ങ് സംസാരിക്കുമ്പോൾ അങ്ങ് നീതിമാനായിരിക്കും;
അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+
6 ഉള്ളിന്റെ ഉള്ളിലെ പരമാർഥതയാണല്ലോ അങ്ങയെ പ്രസാദിപ്പിക്കുന്നത്;+
എന്റെ ഹൃദയത്തിന്റെ ആഴങ്ങളെ യഥാർഥജ്ഞാനം പഠിപ്പിക്കേണമേ.
7 ഈസോപ്പുചെടികൊണ്ട് എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.
എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+
8 ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;
അങ്ങനെ, അങ്ങ് തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+
11 തിരുസന്നിധിയിൽനിന്ന് എന്നെ ഓടിച്ചുകളയരുതേ.
അങ്ങയുടെ പരിശുദ്ധാത്മാവിനെ* എന്നിൽനിന്ന് എടുത്തുകളയരുതേ.
12 അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+
അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.*
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;+
അപ്പോൾ എന്റെ നാവിന് അങ്ങയുടെ നീതിയെക്കുറിച്ച് സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+
16 ബലികളൊന്നും അങ്ങയ്ക്കു വേണ്ടല്ലോ—അല്ലെങ്കിൽ ഞാൻ അവ അർപ്പിക്കുമായിരുന്നു;+
സമ്പൂർണദഹനയാഗത്തിൽ അങ്ങ് പ്രസാദിക്കുന്നില്ലല്ലോ.+
17 തകർന്ന മനസ്സാണല്ലോ* അങ്ങയ്ക്കു സ്വീകാര്യമായ ബലി;
ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ.*+
18 പ്രസാദം തോന്നി സീയോനു നന്മ ചെയ്യേണമേ;
യരുശലേമിന്റെ മതിലുകൾ പണിയേണമേ.
19 പിന്നെ അങ്ങ് നീതിബലികളിൽ,
ദഹനബലികളിലും സമ്പൂർണയാഗങ്ങളിലും, പ്രസാദിക്കും;
അങ്ങയുടെ യാഗപീഠത്തിൽ വീണ്ടും കാളകളെ അർപ്പിച്ചുതുടങ്ങും.+
സംഗീതസംഘനായകന്. മാസ്കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.
52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+
ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+
2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+
അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+
3 നീ നന്മയെക്കാൾ തിന്മയെ സ്നേഹിക്കുന്നു;
സത്യം പറയുന്നതിനെക്കാൾ കള്ളം പറയുന്നതു പ്രിയപ്പെടുന്നു. (സേലാ)
4 വഞ്ചന നിറഞ്ഞ നാവേ,
ദ്രോഹകരമായ സകല വാക്കുകളും നീ ഇഷ്ടപ്പെടുന്നു.
5 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കുമായി തള്ളി താഴെയിടും;+
ദൈവം നിന്നെ പിടിച്ച് നിന്റെ കൂടാരത്തിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോകും;+
ജീവനുള്ളവരുടെ ദേശത്തുനിന്ന് ദൈവം നിന്നെ വേരോടെ പിഴുതുകളയും.+ (സേലാ)
8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;
ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+
9 അങ്ങ് നടപടി എടുത്തതിനാൽ ഞാൻ എന്നും അങ്ങയെ സ്തുതിക്കും;+
അങ്ങയുടെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
ഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും;+ അതു നല്ലതല്ലോ.
സംഗീതസംഘനായകന്; മഹലത്* ശൈലിയിൽ. മാസ്കിൽ.* ദാവീദിന്റേത്.
53 “യഹോവ ഇല്ല” എന്നു
വിഡ്ഢി* ഹൃദയത്തിൽ പറയുന്നു.+
അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;
നല്ലതു ചെയ്യുന്ന ആരുമില്ല.+
2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,
ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,+
ദൈവം സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
3 അവരെല്ലാം വഴിവിട്ടുപോയിരിക്കുന്നു;
എല്ലാവരും ഒരുപോലെ ദുഷിച്ചവർ.
നല്ലതു ചെയ്യുന്ന ആരുമില്ല,
ഒരാൾപ്പോലുമില്ല.+
4 ദുഷ്പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു.
അവർ യഹോവയെ വിളിക്കുന്നില്ല.+
5 പക്ഷേ ആ ദുഷ്പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും;
മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തൊരു ഭയം.*
കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറിച്ചുകളയും.
യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ നീ അവരെ നാണംകെടുത്തും.
6 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന് വന്നിരുന്നെങ്കിൽ!+
ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾ
യാക്കോബ് സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്കിൽ.* “ദാവീദ് ഞങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു സീഫ്യർ ചെന്ന് ശൗലിനോടു പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.+
54 ദൈവമേ, അങ്ങയുടെ പേരിനാൽ എന്നെ രക്ഷിക്കേണമേ;+
അങ്ങയുടെ ശക്തി ഉപയോഗിച്ച് എനിക്കു നീതി നടത്തിത്തരേണമേ.*+
3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;
നിഷ്ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+
അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)
6 ഞാൻ മനസ്സോടെ അങ്ങയ്ക്കു ബലി അർപ്പിക്കും.+
യഹോവേ, ഞാൻ അങ്ങയുടെ പേര് സ്തുതിക്കും; അതു നല്ലതല്ലോ.+
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്കിൽ.* ദാവീദിന്റേത്.
2 എന്റെ വാക്കുകൾ ശ്രദ്ധിക്കേണമേ, എനിക്ക് ഉത്തരമേകേണമേ.+
എന്റെ ആകുലതകൾ എന്നെ അസ്വസ്ഥനാക്കുന്നു;+
എന്റെ മനസ്സ് ആകെ പ്രക്ഷുബ്ധമാണ്.
3 അതിനു കാരണം ശത്രുവിന്റെ വാക്കുകളും
ദുഷ്ടന്റെ സമ്മർദവും ആണ്.
അവർ എന്റെ മേൽ പ്രശ്നങ്ങൾ കുന്നുകൂട്ടുന്നല്ലോ;
കോപിഷ്ഠരായ അവർ എന്നോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്നു.+
5 എനിക്കു പേടിയും സംഭ്രമവും തോന്നുന്നു;
വിറയൽ എന്നെ പിടികൂടുന്നു.
6 ഞാൻ ഇങ്ങനെ പറഞ്ഞു: “എനിക്കു പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കിൽ,
ദൂരേക്കു പറന്നുപോയി സുരക്ഷിതമായ ഒരിടത്ത് താമസിച്ചേനേ.
7 അതെ! ഞാൻ ദൂരേക്ക് ഓടിപ്പോയേനേ.+
ഞാൻ വിജനഭൂമിയിൽ കഴിഞ്ഞേനേ.+ (സേലാ)
8 വീശിയടിക്കുന്ന കാറ്റിൽനിന്ന്, ഉഗ്രമായ കൊടുങ്കാറ്റിൽനിന്ന്, അഭയം തേടി
ഒരു രക്ഷാകേന്ദ്രത്തിലേക്കു പോയേനേ.”
9 യഹോവേ, അവരെ ആശയക്കുഴപ്പത്തിലാക്കേണമേ. അവരുടെ പദ്ധതികൾ വിഫലമാക്കേണമേ;*+
കാരണം, ഞാൻ നഗരത്തിൽ കണ്ടത് അക്രമവും വഴക്കും ആണ്.
10 അവ രാവും പകലും അതിന്റെ മതിലുകളിൽ ചുറ്റിനടക്കുന്നു;
മതിലുകൾക്കുള്ളിലോ ദ്രോഹചിന്തയും കുഴപ്പങ്ങളും.+
ഒരു എതിരാളിയല്ല എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നത്;
എതിരാളിയായിരുന്നെങ്കിൽ എനിക്ക് അവനിൽനിന്ന് ഒളിക്കാമായിരുന്നു.
13 പക്ഷേ നീയാണല്ലോ ഇതു ചെയ്തത്, എന്നെപ്പോലുള്ള* ഒരാൾ,+
എനിക്ക് അടുത്ത് അറിയാവുന്ന എന്റെ സ്വന്തം കൂട്ടുകാരൻ.+
14 നമ്മൾ ഉറ്റ ചങ്ങാതിമാരായിരുന്നില്ലേ?
വൻജനാവലിയോടൊപ്പം നമ്മൾ ഒന്നിച്ച് ദൈവഭവനത്തിലേക്കു പോയിരുന്നതല്ലേ?
15 പൊടുന്നനെ നാശം അവരെ പിടികൂടട്ടെ!+
അവർ ജീവനോടെ ശവക്കുഴിയിലേക്ക്* ഇറങ്ങട്ടെ;
അവർക്കിടയിലും അവരുടെ ഉള്ളിലും ദുഷ്ടത കുടികൊള്ളുന്നല്ലോ.
17 രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഞാൻ ആകെ വിഷമിച്ച് ഞരങ്ങുകയാണ്;*+
ദൈവം എന്റെ ശബ്ദം കേൾക്കുന്നു.+
18 എന്നോടു പോരാടുന്നവരിൽനിന്ന് എന്നെ രക്ഷിച്ച്* ദൈവം എനിക്കു സമാധാനം തരും;
ജനസഹസ്രങ്ങളാണല്ലോ എനിക്ക് എതിരെ വരുന്നത്.+
അവർ ദൈവത്തെ ഭയപ്പെടാത്തവർ;+
മാറ്റം വരുത്താൻ അവർ കൂട്ടാക്കില്ല.
അവന്റെ വാക്കുകൾക്ക് എണ്ണയെക്കാൾ മയമുണ്ട്;
എന്നാൽ അവ ഊരിപ്പിടിച്ച വാളുകളാണ്.+
നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+
23 എന്നാൽ ദൈവമേ, ദുഷ്ടന്മാരെ അങ്ങ് അത്യഗാധമായ കുഴിയിലേക്ക് ഇറക്കും.+
രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സിന്റെ പകുതിപോലും തികയ്ക്കില്ല.+
ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയിക്കും.
സംഗീതസംഘനായകന്; “ദൂരെയുള്ള മിണ്ടാപ്രാവി”ൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ഗത്തിൽവെച്ച് ഫെലിസ്ത്യർ പിടികൂടിയപ്പോൾ ദാവീദ് രചിച്ചത്.+
56 ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ; നശ്വരനായ മനുഷ്യൻ എന്നെ ആക്രമിക്കുന്നു.*
ദിവസം മുഴുവൻ അവർ എന്നോടു പോരാടുന്നു, എന്നെ ഞെരുക്കുന്നു.
2 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ കടിച്ചുകീറാൻ നോക്കുന്നു;
ഗർവത്തോടെ അനേകർ എന്നോടു പോരാടുന്നു.
3 എനിക്കു പേടി തോന്നുമ്പോൾ+ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.+
4 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.
ആ ദൈവത്തിന്റെ മൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.
വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
5 ദിവസം മുഴുവൻ അവർ എനിക്കു കുഴപ്പങ്ങൾ വരുത്തിവെക്കുന്നു.
എങ്ങനെയും എന്നെ ദ്രോഹിക്കുക എന്നൊരു ചിന്തയേ അവർക്കുള്ളൂ.+
6 ആക്രമിക്കാൻ അവർ പതുങ്ങിയിരിക്കുന്നു;
എന്റെ ജീവനെടുക്കാനുള്ള+ അവസരവും കാത്ത്
എന്റെ ഓരോ ചുവടും അവർ നിരീക്ഷിക്കുന്നു.+
7 ദുഷ്ടത നിമിത്തം അവരെ തള്ളിക്കളയേണമേ.
ദൈവമേ, അങ്ങയുടെ കോപത്തിൽ ജനതകളെ തറപറ്റിക്കേണമേ.+
8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+
എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+
അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+
9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+
ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+
10 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്;
ഞാൻ യഹോവയിൽ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.
വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
12 ദൈവമേ, അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനല്ലോ;+
ഞാൻ അങ്ങയ്ക്കു നന്ദിപ്രകാശനയാഗങ്ങൾ അർപ്പിക്കും.+
13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+
എന്റെ കാലിടറാതെ നോക്കി.+
അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ശൗലിന്റെ അടുക്കൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയപ്പോൾ ദാവീദ് രചിച്ചത്.+
57 എന്നോടു പ്രീതി കാട്ടേണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ;
അങ്ങയിലല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്;+
ദുരിതങ്ങളെല്ലാം കടന്നുപോകുന്നതുവരെ അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം പ്രാപിക്കുന്നു.+
2 അത്യുന്നതനായ ദൈവത്തെ,
എന്റെ ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുന്ന സത്യദൈവത്തെ, ഞാൻ വിളിച്ചപേക്ഷിക്കുന്നു.
3 ദൈവം സ്വർഗത്തിൽനിന്ന് സഹായം അയച്ച് എന്നെ രക്ഷിക്കും.+
എന്നെ കടിച്ചുകീറാൻ വരുന്നവന്റെ ഉദ്യമം ദൈവം വിഫലമാക്കും. (സേലാ)
ദൈവം അചഞ്ചലസ്നേഹവും വിശ്വസ്തതയും അയയ്ക്കും.+
4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+
എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;
അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;
അവരുടെ നാവ് മൂർച്ചയേറിയ വാളും.+
5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;
അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
6 എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്;+
എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+
എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;
പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ)
ഞാൻ പാടും, സംഗീതം ഉതിർക്കും.
തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!
ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.+
10 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+
അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.
11 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;
അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. ദാവീദിന്റേത്. മിക്താം.*
58 മനുഷ്യമക്കളേ, മിണ്ടാതിരുന്നാൽ നിങ്ങൾക്കു നീതിയെക്കുറിച്ച് സംസാരിക്കാനാകുമോ?+
നിങ്ങൾക്കു നേരോടെ വിധിക്കാനാകുമോ?+
2 ഇല്ല, നിങ്ങൾ പക്ഷേ ഹൃദയത്തിൽ നീതികേടു മനയുന്നു;+
നിങ്ങളുടെ കൈകൾ ദേശത്ത് അക്രമം അഴിച്ചുവിടുന്നു.+
4 അവരുടെ വിഷം സർപ്പവിഷംപോലെ;+
ചെവി അടച്ചുകളയുന്ന മൂർഖനെപ്പോലെയാണ് അവർ, ചെവി കേൾക്കാത്തവർ.
5 പാമ്പാട്ടികൾ എത്ര വിദഗ്ധമായി മന്ത്രപ്രയോഗം നടത്തിയാലും
അത് അവരുടെ ശബ്ദം ശ്രദ്ധിക്കില്ല.
6 ദൈവമേ, അവരുടെ പല്ല് അടിച്ച് തെറിപ്പിക്കേണമേ!
യഹോവേ, ഈ സിംഹങ്ങളുടെ* താടിയെല്ലു തകർക്കേണമേ!
7 വാർന്നുപോകുന്ന വെള്ളംപോലെ അവർ അപ്രത്യക്ഷരാകട്ടെ.
ദൈവം വില്ലു കുലച്ച് അമ്പുകളാൽ അവരെ വീഴ്ത്തട്ടെ.
8 ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെയാകട്ടെ അവർ;
ഒരിക്കലും സൂര്യപ്രകാശം കാണാത്ത ചാപിള്ളപോലെയാകട്ടെ അവർ.
9 മുൾച്ചെടി എരിഞ്ഞ് നിങ്ങളുടെ പാചകക്കലം ചൂടു പിടിക്കുന്നതിനു മുമ്പേ
ദൈവം പച്ചക്കമ്പുകളും കത്തുന്ന ചുള്ളികളും ഒരു കൊടുങ്കാറ്റിനാലെന്നപോലെ അടിച്ചുപറത്തിക്കൊണ്ടുപോകും.+
11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+
ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ദാവീദിന്റെ വീടിനു* വെളിയിൽ കാത്തുനിന്ന് ദാവീദിനെ കൊന്നുകളയാൻ ശൗൽ ആളെ അയച്ചപ്പോൾ ദാവീദ് രചിച്ചത്.+
59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+
എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+
2 ദുഷ്പ്രവൃത്തിക്കാരിൽനിന്ന് എന്നെ വിടുവിക്കേണമേ;
അക്രമികളുടെ* കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ.
3 ഇതാ! എന്നെ ആക്രമിക്കാൻ അവർ പതിയിരിക്കുന്നു;+
ശക്തന്മാർ എന്നെ ആക്രമിക്കുന്നു;
പക്ഷേ യഹോവേ, അതു ഞാൻ ധിക്കാരിയായതുകൊണ്ടോ പാപം ചെയ്തിട്ടോ അല്ല.+
4 ഞാൻ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറെടുക്കുന്നു; അതിനായി അവർ പാഞ്ഞുനടക്കുന്നു.
ഞാൻ വിളിക്കുമ്പോൾ എഴുന്നേറ്റ് എന്നെ നോക്കേണമേ.
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ ഇസ്രായേലിന്റെ ദൈവം.+
അങ്ങ് ഉണർന്ന് സകല ജനതകളിലേക്കും ശ്രദ്ധ തിരിക്കേണമേ.
ദ്രോഹബുദ്ധികളായ ചതിയന്മാരോട് ഒരു കരുണയും കാണിക്കരുതേ.+ (സേലാ)
6 ദിവസവും വൈകുന്നേരം അവർ മടങ്ങിവരുന്നു;+
അവർ പട്ടിയെപ്പോലെ മുരളുന്നു;*+ ഇരതേടി നഗരത്തിലെങ്ങും പതുങ്ങിനടക്കുന്നു.+
7 അവരുടെ വായിൽനിന്ന് വരുന്നത്* എന്താണെന്നു കണ്ടോ?
അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+
കാരണം, “ഇതൊക്കെ ആര് അറിയാൻ” എന്നാണ് അവർ പറയുന്നത്.+
10 എന്നോട് അചഞ്ചലമായ സ്നേഹം കാണിക്കുന്ന ദൈവം എന്റെ സഹായത്തിന് എത്തും,+
ഞാൻ എന്റെ ശത്രുക്കളുടെ വീഴ്ച കാണാൻ ഇടയാക്കും.+
11 അവരെ കൊല്ലരുതേ; അങ്ങനെ ചെയ്താൽ എന്റെ ജനം എല്ലാം മറന്നുപോകും.
അങ്ങയുടെ ശക്തിയാൽ അവർ അലഞ്ഞുനടക്കാൻ ഇടയാക്കേണമേ;
ഞങ്ങളുടെ പരിചയായ യഹോവേ,+ അവരെ വീഴ്ത്തേണമേ.
12 അവരുടെ വായിലെ പാപവും ചുണ്ടുകളിലെ വാക്കുകളും
അവരുടെ വായിൽനിന്നുള്ള ശാപവാക്കുകളും വഞ്ചനയും നിമിത്തം
അവരുടെ അഹങ്കാരം അവരെ കുടുക്കട്ടെ.+
13 അങ്ങയുടെ ക്രോധത്തിൽ അവരെ ഒടുക്കിക്കളയേണമേ;+
അവരുടെ കഥകഴിക്കേണമേ, അവർ ഇല്ലാതാകട്ടെ;
ദൈവം യാക്കോബിനെ ഭരിക്കുന്നെന്ന്, ഭൂമിയുടെ അറ്റംവരെ ഭരണം നടത്തുന്നെന്ന് അവർ അറിയട്ടെ.+ (സേലാ)
14 വൈകുന്നേരം അവർ മടങ്ങിവരട്ടെ;
അവർ പട്ടിയെപ്പോലെ മുരണ്ട്* ഇരതേടി നഗരത്തിലെങ്ങും പതുങ്ങിനടക്കട്ടെ.+
15 ആഹാരം തേടി അവർ അലഞ്ഞുതിരിയട്ടെ;+
അവരുടെ വിശപ്പടങ്ങാതിരിക്കട്ടെ; അവർക്കു കയറിക്കിടക്കാൻ ഇടം കിട്ടാതാകട്ടെ.
16 എന്നാൽ, ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച് പാടും;+
രാവിലെ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് സന്തോഷത്തോടെ വിവരിക്കും.
എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നവനാണ് ആ ദൈവം.+
സംഗീതസംഘനായകന്; “ഓർമിപ്പിക്കലിൻലില്ലി”യിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളത്. ദാവീദ് അരാം-നഹരേയിമിനോടും അരാം-സോബയോടും പോരാടിക്കൊണ്ടിരുന്നപ്പോൾ യോവാബ് മടങ്ങിപ്പോയി ഉപ്പുതാഴ്വരയിൽവെച്ച് 12,000 ഏദോമ്യരെ കൊന്നുവീഴ്ത്തിയപ്പോൾ ദാവീദ് രചിച്ചത്.+
60 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞു; അങ്ങ് ഞങ്ങളുടെ പ്രതിരോധനിര തകർത്ത് മുന്നേറി.+
അങ്ങയ്ക്കു ഞങ്ങളോടു ദേഷ്യമായിരുന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീകരിക്കേണമേ!
2 അങ്ങ് ഭൂമിയെ വിറപ്പിച്ചു, അതു പിളർന്നുപോയി.
അതിന്റെ വിള്ളലുകൾ അടയ്ക്കേണമേ; അത് ഇപ്പോൾ വീഴും.
3 അങ്ങയുടെ ജനം യാതന അനുഭവിക്കാൻ അങ്ങ് ഇടയാക്കി.
അങ്ങ് ഞങ്ങളെ വീഞ്ഞു കുടിപ്പിച്ചു; ഞങ്ങൾ ആടിയാടിനടക്കുന്നു.+
5 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമേകേണമേ.+
അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
6 ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു:
7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+
എഫ്രയീം എന്റെ പടത്തൊപ്പി;*
യഹൂദ എന്റെ അധികാരദണ്ഡ്.+
8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
9 ഉപരോധിച്ച* നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+
10 അത് അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?
ഞങ്ങളുടെ ദൈവമേ, അങ്ങ് മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ദാവീദിന്റേത്.
61 ദൈവമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കേണമേ.
എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ.+
2 എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*
ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+
എന്നെക്കാൾ ഉയർന്ന പാറയിലേക്ക് എന്നെ നയിക്കേണമേ.+
4 അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും ഒരു അതിഥിയായിരിക്കും;+
അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം തേടും.+ (സേലാ)
5 ദൈവമേ, ഞാൻ നേർച്ചകൾ നേരുന്നത് അങ്ങ് കേട്ടിരിക്കുന്നല്ലോ.
അങ്ങയുടെ പേരിനെ ഭയപ്പെടുന്നവർക്കുള്ള അവകാശം അങ്ങ് എനിക്കു തന്നിരിക്കുന്നു.+
7 ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാസനസ്ഥനായിരിക്കും;*+
അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന്റെ മേൽ ചൊരിയേണമേ. അവ അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.+
സംഗീതസംഘനായകന്; യദൂഥൂന്റേത്.* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
62 അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു.
എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+
2 അതെ, ദൈവമാണ് എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+
ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+
3 ഒരു മനുഷ്യനെ കൊല്ലാൻ എത്ര കാലം നിങ്ങൾ അവനെ ആക്രമിക്കും?+
നിങ്ങളെല്ലാം ചെരിഞ്ഞുനിൽക്കുന്ന മതിൽപോലെ, വീഴാറായിരിക്കുന്ന കൻമതിൽപോലെ, അപകടകാരികളാണ്.*
4 ഉന്നതസ്ഥാനത്തുനിന്ന് അവനെ വീഴിക്കാൻ അവർ കൂടിയാലോചിക്കുന്നു;
നുണ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് അവർ.
വായ്കൊണ്ട് അനുഗ്രഹിക്കുന്നെങ്കിലും ഉള്ളുകൊണ്ട് അവർ ശപിക്കുകയാണ്.+ (സേലാ)
5 എന്നാൽ ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു.*+
എന്റെ പ്രത്യാശയുടെ ഉറവ് ദൈവമാണല്ലോ.+
7 ദൈവത്തെ ആശ്രയിച്ചാണ് എന്റെ രക്ഷയും എന്റെ മഹത്ത്വവും.
ദൈവമാണ് എന്റെ ഉറപ്പുള്ള പാറ, എന്റെ അഭയം.+
8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ!
ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+
ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)
അവരെയെല്ലാം ഒന്നിച്ച് ത്രാസ്സിൽ വെച്ചാൽ ഒരു ശ്വാസത്തിന്റെയത്രപോലും ഭാരം വരില്ല.+
10 പിടിച്ചുപറിയിൽ ആശ്രയിക്കരുത്;
കവർച്ചയിൽ വെറുതേ പ്രതീക്ഷ അർപ്പിക്കരുത്.
നിങ്ങളുടെ സമ്പത്തു വർധിക്കുമ്പോൾ നിങ്ങളുടെ മനസ്സു മുഴുവൻ അതിലാകരുത്.+
11 ഒരിക്കൽ ദൈവം സംസാരിച്ചു; രണ്ടു പ്രാവശ്യം ഞാൻ അതു കേട്ടു:
ശക്തി ദൈവത്തിന്റേത്.+
12 അചഞ്ചലമായ സ്നേഹവും അങ്ങയുടേതല്ലോ യഹോവേ.+
കാരണം അങ്ങ് ഓരോരുത്തനും അവന്റെ പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കുന്നു.+
യഹൂദാവിജനഭൂമിയിൽവെച്ച് ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.+
63 ദൈവമേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+
ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+
വെള്ളമില്ലാത്ത, വരണ്ടുണങ്ങിയ ദേശത്ത്
അങ്ങയ്ക്കുവേണ്ടി കാത്തുകാത്തിരുന്ന് എന്റെ ബോധം നശിക്കാറായിരിക്കുന്നു.+
2 അതുകൊണ്ട്, അങ്ങയെ കാണാൻ ഞാൻ വിശുദ്ധസ്ഥലത്തേക്കു നോക്കി;
അങ്ങയുടെ ശക്തിയും മഹത്ത്വവും ഞാൻ കണ്ടു.+
3 അങ്ങയുടെ അചഞ്ചലമായ സ്നേഹം ജീവനെക്കാൾ ഏറെ നല്ലത്;+
അതുകൊണ്ട്, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.+
4 അങ്ങനെ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ സ്തുതിക്കും,
അങ്ങയുടെ നാമത്തിൽ എന്റെ കൈകൾ ഉയർത്തും.
5 അത്യുത്തമവും അതിവിശിഷ്ടവും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്തനാണ്;
സന്തോഷമുള്ള അധരങ്ങളാൽ എന്റെ വായ് അങ്ങയെ സ്തുതിക്കും.+
9 എന്നാൽ, എന്റെ ജീവനെടുക്കാൻ നോക്കുന്നവർ
ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങും.
11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും.
നുണ പറയുന്നവരുടെ വായ് അടഞ്ഞുപോകുന്നതിനാൽ
ദൈവനാമത്തിൽ സത്യം ചെയ്യുന്നവരെല്ലാം ആഹ്ലാദിക്കും.*
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
64 ദൈവമേ, ഞാൻ യാചിക്കുമ്പോൾ എന്റെ സ്വരം കേൾക്കേണമേ.+
ശത്രുഭീതിയിൽനിന്ന് എന്റെ ജീവനെ കാത്തുകൊള്ളേണമേ.
2 ദുഷ്ടരുടെ ഗൂഢപദ്ധതികളിൽനിന്നും
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തിൽനിന്നും എന്നെ സംരക്ഷിക്കേണമേ.+
3 അവരുടെ നാവ് അവർ വാൾപ്പോലെ മൂർച്ചയുള്ളതാക്കുന്നു,
അവരുടെ ക്രൂരമായ വാക്കുകൾ അമ്പുകൾപോലെ ഉന്നം വെക്കുന്നു;
4 മറഞ്ഞിരുന്ന് നിരപരാധിയെ എയ്യുകയാണ് അവരുടെ ലക്ഷ്യം;
ഒരു കൂസലുമില്ലാതെ അവർ അവനെ ഓർക്കാപ്പുറത്ത് എയ്യുന്നു.
5 അവർ അവരുടെ ദുഷ്ടലക്ഷ്യത്തിൽനിന്ന് അണുവിട മാറാത്തവർ;*
കെണികൾ ഒളിച്ചുവെക്കുന്നതിനെക്കുറിച്ച് അവർ കൂടിയാലോചിക്കുന്നു.
“അത് ആരു കാണാനാണ്” എന്ന് അവർ പറയുന്നു.+
6 തെറ്റു ചെയ്യാൻ അവർ പുത്തൻ മാർഗങ്ങൾ കണ്ടുപിടിക്കുന്നു;
ആരും അറിയാതെ അവർ കുടിലപദ്ധതികൾ മനയുന്നു.+
അവരുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് ആർക്കും കണ്ടുപിടിക്കാനാകില്ല.
9 അപ്പോൾ, സകല മനുഷ്യരും പേടിക്കും;
ദൈവം ചെയ്തത് അവർ പ്രസിദ്ധമാക്കും;
അവർക്കു ദൈവത്തിന്റെ ചെയ്തികളെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടായിരിക്കും.+
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
65 ദൈവമേ, സീയോനിൽ സ്തുതി അങ്ങയെ കാത്തിരിക്കുന്നു;+
അങ്ങയ്ക്കു നേർന്ന നേർച്ചകൾ ഞങ്ങൾ നിറവേറ്റും.+
2 പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.+
അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ.
5 ഞങ്ങളുടെ രക്ഷയുടെ ദൈവമേ,
ഭയാദരവ് ഉണർത്തുന്ന+ നീതിപ്രവൃത്തികളാൽ അങ്ങ് ഞങ്ങൾക്ക് ഉത്തരമേകും;
ഭൂമിയുടെ അറുതികൾക്കും
കടലിന് അക്കരെ അതിവിദൂരത്ത് കഴിയുന്നവർക്കും അങ്ങാണ് ഒരേ ഒരു ആശ്രയം.+
7 ഇളകിമറിയുന്ന സമുദ്രത്തെ അങ്ങ്* ശാന്തമാക്കുന്നു;+
തിരകളുടെ ഗർജനവും ജനതകളുടെ കോലാഹലവും അങ്ങ് ശമിപ്പിക്കുന്നു.+
8 അതിവിദൂരസ്ഥലങ്ങളിൽ കഴിയുന്നവർ അങ്ങയുടെ അടയാളങ്ങൾ കണ്ട് സ്തംഭിച്ചുനിൽക്കും;+
സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയുള്ളവർ സന്തോഷിച്ചാർക്കാൻ അങ്ങ് ഇടയാക്കും.
ദൈവത്തിൽനിന്നുള്ള അരുവിയിൽ നിറയെ വെള്ളമുണ്ട്;
അങ്ങ് അവർക്കു ധാന്യം നൽകുന്നു;+
അങ്ങനെയല്ലോ അങ്ങ് ഭൂമി ഒരുക്കിയത്.
10 അങ്ങ് അതിന്റെ ഉഴവുചാലുകൾ കുതിർക്കുന്നു, ഉഴുതിട്ട മണ്ണു നിരത്തുന്നു;*
അങ്ങ് മഴ പെയ്യിച്ച് മണ്ണു മയപ്പെടുത്തുന്നു, അതിൽ വളരുന്നവയെയെല്ലാം അങ്ങ് അനുഗ്രഹിക്കുന്നു.+
11 അങ്ങ് നന്മകൊണ്ട് സംവത്സരത്തിനു കിരീടം അണിയിക്കുന്നു;
അങ്ങയുടെ പാതകളിൽ സമൃദ്ധി നിറഞ്ഞുതുളുമ്പുന്നു.+
13 മേച്ചിൽപ്പുറങ്ങളിൽ ആട്ടിൻപറ്റങ്ങൾ നിറഞ്ഞിരിക്കുന്നു;
താഴ്വരകളിൽ ധാന്യം പരവതാനി വിരിച്ചിരിക്കുന്നു.+
അവ ജയഘോഷം മുഴക്കുന്നു; അതെ, അവ പാടുന്നു.+
സംഗീതസംഘനായകന്; ശ്രുതിമധുരമായ ഒരു ഗാനം.
66 മുഴുഭൂമിയും ദൈവത്തിനു ജയഘോഷം മുഴക്കട്ടെ.+
2 ദൈവത്തിന്റെ മഹനീയനാമത്തെ പാടി സ്തുതിക്കൂ!*
സ്തുതികളാൽ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തൂ!+
ശത്രുക്കൾ തിരുമുമ്പിൽ ഭവ്യതയോടെ നിൽക്കും.+
4 മുഴുഭൂമിയും തിരുസന്നിധിയിൽ കുമ്പിടും;+
അവർ അങ്ങയെ പാടി സ്തുതിക്കും,
തിരുനാമത്തിനു സ്തുതി പാടും.”+ (സേലാ)
5 വന്ന് ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ!
മനുഷ്യമക്കൾക്കായി ദൈവം ചെയ്ത കാര്യങ്ങൾ ഭയാദരവ് ഉണർത്തുന്നു.+
അവിടെ നമ്മൾ ദൈവത്തിൽ ആനന്ദിച്ചു.+
7 ദൈവം തന്റെ ശക്തിയാൽ എന്നുമെന്നേക്കും ഭരിക്കുന്നു.+
ആ കണ്ണുകൾ ജനതകളെ നോക്കിക്കൊണ്ടിരിക്കുന്നു.+
ദുശ്ശാഠ്യക്കാർ അഹങ്കരിക്കാതിരിക്കട്ടെ.+ (സേലാ)
10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചല്ലോ;+
വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു.
12 മർത്യൻ ഞങ്ങളെ* ചവിട്ടിമെതിച്ച് കടന്നുപോകാൻ ഇടയാക്കി;
ഞങ്ങൾ തീയിലൂടെയും വെള്ളത്തിലൂടെയും കടന്നുവന്നു;
പിന്നെ, അങ്ങ് ഞങ്ങളെ ആശ്വാസമേകുന്ന ഒരു സ്ഥലത്ത് എത്തിച്ചു.
13 സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ അങ്ങയുടെ ഭവനത്തിൽ വരും;+
എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും.+
14 കഷ്ടതയിലായിരുന്നപ്പോൾ എന്റെ വായ്കൊണ്ട് നേർന്ന നേർച്ചകൾ,
എന്റെ അധരങ്ങൾ നേർന്ന നേർച്ചകൾതന്നെ.+
15 കൊഴുപ്പിച്ച മൃഗങ്ങളെ ദഹനയാഗമായി ഞാൻ നൽകും;
ആൺചെമ്മരിയാടുകളുടെ ബലിയുടെ പുക തിരുസന്നിധിയിൽ ഉയരും.
കാളകളെയും ആൺകോലാടുകളെയും ഞാൻ കൊണ്ടുവരും. (സേലാ)
16 ദൈവത്തെ ഭയപ്പെടുന്നവരേ, വരൂ! എല്ലാവരും ചെവി ചായിക്കൂ!
എനിക്കായി ദൈവം ചെയ്തതെല്ലാം ഞാൻ വിവരിക്കാം.+
17 ഞാൻ അധരംകൊണ്ട് ദൈവത്തെ വിളിച്ചു,
നാവുകൊണ്ട് എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
20 എന്റെ പ്രാർഥന തള്ളിക്കളയാതിരുന്ന,
തന്റെ അചഞ്ചലസ്നേഹം എന്നിൽനിന്ന് പിടിച്ചുവെക്കാതിരുന്ന, ദൈവത്തിനു സ്തുതി.
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ശ്രുതിമധുരമായ ഗീതം.
67 ദൈവം നമ്മോടു പ്രീതി കാട്ടും, നമ്മെ അനുഗ്രഹിക്കും,
തിരുമുഖം നമ്മുടെ മേൽ പ്രകാശിപ്പിക്കും.+ (സേലാ)
3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകല ജനങ്ങളും അങ്ങയെ വാഴ്ത്തട്ടെ.
ഭൂമിയിലെ ജനതകളെ അങ്ങ് വഴിനയിക്കും. (സേലാ)
5 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകല ജനങ്ങളും അങ്ങയെ വാഴ്ത്തട്ടെ.
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
68 ദൈവം എഴുന്നേൽക്കട്ടെ; ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ.
ദൈവത്തെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിയകലട്ടെ.+
2 കാറ്റിൽപ്പെട്ട പുകപോലെ അവരെ പറത്തിക്കളയേണമേ;
തീയിൽ മെഴുക് ഉരുകിപ്പോകുംപോലെ
തിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചുപോകട്ടെ.+
3 എന്നാൽ, നീതിമാന്മാർ ആഹ്ലാദിക്കട്ടെ;+
അവർ ദൈവസന്നിധിയിൽ അത്യധികം ആഹ്ലാദിക്കട്ടെ;
അവർ സന്തോഷിച്ചുല്ലസിക്കട്ടെ.
4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+
മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്തുതി പാടുവിൻ.
യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!
ദുശ്ശാഠ്യക്കാർക്കോ* തരിശുഭൂമിയിൽ കഴിയേണ്ടിവരും.+
8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*
ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+
9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;
ക്ഷീണിച്ചവശരായ ജനത്തിനു* പുതുജീവൻ നൽകി.
10 അങ്ങയുടെ പാളയത്തിലെ കൂടാരങ്ങളിൽ അവർ കഴിഞ്ഞു;+
നന്മ നിറഞ്ഞ ദൈവമേ, അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.
12 രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഓടിപ്പോകുന്നു;+ അവർ പേടിച്ചോടുന്നു!
വീട്ടിൽ ഇരിക്കുന്നവൾക്കു കൊള്ളമുതലിന്റെ പങ്കു ലഭിക്കുന്നു.+
13 പുരുഷന്മാരേ, തീ കൂട്ടി അതിന് അടുത്ത്* കിടക്കേണ്ടിവന്നെങ്കിലും
വെള്ളിച്ചിറകും തങ്കത്തൂവലും* ഉള്ള പ്രാവിനെ നിങ്ങൾക്കു ലഭിക്കും.
14 സർവശക്തൻ രാജാക്കന്മാരെ ചിതറിച്ചപ്പോൾ+
സൽമോനിൽ മഞ്ഞു പെയ്തു.*
16 കൊടുമുടികളുള്ള പർവതങ്ങളേ,
ദൈവം താമസിക്കാൻ തിരഞ്ഞെടുത്ത* പർവതത്തെ
നിങ്ങൾ അസൂയയോടെ നോക്കുന്നത് എന്തിന്?+
അതെ, യഹോവ അവിടെ എന്നും വസിക്കും.+
17 ദൈവത്തിന്റെ യുദ്ധരഥങ്ങൾ ആയിരമായിരം! പതിനായിരംപതിനായിരം!+
സീനായിൽനിന്ന് യഹോവ വിശുദ്ധസ്ഥലത്തേക്കു വന്നിരിക്കുന്നു.+
18 അങ്ങ് ഉന്നതങ്ങളിലേക്കു കയറി;+
ബന്ദികളെ പിടിച്ചുകൊണ്ടുപോയി;
മനുഷ്യരെ സമ്മാനമായി എടുത്തു;+
അവരോടൊപ്പം കഴിയേണ്ടതിന്,
ദൈവമാം യാഹേ, അങ്ങ് ദുശ്ശാഠ്യക്കാരെപ്പോലും+ കൊണ്ടുപോയി.
21 അതെ, ദൈവം ശത്രുക്കളുടെ തല തകർക്കും;
തെറ്റു ചെയ്തുകൊണ്ടിരിക്കുന്ന സകലരുടെയും തല തകർക്കും.+
22 യഹോവ പറഞ്ഞു: “ബാശാനിൽനിന്ന് ഞാൻ അവരെ തിരികെ വരുത്തും;+
കടലിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും;
23 അപ്പോൾ നിങ്ങളുടെ കാലുകൾ രക്തത്തിൽ മുങ്ങും;+
നിങ്ങളുടെ നായ്ക്കൾക്കു* ശത്രുക്കളെ ആഹാരമായി കൊടുക്കും.”
24 ദൈവമേ, അങ്ങ് എഴുന്നള്ളുന്നത്,
എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക് എഴുന്നള്ളുന്നത്, അവർ കാണുന്നു.+
25 ഗായകർ മുന്നിൽ നടക്കുന്നു; തന്ത്രിവാദ്യങ്ങൾ മീട്ടി സംഗീതജ്ഞർ അവരുടെ പിന്നാലെയും;+
അവർക്കിടയിൽ തപ്പു കൊട്ടുന്ന യുവതികളുമുണ്ട്.+
26 മഹാസദസ്സിൽ* ദൈവത്തെ സ്തുതിക്കുവിൻ;
ഇസ്രായേലിന്റെ ഉറവിൽനിന്നുള്ളവരേ, യഹോവയെ വാഴ്ത്തുവിൻ.+
27 അവിടെ, ഏറ്റവും ഇളയവനായ ബന്യാമീൻ+ അവരെ കീഴടക്കുന്നു;
യഹൂദാപ്രഭുക്കന്മാരും ആരവം ഉയർത്തി ഒപ്പം നീങ്ങുന്ന ജനക്കൂട്ടവും
സെബുലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും അവരെ ജയിച്ചടക്കുന്നു.
28 നിങ്ങൾ കരുത്തരായിരിക്കുമെന്നു നിങ്ങളുടെ ദൈവം പ്രഖ്യാപിച്ചിരിക്കുന്നു.
ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ദൈവമേ, ശക്തി കാണിക്കേണമേ.+
30 ഈറ്റകൾക്കിടയിലുള്ള വന്യമൃഗങ്ങളെയും
കാളക്കൂട്ടത്തെയും+ കിടാവുകളെയും ശകാരിക്കുവിൻ.
അങ്ങനെ ജനതകൾ വെള്ളിക്കാശുമായി വന്ന് കുമ്പിടട്ടെ.*
എന്നാൽ, യുദ്ധക്കൊതിയന്മാരെ ദൈവം ചിതറിച്ചുകളയുന്നു.
31 വെങ്കലംകൊണ്ടുള്ള ഉരുപ്പടികൾ* ഈജിപ്തിൽനിന്ന് വരും;+
ദൈവത്തിനു കാഴ്ച അർപ്പിക്കാൻ കൂശ്* തിടുക്കം കൂട്ടും.
33 പുരാതന സ്വർഗാധിസ്വർഗങ്ങളെ വാഹനമാക്കി എഴുന്നള്ളുന്നവനു പാടുവിൻ.+
ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീരശബ്ദം, മുഴക്കുന്നു.
34 ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ.+
ദൈവത്തിൻപ്രതാപം ഇസ്രായേലിന്മേലും
ദൈവത്തിൻശക്തി ആകാശത്തിലും* വിളങ്ങുന്നു.
35 തന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ദൈവം ഭയാദരവ് ഉണർത്തുന്നവൻ.+
അത് ഇസ്രായേലിൻദൈവം,
ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+
ദൈവത്തിനു സ്തുതി.
സംഗീതസംഘനായകന്; “ലില്ലി”കൾക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. ദാവീദിന്റേത്.
69 ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ ജീവനു ഭീഷണി ഉയർത്തുന്നു.+
2 ഞാൻ ആഴമേറിയ ചെളിക്കുണ്ടിലേക്ക് ആണ്ടുപോയിരിക്കുന്നു;+ എനിക്കു കാൽ ഉറപ്പിക്കാൻ ഇടമില്ല.
നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;
ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കിക്കൊണ്ടുപോയി.+
എന്റെ ദൈവത്തിനായി കാത്തുകാത്തിരുന്ന് എന്റെ കണ്ണുകൾ തളർന്നു.+
എന്നെ ഒടുക്കിക്കളയാൻ നോക്കുന്ന
എന്റെ വഞ്ചകരായ ശത്രുക്കൾ* പെരുകിയിരിക്കുന്നു.
മോഷ്ടിച്ചെടുക്കാത്തതു വിട്ടുകൊടുക്കാൻ ഞാൻ നിർബന്ധിതനായി.
5 ദൈവമേ, എന്റെ ബുദ്ധിയില്ലായ്മ അങ്ങ് അറിയുന്നല്ലോ;
എന്റെ കുറ്റം അങ്ങയിൽനിന്ന് മറഞ്ഞിരിക്കുന്നില്ല.
6 പരമാധികാരിയാം കർത്താവേ, സൈന്യങ്ങളുടെ അധിപനായ യഹോവേ,
അങ്ങയിൽ പ്രത്യാശ വെക്കുന്നവർ ഞാൻ കാരണം നാണംകെടാൻ ഇടവരരുതേ.
ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ തേടുന്നവർ അപമാനിതരാകാൻ ഞാൻ കാരണക്കാരനാകരുതേ.
9 അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളഞ്ഞു;+
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.+
12 നഗരകവാടങ്ങളിൽ ഇരിക്കുന്നവർക്കു ഞാൻ സംസാരവിഷയമായി;
കുടിയന്മാർ എന്നെക്കുറിച്ച് പാട്ട് ഉണ്ടാക്കുന്നു.
സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്ന ദൈവമേ,
അങ്ങയുടെ ആശ്രയയോഗ്യമായ രക്ഷാപ്രവൃത്തികളാൽ എനിക്ക് ഉത്തരമേകേണമേ.+
14 ചെളിക്കുണ്ടിൽനിന്ന് എന്നെ രക്ഷിക്കേണമേ;
ഞാൻ മുങ്ങിത്താഴാൻ അനുവദിക്കരുതേ.
എന്നെ വെറുക്കുന്നവരിൽനിന്ന് എന്നെ രക്ഷിക്കേണമേ;
ആഴക്കയത്തിൽനിന്ന് എന്നെ കരകയറ്റേണമേ.+
16 യഹോവേ, എനിക്ക് ഉത്തരമേകേണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹം എത്ര നല്ലത്!+
അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്നിലേക്കു തിരിയേണമേ.+
വേഗം ഉത്തരമേകേണമേ; ഞാൻ ആകെ കഷ്ടത്തിലാണ്.+
18 എന്റെ അടുത്തേക്കു വന്ന് എന്നെ രക്ഷിക്കേണമേ;
ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ.*
19 ഞാൻ അനുഭവിക്കുന്ന നിന്ദയും അവഹേളനവും അപമാനവും അങ്ങയ്ക്ക് അറിയാമല്ലോ.+
എന്റെ ശത്രുക്കളെയെല്ലാം അങ്ങ് കാണുന്നു.
20 നിന്ദ എന്റെ ഹൃദയം തകർത്തുകളഞ്ഞിരിക്കുന്നു; എനിക്കേറ്റ മുറിവ് ഭേദമാക്കാനാകാത്തതാണ്.*
ഞാൻ സഹതാപം പ്രതീക്ഷിച്ചു; പക്ഷേ, കാര്യമുണ്ടായില്ല.+
ആശ്വാസകർക്കായി കൊതിച്ചു; പക്ഷേ, ആരെയും കണ്ടില്ല.+
23 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ;
അവരുടെ അരക്കെട്ടുകൾ എപ്പോഴും വിറയ്ക്കട്ടെ.
26 കാരണം അങ്ങ് പ്രഹരിച്ചവന്റെ പിന്നാലെ അവർ പായുന്നു;
അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനകളെക്കുറിച്ച് അവർ വാതോരാതെ വിവരിക്കുന്നു.
27 അവരുടെ കുറ്റത്തോടു കുറ്റം കൂട്ടേണമേ;
അങ്ങയുടെ നീതിയിൽ അവർക്ക് ഓഹരിയൊന്നുമില്ലാതിരിക്കട്ടെ.
28 ജീവനുള്ളവരുടെ പുസ്തകത്തിൽനിന്ന്* അവരുടെ പേര് മായ്ച്ചുകളയേണമേ;+
നീതിമാന്മാരുടെ പട്ടികയിൽ അവരുടെ പേര് ചേർക്കരുതേ.+
29 ഞാനോ ആകെ കഷ്ടതയിലും വേദനയിലും ആണ്.+
ദൈവമേ, അങ്ങയുടെ രക്ഷാശക്തി എന്നെ സംരക്ഷിക്കട്ടെ.
30 ദൈവനാമത്തെ ഞാൻ പാടി സ്തുതിക്കും;
നന്ദിവാക്കുകളാൽ ഞാൻ എന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തും.
32 സൗമ്യർ അതു കണ്ട് ആഹ്ലാദിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ചൈതന്യം പ്രാപിക്കട്ടെ.
34 ആകാശവും ഭൂമിയും ദൈവത്തെ സ്തുതിക്കട്ടെ.+
സമുദ്രവും അതിൽ ചരിക്കുന്ന സകലവും ദൈവത്തെ വാഴ്ത്തട്ടെ.
35 കാരണം, ദൈവം സീയോനെ രക്ഷിക്കും,+
യഹൂദാനഗരങ്ങൾ പുതുക്കിപ്പണിയും.
അവർ അവ കൈവശമാക്കി അവിടെ* വസിക്കും.
36 ദൈവദാസരുടെ സന്തതിപരമ്പരകൾ അവ അവകാശമാക്കും.+
ദൈവനാമത്തെ സ്നേഹിക്കുന്നവർ+ അവിടെ താമസിക്കും.
സംഗീതസംഘനായകന്; ഒരു ഓർമിപ്പിക്കലായി* ദാവീദ് രചിച്ചത്.
2 എന്റെ ജീവനെടുക്കാൻ നോക്കുന്നവർ
നാണിച്ച് തല താഴ്ത്തട്ടെ.
എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവർ
അപമാനിതരായി പിൻവാങ്ങട്ടെ.
3 “കൊള്ളാം! നന്നായിപ്പോയി!” എന്നു പറയുന്നവർ
നാണംകെട്ട് പിൻവാങ്ങട്ടെ.
അങ്ങയുടെ രക്ഷാപ്രവൃത്തികളെ പ്രിയപ്പെടുന്നവർ
“ദൈവം വാഴ്ത്തപ്പെടട്ടെ!” എന്ന് എപ്പോഴും പറയട്ടെ.
71 യഹോവേ, അങ്ങയിൽ ഞാൻ അഭയം തേടിയിരിക്കുന്നു.
ഞാൻ നാണംകെട്ടുപോകാൻ ഒരിക്കലും ഇടവരുത്തരുതേ.+
2 അങ്ങയുടെ നീതിയാൽ എന്നെ രക്ഷിക്കേണമേ, എന്നെ വിടുവിക്കേണമേ.
എന്നിലേക്കു ചെവി ചായിച്ച്* എന്നെ രക്ഷിക്കേണമേ.+
3 അങ്ങ് എനിക്ക് ഏതു നേരത്തും കടന്നുവരാവുന്ന
ഒരു കരിങ്കൽക്കോട്ടയാകേണമേ.
എന്നെ രക്ഷിക്കാൻ കല്പന കൊടുക്കേണമേ;
അങ്ങല്ലോ എന്റെ വൻപാറയും അഭയസ്ഥാനവും.+
4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;+
അന്യായമായി ദ്രോഹിക്കുന്നവന്റെ പിടിയിൽനിന്ന് എന്നെ രക്ഷിക്കേണമേ.
6 പിറന്നുവീണതുമുതൽ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;
എന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് എന്നെ എടുത്തത് അങ്ങാണ്.+
ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കുന്നു.
7 പലരുടെയും കണ്ണിൽ ഞാൻ ഒരു അത്ഭുതമാണ്;
എന്നാൽ, അങ്ങാണ് എന്റെ സുശക്തമായ സങ്കേതം.
8 അങ്ങയെക്കുറിച്ചുള്ള സ്തുതികളാൽ എന്റെ വായ് നിറഞ്ഞിരിക്കുന്നു;+
ദിവസം മുഴുവൻ അങ്ങയുടെ മഹിമയെക്കുറിച്ച് ഞാൻ വിവരിക്കുന്നു.
9 എന്റെ വാർധക്യത്തിൽ എന്നെ കൈവെടിയരുതേ;+
എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.+
10 എന്റെ ശത്രുക്കൾ എനിക്ക് എതിരെ സംസാരിക്കുന്നു;
എന്റെ ജീവനെടുക്കാൻ നോക്കുന്നവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുന്നു.+
11 അവർ പറയുന്നു: “ദൈവം അവനെ ഉപേക്ഷിച്ചു.
പുറകേ ചെന്ന് നമുക്ക് അവനെ പിടിക്കാം. അവനെ രക്ഷിക്കാൻ ആരുമില്ലല്ലോ.”+
12 ദൈവമേ, എന്നിൽനിന്ന് ദൂരെ മാറിനിൽക്കരുതേ.
എന്റെ ദൈവമേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
13 എന്നെ എതിർക്കുന്നവർ നാണംകെടട്ടെ; അവർ നശിച്ചുപോകട്ടെ.+
എനിക്കു ദുരന്തം വന്നുകാണാൻ ആഗ്രഹിക്കുന്നവരെ
നിന്ദയും അപമാനവും മൂടട്ടെ.+
14 എന്നാൽ ഞാനോ, ഇനിയും കാത്തിരിക്കും;
അങ്ങയെ ഞാൻ അധികമധികം സ്തുതിക്കും.
15 എന്റെ ഗ്രാഹ്യത്തിന് അതീതമെങ്കിലും*+
ദിവസം മുഴുവൻ അങ്ങയുടെ എണ്ണമറ്റ രക്ഷാപ്രവൃത്തികൾ ഞാൻ വിവരിക്കും;
എന്റെ വായ് അങ്ങയുടെ നീതിയെ വർണിക്കും.+
16 പരമാധികാരിയാം യഹോവേ,
ഞാൻ വന്ന് അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് സംസാരിക്കും;
അങ്ങയുടെ നീതിയെക്കുറിച്ച്, അങ്ങയുടെ മാത്രം നീതിയെക്കുറിച്ച്, ഞാൻ വിവരിക്കും.
17 ദൈവമേ, ചെറുപ്പംമുതൽ അങ്ങ് എന്നെ പഠിപ്പിച്ചു;+
ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കുന്നു.+
18 ഞാൻ പ്രായം ചെന്ന് നരച്ചാലും ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ.+
അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്* വരുംതലമുറയോടും ഞാൻ പറയട്ടെ;
അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വരാനിരിക്കുന്നവരോടെല്ലാം ഞാൻ വർണിക്കട്ടെ.+
19 ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങളിൽ എത്തുന്നു;+
അങ്ങ് വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;
ദൈവമേ, അങ്ങയെപ്പോലെ മറ്റാരുണ്ട്?+
20 ഞാൻ അനേകം കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകാൻ അങ്ങ് ഇടയാക്കിയെങ്കിലും+
എനിക്കു വീണ്ടും നവജീവൻ നൽകേണമേ;
21 എന്റെ മഹിമ വർധിപ്പിക്കേണമേ;
എന്നെ വലയം ചെയ്ത് ആശ്വസിപ്പിക്കേണമേ.
22 അപ്പോൾ എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തത നിമിത്തം+
ഞാൻ തന്ത്രിവാദ്യം മീട്ടി അങ്ങയെ സ്തുതിക്കും.
ഇസ്രായേലിന്റെ പരിശുദ്ധനേ,
കിന്നരം മീട്ടി ഞാൻ അങ്ങയ്ക്കു സ്തുതി പാടും.*
24 എന്റെ നാവ് ദിവസം മുഴുവൻ അങ്ങയുടെ നീതിയെ വർണിക്കും.*+
എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരോ നാണിച്ച് തല താഴ്ത്തും.+
ശലോമോനെക്കുറിച്ച്.
3 പർവതങ്ങൾ ജനത്തിനു സമാധാനവും
കുന്നുകൾ അവർക്കു നീതിയും കൊണ്ടുവരട്ടെ.
4 അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ;*
ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ;
ചതിയനെ തകർത്തുകളയട്ടെ.+
7 അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും;*+
ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+
10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അവനു കപ്പം* കൊടുക്കും.+
ശേബയിലെയും സെബയിലെയും രാജാക്കന്മാർ സമ്മാനങ്ങളുമായി വരും.+
11 സകല രാജാക്കന്മാരും അവനു മുന്നിൽ കുമ്പിടും;
സകല ജനതകളും അവനെ സേവിക്കും.
12 കാരണം, സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും;
എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും.
13 എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും;
പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും.
14 അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും;
അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
15 അവൻ നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അവനു കാഴ്ചയായി ലഭിക്കട്ടെ.+
അവനായി ഇടവിടാതെ പ്രാർഥനകൾ ഉയരട്ടെ.
ദിവസം മുഴുവൻ അവൻ അനുഗൃഹീതനായിരിക്കട്ടെ.
18 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;+
ആ ദൈവം മാത്രമല്ലോ അത്ഭുതകാര്യങ്ങൾ ചെയ്യുന്നത്.+
19 ദൈവത്തിന്റെ മഹനീയനാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ;+
ദൈവത്തിന്റെ മഹത്ത്വം ഭൂമി മുഴുവൻ നിറയട്ടെ.+
ആമേൻ! ആമേൻ!
20 യിശ്ശായിയുടെ മകനായ ദാവീദിന്റെ പ്രാർഥനകൾ ഇവിടെ അവസാനിക്കുന്നു.+
മൂന്നാം പുസ്തകം
(സങ്കീർത്തനങ്ങൾ 73-89)
ആസാഫ് രചിച്ച ശ്രുതിമധുരമായ ഗാനം.+
73 ദൈവം ഇസ്രായേലിനോട്, ഹൃദയശുദ്ധിയുള്ളവരോട്,+ നല്ലവനാണ്, സംശയമില്ല.
7 സമൃദ്ധിയാൽ അവരുടെ കണ്ണ് ഉന്തിനിൽക്കുന്നു;
സകല ഭാവനകളെയും വെല്ലുന്നതാണ് അവരുടെ നേട്ടങ്ങൾ.
8 അവർ ചീത്ത പറയുന്നു, അധിക്ഷേപിക്കുന്നു.+
ദ്രോഹിക്കുമെന്നു ഗർവത്തോടെ ഭീഷണി മുഴക്കുന്നു.+
9 ആകാശത്തോളം ഉയർന്നതുപോലെയാണ് അവരുടെ സംസാരം;
അവരുടെ നാവ് ഭൂമിയിലെങ്ങും വീമ്പിളക്കി നടക്കുന്നു.
11 അവർ പറയുന്നു: “ദൈവം എങ്ങനെ അറിയാനാണ്?+
അത്യുന്നതന് ഇതൊക്കെ അറിയാനാകുമോ?”
12 അതെ, ദുഷ്ടന്മാർക്ക് ഇങ്ങനെയാണ്; അവരുടെ ജീവിതം പരമസുഖം.+
അവർ സമ്പത്തു വാരിക്കൂട്ടുന്നു.+
13 ഞാൻ ഹൃദയം ശുദ്ധമായി സൂക്ഷിച്ചതും
നിഷ്കളങ്കതയിൽ കൈ കഴുകി വെടിപ്പാക്കിയതും വെറുതേയായല്ലോ.+
15 എന്നാൽ ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നെങ്കിൽ
അങ്ങയുടെ ജനത്തെ വഞ്ചിക്കുകയായിരുന്നേനേ.
16 ഇതു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ
എനിക്ക് ആകെ അസ്വസ്ഥത തോന്നി;
17 എന്നാൽ ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ചെന്നപ്പോൾ അതു മാറി.
അവരുടെ ഭാവി എന്താകുമെന്നു ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു.
18 അങ്ങ് അവരെ നിശ്ചയമായും വഴുവഴുപ്പുള്ളിടത്ത് നിറുത്തുന്നു;+
നാശത്തിലേക്ക് അവരെ തള്ളിയിടുന്നു.+
19 എത്ര ക്ഷണത്തിലാണ് അവർ നശിച്ചുപോയത്!+
എത്ര പെട്ടെന്നായിരുന്നു അവരുടെ ദാരുണമായ അന്ത്യം!
20 യഹോവേ, ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നംപോലെയല്ലോ അവർ;
അങ്ങ് എഴുന്നേൽക്കുമ്പോൾ അവരെ തള്ളിക്കളയുമല്ലോ.*
22 ഞാൻ ബുദ്ധിയും ബോധവും ഇല്ലാതെ ചിന്തിച്ചു;
അങ്ങയുടെ മുന്നിൽ ഞാൻ വെറുമൊരു മൃഗത്തെപ്പോലെയായിരുന്നു.
25 അങ്ങല്ലാതെ സ്വർഗത്തിൽ എനിക്ക് ആരാണുള്ളത്?
ഭൂമിയിലും അങ്ങയെയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.+
26 എന്റെ ശരീരവും ഹൃദയവും തളർന്നുപോയേക്കാം;
എന്നാൽ, ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.+
27 അങ്ങയിൽനിന്ന് അകന്നുനിൽക്കുന്നവർ തീർച്ചയായും നശിച്ചുപോകും.
അങ്ങയെ ഉപേക്ഷിച്ച് അവിശ്വസ്തരാകുന്ന* ഏവരെയും അങ്ങ് ഇല്ലാതാക്കും.*+
28 എന്നാൽ, ഞാൻ ദൈവത്തോട് അടുത്ത് ചെല്ലും; അതല്ലോ എനിക്കു നല്ലത്.+
ദൈവത്തിന്റെ പ്രവൃത്തികളെല്ലാം വർണിക്കേണ്ടതിനു+
ഞാൻ പരമാധികാരിയാം യഹോവയെ എന്റെ അഭയമാക്കിയിരിക്കുന്നു.
74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+
സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+
2 അങ്ങ് പണ്ടു സ്വന്തമാക്കിയ ജനത്തെ,*+
അങ്ങയുടെ അവകാശസ്വത്തായി വീണ്ടെടുത്ത ഗോത്രത്തെ, ഓർക്കേണമേ.+
അങ്ങ് വസിച്ച സീയോൻ പർവതത്തെ ഓർക്കേണമേ.+
3 നിത്യമായ നാശാവശിഷ്ടങ്ങളിലേക്ക് അങ്ങയുടെ കാലടികളെ നയിക്കേണമേ.+
വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു.+
4 ശത്രുക്കൾ അങ്ങയുടെ ആരാധനാസ്ഥലത്ത്* കയറി ഗർജിച്ചു.+
അടയാളമായി അവർ അവിടെ സ്വന്തം കൊടികൾ നാട്ടിയിരിക്കുന്നു.
5 കോടാലികൊണ്ട് കൊടുങ്കാടു വെട്ടിത്തെളിക്കുന്നവരെപ്പോലെയായിരുന്നു അവർ.
6 കോടാലിയും ഇരുമ്പുകമ്പിയും കൊണ്ട് അവർ അതിലെ കൊത്തുപണികളെല്ലാം തകർത്തുകളഞ്ഞു.+
7 അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു തീ വെച്ചു.+
അങ്ങയുടെ പേരിലുള്ള വിശുദ്ധകൂടാരം ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8 “ഈ നാട്ടിൽ ദൈവത്തെ ആരാധിക്കുന്ന സ്ഥലങ്ങളെല്ലാം ചുട്ടെരിക്കണം” എന്ന്
അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.
9 ഞങ്ങൾക്കു കാണാൻ ഒരു അടയാളവുമില്ല;
പ്രവാചകന്മാർ ആരും ശേഷിച്ചിട്ടില്ല;
ഇത് എത്ര നാൾ തുടരുമെന്നു ഞങ്ങൾക്ക് ആർക്കും അറിയില്ല.
10 ദൈവമേ, എത്ര കാലംകൂടെ എതിരാളിയുടെ കുത്തുവാക്കു സഹിക്കണം?+
ശത്രു എന്നുമെന്നേക്കും അങ്ങയുടെ പേരിനോട് അനാദരവ് കാട്ടുമോ?+
11 അങ്ങ് എന്താണ് അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ, അനക്കാത്തത്?+
അങ്ങ് മാർവിടത്തിൽനിന്ന്* കൈ നീട്ടി അവരെ ഇല്ലാതാക്കേണമേ.
15 അങ്ങ് നീരുറവകളും നീർച്ചാലുകളും തുറന്നുവിട്ടു;+
എന്നാൽ, നിലയ്ക്കാതെ പ്രവഹിച്ചിരുന്ന നദികളെ വറ്റിച്ചുകളഞ്ഞു.+
16 പകൽ അങ്ങയുടേത്, രാത്രിയും അങ്ങയുടേത്.
അങ്ങ് വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+
18 യഹോവേ, ശത്രുവിന്റെ കുത്തുവാക്കുകൾ ഓർക്കേണമേ;
ആ വിഡ്ഢികൾ തിരുനാമത്തോട് അനാദരവ് കാട്ടുന്നല്ലോ!+
19 അങ്ങയുടെ ചെങ്ങാലിപ്രാവിന്റെ ജീവൻ വന്യമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ.
കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കുമായി മറന്നുകളയരുതേ.
20 ഉടമ്പടി ഓർക്കേണമേ;
ഭൂമിയിലെ ഇരുണ്ട സ്ഥലങ്ങൾ നിറയെ അക്രമം നടമാടുന്നല്ലോ.
22 ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ കേസ് വാദിക്കേണമേ.
വിഡ്ഢികൾ ദിവസം മുഴുവൻ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ.+
23 ശത്രുക്കൾ പറയുന്നതൊന്നും അങ്ങ് മറക്കരുതേ.
അങ്ങയെ പോരിനു വിളിക്കുന്നവരുടെ അട്ടഹാസം നിരന്തരം ഉയരുന്നല്ലോ.
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയത്. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
75 ദൈവമേ, ഞങ്ങൾ അങ്ങയ്ക്കു നന്ദി പറയുന്നു; ഞങ്ങൾ നന്ദി പറയുന്നു;
അങ്ങയുടെ പേര് ഞങ്ങൾക്കു സമീപം;+
ജനം അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വർണിക്കുന്നു.
2 അങ്ങ് പറയുന്നു: “ഞാൻ ഒരു സമയം നിശ്ചയിച്ച്
നീതിയോടെ വിധിക്കുന്നു.
3 ഭൂമിയും അതിലെ നിവാസികളും പേടിച്ചുവിറച്ചപ്പോൾ*
അതിന്റെ തൂണുകൾ ഉറപ്പിച്ചുനിറുത്തിയതു ഞാനാണ്.” (സേലാ)
4 വീമ്പിളക്കുന്നവനോട്, “വീമ്പിളക്കരുത്” എന്നു ഞാൻ പറയുന്നു.
ദുഷ്ടനോടു പറയുന്നതോ: “നിന്റെ ശക്തിയിൽ നീ ഉയരരുത്;*
6 ഉയർച്ച വരുന്നതു
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ തെക്കുനിന്നോ അല്ലല്ലോ.
ദൈവം ഒരുത്തനെ താഴ്ത്തുന്നു, മറ്റൊരുത്തനെ ഉയർത്തുന്നു.+
ഉറപ്പായും ദൈവം അതു പകർന്നുകൊടുക്കും;
ഭൂമിയിലെ ദുഷ്ടന്മാരെല്ലാം അതിന്റെ മട്ടുവരെ വലിച്ചുകുടിക്കും.”+
10 കാരണം, ദൈവം പറയുന്നു: “ദുഷ്ടന്മാരുടെ ശക്തി മുഴുവൻ ഞാൻ ഇല്ലാതാക്കും,*
നീതിമാന്മാരുടെ ശക്തിയോ വർധിച്ചുവരും.”*
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
5 മനോധൈര്യമുള്ളവർ കൊള്ളയ്ക്കിരയായി.+
അവർ ഉറക്കത്തിലേക്കു വഴുതിവീണു;
യോദ്ധാക്കളെല്ലാം നിസ്സഹായരായിരുന്നു.+
7 അങ്ങ് മാത്രമാണു ഭയാദരവ് ഉണർത്തുന്നവൻ.+
അങ്ങയുടെ ഉഗ്രകോപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+
8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+
ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+
9 ഭൂമിയിലെ സൗമ്യരെയെല്ലാം രക്ഷിക്കാൻ
ദൈവം വിധി നടപ്പാക്കാൻ എഴുന്നേറ്റപ്പോഴല്ലേ അതു സംഭവിച്ചത്?+ (സേലാ)
10 മനുഷ്യന്റെ ക്രോധം അങ്ങയുടെ സ്തുതിക്ക് ഉപകരിക്കും;+
അവരുടെ ക്രോധാവശിഷ്ടങ്ങളെ അങ്ങ് അലങ്കാരമാക്കും.
11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+
ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്ചകൾ കൊണ്ടുവരട്ടെ.+
സംഗീതസംഘനായകന്; യദൂഥൂനിലുള്ളത്.* ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ തേടുന്നു.+
രാത്രി മുഴുവൻ* ഞാൻ തിരുസന്നിധിയിൽ കൈ വിരിച്ചുപിടിക്കുന്നു.
എനിക്ക് ഒരു ആശ്വാസവും തോന്നുന്നില്ല.
4 അങ്ങ് എന്റെ കൺപോളകൾ തുറന്നുപിടിക്കുന്നു;
എന്റെ മനസ്സ് ആകെ കലുഷമാണ്; എനിക്കു മിണ്ടാനാകുന്നില്ല.
6 രാത്രിയിൽ ഞാൻ എന്റെ പാട്ട്* ഓർക്കുന്നു;+
എന്റെ ഹൃദയം ധ്യാനിക്കുന്നു;+
ഞാൻ* അതീവശ്രദ്ധയോടെ ഒരു പരിശോധന നടത്തുകയാണ്.
7 യഹോവ നമ്മെ എന്നേക്കുമായി തള്ളിക്കളയുമോ?+
ഇനി ഒരിക്കലും പ്രീതി കാണിക്കാതിരിക്കുമോ?+
8 ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം എന്നേക്കുമായി അറ്റുപോയോ?
വരുംതലമുറകളിലൊന്നും ദൈവത്തിന്റെ വാഗ്ദാനം നിറവേറാതിരിക്കുമോ?
9 ദൈവം പ്രീതി കാണിക്കാൻ മറന്നുപോയോ?+
അതോ, കോപം തോന്നിയിട്ടു കരുണ കാട്ടാതിരിക്കുകയാണോ? (സേലാ)
10 “അത്യുന്നതൻ നമ്മോടുള്ള നിലപാടു* മാറ്റിയിരിക്കുന്നു;
അത് എന്നെ വല്ലാതെ അലട്ടുന്നു”*+ എന്നു ഞാൻ ഇനി എത്ര നാൾ പറയണം?
11 യാഹിന്റെ പ്രവൃത്തികൾ ഞാൻ ഓർക്കും;
അങ്ങ് പണ്ടു ചെയ്ത അത്ഭുതകാര്യങ്ങൾ ഞാൻ സ്മരിക്കും.
12 അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും;
അങ്ങയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കും.+
13 ദൈവമേ, അങ്ങയുടെ വഴികൾ വിശുദ്ധം.
അങ്ങയെപ്പോലെ മഹാനായ ഒരു ദൈവമുണ്ടോ?+
14 അങ്ങല്ലോ സത്യദൈവം, വിസ്മയകാര്യങ്ങൾ ചെയ്യുന്നവൻ.+
അങ്ങയുടെ ശക്തി അങ്ങ് ജനതകൾക്കു കാണിച്ചുകൊടുത്തിരിക്കുന്നു.+
15 അങ്ങയുടെ ശക്തിയാൽ* അങ്ങ് സ്വന്തജനത്തെ,
യാക്കോബിന്റെയും യോസേഫിന്റെയും പുത്രന്മാരെ, മോചിപ്പിച്ചു.+ (സേലാ)
ആഴമുള്ള വെള്ളം ഇളകിമറിഞ്ഞു.
17 മേഘങ്ങൾ വെള്ളം കോരിച്ചൊരിഞ്ഞു.
ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;
അങ്ങയുടെ അസ്ത്രങ്ങൾ അങ്ങുമിങ്ങും പാഞ്ഞു.+
18 അങ്ങയുടെ ഇടിനാദം+ രഥചക്രങ്ങളുടെ ശബ്ദംപോലെ കേട്ടു;
മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാശത്തിലാഴ്ത്തി;+
ഭൂമി ഞെട്ടിവിറച്ചു; അതു കുലുങ്ങി.+
19 കടലിന്റെ മടിത്തട്ടിലൂടെയായിരുന്നു അങ്ങയുടെ വഴി;+
പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;
പക്ഷേ, ആ കാൽപ്പാടുകൾ കണ്ടെത്താനായില്ല.
20 മോശയുടെയും അഹരോന്റെയും പരിപാലനത്തിൽ*+
അങ്ങ് സ്വന്തജനത്തെ ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.+
2 പഴഞ്ചൊല്ലു പറയാൻ ഞാൻ വായ് തുറക്കും;
പണ്ടേയുള്ള കടങ്കഥകൾ ഞാൻ പറയും.+
3 നമ്മൾ കേട്ടിട്ടുള്ളതും നമുക്ക് അറിയാവുന്നതും ആയ കാര്യങ്ങൾ,
നമ്മുടെ പിതാക്കന്മാർ വിവരിച്ചുതന്ന കാര്യങ്ങൾ.+
4 അവരുടെ മക്കളിൽനിന്ന് നമ്മൾ അവ മറച്ചുവെക്കില്ല.
യഹോവയുടെ സ്തുത്യർഹമായ പ്രവൃത്തികളും ശക്തിയും+
ദൈവം ചെയ്ത അത്ഭുതകാര്യങ്ങളും+
നമ്മൾ വരുംതലമുറയോടു വിവരിക്കും.+
5 യാക്കോബിൻപുത്രന്മാർക്കായി ദൈവം ഒരു ഓർമിപ്പിക്കൽ വെച്ചു;
ഇസ്രായേലിന് ഒരു നിയമം നൽകി.
ഇക്കാര്യങ്ങൾ മക്കളെ അറിയിക്കാൻ+
നമ്മുടെ പൂർവികരോടു കല്പിച്ചു;
6 വരുംതലമുറ, ജനിക്കാനിരിക്കുന്ന കുട്ടികൾ,
അറിയേണ്ടതിനുതന്നെ.+
അവരോ അത് അവരുടെ മക്കൾക്കും പകർന്നുകൊടുക്കുമായിരുന്നു.+
7 അങ്ങനെ അവരും ദൈവത്തിൽ ആശ്രയിക്കും.
8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെ
ദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+
ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്ത
9 എഫ്രയീമ്യർ വില്ലുമായി ഒരുങ്ങിനിന്നു;
എന്നാൽ, യുദ്ധദിവസത്തിൽ അവർ പിൻവാങ്ങി.
12 ഈജിപ്ത് ദേശത്ത്, സോവാൻപ്രദേശത്ത്,+
അവരുടെ പൂർവികർ കാൺകെ ദൈവം വിസ്മയപ്രവൃത്തികൾ ചെയ്തു.+
ആഴിയിൽനിന്നെന്നപോലെ സമൃദ്ധമായി വെള്ളം നൽകി.+
17 എന്നിട്ടും അവർ മരുഭൂമിയിൽ അത്യുന്നതനെ ധിക്കരിച്ച്
പിന്നെയുംപിന്നെയും പാപം ചെയ്തു.+
18 കൊതിച്ച ഭക്ഷണത്തിനായി വാശി പിടിച്ച്
19 അങ്ങനെ, അവർ ദൈവത്തിന് എതിരെ സംസാരിച്ചു;
അവർ പറഞ്ഞു: “ഈ വിജനഭൂമിയിൽ മേശ ഒരുക്കാൻ ദൈവത്തിനു കഴിയുമോ?”+
“ഞങ്ങൾക്ക് അപ്പവുംകൂടെ തരാൻ ദൈവത്തിനു കഴിയുമോ?
ഈ ജനത്തിന് ഇറച്ചി നൽകാനാകുമോ?”+
21 അതു കേട്ട് യഹോവ കോപാകുലനായി.+
യാക്കോബിന് എതിരെ ഒരു തീ+ ആളിക്കത്തി.
ഇസ്രായേലിന് എതിരെ ദൈവകോപം ജ്വലിച്ചു.+
22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+
രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല.
23 അതിനാൽ മേഘം മൂടിയ ആകാശത്തോടു ദൈവം ആജ്ഞാപിച്ചു;
ആകാശവാതിലുകൾ തുറന്നു.
27 അവരുടെ മേൽ പൊടിപോലെ ഇറച്ചി വർഷിച്ചു,
കടപ്പുറത്തെ മണൽപോലെ പക്ഷികളെ വർഷിച്ചു.
28 തന്റെ പാളയത്തിനു നടുവിൽ, തന്റെ കൂടാരങ്ങൾക്കു ചുറ്റും,
അവ വന്ന് വീഴാൻ ദൈവം ഇടയാക്കി.
30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,
അവരിൽ ബലിഷ്ഠരെ ദൈവം സംഹരിച്ചു;+
ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു.
32 എന്നിട്ടും, അവർ വീണ്ടുംവീണ്ടും പാപം ചെയ്തു;+
ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ വിശ്വാസമർപ്പിച്ചില്ല.+
33 അതുകൊണ്ട്, വെറുമൊരു ശ്വാസംപോലെ ദൈവം അവരുടെ നാളുകൾ അവസാനിപ്പിച്ചു;+
ഞെട്ടിക്കുന്ന സംഭവങ്ങളാൽ ക്ഷണത്തിൽ അവരുടെ ആയുസ്സിന് അന്ത്യം കുറിച്ചു.
36 എന്നാൽ, അവർ അവരുടെ വായ്കൊണ്ട് ദൈവത്തെ വഞ്ചിക്കാൻ ശ്രമിച്ചു;
നാവുകൊണ്ട് ദൈവത്തോടു നുണ പറഞ്ഞു.
37 അവരുടെ ഹൃദയം ദൈവത്തോടു പറ്റിനിന്നില്ല;+
ദൈവത്തിന്റെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നുമില്ല.+
38 എന്നാൽ ദൈവം കരുണാമയനായിരുന്നു.+
അവരെ നശിപ്പിച്ചുകളയാതെ അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടിരുന്നു.*+
തന്റെ കോപം മുഴുവൻ പുറത്തെടുക്കുന്നതിനു പകരം
പലപ്പോഴും ദേഷ്യം അടക്കി.+
40 വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+
മരുഭൂമിയിൽവെച്ച് ദൈവത്തെ മുറിപ്പെടുത്തി.+
42 ദൈവത്തിന്റെ ശക്തി* അവർ ഓർത്തില്ല;
ശത്രുവിൽനിന്ന് അവരെ മോചിപ്പിച്ച ദിവസത്തിൽ+
43 ഈജിപ്തിൽ കാണിച്ച അടയാളങ്ങളും+
സോവാനിൽ ചെയ്ത അത്ഭുതങ്ങളും അവർ മറന്നുകളഞ്ഞു.
44 ദൈവം നൈലിന്റെ കനാലുകളെ രക്തമാക്കി;+
അങ്ങനെ, അവർക്കു സ്വന്തം നീർച്ചാലുകളിൽനിന്ന് കുടിക്കാൻ കഴിയാതായി.
45 അവരെ വിഴുങ്ങാൻ രക്തം കുടിക്കുന്ന ഈച്ചകളെ ദൈവം കൂട്ടമായി അയച്ചു;+
അവരെ നശിപ്പിക്കാൻ തവളകളെയും.+
46 അവരുടെ വിളകളെ ആർത്തിപൂണ്ട വെട്ടുക്കിളികൾക്കു നൽകി;
അവരുടെ അധ്വാനഫലം വെട്ടുക്കിളിപ്പടയ്ക്കിരയായി.+
49 ദൈവം അവരുടെ മേൽ തന്റെ കോപാഗ്നി ചൊരിഞ്ഞു;
ക്രോധവും ധാർമികരോഷവും കഷ്ടതയും വർഷിച്ചു.
ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു.
50 തന്റെ കോപം ചൊരിയേണ്ടതിനു ദൈവം ഒരു വഴി ഒരുക്കി;
അവരെ മരണത്തിൽനിന്ന് ഒഴിവാക്കിയില്ല;
മാരകമായ പകർച്ചവ്യാധിക്ക് അവരെ വിട്ടുകൊടുത്തു.
51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+
അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,
ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.
52 എന്നിട്ട്, ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ വിടുവിച്ച് കൊണ്ടുവന്നു;+
വിജനഭൂമിയിലൂടെ പറ്റംപറ്റമായി അവരെ നയിച്ചു.
53 സുരക്ഷിതരായി അവരെ വഴിനടത്തി;
അവർക്ക് ഒട്ടും പേടി തോന്നിയില്ല;+
കടൽ വന്ന് അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു.+
54 ദൈവം അവരെ തന്റെ വിശുദ്ധദേശത്തേക്ക്,+
തന്റെ വലങ്കൈ സ്വന്തമാക്കിയ ഈ മലനാട്ടിലേക്ക്, കൊണ്ടുവന്നു.+
55 അവരുടെ മുന്നിൽനിന്ന് ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+
അളവുനൂൽകൊണ്ട് അവർക്ക് അവകാശം അളന്നുകൊടുത്തു;+
ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+
56 എന്നാൽ, അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു,* അത്യുന്നതനായ ദൈവത്തെ ധിക്കരിച്ചു;+
ദൈവം നൽകിയ ഓർമിപ്പിക്കലുകൾ ശ്രദ്ധിച്ചില്ല.+
57 അവർ ദൈവത്തെ ഉപേക്ഷിച്ചു; തങ്ങളുടെ പൂർവികരെപ്പോലെ അവരും അവിശ്വസ്തരായിരുന്നു.+
അയഞ്ഞ വില്ലുപോലെയായിരുന്നു അവർ; ഒട്ടും ആശ്രയിക്കാൻ കൊള്ളാത്തവർ.+
58 ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+
കൊത്തിയുണ്ടാക്കിയ രൂപങ്ങളാൽ അവർ ദൈവത്തെ ദേഷ്യം പിടിപ്പിച്ചു.*+
60 ഒടുവിൽ, ദൈവം ശീലോയിലെ വിശുദ്ധകൂടാരം,+
മനുഷ്യർക്കിടയിൽ താൻ വസിച്ചിരുന്ന കൂടാരം,+ ഉപേക്ഷിച്ചു.
61 തന്റെ ബലത്തിന്റെ ആ പ്രതീകം ശത്രുക്കൾ കൊണ്ടുപോകാൻ ദൈവം അനുവദിച്ചു;
തന്റെ മഹത്ത്വം എതിരാളിയുടെ കൈയിലേക്കു വിട്ടുകൊടുത്തു.+
65 അപ്പോൾ, യഹോവ ഉറക്കത്തിൽനിന്നെന്നപോലെ ഉണർന്നു;+
വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴുന്നേറ്റു.
67 യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചുകളഞ്ഞു;
ദൈവം എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല;
69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+
എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത് ഉണ്ടാക്കി.+
70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്+
ആടുകളുടെ ആലയിൽനിന്ന്,+
71 പാലൂട്ടുന്ന തള്ളയാടുകളെ പാലിക്കുന്നിടത്തുനിന്ന്, കൊണ്ടുവന്നു.
ദാവീദിനെ തന്റെ ജനമായ യാക്കോബിന്മേലും+
തന്റെ അവകാശമായ ഇസ്രായേലിന്മേലും+ ഇടയനാക്കി.
ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+
അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+
അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+
2 അങ്ങയുടെ ദാസന്മാരുടെ ശവങ്ങൾ അവർ ആകാശത്തിലെ പക്ഷികൾക്ക് ആഹാരമായി നൽകി;
അങ്ങയുടെ വിശ്വസ്തരുടെ മാംസം ഭൂമിയിലെ കാട്ടുമൃഗങ്ങൾക്ക് ഇട്ടുകൊടുത്തു.+
3 അവരുടെ രക്തം അവർ വെള്ളംപോലെ യരുശലേമിലെങ്ങും ഒഴുക്കി;
അവരുടെ ശവം അടക്കാൻ ആരും ശേഷിച്ചിട്ടില്ല.+
4 അയൽക്കാർക്കു ഞങ്ങൾ ഒരു നിന്ദാപാത്രമായി;+
ചുറ്റുമുള്ളവർ ഞങ്ങളെ കളിയാക്കുന്നു, അവഹേളിക്കുന്നു.
5 യഹോവേ, എത്ര നാൾ അങ്ങ് ക്രുദ്ധിച്ചിരിക്കും? എന്നേക്കുമോ?+
അങ്ങയുടെ ധാർമികരോഷം എത്ര നാൾ കത്തിജ്വലിക്കും?+
6 അങ്ങയെ അറിയാത്ത ജനതകളുടെ മേലും
അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെ മേലും
അങ്ങ് ക്രോധം ചൊരിയേണമേ.+
8 ഞങ്ങളുടെ പൂർവികരുടെ തെറ്റുകൾക്കു ഞങ്ങളോടു കണക്കു ചോദിക്കരുതേ.+
വേഗം ഞങ്ങളോടു കരുണ കാട്ടേണമേ;+
ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമല്ലോ.
9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത് ഞങ്ങളെ സഹായിക്കേണമേ;
അങ്ങയുടെ പേര് ഓർത്ത് ഞങ്ങളെ രക്ഷിക്കേണമേ,
10 “അവരുടെ ദൈവം എവിടെപ്പോയി” എന്നു ജനതകളെക്കൊണ്ട് എന്തിനു പറയിക്കണം?+
അങ്ങയുടെ ദാസരുടെ രക്തം ചൊരിഞ്ഞതിനു പ്രതികാരം ചെയ്തെന്നു ജനതകൾ അറിയട്ടെ,
ഞങ്ങൾ കാൺകെ അവർ അത് അറിയട്ടെ.+
11 തടവുകാരന്റെ നെടുവീർപ്പ് അങ്ങ് കേൾക്കേണമേ.+
മരണത്തിനു വിധിക്കപ്പെട്ടവരെ* രക്ഷിക്കാൻ* അങ്ങയുടെ മഹാശക്തി* ഉപയോഗിക്കേണമേ.+
13 അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റവും ആയ ഞങ്ങൾ+
അങ്ങയോട് എന്നും നന്ദി പറയും;
തലമുറതലമുറയോളം അങ്ങയെ വാഴ്ത്തി സ്തുതിക്കും.+
സംഗീതസംഘനായകന്; “ലില്ലികൾ”ക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. ഒരു ഓർമിപ്പിക്കൽ. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
2 എഫ്രയീമിന്റെയും ബന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽ
അങ്ങ് ശക്തി കാണിക്കേണമേ;+
വന്ന് ഞങ്ങളെ രക്ഷിക്കേണമേ.+
3 ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;+
ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനകളോട്
5 അങ്ങ് അവർക്ക് അപ്പമായി കണ്ണീർ കൊടുക്കുന്നു;
അളവില്ലാതെ അവരെ കണ്ണീർ കുടിപ്പിക്കുന്നു.
6 അയൽക്കാർ ഞങ്ങളുടെ ദേശത്തിനുവേണ്ടി വഴക്കടിക്കാൻ അങ്ങ് അനുവദിക്കുന്നു;
തോന്നിയതെല്ലാം പറഞ്ഞ് ശത്രുക്കൾ ഞങ്ങളെ നിരന്തരം കളിയാക്കുന്നു.+
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;
ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
8 അങ്ങ് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി+ കൊണ്ടുവന്നു;
ജനതകളെ തുരത്തിയോടിച്ച് അതു നട്ടു.+
10 പർവതങ്ങളിൽ അവ തണൽ വിരിച്ചു;
ദൈവത്തിന്റെ ദേവദാരുക്കളെ അതിന്റെ ശാഖകൾ മൂടി.
12 അങ്ങ് എന്തിനാണു മുന്തിരിത്തോട്ടത്തിന്റെ കൻമതിൽ ഇടിച്ചുകളഞ്ഞത്?+
അതുവഴി പോകുന്നവരെല്ലാം മുന്തിരി പറിക്കുന്നല്ലോ.+
14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങിവരേണമേ.
സ്വർഗത്തിൽനിന്ന് നോക്കേണമേ, ഇതൊന്നു കാണേണമേ!
ഈ മുന്തിരിവള്ളിയെ പരിപാലിക്കേണമേ;+
15 അങ്ങയുടെ വലങ്കൈ നട്ട മുന്തിരിത്തണ്ടല്ലേ* ഇത്?+
അങ്ങയ്ക്കായി അങ്ങ് വളർത്തിവലുതാക്കിയ മകനെ* നോക്കേണമേ.+
16 അതിനെ വെട്ടിവീഴ്ത്തി ചുട്ടുകരിച്ചിരിക്കുന്നു.+
അങ്ങയുടെ ശകാരത്താൽ അവർ നശിക്കുന്നു.
17 അങ്ങയ്ക്കായി അങ്ങ് വളർത്തിവലുതാക്കിയ മനുഷ്യപുത്രന്,
അങ്ങയുടെ വലതുവശത്തുള്ളവന്, കൈത്താങ്ങേകേണമേ.+
18 പിന്നെ, ഞങ്ങൾ അങ്ങയെ ഉപേക്ഷിക്കില്ല.
ഞങ്ങളെ ജീവനോടെ രക്ഷിക്കേണമേ; അപ്പോൾ, ഞങ്ങൾക്കു തിരുനാമം വിളിച്ചപേക്ഷിക്കാമല്ലോ.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;
ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* ആസാഫ്+ രചിച്ചത്.
81 നമ്മുടെ ബലമായ ദൈവത്തിന്റെ മുമ്പാകെ സന്തോഷിച്ചാർക്കുക.+
യാക്കോബിൻദൈവത്തിനു ജയഘോഷം മുഴക്കുക.
2 സംഗീതം തുടങ്ങട്ടെ! തപ്പു കൊട്ടൂ!
സ്വരമാധുരിയുള്ള കിന്നരവും തന്ത്രിവാദ്യവും എടുക്കൂ!
5 ദൈവം ഈജിപ്ത് ദേശത്തിന് എതിരെ പുറപ്പെട്ടപ്പോൾ+
യോസേഫിനുള്ള ഒരു ഓർമിപ്പിക്കലായി ഏർപ്പെടുത്തിയതാണ് അത്.+
ഞാൻ ഇങ്ങനെയൊരു സ്വരം* കേട്ടു, പക്ഷേ, തിരിച്ചറിഞ്ഞില്ല:
6 “അവന്റെ തോളിൽനിന്ന് ഞാൻ ചുമട് എടുത്തുമാറ്റി;+
അവന്റെ കൈകൾ കൊട്ടയിൽനിന്ന് സ്വതന്ത്രമാക്കി.
മെരീബയിലെ* നീരുറവിന് അരികിൽവെച്ച് ഞാൻ നിന്നെ പരീക്ഷിച്ചു.+ (സേലാ)
8 എൻ ജനമേ, കേൾക്കുക; നിങ്ങൾക്കെതിരെ ഞാൻ തെളിവ് നിരത്താം.
ഇസ്രായേലേ, ഞാൻ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.+
9 എങ്കിൽ, നിങ്ങൾക്കിടയിൽ ഒരു അന്യദൈവമുണ്ടാകില്ല;
മറ്റൊരു ദേവനു മുന്നിൽ നിങ്ങൾ കുമ്പിടുകയുമില്ല.+
നിങ്ങളുടെ വായ് മലർക്കെ തുറക്കുക, ഞാൻ അതു നിറയ്ക്കും.+
11 എന്നാൽ, എന്റെ ജനം എന്റെ വാക്കുകൾക്കു ചെവി തന്നില്ല;
ഇസ്രായേൽ എനിക്കു കീഴ്പെട്ടിരുന്നുമില്ല.+
12 അതിനാൽ, ഞാൻ അവരെ ദുശ്ശാഠ്യമുള്ള സ്വന്തം ഹൃദയത്തിന്റെ വഴിയേ പോകാൻ വിട്ടു;
13 എന്റെ ജനം ഞാൻ പറയുന്നതൊന്നു കേട്ടിരുന്നെങ്കിൽ!+
ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ!+
14 അവരുടെ ശത്രുക്കളെ ഞാൻ വേഗത്തിൽ കീഴടക്കിക്കൊടുത്തേനേ;
അവരുടെ എതിരാളികൾക്കു നേരെ കൈ തിരിച്ചേനേ.+
15 യഹോവയെ വെറുക്കുന്നവർ തിരുസന്നിധിയിൽ ഓച്ഛാനിച്ച് നിൽക്കും;
അവരുടെ ശിക്ഷ* എന്നേക്കുമുള്ളതായിരിക്കും.
16 എന്നാൽ നിങ്ങളെ,* ദൈവം മേത്തരം ഗോതമ്പുകൊണ്ട് പോഷിപ്പിക്കും,+
പാറയിൽനിന്നുള്ള തേൻകൊണ്ട് തൃപ്തിപ്പെടുത്തും.”+
ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
2 “ഇനിയും എത്ര നാൾ നിങ്ങൾ ഇങ്ങനെ നീതിരഹിതമായി വിധിക്കും?+
എത്ര നാൾ നിങ്ങൾ ദുഷ്ടന്റെ പക്ഷം പിടിക്കും?+ (സേലാ)
3 എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+
നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+
4 എളിയവരെയും ദരിദ്രരെയും രക്ഷിക്കുക;
ദുഷ്ടന്റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുക.”
5 അവർക്ക്* ഒന്നും അറിയില്ല, ഒന്നും മനസ്സിലാകുന്നുമില്ല;+
അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയാടുകയാണ്.+
7 പക്ഷേ മറ്റു മനുഷ്യരെപ്പോലെ നിങ്ങളും മരിക്കും;+
മറ്റു പ്രഭുക്കന്മാരെപ്പോലെ നിങ്ങളും വീഴും!’”+
ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
3 കൗശലത്തോടെ അങ്ങയുടെ ജനത്തിന് എതിരെ അവർ കുതന്ത്രങ്ങൾ മനയുന്നു;
അങ്ങയുടെ അമൂല്യസ്വത്തിന്* എതിരെ ഗൂഢാലോചന നടത്തുന്നു.
4 അവർ പറയുന്നു: “വരൂ! ആ ജനതയെ നമുക്ക് ഒന്നടങ്കം മുടിച്ചുകളയാം;+
ഇസ്രായേലിന്റെ പേരുപോലും ഇനി ആരും ഓർക്കരുത്.”
5 അവർ ഒറ്റക്കെട്ടായി ഒരു തന്ത്രം മനയുന്നു;*
അങ്ങയ്ക്കെതിരെ സഖ്യം* ഉണ്ടാക്കിയിരിക്കുന്നു+—
6 ഏദോമ്യരും യിശ്മായേല്യരും,* മോവാബും+ ഹഗ്രീയരും+
9 മിദ്യാനോടു ചെയ്തതുപോലെ,+
കീശോൻതോടിന്*+ അരികെവെച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ,
അവരോടും ചെയ്യേണമേ.
11 അവരുടെ പ്രധാനികൾ ഓരേബിനെയും സേബിനെയും പോലെയാകട്ടെ!+
അവരുടെ പ്രഭുക്കന്മാർ* സേബഹും സൽമുന്നയും പോലെയും!+
12 “ദൈവം വസിക്കുന്ന ദേശം നമുക്കു സ്വന്തമാക്കാം” എന്ന് അവർ പറഞ്ഞല്ലോ.
13 ദൈവമേ, അവരെ ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയും+
കാറ്റിൽ പറന്നുപോകുന്ന വയ്ക്കോൽപോലെയും ആക്കേണമേ.
14 കാടു ദഹിപ്പിക്കുന്ന തീപോലെയും
മലകൾ ചുട്ടെരിക്കുന്ന തീജ്വാലപോലെയും+
15 അങ്ങയുടെ കൊടുങ്കാറ്റിനാൽ അവരെ പിന്തുടരേണമേ;+
ഉഗ്രമായ കാറ്റിനാൽ അവരെ ഭ്രമിപ്പിക്കേണമേ.+
17 അവരെ എന്നെന്നും ലജ്ജിപ്പിച്ച് ഭ്രമിപ്പിക്കേണമേ;
അവർ അപമാനിതരായി നശിക്കട്ടെ;
18 യഹോവ എന്നു പേരുള്ള അങ്ങ് മാത്രം+
മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.+
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻ
ഞാൻ എത്ര കൊതിക്കുന്നു!+
അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു.
എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.
3 എന്റെ രാജാവും എന്റെ ദൈവവും ആയ
സൈന്യങ്ങളുടെ അധിപനായ യഹോവേ,
അങ്ങയുടെ മഹനീയയാഗപീഠത്തിനു സമീപം
ഒരു പക്ഷിക്കുപോലും കൂടു കൂട്ടാനാകുന്നു;
കുഞ്ഞുങ്ങളെ പരിപാലിക്കാൻ മീവൽപ്പക്ഷി അവിടെ കൂട് ഒരുക്കുന്നു.
4 അങ്ങയുടെ ഭവനത്തിൽ കഴിയുന്നവർ സന്തുഷ്ടർ.+
അവർ നിരന്തരം അങ്ങയെ സ്തുതിക്കുന്നല്ലോ.+ (സേലാ)
6 ബാഖ താഴ്വരയിലൂടെ* കടന്നുപോകുമ്പോൾ
അവർ അതിനെ നീരുറവകൾ നിറഞ്ഞ സ്ഥലമാക്കുന്നു;
മുൻമഴ അതിനെ അനുഗ്രഹം അണിയിക്കുന്നു.*
7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+
അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;
യാക്കോബിൻദൈവമേ, ശ്രദ്ധിക്കേണമേ. (സേലാ)
10 തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം!+
ദുഷ്ടതയുടെ കൂടാരങ്ങളിൽ താമസിക്കുന്നതിനെക്കാൾ
എന്റെ ദൈവത്തിൻഭവനത്തിന്റെ വാതിൽക്കൽ സേവിക്കുന്നത്* എനിക്ക് ഏറെ ഇഷ്ടം.
സംഗീതസംഘനായകന്; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
85 യഹോവേ, അങ്ങയുടെ ദേശത്തോട് അങ്ങ് പ്രീതി കാട്ടിയല്ലോ;+
ബന്ദികളായി കൊണ്ടുപോയിരുന്ന യാക്കോബിന്റെ ആളുകളെ അങ്ങ് മടക്കിവരുത്തി.+
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;*
ഞങ്ങളോടുള്ള അനിഷ്ടം മാറ്റിവെക്കേണമേ.+
5 അങ്ങ് ഞങ്ങളോട് എന്നും കോപിച്ചിരിക്കുമോ?+
തലമുറതലമുറയോളം ദേഷ്യം വെച്ചുകൊണ്ടിരിക്കുമോ?
8 സത്യദൈവമായ യഹോവ പറയുന്നതു ഞാൻ ശ്രദ്ധിക്കും;
കാരണം തന്റെ ജനത്തോട്, തന്റെ വിശ്വസ്തരോട്, ദൈവം സമാധാനം ഘോഷിക്കുമല്ലോ.+
എന്നാൽ, അവർ വീണ്ടും അതിരുകവിഞ്ഞ ആത്മവിശ്വാസത്തിലേക്കു തിരിയരുതേ.+
ദാവീദിന്റെ ഒരു പ്രാർഥന.
2 എന്റെ ജീവനെ കാക്കേണമേ, ഞാൻ വിശ്വസ്തനല്ലോ.+
അങ്ങയിൽ ആശ്രയമർപ്പിക്കുന്ന ഈ ദാസനെ രക്ഷിക്കേണമേ;
അങ്ങാണല്ലോ എന്റെ ദൈവം.+
4 അങ്ങയുടെ ഈ ദാസൻ സന്തോഷിക്കാൻ ഇടയാക്കേണമേ;
യഹോവേ, അങ്ങയിലേക്കല്ലോ ഞാൻ നോക്കുന്നത്.
5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+
7 കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+
അങ്ങ് എനിക്ക് ഉത്തരം തരുമെന്ന് എനിക്ക് അറിയാം.+
8 യഹോവേ, ദൈവങ്ങളിൽ അങ്ങയ്ക്കു തുല്യനായി മറ്റാരുമില്ല;+
അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളുമില്ല.+
9 യഹോവേ, അങ്ങ് ഉണ്ടാക്കിയ ജനതകളെല്ലാം
തിരുമുമ്പിൽ വന്ന് കുമ്പിടും;+
അവർ അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തും.+
11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+
ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+
അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+
12 എന്റെ ദൈവമായ യഹോവേ, ഞാൻ മുഴുഹൃദയാ അങ്ങയെ സ്തുതിക്കുന്നു;+
തിരുനാമം ഞാൻ എന്നെന്നും മഹത്ത്വപ്പെടുത്തും.
13 എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്നേഹം എത്ര വലുതാണ്!
ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് എന്റെ പ്രാണനെ അങ്ങ് രക്ഷിച്ചിരിക്കുന്നു.+
14 ദൈവമേ, ധാർഷ്ട്യമുള്ളവർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;+
നിഷ്ഠുരന്മാരുടെ സംഘം എന്റെ ജീവനെടുക്കാൻ നോക്കുന്നു.
15 എന്നാൽ യഹോവേ, അങ്ങ് കരുണയും അനുകമ്പയും* ഉള്ള ദൈവം,
പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും വിശ്വസ്തതയും നിറഞ്ഞവൻ.+
16 എന്നിലേക്കു തിരിഞ്ഞ് എന്നോടു പ്രീതി കാട്ടേണമേ.+
അങ്ങയുടെ ഈ ദാസനു ശക്തി പകരേണമേ;+
അങ്ങയുടെ ദാസിയുടെ ഈ മകനെ രക്ഷിക്കേണമേ.
യഹോവേ, അങ്ങല്ലോ എന്റെ സഹായിയും ആശ്വാസകനും.
കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
87 ദൈവനഗരത്തിന്റെ അടിസ്ഥാനം വിശുദ്ധപർവതങ്ങളിൽ!+
3 സത്യദൈവത്തിന്റെ നഗരമേ,+ നിന്നെക്കുറിച്ച് മഹാകാര്യങ്ങൾ പറഞ്ഞുകേൾക്കുന്നു. (സേലാ)
4 ഞാൻ രാഹാബിനെയും+ ബാബിലോണിനെയും എന്നെ അറിയുന്നവരുടെ* കൂട്ടത്തിൽ എണ്ണും;
ഫെലിസ്ത്യയും സോരും കൂശും ഇതാ!
“ഇവൻ അവിടെ ജനിച്ചവനാണ്” എന്നു പറയപ്പെടും.
5 “സകലരും അവളിൽ ജനിച്ചവരാണ്” എന്നു
സീയോനെക്കുറിച്ച് പറയും.
അത്യുന്നതൻ അവളെ സുസ്ഥിരമായി സ്ഥാപിക്കും.
6 ജനതകളുടെ പേരുവിവരം രേഖപ്പെടുത്തുമ്പോൾ
“ഇവൻ അവിടെ ജനിച്ചവനാണ്” എന്ന് യഹോവ പ്രഖ്യാപിക്കും. (സേലാ)
7 “എന്റെ ഉറവകളെല്ലാം നിന്നിലാണ്”*+ എന്നു
ഗായകരും+ നർത്തകരും+ ഒരുപോലെ പറയും.
കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം. സംഗീതസംഘനായകന്; മഹലത്* ശൈലിയിൽ, മാറിമാറി പാടേണ്ടത്. എസ്രാഹ്യനായ ഹേമാന്റെ+ മാസ്കിൽ.*
88 എന്റെ രക്ഷയുടെ ദൈവമായ യഹോവേ,+
പകൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
രാത്രി ഞാൻ തിരുസന്നിധിയിൽ വരുന്നു.+
4 കുഴിയിൽ* ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെയും എണ്ണിക്കഴിഞ്ഞു;+
5 ശവക്കുഴിയിൽ കിടക്കുന്ന കൊല്ലപ്പെട്ടവരെപ്പോലെ
മരിച്ചവരുടെ ഇടയിൽ എന്നെ ഉപേക്ഷിച്ച് പോയിരിക്കുന്നു;
അവരെ അങ്ങ് മേലാൽ ഓർക്കുന്നില്ലല്ലോ;
അങ്ങയുടെ പരിപാലനത്തിൽനിന്ന് അവർ വേർപെട്ടല്ലോ.
6 അത്യഗാധമായ പടുകുഴിയിലേക്ക് അങ്ങ് എന്നെ തള്ളിയിരിക്കുന്നു;
ഇരുൾ മൂടിയ അഗാധഗർത്തത്തിൽ എന്നെ ഇട്ടിരിക്കുന്നു.
7 അങ്ങയുടെ ക്രോധം എനിക്കു താങ്ങാനാകാത്ത ഭാരമായിരിക്കുന്നു;+
ആഞ്ഞടിക്കുന്ന തിരമാലകളാൽ അങ്ങ് എന്നെ വലയ്ക്കുന്നു. (സേലാ)
8 എന്റെ പരിചയക്കാരെ അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+
എന്നെ അവരുടെ കണ്ണിൽ അറയ്ക്കപ്പെട്ടവനാക്കി.
ഞാൻ കുടുങ്ങിയിരിക്കുന്നു, രക്ഷപ്പെടാനാകുന്നില്ല.
9 കഷ്ടതകളാൽ എന്റെ കണ്ണു ക്ഷീണിച്ചിരിക്കുന്നു.+
യഹോവേ, ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+
തിരുമുമ്പിൽ ഞാൻ കൈകൾ വിരിച്ചുപിടിക്കുന്നു.
10 മരിച്ചവർക്കുവേണ്ടി അങ്ങ് അത്ഭുതങ്ങൾ ചെയ്യുമോ?
മരിച്ച് ചേതനയറ്റവർ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ?+ (സേലാ)
11 ആരെങ്കിലും ശവക്കുഴിയിൽ അങ്ങയുടെ അചഞ്ചലസ്നേഹം വിവരിക്കുമോ?
വിനാശദേശത്ത് അങ്ങയുടെ വിശ്വസ്തത വർണിക്കുമോ?
12 ഇരുളിലുള്ളവർക്ക് അങ്ങയുടെ അത്ഭുതങ്ങൾ അറിയാനാകുമോ?
വിസ്മൃതിയുടെ ദേശത്തുള്ളവർ അങ്ങയുടെ നീതിയെക്കുറിച്ച് അറിയുമോ?+
13 പക്ഷേ യഹോവേ, ഞാൻ ഇപ്പോഴും സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+
ദിവസവും രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുന്നു.+
14 യഹോവേ, എന്താണ് അങ്ങ് എന്നെ തള്ളിക്കളയുന്നത്?+
എന്താണ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത്?+
15 ചെറുപ്പംമുതലേ ഞാൻ ക്ലേശിതനും മരണാസന്നനും ആണ്;+
അങ്ങ് അനുവദിച്ച കഷ്ടതകൾ സഹിച്ച് ഞാൻ ആകെ മരവിച്ചിരിക്കുന്നു.
16 അങ്ങയുടെ ഉഗ്രകോപം എന്നെ മൂടിക്കളയുന്നു;+
അങ്ങയിൽനിന്നുള്ള ഭയജനകമായ കാര്യങ്ങൾ എന്നെ തകർത്തുകളയുന്നു.
18 എന്റെ സ്നേഹിതരെയും കൂട്ടുകാരെയും അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+
എനിക്കു കൂട്ടായി ഇപ്പോൾ ഇരുൾ മാത്രം.
എസ്രാഹ്യനായ ഏഥാന്റെ+ മാസ്കിൽ.*
89 യഹോവയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് ഞാൻ എന്നെന്നും പാടും.
എന്റെ നാവ് വരുംതലമുറകളോടെല്ലാം അങ്ങയുടെ വിശ്വസ്തത വിവരിക്കും.
2 ഞാൻ പറഞ്ഞു: “അചഞ്ചലസ്നേഹം എന്നെന്നും ഉറച്ചുനിൽക്കും;*+
അങ്ങ് അങ്ങയുടെ വിശ്വസ്തത സ്വർഗത്തിൽ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.”
3 “എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു;+
എന്റെ ദാസനായ ദാവീദിനോടു ഞാൻ ഇങ്ങനെ സത്യം ചെയ്തു:+
4 ‘ഞാൻ നിന്റെ സന്തതിയെ* എന്നേക്കുമായി സ്ഥിരപ്പെടുത്തും,+
തലമുറതലമുറയോളം നിന്റെ സിംഹാസനം പണിതുറപ്പിക്കും.’”+ (സേലാ)
5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കുന്നു;
അതെ, വിശുദ്ധരുടെ സഭ അങ്ങയുടെ വിശ്വസ്തതയെ കീർത്തിക്കുന്നു.
6 ആകാശങ്ങളിൽ യഹോവയ്ക്കു തുല്യനായി ആരാണുള്ളത്?+
ദൈവപുത്രന്മാരിൽ യഹോവയെപ്പോലെ ആരുണ്ട്?+
7 വിശുദ്ധരുടെ സഭ* ഭയാദരവോടെ ദൈവത്തെ നോക്കുന്നു;+
ദൈവം ചുറ്റുമുള്ളവരെക്കാളെല്ലാം മഹനീയനും അവരിൽ ഭയാദരവ് ഉണർത്തുന്നവനും അല്ലോ.+
അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയം ചെയ്യുന്നു.+
9 ക്ഷോഭിക്കുന്ന കടലിനെ അങ്ങ് നിയന്ത്രിക്കുന്നു;+
ഉയർന്നുപൊങ്ങുന്ന കടൽത്തിരകളെ അങ്ങ് ശാന്തമാക്കുന്നു.+
10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+
കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+
11 സ്വർഗം അങ്ങയുടേത്, ഭൂമിയും അങ്ങയുടേത്;+
ഫലപുഷ്ടിയുള്ള നിലവും അതിലുള്ളതും അങ്ങല്ലോ ഉണ്ടാക്കിയത്.+
12 തെക്കും വടക്കും സൃഷ്ടിച്ചത് അങ്ങല്ലോ;
താബോരും+ ഹെർമോനും+ സന്തോഷത്തോടെ തിരുനാമം സ്തുതിക്കുന്നു.
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+
അചഞ്ചലസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+
15 ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്തുതിക്കുന്നവർ സന്തുഷ്ടർ.+
യഹോവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു.
16 ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു;
അങ്ങയുടെ നീതിയാൽ അവർക്ക് ഉന്നമനമുണ്ടായിരിക്കുന്നു.
17 അങ്ങല്ലോ അവരുടെ ശക്തിയുടെ മഹത്ത്വം;+
അങ്ങയുടെ അംഗീകാരത്താൽ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുന്നു.*+
19 ആ സമയത്ത് അങ്ങ് അങ്ങയുടെ വിശ്വസ്തദാസരോടു ദിവ്യദർശനത്തിൽ ഇങ്ങനെ പറഞ്ഞു:
“ഒരു വീരനു ഞാൻ ശക്തി പകർന്നിരിക്കുന്നു;+
ജനത്തിന് ഇടയിൽനിന്ന് തിരഞ്ഞെടുത്തവനെ ഞാൻ ഉന്നതനാക്കിയിരിക്കുന്നു.+
23 അവന്റെ കൺമുന്നിൽവെച്ച് അവന്റെ ശത്രുക്കളെ ഞാൻ തകർത്ത് തരിപ്പണമാക്കും;+
അവനെ വെറുക്കുന്നവരെ ഞാൻ സംഹരിക്കും.+
24 എന്റെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അവന്റെകൂടെയുണ്ട്;+
എന്റെ നാമംകൊണ്ട് അവൻ കൂടുതൽ ശക്തനാകും.*
26 ‘അങ്ങാണ് എന്റെ പിതാവ്; എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’+ എന്ന്
അവൻ എന്നോട് ഉച്ചത്തിൽ വിളിച്ചുപറയും.
28 അവനോടുള്ള എന്റെ അചഞ്ചലമായ സ്നേഹത്തിന് ഒരിക്കലും കുറവ് വരുത്തില്ല;+
അവനോടുള്ള എന്റെ ഉടമ്പടി ഒരിക്കലും ലംഘിക്കപ്പെടില്ല.+
29 അവന്റെ സന്തതിയെ* ഞാൻ എന്നേക്കുമായി സ്ഥിരപ്പെടുത്തും;
അവന്റെ സിംഹാസനം ആകാശംപോലെ നിലനിൽക്കുന്നതാക്കും.+
30 അവന്റെ പുത്രന്മാർ എന്റെ നിയമം ഉപേക്ഷിക്കുന്നെങ്കിൽ,
എന്റെ കല്പനകൾ* അനുസരിച്ച് നടക്കുന്നില്ലെങ്കിൽ,
31 എന്റെ നിയമം ലംഘിക്കുന്നെങ്കിൽ,
എന്റെ ആജ്ഞകൾ പാലിക്കുന്നില്ലെങ്കിൽ,
32 ആ അനുസരണക്കേടിനു* ഞാൻ അവരെ വടികൊണ്ട് ശിക്ഷിക്കും;+
അവരുടെ തെറ്റിനു ഞാൻ അവരെ അടിക്കും.
33 എന്നാൽ അവനോടുള്ള അചഞ്ചലമായ സ്നേഹം ഞാൻ ഒരിക്കലും പിൻവലിക്കില്ല;+
എന്റെ വാക്കു പാലിക്കാതിരിക്കയുമില്ല.*
36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+
സൂര്യനെപ്പോലെ അവന്റെ സിംഹാസനവും എന്റെ മുന്നിൽ നിലനിൽക്കും.+
37 ചന്ദ്രനെപ്പോലെ, ആകാശത്തിലെ ഒരു വിശ്വസ്തസാക്ഷിയായി,
അത് എന്നും സുസ്ഥിരമായിരിക്കും.” (സേലാ)
38 എന്നാൽ, അങ്ങുതന്നെ അവനെ തള്ളിക്കളഞ്ഞു, അവനെ ഉപേക്ഷിച്ചു;+
അങ്ങയുടെ അഭിഷിക്തനോട് അങ്ങയ്ക്ക് ഉഗ്രകോപം തോന്നിയിരിക്കുന്നു.
39 അങ്ങയുടെ ദാസനോടുള്ള ഉടമ്പടി അങ്ങ് വെറുത്ത് തള്ളിയിരിക്കുന്നു;
അവന്റെ കിരീടം* നിലത്ത് എറിഞ്ഞ് അശുദ്ധമാക്കിയിരിക്കുന്നു.
42 അങ്ങ് അവന്റെ എതിരാളികൾക്കെല്ലാം വിജയം നൽകി;*+
അവന്റെ ശത്രുക്കളെല്ലാം സന്തോഷിക്കാൻ ഇടയാക്കി.
43 അവന്റെ വാൾ തോറ്റുമടങ്ങാൻ ഇടവരുത്തി,
അവനെ യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലാക്കി.
44 അങ്ങ് അവന്റെ പ്രതാപത്തിന് അറുതി വരുത്തി,
അവന്റെ സിംഹാസനം നിലത്തേക്കു തള്ളിയിട്ടു.
45 അവന്റെ ചെറുപ്പകാലം അങ്ങ് വെട്ടിച്ചുരുക്കി,
അവനെ ലജ്ജ ഉടുപ്പിച്ചു. (സേലാ)
46 യഹോവേ, എത്ര കാലംകൂടെ അങ്ങ് മറഞ്ഞിരിക്കും? എന്നേക്കുമോ?+
അങ്ങയുടെ ഉഗ്രകോപം എന്നും ഇങ്ങനെ കത്തിജ്വലിക്കുമോ?
47 എന്റെ ആയുസ്സ് എത്ര ഹ്രസ്വമെന്ന് ഓർക്കേണമേ!+
അങ്ങ് ഈ മനുഷ്യരെയെല്ലാം സൃഷ്ടിച്ചതു വെറുതേയാണോ?
48 ഒരിക്കലും മരിക്കാതെ ജീവിക്കാൻ ഏതു മനുഷ്യനു കഴിയും?+
ശവക്കുഴിയുടെ* പിടിയിൽനിന്ന് തന്നെ രക്ഷിക്കാൻ അവനാകുമോ? (സേലാ)
49 യഹോവേ, അങ്ങയുടെ പണ്ടത്തെ അചഞ്ചലസ്നേഹം എവിടെ?
അങ്ങ് വിശ്വസ്തതയിൽ അന്നു ദാവീദിനോടു സത്യം ചെയ്ത കാര്യങ്ങളൊക്കെ എവിടെപ്പോയി?+
50 യഹോവേ, അങ്ങയുടെ ദാസർ സഹിക്കുന്ന നിന്ദ ഓർക്കേണമേ;
എനിക്കു സകല ജനതകളുടെയും പരിഹാസം ഏൽക്കേണ്ടിവരുന്നതു* കണ്ടോ?
51 യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദ വർഷിക്കുന്നതു കണ്ടോ?
അങ്ങയുടെ അഭിഷിക്തൻ ഓരോ ചുവടു വെക്കുമ്പോഴും അവർ കളിയാക്കുന്നതു കണ്ടോ?
52 യഹോവ എന്നെന്നും വാഴ്ത്തപ്പെടട്ടെ. ആമേൻ! ആമേൻ!+
നാലാം പുസ്തകം
(സങ്കീർത്തനങ്ങൾ 90-106)
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.+
90 യഹോവേ, തലമുറതലമുറയായി അങ്ങ് ഞങ്ങളുടെ വാസസ്ഥാനമല്ലോ.*+
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,
അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+
3 അങ്ങ് മർത്യനെ പൊടിയിലേക്കു തിരികെ അയയ്ക്കുന്നു;
“മനുഷ്യമക്കളേ, മടങ്ങുക”+ എന്ന് അങ്ങ് പറയുന്നു.
4 അങ്ങയുടെ വീക്ഷണത്തിൽ ആയിരം വർഷം ഇന്നലെ കഴിഞ്ഞുപോയ ഒരു ദിവസംപോലെ,+
രാത്രിയിലെ ഒരു യാമംപോലെ* മാത്രം.
5 അങ്ങ് അവരെ തുടച്ചുനീക്കുന്നു;+ വെറുമൊരു നിദ്രപോലെയാണ് അവർ;
പ്രഭാതത്തിൽ അവർ മുളച്ചുപൊങ്ങുന്ന പുൽനാമ്പുപോലെ.+
6 രാവിലെ അതു പുതുജീവനോടെ പൂത്തുലയുന്നു;
എന്നാൽ, വൈകുന്നേരമാകുമ്പോൾ അതു വാടിക്കരിയുന്നു.+
8 ഞങ്ങളുടെ തെറ്റുകൾ അങ്ങ് തിരുമുമ്പിൽ വെക്കുന്നു;*+
അങ്ങയുടെ മുഖപ്രകാശത്താൽ ഞങ്ങളുടെ രഹസ്യങ്ങൾ വെളിച്ചത്താകുന്നു.+
9 അങ്ങയുടെ ഉഗ്രകോപത്താൽ ഞങ്ങളുടെ നാളുകൾ ചുരുങ്ങുന്നു,*
ഞങ്ങളുടെ ജീവിതം ഒരു നെടുവീർപ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു.
പക്ഷേ, അക്കാലമത്രയും കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്;
അവ പെട്ടെന്നു കടന്നുപോകുന്നു, ഞങ്ങൾ ദൂരേക്കു പറന്നകലുന്നു.+
11 അങ്ങയുടെ കോപത്തിൻശക്തി അളന്ന് തിട്ടപ്പെടുത്താൻ ആർക്കാകും?
അങ്ങയുടെ ക്രോധം അങ്ങ് അർഹിക്കുന്ന ഭയഭക്തിയോളം വലുത്.+
13 യഹോവേ, മടങ്ങിവരേണമേ!+ ഇങ്ങനെ എത്ര നാൾ തുടരും?+
അങ്ങയുടെ ദാസന്മാരോട് അലിവ് തോന്നേണമേ.+
14 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ തൃപ്തരാക്കേണമേ.+
അങ്ങനെ, ജീവിതകാലം മുഴുവൻ ഞങ്ങൾ സന്തോഷത്തോടെ ആർത്തുല്ലസിക്കട്ടെ.+
15 ഞങ്ങളെ കഷ്ടപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച്,
ഞങ്ങൾ ദുരിതം അനുഭവിച്ച വർഷങ്ങൾക്കനുസരിച്ച്,+
ഞങ്ങൾ സന്തോഷം അനുഭവിക്കാൻ അവസരം തരേണമേ.+
17 നമ്മുടെ ദൈവമായ യഹോവയുടെ പ്രീതി നമ്മുടെ മേലുണ്ടായിരിക്കട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ അങ്ങ് സഫലമാക്കേണമേ.
അതെ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കേണമേ.+
2 ഞാൻ യഹോവയോടു പറയും: “അങ്ങാണ് എന്റെ അഭയസ്ഥാനം, എന്റെ സുരക്ഷിതസങ്കേതം,+
ഞാൻ ആശ്രയമർപ്പിക്കുന്ന എന്റെ ദൈവം.”+
3 പക്ഷിപിടുത്തക്കാരന്റെ കെണിയിൽനിന്ന് ദൈവം നിന്നെ രക്ഷിക്കും,
മാരകമായ പകർച്ചവ്യാധിയിൽനിന്ന് നിന്നെ വിടുവിക്കും.
ദൈവത്തിന്റെ വിശ്വസ്തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്.
5 രാത്രിയിലെ ഭീകരതയെ നീ ഭയക്കില്ല;+
പകൽ ചീറിപ്പായുന്ന അസ്ത്രങ്ങളെ നീ പേടിക്കില്ല.+
6 ഇരുളിന്റെ മറവിൽ ഇര തേടി നടക്കുന്ന മാരകമായ പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു സംഹാരതാണ്ഡവമാടുന്ന വിനാശമോ നീ ഭയക്കില്ല.
7 നിന്റെ വശത്ത് ആയിരങ്ങൾ വീണേക്കാം,
വലതുവശത്ത് പതിനായിരങ്ങളും;
എന്നാൽ, അതൊന്നും നിന്നോട് അടുക്കില്ല.+
8 ദുഷ്ടന്മാർ ശിക്ഷിക്കപ്പെടുന്നതിനു* നീ ദൃക്സാക്ഷിയാകും;
നീ അതു കണ്ണുകൊണ്ട് കാണുക മാത്രമേ വേണ്ടൂ.
9 “യഹോവയാണ് എന്റെ അഭയം” എന്നു പറഞ്ഞുകൊണ്ട്
അത്യുന്നതനെ നീ വാസസ്ഥലമാക്കിയിരിക്കുന്നു;*+
10 ഒരു ദുരന്തവും നിന്റെ മേൽ പതിക്കില്ല;+
ഒരു ബാധയും നിന്റെ കൂടാരത്തോട് അടുക്കില്ല.
11 നീ പോകുന്ന വഴികളിലെല്ലാം നിന്നെ കാക്കുന്നതിനു+
നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു+ കല്പിച്ചല്ലോ.
13 യുവസിംഹത്തെയും മൂർഖനെയും നീ ചവിട്ടിമെതിക്കും;
സട വളർന്ന സിംഹത്തെയും വലിയ പാമ്പിനെയും നീ ചവിട്ടിയരയ്ക്കും.+
14 ദൈവം പറഞ്ഞു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട്* ഞാൻ അവനെ മോചിപ്പിക്കും.+
അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട്* ഞാൻ അവനെ സംരക്ഷിക്കും.+
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+
കഷ്ടകാലത്ത് ഞാൻ അവനോടൊപ്പം ഇരിക്കും.+
ഞാൻ അവനെ വിടുവിച്ച് മഹത്ത്വം അണിയിക്കും.
16 ദീർഘായുസ്സു നൽകി ഞാൻ അവനെ തൃപ്തനാക്കും;+
എന്റെ രക്ഷാപ്രവൃത്തികൾ ഞാൻ അവനു കാണിച്ചുകൊടുക്കും.”+
ശബത്തുദിവസത്തിനുവേണ്ടി രചിച്ച ഒരു ശ്രുതിമധുരമായ ഗാനം.
92 യഹോവയോടു നന്ദി പറയുന്നതും+
അത്യുന്നതനേ, തിരുനാമത്തിനു സ്തുതി പാടുന്നതും* എത്ര നല്ലത്!
2 രാവിലെ അങ്ങയുടെ അചഞ്ചലസ്നേഹവും+
രാത്രികാലങ്ങളിൽ അങ്ങയുടെ വിശ്വസ്തതയും വിവരിക്കുന്നത് എത്ര ഉചിതം!
3 പത്തു കമ്പിയുള്ള വാദ്യത്തിന്റെയും വല്ലകിയുടെയും*
ശ്രുതിമാധുരിയുള്ള കിന്നരത്തിന്റെയും അകമ്പടിയോടെ അവ വർണിക്കുന്നത് എത്ര നല്ലത്!+
4 യഹോവേ, അങ്ങയുടെ ചെയ്തികളാൽ അങ്ങ് എന്നെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ;
അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു.
5 യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം!+
അങ്ങയുടെ ചിന്തകൾ എത്ര അഗാധം!+
7 ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചുപൊങ്ങുന്നതും
ദുഷ്പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതും
എന്നേക്കുമായി നശിച്ചുപോകാനാണ്.+
8 എന്നാൽ യഹോവേ, അങ്ങ് എന്നും ഉന്നതൻ.
9 യഹോവേ, വിജയശ്രീലാളിതനായി അങ്ങ് ശത്രുക്കളെ നോക്കേണമേ;
അങ്ങയുടെ ശത്രുക്കളെല്ലാം നശിക്കും;
ദുഷ്പ്രവൃത്തിക്കാരെല്ലാം ചിതറിപ്പോകും.+
10 എന്നാൽ, അങ്ങ് എനിക്കു കാട്ടുപോത്തിന്റെ ശക്തി നൽകും;*
ഉണർവേകുന്ന തൈലം പൂശി ഞാൻ എന്റെ ചർമം മൃദുലമാക്കും.+
11 എന്റെ കണ്ണുകൾ എതിരാളികളുടെ വീഴ്ച കാണും;+
എന്നെ ആക്രമിക്കുന്ന ദുഷ്ടന്മാരുടെ പതനത്തിന്റെ വാർത്ത എന്റെ കാതിലെത്തും.
13 അവരെ യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നു;
നമ്മുടെ ദൈവത്തിന്റെ തിരുമുറ്റത്ത് അവർ തഴച്ചുവളരുന്നു.+
14 വാർധക്യത്തിലും അവർ തഴച്ചുവളരും;+
അവർ അപ്പോഴും ഉണർവും ഓജസ്സും ഉള്ളവരായിരിക്കും.+
15 യഹോവ നേരുള്ളവൻ എന്ന് അവർ ഘോഷിക്കും.
ദൈവം എന്റെ പാറ;+ എന്റെ ദൈവത്തിൽ ഒട്ടും അനീതിയില്ല.
93 യഹോവ രാജാവായിരിക്കുന്നു!+
ദൈവം പ്രതാപം അണിഞ്ഞിരിക്കുന്നു;
യഹോവ ശക്തി ധരിച്ചിരിക്കുന്നു;
ഒരു അരപ്പട്ടപോലെ അത് അണിയുന്നു.
4 പെരുവെള്ളത്തിന്റെ മുഴക്കത്തെക്കാൾ ഉന്നതനായി,
കടലിലെ ആർത്തിരമ്പുന്ന തിരകളെക്കാൾ ശക്തനായി,+
യഹോവ ഉന്നതങ്ങളിൽ പ്രൗഢഗംഭീരനായി ഇരിക്കുന്നു.+
5 അങ്ങയുടെ ഓർമിപ്പിക്കലുകൾ എത്ര ആശ്രയയോഗ്യം!+
യഹോവേ, വിശുദ്ധി എന്നെന്നും അങ്ങയുടെ ഭവനത്തിന്റെ അലങ്കാരം.*+
2 ഭൂമിയുടെ ന്യായാധിപനേ, എഴുന്നേൽക്കേണമേ.+
ധാർഷ്ട്യമുള്ളവർക്ക് അർഹിക്കുന്നതു പകരം കൊടുക്കേണമേ.+
4 അവർ അഹങ്കാരത്തോടെ വിടുവാക്കു പൊഴിക്കുന്നു;
ദുഷ്പ്രവൃത്തിക്കാരെല്ലാം പൊങ്ങച്ചം പറയുന്നു.
8 ബുദ്ധിയില്ലാത്തവരേ, ഇതു മനസ്സിലാക്കിക്കൊള്ളുക;
വിഡ്ഢികളേ, എന്നാണു നിങ്ങൾ അൽപ്പം ഉൾക്കാഴ്ച കാണിക്കുക?+
9 ചെവി ഉണ്ടാക്കിയവനു* കേൾക്കാനാകില്ലെന്നോ?
കണ്ണു നിർമിച്ചവനു കാണാനാകില്ലെന്നോ?+
10 ജനതകളെ തിരുത്തുന്നവനു ശാസിക്കാനാകില്ലെന്നോ?+
ആളുകൾക്ക് അറിവ് പകർന്നുകൊടുക്കുന്നത് ആ ദൈവമാണ്!+
12 യാഹേ, അങ്ങയുടെ തിരുത്തൽ ലഭിക്കുന്ന മനുഷ്യൻ,+
അങ്ങ് നിയമം പഠിപ്പിക്കുന്നവൻ, സന്തുഷ്ടൻ!+
13 അങ്ങനെ, അവനു ദുരിതദിനങ്ങളിൽ പ്രശാന്തത ലഭിക്കുന്നു;
ദുഷ്ടന് ഒരു കുഴി ഒരുങ്ങുന്നതുവരെ അവൻ അങ്ങനെ കഴിയുന്നു.+
15 വിധികൾ വീണ്ടും നീതിയുള്ളതാകും;
ഹൃദയശുദ്ധിയുള്ളവരെല്ലാം അവ അനുസരിക്കും.
16 ദുഷ്ടന്മാർക്കെതിരെ ആർ എനിക്കുവേണ്ടി എഴുന്നേൽക്കും?
ദുഷ്പ്രവൃത്തിക്കാർക്കെതിരെ ആർ എനിക്കുവേണ്ടി നിലയുറപ്പിക്കും?
18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ
യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+
19 ആകുലചിന്തകൾ* എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ*
അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.+
23 അവരുടെ ദുഷ്ടത തിരികെ അവരുടെ തലയിൽത്തന്നെ പതിക്കാൻ ദൈവം ഇടയാക്കും.+
അവരുടെ ദുഷ്ടതയാൽത്തന്നെ ദൈവം അവരെ ഇല്ലാതാക്കും.*
നമ്മുടെ ദൈവമായ യഹോവ അവരെ തുടച്ചുനീക്കും.*+
95 വരൂ! സന്തോഷാരവങ്ങളോടെ യഹോവയെ സ്തുതിക്കാം!
നമ്മുടെ രക്ഷയുടെ പാറയ്ക്കു+ ജയഘോഷം മുഴക്കാം.
2 നമുക്കു തിരുസന്നിധിയിൽ ചെന്ന് നന്ദി അർപ്പിക്കാം,+
തിരുമുമ്പിൽ പാട്ടു പാടാം, ജയഘോഷം മുഴക്കാം.
5 സമുദ്രം ദൈവത്തിന്റേത്, ദൈവമല്ലോ അത് ഉണ്ടാക്കിയത്;+
കരയെ രൂപപ്പെടുത്തിയതും ആ കരങ്ങൾതന്നെ.+
ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+
8 മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്;+
9 നിങ്ങളുടെ പൂർവികർ അന്ന് എന്നെ പരീക്ഷിച്ചു;+
ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+
10 എനിക്ക് 40 വർഷത്തേക്ക് ആ തലമുറയെ അറപ്പായിരുന്നു;
ഞാൻ പറഞ്ഞു: “ഈ ജനം എപ്പോഴും വഴിതെറ്റിപ്പോകുന്ന ഹൃദയമുള്ളവർ;
ഇവർ എന്റെ വഴികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.”
11 അതുകൊണ്ട്, “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല”+ എന്ന്
ഞാൻ കോപത്തോടെ സത്യം ചെയ്തു.
96 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ.+
സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!+
2 യഹോവയ്ക്കു പാട്ടു പാടുവിൻ! തിരുനാമം സ്തുതിക്കുവിൻ!
ദിനംതോറും ദിവ്യരക്ഷയുടെ സന്തോഷവാർത്ത പ്രസിദ്ധമാക്കുവിൻ!+
3 ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;
ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും.+
4 യഹോവ മഹാനും അത്യന്തം സ്തുത്യനും!
മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ് ഉണർത്തുന്നവൻ!
6 തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട് ശോഭിക്കുന്നു;+
ദൈവത്തിന്റെ വിശുദ്ധമന്ദിരം ശക്തിയും സൗന്ദര്യവും അണിഞ്ഞുനിൽക്കുന്നു.+
7 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,
യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
9 വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ;*
സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്ക്കുവിൻ!
10 ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: “യഹോവ രാജാവായിരിക്കുന്നു!+
ദൈവം ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*
ദൈവം നീതിയോടെ ജനതകളെ വിധിക്കും.”*+
11 ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;
സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;+
വനവൃക്ഷങ്ങളും യഹോവയുടെ മുന്നിൽ ആനന്ദിച്ചാർക്കട്ടെ;+
13 ദൈവം ഇതാ, എഴുന്നള്ളുന്നു!*
ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു!
97 യഹോവ രാജാവായിരിക്കുന്നു!+
ഭൂമി സന്തോഷിക്കട്ടെ.+
ദ്വീപുകളെല്ലാം ആനന്ദിക്കട്ടെ.+
2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+
നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+
4 ദൈവം അയയ്ക്കുന്ന മിന്നൽപ്പിണരുകൾ നിലത്തെ പ്രകാശമാനമാക്കുന്നു;
അതു കണ്ട് ഭൂമി വിറയ്ക്കുന്നു.+
7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+
ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ.
ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+
9 യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;
മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ് എത്രയോ ഉന്നതൻ!+
10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+
തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+
ശ്രുതിമധുരമായ ഒരു ഗാനം.
ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+
2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+
ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+
3 ഇസ്രായേൽഗൃഹത്തോടുള്ള തന്റെ അചഞ്ചലസ്നേഹവും വിശ്വസ്തതയും ദൈവം ഓർത്തിരിക്കുന്നു.+
ഭൂമിയുടെ അറുതികളെല്ലാം നമ്മുടെ ദൈവത്താലുള്ള രക്ഷയ്ക്കു* സാക്ഷികളാണ്.+
4 മുഴുഭൂമിയും യഹോവയ്ക്കു ജയഘോഷം മുഴക്കട്ടെ.
ഉത്സാഹഭരിതരായി സന്തോഷാരവങ്ങളോടെ സ്തുതി പാടുവിൻ.*+
5 കിന്നരം മീട്ടി യഹോവയ്ക്കു സ്തുതി പാടുവിൻ;
കിന്നരത്തിന്റെ അകമ്പടിയോടെ ശ്രുതിമധുരമായ ഗീതത്താൽ ദൈവത്തെ സ്തുതിക്കുവിൻ.
99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്ക്കട്ടെ.
ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ.
4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+
അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു,
യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;+
ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടുവിൻ;*+
ദൈവം പരിശുദ്ധൻ.+
6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശയും അഹരോനും ഉണ്ടായിരുന്നു,
തിരുനാമം വിളിച്ചപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ശമുവേലും.+
അവർ യഹോവയെ വിളിച്ചു,
അപ്പോഴെല്ലാം അവർക്ക് ഉത്തരം ലഭിച്ചു.+
7 മേഘസ്തംഭത്തിൽനിന്ന് ദൈവം അവരോടു സംസാരിച്ചു.+
ദൈവം നൽകിയ ഓർമിപ്പിക്കലുകളും കല്പനകളും അവർ അനുസരിച്ചു.+
8 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് അവർക്ക് ഉത്തരമേകി.+
അവരോടു ക്ഷമിച്ച ദൈവമാണല്ലോ അങ്ങ്;+
എന്നാൽ, അവരുടെ പാപപ്രവൃത്തികൾക്ക് അങ്ങ് അവരെ ശിക്ഷിച്ചു.*+
9 നമ്മുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ;+
ദൈവത്തിന്റെ വിശുദ്ധപർവതത്തിനു മുന്നിൽ കുമ്പിടുവിൻ;*+
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.+
നന്ദി പറയുന്ന ശ്രുതിമധുരമായ ഗാനം.
100 മുഴുഭൂമിയും യഹോവയ്ക്കു ജയഘോഷം മുഴക്കട്ടെ.+
2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ.+
സന്തോഷാരവങ്ങളോടെ ദൈവസന്നിധിയിൽ വരുവിൻ.
3 യഹോവ ദൈവമെന്ന് അറിയുവിൻ.*+
ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+
നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+
4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+
സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+
ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്,
ദൈവത്തിന്റെ വിശ്വസ്തതയോ തലമുറതലമുറയോളമുള്ളതും.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
101 ഞാൻ അചഞ്ചലസ്നേഹത്തെയും നീതിയെയും കുറിച്ച് പാടും.
യഹോവേ, അങ്ങയ്ക്കു ഞാൻ സ്തുതി പാടും.*
2 ഞാൻ വിവേകത്തോടെ, കുറ്റമറ്റ വിധം* പ്രവർത്തിക്കും.
അങ്ങ് എപ്പോൾ എന്റെ അരികിൽ വരും?
ഞാൻ വീട്ടിനുള്ളിൽ നിഷ്കളങ്കഹൃദയത്തോടെ* നടക്കും.+
3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല.
നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+
അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.*
ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയവും ഉള്ളവനെ
ഞാൻ വെച്ചുപൊറുപ്പിക്കില്ല.
6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും;
അവർ എന്നോടൊപ്പം കഴിയും.
കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.
7 ഒരു വഞ്ചകനെയും ഞാൻ എന്റെ വീട്ടിൽ താമസിപ്പിക്കില്ല;
ഒരു നുണയനും എന്റെ കൺവെട്ടത്ത് നിൽക്കില്ല.
8 രാവിലെതോറും ഞാൻ ഭൂമിയിലെ ദുഷ്ടരെ മുഴുവൻ നിശ്ശബ്ദരാക്കും;*
പിന്നെ യഹോവയുടെ നഗരത്തിൽ ഒരു ദുഷ്പ്രവൃത്തിക്കാരനും കാണില്ല.+
നിരാശയിലാണ്ടിരിക്കുന്ന* പീഡിതന്റെ പ്രാർഥന; യഹോവയുടെ മുന്നിൽ ആകുലതകൾ പകരുന്നു.+
2 കഷ്ടകാലത്ത് അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കരുതേ.+
3 എന്റെ നാളുകൾ പുകപോലെ മാഞ്ഞുപോകുന്നല്ലോ;
എന്റെ അസ്ഥികൾ അടുപ്പുപോലെ കത്തിക്കരിഞ്ഞിരിക്കുന്നു.+
6 ഞാൻ വിജനഭൂമിയിലെ ഞാറപ്പക്ഷിപോലെ,
നാശാവശിഷ്ടങ്ങൾക്കിടയിലെ നത്തുപോലെ.
8 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ നിന്ദിക്കുന്നു.+
എന്നെ പരിഹസിക്കുന്നവർ എന്റെ പേര് ശാപവാക്കായി ഉപയോഗിക്കുന്നു.
എന്റെ പാനീയത്തിൽ കണ്ണീർ കലർന്നിരിക്കുന്നു;+
10 അങ്ങയുടെ ക്രോധവും ധാർമികരോഷവും അല്ലോ കാരണം;
അങ്ങ് എന്നെ പൊക്കിയെടുത്തത് എറിഞ്ഞുകളയാനാണല്ലോ.
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+
അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+
അതെ, നിശ്ചയിച്ച സമയമായി.+
14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയം തോന്നുന്നല്ലോ,+
അവിടെയുള്ള പൊടിയോടുപോലും സ്നേഹവും.+
18 ഇതു വരുംതലമുറയ്ക്കായി എഴുതിയത്;+
ഉണ്ടാകാനിരിക്കുന്ന* ഒരു ജനത അങ്ങനെ യാഹിനെ സ്തുതിക്കട്ടെ.
19 ദൈവം ഉന്നതങ്ങളിലുള്ള തന്റെ വിശുദ്ധസ്ഥലത്തുനിന്ന് താഴേക്കു നോക്കുന്നു;+
സ്വർഗത്തിൽനിന്ന് യഹോവ ഭൂമിയെ വീക്ഷിക്കുന്നു;
20 തടവുകാരുടെ നെടുവീർപ്പു കേൾക്കേണ്ടതിനും+
മരണത്തിനു വിധിക്കപ്പെട്ടവരെ വിടുവിക്കേണ്ടതിനും തന്നെ.+
21 അങ്ങനെ, ജനതകളും രാജ്യങ്ങളും
യഹോവയെ സേവിക്കാൻ കൂടിവരുമ്പോൾ+
ദൈവസ്തുതികൾ യരുശലേമിലും മുഴങ്ങും.
23 ദൈവം അകാലത്തിൽ എന്റെ ബലം കവർന്നു,
എന്റെ ദിനങ്ങൾ വെട്ടിച്ചുരുക്കി.
24 ഞാൻ പറഞ്ഞു: “ദൈവമേ,
തലമുറതലമുറയോളം ജീവിക്കുന്ന അങ്ങ്+
പാതി വഴിക്ക് എന്റെ ജീവനെടുത്തുകളയരുതേ.
26 അവ നശിക്കും; പക്ഷേ, അങ്ങ് നിലനിൽക്കും;
വസ്ത്രംപോലെ അവയെല്ലാം പഴകിപ്പോകും.
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും, അവ ഇല്ലാതാകും.
27 എന്നാൽ, അങ്ങയ്ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അന്തമില്ല.+
28 അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി കഴിയും;
അവരുടെ സന്തതികൾ തിരുസന്നിധിയിൽ സുസ്ഥിരരായിരിക്കും.”+
ദാവീദിന്റേത്.
103 ഞാൻ യഹോവയെ സ്തുതിക്കട്ടെ;
എന്നുള്ളം മുഴുവൻ വിശുദ്ധമായ തിരുനാമം വാഴ്ത്തട്ടെ.
3 ദൈവം നിന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്നു,+
നിന്റെ അസുഖങ്ങളെല്ലാം ഭേദമാക്കുന്നു;+
4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്* തിരികെ വാങ്ങുന്നു;+
തന്റെ അചഞ്ചലമായ സ്നേഹവും കരുണയും നിന്റെ കിരീടമാക്കുന്നു.+
5 നീ കഴുകനെപ്പോലെ ചെറുപ്പത്തിലേക്കു മടങ്ങിവരേണ്ടതിന്+
ജീവിതകാലം മുഴുവൻ നല്ല കാര്യങ്ങളാൽ നിന്നെ തൃപ്തനാക്കുന്നു.+
9 ദൈവം എപ്പോഴും കുറ്റം കണ്ടുപിടിക്കാൻ നോക്കുന്നില്ല;+
എന്നെന്നും നീരസം വെച്ചുകൊണ്ടിരിക്കുന്നുമില്ല.+
10 ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല;+
തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്തിട്ടുമില്ല.+
11 ആകാശം ഭൂമിയെക്കാൾ എത്ര ഉയരത്തിലാണോ
അത്ര വലുതാണു തന്നെ ഭയപ്പെടുന്നവരോടുള്ള ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം.+
12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ
അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+
13 ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെ
യഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+
14 കാരണം, നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം;+
നാം പൊടിയെന്നു ദൈവം ഓർക്കുന്നു.+
17 എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+
യഹോവയുടെ അചഞ്ചലമായ സ്നേഹം എന്നേക്കുമുള്ളത്.*
അവരുടെ മക്കളുടെ മക്കളോടും+
18 തന്റെ ഉടമ്പടി പാലിക്കുന്നവരോടും+
നിഷ്ഠയോടെ തന്റെ കല്പനകൾ അനുസരിക്കുന്നവരോടും
ദൈവം എന്നെന്നും നീതി കാണിക്കും.
19 യഹോവ സ്വർഗത്തിൽ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;+
എല്ലാം ദൈവത്തിന്റെ രാജഭരണത്തിൻകീഴിലാണ്.+
20 ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച്* ദിവ്യാജ്ഞകൾ നടപ്പിലാക്കുന്ന,+
അതിശക്തരായ ദൂതന്മാരേ,+ നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ.
എന്റെ മുഴുദേഹിയും യഹോവയെ സ്തുതിക്കട്ടെ.
104 ഞാൻ യഹോവയെ സ്തുതിക്കട്ടെ.+
എന്റെ ദൈവമായ യഹോവേ, അങ്ങ് എത്ര വലിയവൻ!+
അങ്ങ് മഹത്ത്വവും തേജസ്സും ധരിച്ചിരിക്കുന്നു.+
3 ദൈവം തന്റെ മേൽമുറികളുടെ തുലാം, മുകളിലുള്ള വെള്ളത്തിൽ ഉറപ്പിക്കുന്നു;*+
മേഘങ്ങൾ രഥമാക്കി+ കാറ്റിൻചിറകിൽ സഞ്ചരിക്കുന്നു.+
4 ദൈവം തന്റെ ദൂതന്മാരെ കാറ്റും*
തന്റെ ശുശ്രൂഷകന്മാരെ, ചുട്ടെരിക്കുന്ന തീയും ആക്കുന്നു.+
6 വസ്ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+
വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു.
7 അങ്ങയുടെ ശകാരം കേട്ട് അത് ഓടിക്കളഞ്ഞു;+
അങ്ങയുടെ ഇടിനാദം കേട്ട് അതു പേടിച്ചോടി,
8 —പർവതങ്ങൾ ഉയർന്നു,+ താഴ്വരകൾ താണു—
അങ്ങ് നിശ്ചയിച്ച സ്ഥാനത്ത് ചെന്ന് നിന്നു.
11 കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്ന് കുടിക്കുന്നു;
കാട്ടുകഴുതകൾ ദാഹം തീർക്കുന്നു.
12 ആകാശപ്പറവകൾ അവയ്ക്കു മുകളിൽ ചേക്കേറുന്നു;
പച്ചിലപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് അവ പാട്ടു മൂളുന്നു.
13 തന്റെ മേൽമുറികളിൽനിന്ന്* ദൈവം പർവതങ്ങളെ നനയ്ക്കുന്നു.+
അങ്ങയുടെ പ്രവൃത്തികളുടെ ഫലം അനുഭവിച്ച് ഭൂമി തൃപ്തിയടയുന്നു.+
14 ദൈവം ഭൂമിയിൽനിന്ന് ആഹാരം വിളയിക്കുന്നു;
കന്നുകാലികൾക്കു പുല്ലും
മനുഷ്യർക്കായി സസ്യജാലങ്ങളും മുളപ്പിക്കുന്നു;+
15 മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും+
മുഖകാന്തിയേകുന്ന എണ്ണയും
മർത്യന്റെ ഹൃദയത്തെ പോഷിപ്പിക്കുന്ന അപ്പവും ദൈവം നൽകുന്നു.+
16 യഹോവയുടെ വൃക്ഷങ്ങൾക്ക്,
ലബാനോനിൽ ദൈവം നട്ട ദേവദാരുക്കൾക്ക്,
മതിയാവോളം വെള്ളം ലഭിക്കുന്നു.
17 പക്ഷികൾ അവയിൽ കൂടു കൂട്ടുന്നു.
ജൂനിപ്പർ വൃക്ഷങ്ങൾ കൊക്കിന്റെ പാർപ്പിടം.+
20 അങ്ങ് ഇരുട്ടു വീഴ്ത്തുന്നു, രാത്രി വരുന്നു;+
അപ്പോൾ, വന്യമൃഗങ്ങളെല്ലാം ചുറ്റിനടക്കുന്നു.
22 സൂര്യൻ ഉദിക്കുമ്പോൾ
അവ വീണ്ടും മടകളിൽ പോയി കിടക്കുന്നു.
23 മനുഷ്യനോ പണിക്ക് ഇറങ്ങുന്നു;
അവൻ അന്തിയോളം പണിയെടുക്കുന്നു.
24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+
അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+
അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
26 അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നു;
അതിൽ കളിച്ചുനടക്കാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.*+
28 അങ്ങ് നൽകുന്നത് അവ തിന്നുന്നു.+
തൃക്കൈ തുറക്കുമ്പോൾ നല്ല വസ്തുക്കളാൽ അവയ്ക്കു തൃപ്തിവരുന്നു.+
29 അങ്ങ് മുഖം മറയ്ക്കുമ്പോൾ അവ അസ്വസ്ഥരാകുന്നു.
അങ്ങ് അവയുടെ ജീവശക്തി* എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു മടങ്ങുന്നു.+
31 യഹോവയുടെ മഹത്ത്വം എന്നെന്നും നിലനിൽക്കും.
യഹോവ തന്റെ സൃഷ്ടിയിൽ ആനന്ദിക്കും.+
34 എന്റെ ചിന്തകൾ ദൈവത്തിനു പ്രസാദകരമായിരിക്കട്ടെ.*
ഞാൻ യഹോവയിൽ ആനന്ദിക്കും.
ഞാൻ യഹോവയെ സ്തുതിക്കട്ടെ. യാഹിനെ വാഴ്ത്തുവിൻ!*
105 യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,
ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
2 ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്തുതിച്ചുപാടുവിൻ,*
ദൈവത്തിന്റെ അത്ഭുതചെയ്തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+
3 വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+
4 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ.
ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.
5 ദൈവത്തിന്റെ മഹാപ്രവൃത്തികളും അത്ഭുതങ്ങളും
ദൈവം പ്രസ്താവിച്ച വിധികളും ഓർത്തുകൊള്ളൂ.+
6 ദൈവദാസനായ അബ്രാഹാമിന്റെ സന്തതിയേ,*+
യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,
നിങ്ങൾ അവ മറന്നുകളയരുത്.+
7 ഇതു നമ്മുടെ ദൈവമായ യഹോവയാണ്.+
ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+
8 ദൈവം തന്റെ ഉടമ്പടി എക്കാലവും+
തന്റെ വാഗ്ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+
9 അതെ, ദൈവം അബ്രാഹാമുമായി ചെയ്ത ഉടമ്പടിയും+
യിസ്ഹാക്കിനോടു ചെയ്ത സത്യവും ഓർക്കുന്നു.+
10 ദൈവം അതു യാക്കോബിന് ഒരു നിയമമായും
ഇസ്രായേലിന്, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.
11 ‘ഞാൻ കനാൻ ദേശം നിങ്ങളുടെ അവകാശമായി,+
നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.
12 അവർ അന്ന് എണ്ണത്തിൽ കുറവായിരുന്നു;+ അതെ, എണ്ണത്തിൽ തീരെ കുറവ്.
പോരാത്തതിന് അവർ അവിടെ പരദേശികളുമായിരുന്നു.+
14 അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+
അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+
15 “എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്,
എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്.”+
18 അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു,+
കഴുത്തിൽ ചങ്ങല അണിയിച്ചു.
19 ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ് അങ്ങനെ കഴിഞ്ഞു;+
യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്.
21 തന്റെ വീട്ടിലുള്ളവർക്കു യോസേഫിനെ യജമാനനാക്കി,
സകല വസ്തുവകകൾക്കും അധിപനാക്കി.+
22 യോസേഫിന് ഇഷ്ടാനുസരണം രാജാവിന്റെ പ്രഭുക്കന്മാരുടെ മേൽ അധികാരം പ്രയോഗിക്കാമായിരുന്നു;*
യോസേഫ് രാജാവിന്റെ മൂപ്പന്മാർക്കു* ജ്ഞാനം ഉപദേശിച്ചുകൊടുത്തു.+
23 പിന്നീട്, ഇസ്രായേൽ ഈജിപ്തിലേക്കു വന്നു;+
ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു വിദേശിയായി താമസിച്ചു.
24 ദൈവം തന്റെ ജനത്തെ സന്താനസമൃദ്ധിയുള്ളവരാക്കി,+
അവരെ എതിരാളികളെക്കാൾ ശക്തരാക്കി.+
25 അപ്പോൾ, ആ എതിരാളികൾ ദൈവജനത്തെ വെറുത്തു,
ദൈവദാസർക്കെതിരെ ഗൂഢാലോചന നടത്തി.
അതെ, ശത്രുക്കളുടെ മനസ്സു മാറാൻ ദൈവം അനുവദിച്ചു.+
27 അവർ ദൈവത്തിന്റെ അടയാളങ്ങൾ അവർക്കിടയിൽ കാണിച്ചു;
ഹാമിന്റെ ദേശത്ത് ദൈവത്തിന്റെ അത്ഭുതങ്ങളും.+
28 ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടിലായി;+
അവർ ദൈവത്തിന്റെ വാക്കുകളോടു മറുതലിച്ചില്ല.
31 ദേശത്തെ ആക്രമിക്കാൻ രക്തം കുടിക്കുന്ന ഈച്ചകളോടും
33 അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും നശിപ്പിച്ചു;
അന്നാട്ടിലെ മരങ്ങളെല്ലാം തകർത്തുകളഞ്ഞു.
34 ദേശത്തെ ആക്രമിക്കാൻ വെട്ടുക്കിളികളോട്,
അസംഖ്യം വെട്ടുക്കിളിക്കുഞ്ഞുങ്ങളോട്, ദൈവം കല്പിച്ചു.+
35 നാട്ടിലെ സസ്യജാലങ്ങളെല്ലാം അവ വെട്ടിവിഴുങ്ങി,
ദേശത്തെ വിളവ് തിന്നുമുടിച്ചു.
36 പിന്നെ, ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം ദൈവം സംഹരിച്ചു,+
അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ കൊന്നുകളഞ്ഞു.
37 തന്റെ ജനത്തെ ദൈവം വിടുവിച്ചു; അവർ വെള്ളിയും സ്വർണവും എടുത്തുകൊണ്ടുപോന്നു.+
ദൈവത്തിന്റെ ഗോത്രങ്ങളിൽ ആരും ഇടറിവീണില്ല.
38 അവർ പോന്നപ്പോൾ ഈജിപ്ത് ആഹ്ലാദിച്ചു;
കാരണം, ഇസ്രായേല്യരെക്കുറിച്ചുള്ള* ഭീതി അവരുടെ മേൽ വീണിരുന്നു.+
39 തന്റെ ജനത്തെ മറയ്ക്കാൻ ദൈവം ഒരു മേഘം വിരിച്ചു;+
രാത്രിയിൽ വെളിച്ചമേകാൻ തീയും.+
40 അവർ ചോദിച്ചപ്പോൾ കാടപ്പക്ഷിയെ വരുത്തി;+
സ്വർഗത്തിൽനിന്നുള്ള അപ്പംകൊണ്ട് എന്നും അവരെ തൃപ്തരാക്കി.+
42 തന്റെ ദാസനായ അബ്രാഹാമിനോടു ചെയ്ത വിശുദ്ധവാഗ്ദാനം ദൈവം ഓർത്തു.+
43 അങ്ങനെ, ദൈവം തന്റെ ജനത്തെ ആനന്ദഘോഷത്തോടെ വിടുവിച്ചു;+
താൻ തിരഞ്ഞെടുത്തവരെ സന്തോഷാരവങ്ങളോടെ കൊണ്ടുപോന്നു.
44 ജനതകളുടെ ദേശങ്ങൾ ദൈവം അവർക്കു നൽകി;+
മറ്റു ജനതകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അവർ അവകാശമാക്കി.+
45 അവർ ദൈവകല്പനകൾ അനുസരിക്കേണ്ടതിനും+
ദിവ്യനിയമങ്ങൾ പാലിക്കേണ്ടതിനും ദൈവം അതു ചെയ്തു.
യാഹിനെ സ്തുതിപ്പിൻ!*
യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+
2 യഹോവയുടെ അത്ഭുതങ്ങളെല്ലാം വിവരിക്കാൻ ആർക്കാകും?
ദൈവത്തിന്റെ സ്തുത്യർഹമായ പ്രവൃത്തികളെല്ലാം വർണിക്കാൻ ആർക്കു കഴിയും?+
4 യഹോവേ, അങ്ങയുടെ ജനത്തോടു പ്രീതി കാണിക്കുമ്പോൾ എന്നെയും ഓർക്കേണമേ.+
അങ്ങയുടെ രക്ഷാപ്രവൃത്തികൾകൊണ്ട് എന്നെ പരിപാലിക്കേണമേ.
5 അങ്ങനെ, അങ്ങ് തിരഞ്ഞെടുത്തവരോട് അങ്ങ് കാണിക്കുന്ന നന്മ ഞാനും ആസ്വദിക്കട്ടെ;+
അങ്ങയുടെ ജനതയോടൊപ്പം ഞാനും സന്തോഷിക്കട്ടെ;
അങ്ങയുടെ അവകാശജനത്തോടൊപ്പം അഭിമാനത്തോടെ ഞാനും അങ്ങയെ പുകഴ്ത്തട്ടെ.
7 ഈജിപ്തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;*
അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം ഓർത്തുമില്ല;
പകരം കടൽത്തീരത്തുവെച്ച്, ചെങ്കടൽത്തീരത്തുവെച്ച്, മത്സരിച്ചു.+
8 എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത് അവരെ രക്ഷിച്ചു;+
തന്റെ മഹാശക്തി പ്രസിദ്ധമാക്കേണ്ടതിന് അവരെ സംരക്ഷിച്ചു.+
9 ദൈവം ചെങ്കടലിനെ ശകാരിച്ചു, അത് ഉണങ്ങിപ്പോയി;
മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+
10 വൈരിയുടെ കരങ്ങളിൽനിന്ന് ദൈവം അവരെ രക്ഷിച്ചു,+
ശത്രുവിന്റെ കൈകളിൽനിന്ന് അവരെ വീണ്ടെടുത്തു.+
13 എങ്കിലും ദൈവം ചെയ്തതെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു;+
ദിവ്യോപദേശത്തിനായി കാത്തിരുന്നുമില്ല.
14 വിജനഭൂമിയിൽവെച്ച് അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+
മരുഭൂമിയിൽവെച്ച് ദൈവത്തെ പരീക്ഷിച്ചു.+
15 ചോദിച്ചതെല്ലാം ദൈവം അവർക്കു കൊടുത്തു;
പക്ഷേ അവരെ ക്ഷയിപ്പിച്ചുകളഞ്ഞ രോഗത്താൽ പിന്നെ അവരെ പ്രഹരിച്ചു.+
19 അവർ ഹോരേബിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി,
ലോഹപ്രതിമയ്ക്കു* മുന്നിൽ കുമ്പിട്ടു;+
20 അവർ എന്റെ മഹത്ത്വം
പുല്ലു തിന്നുന്ന കാളയുടെ രൂപവുമായി വെച്ചുമാറി.+
21 തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്മരിച്ചു;+
ഈജിപ്തിൽ വൻകാര്യങ്ങൾ ചെയ്ത,+
22 ഹാമിന്റെ ദേശത്ത് അത്ഭുതങ്ങൾ കാണിച്ച,+
ചെങ്കടലിൽ ഭയാദരവ് ഉണർത്തുന്ന കാര്യങ്ങൾ ചെയ്ത,+
ദൈവത്തെ അവർ മറന്നു.
23 ദൈവം അവരെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ,
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശ അവർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു,*
സംഹാരം വിതയ്ക്കുമായിരുന്ന ആ ഉഗ്രകോപത്തെ തണുപ്പിച്ചു.+
24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+
ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+
26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച് ആണയിട്ടു;
അവരെ വിജനഭൂമിയിൽ വീഴ്ത്തുമെന്നും+
27 അവരുടെ പിൻതലമുറക്കാർ ജനതകൾക്കിടയിൽ മരിച്ചുവീഴുമെന്നും
അവരെ പല ദേശങ്ങളിലേക്കു ചിതറിക്കുമെന്നും ദൈവം പറഞ്ഞു.+
29 തങ്ങളുടെ പ്രവൃത്തികളാൽ അവർ ദൈവത്തെ പ്രകോപിപ്പിച്ചു;+
അങ്ങനെ, അവർക്കിടയിൽ ഒരു ബാധ പൊട്ടിപ്പുറപ്പെട്ടു.+
30 പക്ഷേ, ഫിനെഹാസ് ഇടപെട്ടപ്പോൾ
32 മെരീബയിലെ* നീരുറവിന് അടുത്തുവെച്ച് അവർ ദൈവത്തെ പ്രകോപിപ്പിച്ചു;
അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു.+
38 സ്വന്തം മക്കളെ കനാനിലെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു;+
അവർ നിരപരാധികളുടെ രക്തം,+
സ്വന്തം മക്കളുടെ രക്തം, ചൊരിഞ്ഞു;
രക്തച്ചൊരിച്ചിലിനാൽ ദേശം മലിനമായി.
39 സ്വന്തം പ്രവൃത്തികളാൽ അവർ അശുദ്ധരായി;
അവരുടെ ചെയ്തികളാൽ ആത്മീയ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+
40 അങ്ങനെ യഹോവയുടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;
തന്റെ അവകാശത്തെ ദൈവം വെറുത്തുതുടങ്ങി.
41 ദൈവം വീണ്ടുംവീണ്ടും അവരെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;+
അങ്ങനെ, അവരെ വെറുത്തവർ അവരുടെ മേൽ ഭരണം നടത്തി.+
42 ശത്രുക്കൾ അവരെ അടിച്ചമർത്തി,
അവർ അവരുടെ അധികാരത്തിൻകീഴിലായി.
43 ദൈവം പല തവണ അവരെ രക്ഷിച്ചു;+
പക്ഷേ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ച് മത്സരിച്ചു;+
അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്ത്തി.+
45 അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;
തന്റെ വലിയ അചഞ്ചലസ്നേഹം നിമിത്തം ദൈവത്തിന് അവരോട് അലിവ് തോന്നി.*+
47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,+
തിരുനാമത്തിനു നന്ദി അർപ്പിച്ച്
അത്യാനന്ദത്തോടെ അങ്ങയെ സ്തുതിക്കാൻ+
ജനതകളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കേണമേ.+
ജനം മുഴുവൻ “ആമേൻ!”* എന്നു പറയട്ടെ.
യാഹിനെ സ്തുതിപ്പിൻ!*
അഞ്ചാം പുസ്തകം
(സങ്കീർത്തനങ്ങൾ 107-150)
107 യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+
3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും*
വടക്കുനിന്നും തെക്കുനിന്നും+
അങ്ങനെ, പല ദേശങ്ങളിൽനിന്ന് ദൈവം കൂട്ടിച്ചേർത്തവർ,+ അതു പറയട്ടെ.
4 വിജനഭൂമിയിൽ, മരുഭൂമിയിൽ, അവർ അലഞ്ഞുനടന്നു;
വാസയോഗ്യമായ ഒരു നഗരത്തിലേക്കുള്ള വഴി അവർക്കു കണ്ടെത്താനായില്ല.
5 വിശപ്പും ദാഹവും കൊണ്ട് അവർ വലഞ്ഞു;
വാടിത്തളർന്ന് അവരുടെ ബോധം മറയാറായി.
6 കഷ്ടതയിൽ അവർ വീണ്ടുംവീണ്ടും യഹോവയെ വിളിച്ചപേക്ഷിച്ചു;+
ദുരവസ്ഥയിൽനിന്ന് ദൈവം അവരെ വിടുവിച്ചു.+
8 യഹോവയുടെ അചഞ്ചലസ്നേഹത്തിനും
മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും+
ജനം ദൈവത്തോടു നന്ദി പറയട്ടെ.+
9 കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;
വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട് തൃപ്തനാക്കി.+
10 ചിലർ കുറ്റാക്കുറ്റിരുട്ടിലായിരുന്നു,
വിലങ്ങുകൾ അണിഞ്ഞ് ദുരവസ്ഥയിൽ കഴിയുന്ന തടവുകാർ.
12 അതുകൊണ്ട്, ക്ലേശങ്ങളാൽ ദൈവം അവരുടെ ഹൃദയങ്ങളെ താഴ്മ പഠിപ്പിച്ചു;+
അവർ വീണു, സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.
13 കഷ്ടതയിൽ അവർ സഹായത്തിനായി യഹോവയെ വിളിച്ചു;
ദുരവസ്ഥയിൽനിന്ന് ദൈവം അവരെ രക്ഷിച്ചു.
14 കുറ്റാക്കുറ്റിരുട്ടിൽനിന്ന് ദൈവം അവരെ പുറത്ത് കൊണ്ടുവന്നു,
അവരുടെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു.+
15 യഹോവയുടെ അചഞ്ചലസ്നേഹത്തിനും+
മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും
ജനം ദൈവത്തോടു നന്ദി പറയട്ടെ.
18 അവർക്ക് ഒരു ഭക്ഷണത്തോടും താത്പര്യമില്ലാതായി;
അവർ മരണകവാടങ്ങളുടെ പടിക്കലെത്തി.
19 കഷ്ടതയിൽ അവർ സഹായത്തിനായി യഹോവയെ വിളിച്ചു;
അപ്പോഴെല്ലാം ദുരവസ്ഥയിൽനിന്ന് ദൈവം അവരെ രക്ഷിച്ചു.
21 യഹോവയുടെ അചഞ്ചലസ്നേഹത്തിനും
മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും
ജനം ദൈവത്തോടു നന്ദി പറയട്ടെ.
22 അവർ നന്ദിപ്രകാശനബലികൾ അർപ്പിക്കട്ടെ,+
സന്തോഷാരവങ്ങളോടെ ദൈവത്തിന്റെ പ്രവൃത്തികൾ വർണിക്കട്ടെ.
23 കപ്പലിൽ സമുദ്രയാത്ര നടത്തുന്നവർ,
വ്യാപാരത്തിനു പതിവായി കടലിലൂടെ സഞ്ചരിക്കുന്നവർ,+
24 യഹോവയുടെ പ്രവൃത്തികൾ കണ്ടിട്ടുണ്ട്;
ആഴക്കടലിൽ ദൈവത്തിന്റെ അത്ഭുതസൃഷ്ടികളും അവർ കണ്ടിരിക്കുന്നു.+
25 ദൈവം കല്പിക്കുമ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതും+
തിരമാലകൾ ഉയർന്നുപൊങ്ങുന്നതും അവർ നേരിൽ കാണുന്നു.
26 അവർ ആകാശത്തേക്ക് ഉയരുന്നു,
ആഴങ്ങളിലേക്കു കൂപ്പുകുത്തുന്നു.
വിപത്തു മുന്നിൽ കണ്ട് അവരുടെ ധൈര്യം ചോർന്നുപോകുന്നു.
30 അവ ശാന്തമാകുമ്പോൾ അവർ ആഹ്ലാദിക്കുന്നു;
അവർ ആഗ്രഹിച്ച തുറമുഖത്തേക്കു ദൈവം അവരെ വഴിനയിക്കുന്നു.
31 യഹോവയുടെ അചഞ്ചലസ്നേഹത്തിനും
മനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും
ജനം ദൈവത്തോടു നന്ദി പറയട്ടെ.+
33 ദൈവം നദികളെ മരുഭൂമിയും
നീരുറവകളെ ഉണങ്ങിവരണ്ട നിലവും+
34 ഫലപുഷ്ടിയുള്ള നിലത്തെ ഉപ്പുരസമുള്ള പാഴ്നിലവും ആക്കുന്നു;+
അവിടെ താമസിക്കുന്നവരുടെ ദുഷ്ടതതന്നെ കാരണം.
37 അവർ വയലിൽ വിതയ്ക്കുന്നു, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുന്നു.+
അവ സമൃദ്ധമായ വിളവ് തരുന്നു.+
38 ദൈവത്തിന്റെ അനുഗ്രഹത്താൽ അവരുടെ സംഖ്യ വർധിക്കുന്നു;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ ദൈവം അനുവദിക്കുന്നില്ല.+
39 എന്നാൽ, അടിച്ചമർത്തലും ദുരന്തവും ക്ലേശവും കാരണം
അവർ വീണ്ടും എണ്ണത്തിൽ കുറയുന്നു, അവർ നിന്ദിതരായി കഴിയുന്നു.
40 ദൈവം പ്രധാനികളുടെ മേൽ നിന്ദ ചൊരിയുന്നു;
വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+
41 എന്നാൽ, ദരിദ്രരെ മർദകരിൽനിന്ന് ദൈവം സംരക്ഷിക്കുന്നു;*+
അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റംപോലെ അസംഖ്യമാക്കുന്നു.
42 നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കുന്നു;+
എന്നാൽ, നീതികെട്ടവരുടെയെല്ലാം വായ് അടഞ്ഞുപോകുന്നു.+
43 ബുദ്ധിയുള്ളവൻ ഇതെല്ലാം നന്നായി ശ്രദ്ധിക്കും,+
യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കും.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
108 ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്.
മുഴുദേഹിയോടെ* ഞാൻ പാടും, സംഗീതം ഉതിർക്കും.+
2 തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!+
ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.
3 യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്ത്തും;
രാഷ്ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്തുതിക്കും.*
4 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+
അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.
5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;
അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
6 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് എനിക്ക് ഉത്തരമേകേണമേ.+
അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
7 ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു:
9 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
10 കോട്ടമതിലുള്ള നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+
11 അത് അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?
ഞങ്ങളുടെ ദൈവമേ, അങ്ങ് മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
109 ഞാൻ സ്തുതിക്കുന്ന ദൈവമേ,+ അങ്ങ് മിണ്ടാതിരിക്കരുതേ.
2 ദുഷ്ടനും വഞ്ചകനും എനിക്ക് എതിരെ വായ് തുറക്കുന്നു;
അവരുടെ നാവ് എന്നെപ്പറ്റി നുണ പറയുന്നു;+
3 വിദ്വേഷം നിറഞ്ഞ വാക്കുകളുമായി അവർ എന്നെ വലയം ചെയ്യുന്നു,
കാരണമില്ലാതെ എന്നെ ആക്രമിക്കുന്നു.+
7 വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു* തെളിയട്ടെ;
അവന്റെ പ്രാർഥനപോലും പാപമായി കണക്കാക്കട്ടെ.+
10 അവന്റെ മക്കൾ തെണ്ടിനടക്കുന്ന ഭിക്ഷക്കാരാകട്ടെ;
നശിച്ചുകിടക്കുന്ന അവരുടെ വീടുകളിൽനിന്ന് ആഹാരം ഇരക്കാൻ ഇറങ്ങട്ടെ.
11 അവനുള്ളതെല്ലാം കടം കൊടുത്തവൻ പിടിച്ചെടുക്കട്ടെ;*
അപരിചിതർ അവന്റെ വസ്തുവകകളെല്ലാം കൊള്ളയടിക്കട്ടെ.
12 അവനോട് ആരും ദയ* കാണിക്കാതിരിക്കട്ടെ;
അനാഥരായ അവന്റെ കുട്ടികളോട് ആരും കനിവ് കാട്ടാതിരിക്കട്ടെ.
14 യഹോവ അവന്റെ പൂർവികരുടെ തെറ്റു മറക്കാതിരിക്കട്ടെ;+
അവന്റെ അമ്മയുടെ പാപം മായ്ച്ചുകളയാതിരിക്കട്ടെ.
15 അവർ ചെയ്തതെല്ലാം യഹോവയുടെ മനസ്സിൽ എന്നുമുണ്ടായിരിക്കട്ടെ,
അവരെക്കുറിച്ചുള്ള ഓർമകൾ ദൈവം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കട്ടെ.+
16 കാരണം, അവൻ ദയ* കാട്ടാൻ ഓർത്തില്ല;+
പകരം, അടിച്ചമർത്തപ്പെട്ടവനെയും+ ദരിദ്രനെയും ഹൃദയം നുറുങ്ങിയവനെയും
കൊന്നുകളയേണ്ടതിനു വിടാതെ പിന്തുടർന്നു.+
17 ശപിക്കാൻ അവന് ഇഷ്ടമായിരുന്നു; അതുകൊണ്ട്, അവനും ശാപമേറ്റു;
അനുഗ്രഹിക്കാൻ അവനു താത്പര്യമില്ലായിരുന്നു; അതുകൊണ്ട്, അവനും അനുഗ്രഹം ലഭിച്ചില്ല.
18 ശാപവാക്കുകൾ അവൻ ഉടയാടയാക്കി.
അതുകൊണ്ട്, അത് അവന്റെ ശരീരത്തിലേക്കു വെള്ളംപോലെയും
അസ്ഥികളിലേക്ക് എണ്ണപോലെയും പകർന്നുകൊടുത്തു.
19 അവന്റെ ശാപവാക്കുകൾ അവൻ അണിയുന്ന വസ്ത്രംപോലെയും+
അവൻ എപ്പോഴും കെട്ടുന്ന അരപ്പട്ടപോലെയും ആയിരിക്കട്ടെ.
20 എന്നെ എതിർക്കുന്നവർക്കും എന്നെപ്പറ്റി ദോഷം പറയുന്നവർക്കും
യഹോവ കൊടുക്കുന്ന പ്രതിഫലം ഇതാണ്.+
എന്നെ രക്ഷിക്കേണമേ; അങ്ങയുടെ അചഞ്ചലമായ സ്നേഹം നല്ലതല്ലോ.+
23 മായുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;
വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞെറിഞ്ഞിരിക്കുന്നു.
24 ഉപവാസത്താൽ എന്റെ കാൽമുട്ടുകളുടെ ബലം നഷ്ടപ്പെട്ടിരിക്കുന്നു;
ഞാൻ എല്ലും തോലും ആയി; എന്റെ ശരീരം ക്ഷയിച്ചുപോകുന്നു.
25 ഞാൻ അവരുടെ പരിഹാസപാത്രം.+
എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.+
26 യഹോവേ, എന്റെ ദൈവമേ, എന്നെ സഹായിക്കേണമേ;
അങ്ങയുടെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കേണമേ.
27 അങ്ങയുടെ കൈകളാണ് ഇതിനു പിന്നിലെന്ന്,
യഹോവേ, അങ്ങാണ് ഇതു ചെയ്തതെന്ന്, അവർ അറിയട്ടെ.
28 അവർ ശപിക്കട്ടെ; എന്നാൽ, അങ്ങ് അനുഗ്രഹിക്കേണമേ.
അവർ എനിക്ക് എതിരെ എഴുന്നേൽക്കുമ്പോൾ അവരെ നാണംകെടുത്തേണമേ;
എന്നാൽ, അങ്ങയുടെ ദാസൻ സന്തോഷിക്കട്ടെ.
30 എന്റെ വായ് അത്യുത്സാഹത്തോടെ യഹോവയെ സ്തുതിക്കും;
അനേകരുടെ മുന്നിൽ ഞാൻ ദൈവത്തെ വാഴ്ത്തും.+
31 കുറ്റാരോപകരിൽനിന്ന് പാവപ്പെട്ടവനെ രക്ഷിക്കാൻ
അവന്റെ വലതുവശത്ത് നിൽക്കുന്നവനല്ലോ ദൈവം.
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
എന്റെ വലതുവശത്ത് ഇരിക്കുക.”+
2 സീയോനിൽനിന്ന് യഹോവ അങ്ങയുടെ അധികാരത്തിന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും:
“ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറൂ!”+
3 അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും.
പുലരിയുടെ ഉദരത്തിൽനിന്നുള്ള മഞ്ഞുതുള്ളികൾപോലെ
ഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാക്കളുടെ ഒരു സേന അങ്ങയ്ക്കുണ്ട്!
4 “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള+ പുരോഹിതൻ!”+ എന്ന്
യഹോവ ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.*
5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+
തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+
വിസ്തൃതമായ ഒരു ദേശത്തിന്റെ* നേതാവിനെ ദൈവം തകർക്കും.
7 വഴിയരികെയുള്ള അരുവിയിൽനിന്ന് അദ്ദേഹം* കുടിക്കും.
പിന്നെ, അദ്ദേഹം തല ഉയർത്തിനിൽക്കും.
א (ആലേഫ്)
ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+
ב (ബേത്ത്)
നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്ത്തും.
ג (ഗീമെൽ)
2 യഹോവയുടെ സൃഷ്ടികൾ അതിഗംഭീരം;+
ד (ദാലെത്ത്)
അവയെ ഇഷ്ടപ്പെടുന്നവരെല്ലാം അവയെക്കുറിച്ച് പഠിക്കുന്നു.+
ה (ഹേ)
3 ദൈവത്തിന്റെ പ്രവൃത്തികൾ മഹത്ത്വമേറിയത്! തേജസ്സുറ്റത്!
ו (വൗ)
ദിവ്യനീതി എന്നും നിലനിൽക്കുന്നു.+
ז (സയിൻ)
4 തന്റെ അത്ഭുതപ്രവൃത്തികൾ സ്മരിക്കപ്പെടാൻ ദൈവം ഇടയാക്കുന്നു.+
ח (ഹേത്ത്)
യഹോവ അനുകമ്പയുള്ളവൻ,* കരുണാമയൻ.+
ט (തേത്ത്)
5 തന്നെ ഭയപ്പെടുന്നവർക്കു ദൈവം ആഹാരം നൽകുന്നു.+
י (യോദ്)
തന്റെ ഉടമ്പടി ദൈവം എന്നെന്നും ഓർക്കുന്നു.+
כ (കഫ്)
6 തന്റെ അത്ഭുതങ്ങൾ ദൈവം തന്റെ ജനത്തിനു വെളിപ്പെടുത്തിയിരിക്കുന്നു;
ל (ലാമെദ്)
അതിനായി ജനതകളുടെ അവകാശം അവർക്കു നൽകി.+
מ (മേം)
7 ദൈവത്തിന്റെ കൈവേലകൾ സത്യസന്ധവും നീതിയുക്തവും,+
נ (നൂൻ)
ആജ്ഞകളോ വിശ്വാസയോഗ്യം.+
ס (സാമെക്)
8 അവയിൽ എപ്പോഴും ആശ്രയിക്കാം,* ഇന്നും എന്നും;
ע (അയിൻ)
സത്യവും നീതിയും അവയുടെ അടിസ്ഥാനം.+
פ (പേ)
9 ദൈവം തന്റെ ജനത്തെ മോചിപ്പിച്ചിരിക്കുന്നു.*+
צ (സാദെ)
തന്റെ ഉടമ്പടി എന്നും നിലനിൽക്കണമെന്നു ദൈവം കല്പിച്ചു.
ק (കോഫ്)
ദിവ്യനാമം വിശുദ്ധം, ഭയാദരവ് ഉണർത്തുന്നത്.+
ר (രേശ്)
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+
ש (സീൻ)
ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+
ת (തൗ)
ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും.
א (ആലേഫ്)
ג (ഗീമെൽ)
2 അവന്റെ പിൻതലമുറ ഭൂമിയിൽ പ്രബലരാകും;
ד (ദാലെത്ത്)
നേരുള്ളവരുടെ തലമുറ അനുഗൃഹീതരായിരിക്കും.+
ה (ഹേ)
ז (സയിൻ)
4 നേരുള്ളവന് അവൻ കൂരിരുട്ടിലെ വെളിച്ചം.+
ח (ഹേത്ത്)
അവൻ അനുകമ്പയുള്ളവൻ,* കരുണാമയൻ,+ നീതിമാൻ.
ט (തേത്ത്)
5 ഉദാരമായി വായ്പ കൊടുക്കുന്നവനു നല്ലതു വരും.+
י (യോദ്)
അവൻ നീതിയോടെ കാര്യങ്ങൾ ചെയ്യുന്നു.
כ (കഫ്)
6 അവന് ഒരിക്കലും ഇളക്കംതട്ടില്ല.+
ל (ലാമെദ്)
നീതിമാൻ എക്കാലവും ഓർമിക്കപ്പെടും.+
מ (മേം)
7 അവൻ ദുർവാർത്തകളെ പേടിക്കില്ല.+
נ (നൂൻ)
അവന്റെ ഹൃദയം അചഞ്ചലം; അത് യഹോവയിൽ ആശ്രയിക്കുന്നു.+
ס (സാമെക്)
8 അവന്റെ ഹൃദയം കുലുങ്ങാത്തത്;* അവനു പേടിയില്ല;+
ע (അയിൻ)
ഒടുവിൽ, അവൻ ശത്രുക്കളുടെ വീഴ്ച കാണും.+
פ (പേ)
9 അവൻ വാരിക്കോരി* കൊടുത്തു; ദരിദ്രർക്കു ദാനം ചെയ്തു.+
צ (സാദെ)
അവൻ എന്നെന്നും നീതിനിഷ്ഠൻ.+
ק (കോഫ്)
അവൻ കൂടുതൽ ശക്തനാകും,* മഹത്ത്വപൂർണനാകും.
ר (രേശ്)
10 ഇതു കണ്ട് ദുഷ്ടൻ അസ്വസ്ഥനാകും.
ש (ശീൻ)
അവൻ പല്ലിറുമ്മും; അവൻ ഉരുകിപ്പോകും.
ת (തൗ)
ദുഷ്ടന്റെ മോഹങ്ങൾ നശിക്കും.+
യഹോവയുടെ ദാസന്മാരേ, ദൈവത്തിനു സ്തുതിയേകുവിൻ!
യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!
നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരുണ്ട്?+
7 സാധുവിനെ പൊടിയിൽനിന്ന് എഴുന്നേൽപ്പിക്കുന്നു;
ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* പിടിച്ചുയർത്തുന്നു.+
8 എന്നിട്ട്, അവനെ പ്രധാനികളോടൊപ്പം,
ജനത്തിലെ പ്രധാനികളോടൊപ്പം, ഇരുത്തുന്നു.
9 വന്ധ്യയായ സ്ത്രീക്കു ദൈവം കുടുംബം നൽകുന്നു;
യാഹിനെ സ്തുതിപ്പിൻ!*
114 ഇസ്രായേൽ ഈജിപ്തിൽനിന്ന് പുറപ്പെട്ടപ്പോൾ,+
യാക്കോബുഗൃഹം വിദേശഭാഷക്കാരുടെ ഇടയിൽനിന്ന് പോന്നപ്പോൾ,
2 യഹൂദ ദൈവത്തിന്റെ വിശുദ്ധമന്ദിരമായി;*
ഇസ്രായേൽ ദൈവത്തിന്റെ ഭരണപ്രദേശവും.+
5 സമുദ്രമേ, നീ ഓടിപ്പോയത് എന്താണ്?+
യോർദാനേ, നീ പിൻവാങ്ങിയത് എന്തിന്?+
6 മലകളേ, നിങ്ങൾ മുട്ടനാടിനെപ്പോലെയും
കുന്നുകളേ, നിങ്ങൾ ആട്ടിൻകുട്ടികളെപ്പോലെയും കുതിച്ചുചാടിയത് എന്തിന്?
7 ഭൂമിയേ, കർത്താവിനെ ഓർത്ത്,
യാക്കോബിൻദൈവത്തെ ഓർത്ത്, ഭയന്നുവിറയ്ക്കുക.+
8 ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശയമാക്കുന്നവനല്ലോ.
തീക്കല്ലിനെ നീരുറവകളാക്കുന്നവനാണ് ആ ദൈവം.+
115 ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല,
അങ്ങയുടെ പേരിനു മഹത്ത്വം കൈവരട്ടെ;+
കാരണം, അങ്ങ് അചഞ്ചലസ്നേഹവും വിശ്വസ്തതയും ഉള്ളവനല്ലോ.+
2 “അവരുടെ ദൈവം എവിടെപ്പോയി” എന്നു
ജനതകളെക്കൊണ്ട് എന്തിനു പറയിക്കണം?+
3 നമ്മുടെ ദൈവം സ്വർഗത്തിലാണ്;
ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.
5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+
കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.
6 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.
മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.
7 കൈയുണ്ടെങ്കിലും തൊട്ടറിയാൻ കഴിയില്ല;
കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+
അവയുടെ തൊണ്ടയിൽനിന്ന് ശബ്ദം പുറത്ത് വരുന്നില്ല.+
12 യഹോവ നമ്മെ ഓർക്കുന്നു; ദൈവം നമ്മെ അനുഗ്രഹിക്കും;
ഇസ്രായേൽഗൃഹത്തെ ദൈവം അനുഗ്രഹിക്കും;+
അഹരോൻഗൃഹത്തെ ദൈവം അനുഗ്രഹിക്കും.
13 തന്നെ ഭയപ്പെടുന്നവരെ,
ചെറിയവനെയും വലിയവനെയും, യഹോവ അനുഗ്രഹിക്കും.
17 മരിച്ചവർ യാഹിനെ സ്തുതിക്കുന്നില്ല;+
മരണത്തിൻമൂകതയിൽ* ഇറങ്ങുന്നവരും ദൈവത്തെ വാഴ്ത്തുന്നില്ല.+
18 എന്നാൽ, ഇന്നുമുതൽ എന്നെന്നും
ഞങ്ങൾ യാഹിനെ സ്തുതിക്കും.
യാഹിനെ സ്തുതിപ്പിൻ!*
116 ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ,
സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നതിനാൽ,+
ഞാൻ യഹോവയെ സ്നേഹിക്കുന്നു.*
യാതനയും ദുഃഖവും എന്നെ കീഴ്പെടുത്തി.+
4 പക്ഷേ, ഞാൻ യഹോവയുടെ പേര് വിളിച്ച്,+
“യഹോവേ, എന്നെ രക്ഷിക്കേണമേ!” എന്ന് അപേക്ഷിച്ചു.
6 യഹോവ അനുഭവജ്ഞാനമില്ലാത്തവനെ കാക്കുന്നു.+
ഞാൻ തകർന്നുപോയപ്പോൾ ദൈവം എന്നെ രക്ഷിച്ചു.
8 അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു;
എന്റെ കണ്ണുകൾ മേലാൽ ഈറനണിയാതെ നോക്കുന്നു,
എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+
9 ഞാൻ യഹോവയുടെ മുമ്പാകെ ജീവനുള്ളവരുടെ ദേശത്ത് നടക്കും.
10 എനിക്കു വിശ്വാസമുണ്ടായിരുന്നു; അതുകൊണ്ട്, ഞാൻ സംസാരിച്ചു;+
ഞാൻ ദുരിതക്കയത്തിലായിരുന്നു.
11 പരിഭ്രാന്തനായിപ്പോയ ഞാൻ,
“എല്ലാ മനുഷ്യരും നുണയന്മാരാണ്”+ എന്നു പറഞ്ഞു.
12 യഹോവ ചെയ്തുതന്ന സകല നന്മകൾക്കും
ഞാൻ എന്തു പകരം കൊടുക്കും?
16 യഹോവേ, ഞാൻ യാചിക്കുന്നു;
ഞാൻ അങ്ങയുടെ ദാസനല്ലോ.
ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമയുടെ മകൻ.
അങ്ങ് ബന്ധനങ്ങൾ അഴിച്ച് എന്നെ സ്വതന്ത്രനാക്കി.+
19 അതെ, യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്,+
യരുശലേമേ, നിന്റെ മധ്യേവെച്ച്, ഞാൻ അവ നിറവേറ്റും.
118 യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.
2 “ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം എന്നും നിലനിൽക്കുന്നത്” എന്ന്
ഇസ്രായേൽ ഇപ്പോൾ പറയട്ടെ.
3 “ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം എന്നും നിലനിൽക്കുന്നത്” എന്ന്
അഹരോൻഗൃഹത്തിലുള്ളവർ ഇപ്പോൾ പറയട്ടെ.
4 “ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം എന്നും നിലനിൽക്കുന്നത്” എന്ന്
യഹോവയെ ഭയപ്പെടുന്നവർ ഇപ്പോൾ പറയട്ടെ.
5 എന്റെ കഷ്ടതയിൽ ഞാൻ യാഹിനെ* വിളിച്ചപേക്ഷിച്ചു;
യാഹ് എനിക്ക് ഉത്തരമേകി; എന്നെ സുരക്ഷിതസ്ഥാനത്തേക്കു* കൊണ്ടുവന്നു.+
6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല.+
മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
10 ജനതകൾ ഒന്നടങ്കം എന്നെ ചുറ്റിവളഞ്ഞു,
എന്നാൽ, യഹോവയുടെ നാമത്തിൽ
ഞാൻ അവരെയെല്ലാം തുരത്തിയോടിച്ചു.+
11 അവർ എന്നെ വളഞ്ഞു; അതെ, നാലു വശത്തുനിന്നും വളഞ്ഞു,
എന്നാൽ, യഹോവയുടെ നാമത്തിൽ
ഞാൻ അവരെയെല്ലാം തുരത്തിയോടിച്ചു.
12 തേനീച്ച പൊതിയുംപോലെ അവർ എന്നെ വളഞ്ഞു,
പക്ഷേ, മുൾപ്പടർപ്പിലെ തീ അണയ്ക്കുംപോലെ അവരെ പെട്ടെന്ന് അണച്ചുകളഞ്ഞു.
യഹോവയുടെ നാമത്തിൽ ഞാൻ അവരെയെല്ലാം തുരത്തി.+
യഹോവയുടെ വലങ്കൈ ശക്തി തെളിയിക്കുന്നു.+
20 ഇത് യഹോവയുടെ കവാടം.
നീതിമാൻ അതിലൂടെ പ്രവേശിക്കും.+
24 ഇത് യഹോവ ഒരുക്കിയ ദിവസം;
നമുക്ക് ആനന്ദിച്ചുല്ലസിക്കാനുള്ള ദിവസം.
25 യഹോവേ, ദയവുചെയ്ത് ഞങ്ങളെ രക്ഷിച്ചാലും! ഞങ്ങൾ യാചിക്കുകയാണ്.
യഹോവേ, ദയവുചെയ്ത് ഞങ്ങൾക്കു വിജയം തരേണമേ.
26 യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ;+
യഹോവയുടെ ഭവനത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
മരച്ചില്ലകൾ കൈയിൽ ഏന്തി ഉത്സവഘോഷയാത്രയിൽ പങ്കെടുക്കുവിൻ!+
യാഗപീഠത്തിന്റെ കൊമ്പുകൾവരെ ചെല്ലുവിൻ!+
א (ആലേഫ്)
2 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ,+
മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.+
6 എങ്കിൽ, അങ്ങയുടെ കല്പനകളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ
എനിക്കു നാണക്കേടു തോന്നില്ലല്ലോ.+
7 അങ്ങയുടെ നീതിയുള്ള വിധികൾ പഠിക്കുമ്പോൾ
ഞാൻ ശുദ്ധഹൃദയത്തോടെ അങ്ങയെ സ്തുതിക്കും.
8 അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും.
ഒരിക്കലും എന്നെ പാടേ ഉപേക്ഷിക്കരുതേ.
ב (ബേത്ത്)
9 ഒരു യുവാവിന് എങ്ങനെ തന്റെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?
തിരുവചനമനുസരിച്ച് സ്വയം സൂക്ഷിച്ചുകൊണ്ട്.+
10 ഞാൻ മുഴുഹൃദയാ അങ്ങയെ തിരയുന്നു.
ഞാൻ അങ്ങയുടെ കല്പനകൾ വിട്ടുമാറാൻ സമ്മതിക്കരുതേ.+
12 യഹോവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ;
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
13 അങ്ങ് പ്രസ്താവിച്ച വിധികളെല്ലാം
എന്റെ അധരങ്ങളാൽ ഞാൻ വർണിക്കുന്നു.
15 അങ്ങയുടെ ആജ്ഞകളെക്കുറിച്ച് ഞാൻ മനസ്സിരുത്തി ചിന്തിക്കും;*+
അങ്ങയുടെ വഴികളിൽനിന്ന്+ ദൃഷ്ടി മാറ്റില്ല.
16 അങ്ങയുടെ നിയമങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടത്.
അങ്ങയുടെ വചനം ഞാൻ മറക്കില്ല.+
ג (ഗീമെൽ)
18 അങ്ങയുടെ നിയമത്തിലെ അത്ഭുതകാര്യങ്ങൾ
വ്യക്തമായി കാണേണ്ടതിന് എന്റെ കണ്ണു തുറക്കേണമേ.
19 ഇവിടെ ഞാൻ വെറുമൊരു അന്യനാട്ടുകാരൻ.+
അങ്ങയുടെ കല്പനകൾ എന്നിൽനിന്ന് മറയ്ക്കരുതേ.
20 അങ്ങയുടെ വിധികൾക്കായി വാഞ്ഛിച്ച്
ഞാൻ സദാ തളർന്നിരിക്കുന്നു.
22 നിന്ദയും അവജ്ഞയും എന്നിൽനിന്ന് നീക്കേണമേ;*
ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകൾ അനുസരിച്ചിരിക്കുന്നല്ലോ.
23 പ്രഭുക്കന്മാർ വട്ടംകൂടിയിരുന്ന് എനിക്ക് എതിരെ സംസാരിക്കുമ്പോൾപ്പോലും
അങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങളെക്കുറിച്ച് ധ്യാനിക്കുന്നു.*
ד (ദാലെത്ത്)
25 ഞാൻ പൊടിയിൽ കമിഴ്ന്നുകിടക്കുന്നു.+
അങ്ങ് വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ.+
26 എന്റെ വഴികളെക്കുറിച്ചെല്ലാം അങ്ങയോടു വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമേകി;
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
28 സങ്കടം ഏറിയിട്ട് എനിക്ക് ഉറക്കമില്ലാതായി.
അങ്ങയുടെ വാക്കുപോലെ എനിക്കു കരുത്തേകേണമേ.
30 വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.+
അങ്ങയുടെ വിധികൾ ശരിയാണെന്നു ഞാൻ മനസ്സിലാക്കുന്നു.
31 അങ്ങയുടെ ഓർമിപ്പിക്കലുകളോടു ഞാൻ പറ്റിനിൽക്കുന്നു.+
യഹോവേ, ഞാൻ നിരാശനാകാൻ* സമ്മതിക്കരുതേ.+
32 ഞാൻ ഉത്സാഹത്തോടെ അങ്ങയുടെ കല്പനകൾ പിൻപറ്റും.*
അങ്ങ് എന്റെ ഹൃദയത്തിൽ അവയ്ക്കായി ഇടമൊരുക്കുന്നല്ലോ.*
ה (ഹേ)
34 എനിക്കു ഗ്രഹണശക്തി തരേണമേ;
അങ്ങനെ, എനിക്ക് അങ്ങയുടെ നിയമം അനുസരിക്കാനാകട്ടെ,
മുഴുഹൃദയാ അതു പാലിക്കാൻ കഴിയട്ടെ.
37 ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ
എന്റെ നോട്ടം തിരിച്ചുവിടേണമേ;+
അങ്ങയുടെ വഴിയിൽ എന്നെ ജീവനോടെ കാക്കേണമേ.
40 അങ്ങയുടെ ആജ്ഞകൾക്കായി ഞാൻ എത്ര കൊതിക്കുന്നു!
അങ്ങയുടെ നീതിയാൽ എന്നെ ജീവനോടെ കാക്കേണമേ.
ו (വൗ)
41 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം,+
അങ്ങ് വാക്കു തന്ന രക്ഷ, ഞാൻ അനുഭവിച്ചറിയട്ടെ;+
42 അപ്പോൾ, എന്നെ നിന്ദിക്കുന്നവനു ഞാൻ മറുപടി കൊടുക്കും;
ഞാൻ അങ്ങയുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നല്ലോ.
43 എന്റെ വായിൽനിന്ന് സത്യവചനം ഒരിക്കലും നീക്കിക്കളയരുതേ;
അങ്ങയുടെ വിധികളിലാണല്ലോ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നത്.
45 ഞാൻ അങ്ങയുടെ ആജ്ഞകൾ തേടുന്നല്ലോ;
അതിനാൽ ഞാൻ നടക്കുന്നതു സുരക്ഷിതസ്ഥലത്തുകൂടെയായിരിക്കും.*+
46 ഞാൻ രാജാക്കന്മാരുടെ മുന്നിൽ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് സംസാരിക്കും;
എനിക്കു നാണക്കേടു തോന്നില്ല.+
ז (സയിൻ)
51 ധിക്കാരികൾ എന്നെ രൂക്ഷമായി അധിക്ഷേപിക്കുന്നു;
എങ്കിലും ഞാൻ അങ്ങയുടെ നിയമത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.+
55 അങ്ങയുടെ നിയമം അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കാൻ
യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു.+
56 ഇത് എന്റെ ശീലമാണ്;
ഞാൻ ഇതുവരെ അങ്ങയുടെ ആജ്ഞകൾ പാലിച്ചിരിക്കുന്നല്ലോ.
ח (ഹേത്ത്)
58 മുഴുഹൃദയാ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു;*+
അങ്ങയുടെ വാഗ്ദാനത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാണിക്കേണമേ.+
59 എന്റെ കാലടികൾ വീണ്ടും അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്കു തിരിക്കേണ്ടതിന്
ഞാൻ എന്റെ വഴികൾ പരിശോധിച്ചിരിക്കുന്നു.+
60 അങ്ങയുടെ കല്പനകൾ അനുസരിക്കാൻ എനിക്കു വലിയ ഉത്സാഹമാണ്;
ഞാൻ അത് ഒട്ടും വെച്ചുതാമസിപ്പിക്കുന്നില്ല.+
64 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു;+
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
ט (തേത്ത്)
65 യഹോവേ, അങ്ങയുടെ വാക്കുപോലെ
അങ്ങ് ഈ ദാസനോടു നന്നായി ഇടപെട്ടല്ലോ.
66 അറിവും ബോധവും ഉള്ളവനാകാൻ എന്നെ പഠിപ്പിക്കേണമേ;+
ഞാൻ അങ്ങയുടെ കല്പനകളിൽ ആശ്രയിക്കുന്നവനല്ലോ.
67 കഷ്ടത അനുഭവിക്കുംമുമ്പ് ഞാൻ വഴിതെറ്റിപ്പോകാറുണ്ടായിരുന്നു;*
ഇപ്പോഴോ ഞാൻ അങ്ങയുടെ മൊഴികൾ പാലിക്കുന്നു.+
68 അങ്ങ് നല്ലവൻ;+ അങ്ങയുടെ പ്രവൃത്തികളും നല്ലത്.
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.+
69 ധാർഷ്ട്യമുള്ളവർ എന്നെ നുണകൾകൊണ്ട് പൊതിയുന്നു;
എന്നാൽ, ഞാൻ അങ്ങയുടെ ആജ്ഞകൾ മുഴുഹൃദയാ പാലിക്കുന്നു.
י (യോദ്)
73 അങ്ങയുടെ കരങ്ങൾ എന്നെ ഉണ്ടാക്കി, എന്നെ രൂപപ്പെടുത്തി.
അങ്ങയുടെ കല്പനകൾ പഠിക്കാൻ+
എനിക്കു ഗ്രഹണശക്തി തരേണമേ.
74 ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്+
അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ സന്തോഷിക്കുന്നു.
75 യഹോവേ, അങ്ങയുടെ വിധികൾ ന്യായമെന്നു ഞാൻ അറിയുന്നു;+
അങ്ങയുടെ വിശ്വസ്തത നിമിത്തമാണല്ലോ അങ്ങ് എന്നെ ക്ലേശിപ്പിച്ചത്.+
77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്+ എന്നോടു കരുണ കാണിക്കേണമേ.
ഞാൻ അങ്ങയുടെ നിയമം പ്രിയപ്പെടുന്നല്ലോ.+
ഞാനോ അങ്ങയുടെ ആജ്ഞകളെക്കുറിച്ച് ധ്യാനിക്കും.*+
79 അങ്ങയെ ഭയപ്പെടുന്നവർ, അങ്ങയുടെ ഓർമിപ്പിക്കലുകൾ അറിയാവുന്നവർ,
എന്നിലേക്കു മടങ്ങിവരട്ടെ.
80 എന്റെ ഹൃദയം കുറ്റമറ്റ വിധം അങ്ങയുടെ ചട്ടങ്ങൾ പിൻപറ്റട്ടെ;+
അങ്ങനെയാകുമ്പോൾ എനിക്കു നാണംകെടേണ്ടിവരില്ലല്ലോ.+
כ (കഫ്)
81 ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട്
അങ്ങയിൽനിന്നുള്ള രക്ഷയ്ക്കായി കാത്തുകാത്തിരിക്കുന്നു; +
82 “അങ്ങ് എന്നെ എപ്പോൾ ആശ്വസിപ്പിക്കും”+ എന്നു പറഞ്ഞ്
എന്റെ കണ്ണുകൾ തിരുമൊഴിക്കായി കാത്തിരിക്കുന്നു.+
83 ഞാൻ പുകയേറ്റ് ഉണങ്ങിപ്പോയ തോൽക്കുടംപോലെയല്ലോ;
എങ്കിലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ വിസ്മരിക്കുന്നില്ല.+
84 അങ്ങയുടെ ഈ ദാസൻ എത്ര നാൾ കാത്തിരിക്കണം?
എന്നെ ഉപദ്രവിക്കുന്നവർക്കെതിരെ അങ്ങ് എപ്പോൾ ന്യായവിധി നടപ്പാക്കും?+
85 അങ്ങയുടെ നിയമം ധിക്കരിക്കുന്ന ധാർഷ്ട്യമുള്ളവർ
എന്നെ വീഴ്ത്താൻ ചതിക്കുഴി ഒരുക്കുന്നു.
86 അങ്ങയുടെ കല്പനകളെല്ലാം ആശ്രയയോഗ്യം.
കാരണംകൂടാതെ മനുഷ്യർ എന്നെ ഉപദ്രവിക്കുന്നു;
എന്നെ സഹായിക്കേണമേ!+
87 അവർ എന്നെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കുമെന്നായി;
എങ്കിലും ഞാൻ അങ്ങയുടെ ആജ്ഞകൾ ഉപേക്ഷിച്ചില്ല.
88 അങ്ങയുടെ അചഞ്ചലസ്നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ;
അങ്ങനെ, അങ്ങയുടെ അധരങ്ങളിൽനിന്നുള്ള ഓർമിപ്പിക്കലുകൾ എനിക്ക് അനുസരിക്കാനാകട്ടെ.
ל (ലാമെദ്)
90 അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളമുള്ളത്.+
അങ്ങ് ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചു; അതുകൊണ്ട് അതു നിലനിൽക്കുന്നു.+
95 എന്നെ ഇല്ലാതാക്കാൻ ദുഷ്ടന്മാർ തക്കംപാർത്തിരിക്കുന്നു;
ഞാനോ അങ്ങയുടെ ഓർമിപ്പിക്കലുകൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുന്നു.
96 ഏതു പൂർണതയ്ക്കും ഒരു പരിധിയുണ്ടെന്നു ഞാൻ കണ്ടു;
അങ്ങയുടെ കല്പനയ്ക്കോ പരിധികളൊന്നുമില്ല!*
מ (മേം)
97 അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!+
ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.*+
98 അങ്ങയുടെ കല്പന എന്നെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;+
കാരണം, അത് എന്നെന്നും എന്നോടുകൂടെയുണ്ട്.
99 എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ;+
കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.*
100 പ്രായമുള്ളവരെക്കാൾ വിവേകത്തോടെ ഞാൻ പ്രവർത്തിക്കുന്നു;
കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നു.
102 അങ്ങ് എന്നെ പഠിപ്പിച്ചതുകൊണ്ട്
ഞാൻ അങ്ങയുടെ വിധികൾ വിട്ടുമാറുന്നില്ല.
104 അങ്ങയുടെ ആജ്ഞകളുള്ളതിനാൽ ഞാൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.+
അതുകൊണ്ടാണ് സകല കപടമാർഗവും ഞാൻ വെറുക്കുന്നത്.+
נ (നൂൻ)
106 അങ്ങയുടെ നീതിയുള്ള വിധികൾ അനുസരിക്കുമെന്ന്
ഞാൻ ആണയിട്ടിരിക്കുന്നു, ഞാൻ ആ വാക്കു പാലിക്കും.
107 ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു.+
യഹോവേ, അങ്ങയുടെ വാക്കുപോലെ എന്നെ ജീവനോടെ കാക്കേണമേ.+
108 യഹോവേ, ഞാൻ സ്വമനസ്സാലെ അർപ്പിക്കുന്ന സ്തുതിയാഗങ്ങളിൽ* അങ്ങ് പ്രസാദിക്കേണമേ;+
അങ്ങയുടെ വിധികൾ എന്നെ പഠിപ്പിക്കേണമേ.+
110 ദുഷ്ടന്മാർ എനിക്കായി കെണി വെച്ചിരിക്കുന്നു;
എന്നാൽ, അങ്ങയുടെ ആജ്ഞകളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല.+
111 അങ്ങയുടെ ഓർമിപ്പിക്കലുകളെ ഞാൻ നിത്യാവകാശമാക്കിയിരിക്കുന്നു;*
കാരണം അവ എന്റെ ഹൃദയാനന്ദമാണ്.+
112 അങ്ങയുടെ ചട്ടങ്ങൾ എപ്പോഴും അനുസരിക്കാൻ,
ജീവിതാവസാനംവരെ പാലിക്കാൻ, ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു.*
ס (സാമെക്)
113 മനസ്സില്ലാമനസ്സോടെ കാര്യങ്ങൾ ചെയ്യുന്നവരെ* ഞാൻ വെറുക്കുന്നു;+
അങ്ങയുടെ നിയമത്തെയോ ഞാൻ സ്നേഹിക്കുന്നു.+
117 എനിക്കു രക്ഷ കിട്ടാൻ എന്നെ താങ്ങേണമേ;+
അപ്പോൾ, ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ എപ്പോഴും മനസ്സു കേന്ദ്രീകരിക്കും.+
118 അങ്ങയുടെ ചട്ടങ്ങൾ വിട്ടുമാറുന്നവരെയെല്ലാം അങ്ങ് തിരസ്കരിക്കുന്നു;+
അവർ വഞ്ചകരും ചതിയന്മാരും ആണല്ലോ.
119 അങ്ങ് ഭൂമിയിലെ ദുഷ്ടന്മാരെയെല്ലാം ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യംപോലെ തള്ളിക്കളയുന്നു;+
അതുകൊണ്ടാണ് ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെ സ്നേഹിക്കുന്നത്.
120 അങ്ങയെക്കുറിച്ചുള്ള ഭീതിയാൽ എന്റെ ശരീരം വിറയ്ക്കുന്നു;
അങ്ങയുടെ ന്യായവിധികളെ ഞാൻ ഭയപ്പെടുന്നു.
ע (അയിൻ)
121 നീതിക്കും ന്യായത്തിനും നിരക്കുന്നതേ ഞാൻ ചെയ്തിട്ടുള്ളൂ.
പീഡകരുടെ കൈയിൽ എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ!
122 അങ്ങയുടെ ഈ ദാസന്റെ ക്ഷേമം ഉറപ്പു വരുത്തേണമേ;
ധാർഷ്ട്യമുള്ളവർ എന്നെ അടിച്ചമർത്താതിരിക്കട്ടെ.
125 ഞാൻ അങ്ങയുടെ ദാസനല്ലോ;
അങ്ങയുടെ ഓർമിപ്പിക്കലുകൾ മനസ്സിലാക്കാൻ എനിക്കു ഗ്രഹണശക്തി തരേണമേ.+
127 അതുകൊണ്ട് ഞാൻ അങ്ങയുടെ കല്പനകളെ സ്നേഹിക്കുന്നു;
സ്വർണത്തെക്കാൾ, തനിത്തങ്കത്തെക്കാൾപ്പോലും,* പ്രിയപ്പെടുന്നു.+
128 അതിനാൽ, അങ്ങയിൽനിന്നുള്ള നിർദേശങ്ങളെല്ലാം* ശരിയെന്നു ഞാൻ കണക്കാക്കുന്നു;+
എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.+
פ (പേ)
129 അങ്ങയുടെ ഓർമിപ്പിക്കലുകൾ അതിവിശിഷ്ടം.
അതുകൊണ്ടാണ് ഞാൻ അവ അനുസരിക്കുന്നത്.
130 അങ്ങയുടെ വാക്കുകൾ വെളിപ്പെടുമ്പോൾ പ്രകാശം പരക്കുന്നു;+
അത് അനുഭവജ്ഞാനമില്ലാത്തവനു വിവേകം നൽകുന്നു.+
132 തിരുനാമത്തെ സ്നേഹിക്കുന്നവർക്കായുള്ള അങ്ങയുടെ വിധികൾക്കു ചേർച്ചയിൽ+
എന്നിലേക്കു തിരിയേണമേ, എന്നോടു പ്രീതി കാട്ടേണമേ.+
134 പീഡകരിൽനിന്ന് എന്നെ വിടുവിക്കേണമേ;
ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കും.
135 ഈ ദാസന്റെ മേൽ അങ്ങ് തിരുമുഖം പ്രകാശിപ്പിക്കേണമേ;*+
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.
136 ആളുകൾ അങ്ങയുടെ നിയമം അനുസരിക്കാത്തതു കണ്ട്
എന്റെ കണ്ണിൽനിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നു.+
צ (സാദെ)
138 അങ്ങ് നൽകുന്ന ഓർമിപ്പിക്കലുകൾ നീതിയുള്ളവ;
അവയിൽ പൂർണമായും ആശ്രയിക്കാം.
139 എന്റെ എതിരാളികൾ അങ്ങയുടെ വാക്കുകൾ മറന്നുകളഞ്ഞതു കാണുമ്പോൾ
എന്റെ ശുഷ്കാന്തി എന്നെ തിന്നുകളയുന്നു.+
143 ദുരിതവും കഷ്ടപ്പാടും എന്നെ പിടികൂടുമ്പോഴും
അങ്ങയുടെ കല്പനകൾ എനിക്കു പ്രിയം.
144 അങ്ങയുടെ ഓർമിപ്പിക്കലുകൾ എന്നെന്നും നീതിയുള്ളത്;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം തരേണമേ.+
ק (കോഫ്)
145 ഞാൻ മുഴുഹൃദയാ വിളിച്ചപേക്ഷിക്കുന്നു. യഹോവേ, ഉത്തരമേകേണമേ.
ഞാൻ അങ്ങയുടെ ചട്ടങ്ങൾ അനുസരിക്കും.
146 ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ!
അങ്ങയുടെ ഓർമിപ്പിക്കലുകൾ ഞാൻ അനുസരിക്കും.
147 സഹായം യാചിക്കാൻ പുലർച്ചയ്ക്കു മുമ്പേ ഞാൻ എഴുന്നേറ്റിരിക്കുന്നു;+
അങ്ങയുടെ വാക്കുകളാണല്ലോ എനിക്കു പ്രത്യാശ പകരുന്നത്.
149 അങ്ങയുടെ അചഞ്ചലമായ സ്നേഹം നിമിത്തം എന്റെ സ്വരം ശ്രദ്ധിക്കേണമേ.+
യഹോവേ, അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ.
150 നാണംകെട്ട* കാര്യങ്ങൾ ചെയ്യുന്നവർ അടുത്തടുത്ത് വരുന്നു;
അവർ അങ്ങയുടെ നിയമത്തിൽനിന്ന് ഏറെ അകലെയാണ്.
152 ഞാൻ പണ്ടേ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് പഠിച്ചു;
അവ എന്നും നിലനിൽക്കാൻ സ്ഥാപിച്ചതാണെന്നു ഞാൻ മനസ്സിലാക്കി.+
ר (രേശ്)
154 എനിക്കുവേണ്ടി വാദിച്ച്* എന്നെ വിടുവിക്കേണമേ;+
അങ്ങ് വാക്കു തന്നതുപോലെ എന്നെ ജീവനോടെ കാക്കേണമേ.
156 യഹോവേ, അങ്ങയുടെ കരുണ എത്ര വലിയത്!+
അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ.
157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ എതിരാളികളും അനവധിയാണ്;+
എന്നാൽ, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ല.
159 അങ്ങയുടെ ആജ്ഞകളെ ഞാൻ എത്ര സ്നേഹിക്കുന്നെന്നു കണ്ടോ!
യഹോവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹം നിമിത്തം എന്നെ ജീവനോടെ കാക്കേണമേ.+
160 സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം;+
അങ്ങയുടെ നീതിയുള്ള വിധികളെല്ലാം എന്നും നിൽക്കുന്നു.
ש (സീൻ) അഥവാ (ശീൻ)
161 കാരണംകൂടാതെ പ്രഭുക്കന്മാർ എന്നെ ഉപദ്രവിക്കുന്നു;+
എങ്കിലും എന്റെ ഹൃദയത്തിൽ അങ്ങയുടെ വാക്കുകളോടു ഭയാദരവുണ്ട്.+
163 ഞാൻ കള്ളത്തരം വെറുക്കുന്നു; അത് എനിക്ക് അറപ്പാണ്;+
അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.+
164 അങ്ങയുടെ നീതിയുള്ള വിധികളുടെ പേരിൽ
ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു.
165 അങ്ങയുടെ നിയമത്തെ പ്രിയപ്പെടുന്നവർക്കു വലിയ മനസ്സമാധാനമുണ്ട്;+
അവരെ വീഴിക്കാൻ ഒന്നിനുമാകില്ല.*
166 യഹോവേ, അങ്ങയുടെ രക്ഷാപ്രവൃത്തികൾക്കായി ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു;
ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു.
168 ഞാൻ ചെയ്യുന്നതെല്ലാം അങ്ങ് അറിയുന്നല്ലോ;
അതുകൊണ്ട്, അങ്ങയുടെ ആജ്ഞകളും ഓർമിപ്പിക്കലുകളും ഞാൻ അനുസരിക്കുന്നു.+
ת (തൗ)
169 യഹോവേ, സഹായത്തിനായുള്ള എന്റെ യാചനകൾ തിരുസന്നിധിയിൽ എത്തട്ടെ;+
തിരുമൊഴിയിലൂടെ എനിക്കു കാര്യങ്ങൾ മനസ്സിലാക്കിത്തരേണമേ.+
170 പ്രീതിക്കായുള്ള എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തട്ടെ;
അങ്ങ് വാക്കു തന്നതുപോലെ എന്നെ രക്ഷിക്കേണമേ.
171 എന്റെ അധരങ്ങളിൽനിന്ന് സ്തുതി കവിഞ്ഞൊഴുകട്ടെ;+
അങ്ങയുടെ ചട്ടങ്ങൾ അങ്ങ് എന്നെ പഠിപ്പിക്കുന്നല്ലോ.
172 എന്റെ നാവ് തിരുമൊഴികളെക്കുറിച്ച് പാടട്ടെ;+
അങ്ങയുടെ കല്പനകളെല്ലാം നീതിയുള്ളതല്ലോ.
173 ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കാൻ തീരുമാനിച്ചിരിക്കയാൽ+
എന്നെ സഹായിക്കാൻ അങ്ങ്* എപ്പോഴും ഒരുങ്ങിയിരിക്കേണമേ.+
174 യഹോവേ, അങ്ങ് നൽകും രക്ഷയ്ക്കായി ഞാൻ കാത്തുകാത്തിരിക്കുന്നു;
അങ്ങയുടെ നിയമം ഞാൻ പ്രിയപ്പെടുന്നു.+
175 അങ്ങയെ സ്തുതിക്കേണ്ടതിനു ഞാൻ ജീവിച്ചിരിക്കട്ടെ;+
അങ്ങയുടെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
176 കൂട്ടം വിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റി അലയുന്നു.+
ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.+
ആരോഹണഗീതം.*
2 യഹോവേ, നുണ പറയുന്ന അധരങ്ങളിൽനിന്നും
വഞ്ചന നിറഞ്ഞ നാവിൽനിന്നും എന്നെ രക്ഷിക്കേണമേ.
5 അയ്യോ, ഞാൻ മേശെക്കിൽ+ പരദേശിയായി താമസിക്കുന്നു,
കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയുന്നു; കഷ്ടം!
7 ഞാൻ സമാധാനകാംക്ഷി;
പക്ഷേ, ഞാൻ വായ് തുറക്കുമ്പോൾ അവർ പോരിനു വരുന്നു.
ആരോഹണഗീതം.
121 ഞാൻ പർവതങ്ങളിലേക്കു കണ്ണ് ഉയർത്തുന്നു.+
എനിക്ക് എവിടെനിന്ന് സഹായം കിട്ടും?
3 ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+
നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.
5 യഹോവ നിന്നെ കാക്കുന്നു.
തണലേകാൻ യഹോവ+ നിന്റെ വലതുവശത്തുണ്ട്.+
7 എല്ലാ ആപത്തിൽനിന്നും യഹോവ നിന്നെ സംരക്ഷിക്കും;+
ദൈവം നിന്റെ ജീവൻ കാക്കും.+
ദാവീദിന്റെ ആരോഹണഗീതം.
122 “നമുക്കു യഹോവയുടെ ഭവനത്തിലേക്കു പോകാം” എന്ന്
അവർ പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി.+
4 ഗോത്രങ്ങൾ അവിടേക്കു കയറിച്ചെന്നു;
അതെ, ഇസ്രായേലിനുള്ള ഓർമിപ്പിക്കലനുസരിച്ച്
യഹോവയുടെ പേരിനു നന്ദിയേകാൻ
5 അവിടെയല്ലോ ന്യായവിധിക്കുള്ള സിംഹാസനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്;+
അതെ, ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾ.+
6 യരുശലേമിന്റെ സമാധാനത്തിനായി അപേക്ഷിക്കൂ!+
നഗരമേ, നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കും.
7 നിന്റെ മതിലുകൾക്കുള്ളിൽ എന്നും സമാധാനം കളിയാടട്ടെ,
കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ സുരക്ഷിതത്വവും.
8 എന്റെ സഹോദരങ്ങളുടെയും സ്നേഹിതരുടെയും ക്ഷേമത്തെ ഓർത്ത്,
“നിന്നിൽ സമാധാനം കളിയാടട്ടെ” എന്നു ഞാൻ പറയും.
ആരോഹണഗീതം.
2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും നോക്കുംപോലെ,
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്കു നോക്കുന്നു,+
ഞങ്ങളോടു പ്രീതി കാണിക്കുംവരെ ദൈവത്തെ നോക്കിക്കൊണ്ടിരിക്കുന്നു.+
3 പ്രീതി കാട്ടേണമേ; യഹോവേ, ഞങ്ങളോടു പ്രീതി കാട്ടേണമേ;
ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദ സഹിച്ചു.+
4 അഹംഭാവികളുടെ പരിഹാസവും ഗർവികളുടെ നിന്ദയും
ഞങ്ങൾ കണക്കിലേറെ സഹിച്ചു.
ദാവീദിന്റെ ആരോഹണഗീതം.
124 “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,”+
—ഇസ്രായേൽ ഇപ്പോൾ ഇങ്ങനെ പറയട്ടെ—
2 “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,+
ആളുകൾ നമ്മെ ആക്രമിക്കാൻ മുതിർന്നപ്പോൾ,+
3 അവരുടെ കോപം നമുക്കെതിരെ ആളിക്കത്തിയപ്പോൾ,+
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളഞ്ഞേനേ.+
5 ആർത്തലച്ചെത്തുന്ന വെള്ളം നമ്മെ മുക്കിക്കളഞ്ഞേനേ.
6 യഹോവ വാഴ്ത്തപ്പെടട്ടെ;
ദൈവം നമ്മെ അവരുടെ പല്ലിന് ഇരയാക്കിയില്ലല്ലോ.
7 വേട്ടക്കാരന്റെ കെണിയിൽനിന്ന്
രക്ഷപ്പെട്ട പക്ഷിയെപ്പോലെയാണു നമ്മൾ;+
കെണി തകർന്നു, നമ്മൾ രക്ഷപ്പെട്ടു.+
ആരോഹണഗീതം.
3 നീതിമാൻ തെറ്റിലേക്കു വീഴാതിരിക്കേണ്ടതിന്*+
ദുഷ്ടതയുടെ ചെങ്കോൽ നീതിമാന്റെ അവകാശഭൂമിയിൽ നിലനിൽക്കില്ല.+
ഇസ്രായേലിൽ സമാധാനം കളിയാടട്ടെ.
ആരോഹണഗീതം.
126 സീയോനിൽനിന്നുള്ള ബന്ദികളെ യഹോവ തിരികെ കൊണ്ടുവന്നപ്പോൾ+
സ്വപ്നം കാണുകയാണെന്നു ഞങ്ങൾക്കു തോന്നി.
“യഹോവ അവർക്കായി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്ന്
ജനതകൾ തമ്മിൽത്തമ്മിൽ പറഞ്ഞു.+
3 അതെ, യഹോവ ഞങ്ങൾക്കായി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;+
ഞങ്ങൾ സന്തോഷംകൊണ്ട് മതിമറക്കുന്നു.
5 കണ്ണീരോടെ വിത്തു വിതയ്ക്കുന്നവർ
ആർപ്പുവിളികളോടെ കൊയ്യും.
6 വിത്തു ചുമന്ന്
കരഞ്ഞുംകൊണ്ട് വിതയ്ക്കാൻ പോകുന്നവൻ
കറ്റകൾ ചുമന്ന്+
ആർപ്പുവിളിയോടെ മടങ്ങിവരും.+
ശലോമോന്റെ ആരോഹണഗീതം.
യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+
കാവൽക്കാരൻ ഉണർന്നിരിക്കുന്നതും വെറുതേ.
2 നീ അതിരാവിലെ എഴുന്നേൽക്കുന്നതും
രാത്രി വൈകുംവരെ ഉണർന്നിരിക്കുന്നതും
ആഹാരത്തിനായി കഷ്ടപ്പെടുന്നതും വെറുതേയാണ്;
കാരണം, താൻ സ്നേഹിക്കുന്നവർക്കായി ദൈവം കരുതുന്നു;
അവർക്ക് ഉറക്കവും കൊടുക്കുന്നു.+
5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവർ സന്തുഷ്ടർ.+
അവർക്കു നാണംകെടേണ്ടിവരില്ല;
നഗരകവാടത്തിൽവെച്ച് അവർ ശത്രുക്കളോടു സംസാരിക്കും.
ആരോഹണഗീതം.
2 സ്വന്തകൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതു നീ തിന്നും.
നിനക്കു സന്തോഷവും ഐശ്വര്യവും ഉണ്ടാകും.+
3 നിന്റെ വീട്ടിൽ ഭാര്യ ഫലസമൃദ്ധിയുള്ള മുന്തിരിവള്ളിപോലെയും+
നിന്റെ മേശയ്ക്കു ചുറ്റും പുത്രന്മാർ ഒലിവുതൈകൾപോലെയും ആയിരിക്കും.
5 യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും.
ഇസ്രായേലിൽ സമാധാനം കളിയാടട്ടെ.
ആരോഹണഗീതം.
129 “ചെറുപ്പംമുതൽ അവർ എന്നെ നിരന്തരം ആക്രമിക്കുന്നു.”+
—ഇസ്രായേൽ ഇപ്പോൾ ഇങ്ങനെ പറയട്ടെ—
2 “ചെറുപ്പംമുതൽ അവർ എന്നെ നിരന്തരം ആക്രമിക്കുന്നു;+
പക്ഷേ, ഇതുവരെ എന്നെ കീഴടക്കിയിട്ടില്ല.+
6 അവർ പുരപ്പുറത്തെ പുല്ലുപോലെയാകും;
പറിച്ചുമാറ്റുംമുമ്പേ അവ വാടിപ്പോകുന്നല്ലോ;
7 അവ, കൊയ്യുന്നവന്റെ കൈകളിലോ
കറ്റ ശേഖരിക്കുന്നവന്റെ കരങ്ങളിലോ കൊള്ളാൻമാത്രമില്ല.
8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന്
വഴിപോക്കർ ഇനി പറയില്ല.
ആരോഹണഗീതം.
130 യഹോവേ, ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.+
2 യഹോവേ, എന്റെ സ്വരം കേൾക്കേണമേ.
സഹായത്തിനായുള്ള എന്റെ യാചനകൾക്കു ചെവി ചായിക്കേണമേ.
5 ഞാൻ യഹോവയിൽ പ്രത്യാശ വെക്കുന്നു;
എന്റെ മുഴുദേഹിയും* ദൈവത്തിൽ പ്രത്യാശ വെക്കുന്നു;
ഞാൻ തിരുമൊഴിക്കായി കാത്തിരിക്കുന്നു.
6 ഞാൻ യഹോവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു;+
നേരം പുലരാൻ കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ ആകാംക്ഷയോടെ,+
അതെ, നേരം പുലരാൻ കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ ആകാംക്ഷയോടെ,
ഞാൻ ദൈവത്തിനായി കാത്തിരിക്കുന്നു.
7 ഇസ്രായേൽ യഹോവയ്ക്കായി കാത്തിരിക്കട്ടെ;
യഹോവയുടെ സ്നേഹം അചഞ്ചലമല്ലോ;+
വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം.
8 സകല തെറ്റുകളിൽനിന്നും ദൈവം ഇസ്രായേലിനെ വീണ്ടെടുക്കും.
ദാവീദിന്റെ ആരോഹണഗീതം.
131 യഹോവേ, എന്റെ ഹൃദയത്തിൽ ധാർഷ്ട്യമില്ല;
എന്റെ കണ്ണുകളിൽ അഹന്തയില്ല;+
വലിയവലിയ കാര്യങ്ങൾ ഞാൻ മോഹിക്കുന്നില്ല;+
എത്തിപ്പിടിക്കാനാകാത്ത കാര്യങ്ങൾ ആശിക്കുന്നില്ല.
2 ഇല്ല! അമ്മയുടെ അടുത്ത് മുലകുടി മാറിയ കുഞ്ഞെന്നപോലെ
ഞാൻ എന്റെ ദേഹിയെ* ശാന്തമാക്കി സമാധാനിപ്പിച്ചിരിക്കുന്നു;+
മുലകുടി മാറിയ കുഞ്ഞിനെപ്പോലെ ഞാൻ തൃപ്തനാണ്.
ആരോഹണഗീതം.
132 യഹോവേ, ദാവീദിനെയും
അവന്റെ സകല കഷ്ടപ്പാടുകളെയും ഓർക്കേണമേ.+
2 അവൻ യഹോവയോട് ഇങ്ങനെ സത്യം ചെയ്തല്ലോ,
യാക്കോബിൻശക്തന് ഇങ്ങനെ നേർച്ച നേർന്നല്ലോ:+
3 “ഞാൻ എന്റെ കൂടാരത്തിലേക്ക്, എന്റെ വീട്ടിലേക്ക്, പോകില്ല;+
എന്റെ കിടക്കയിൽ, രാജമെത്തയിൽ, കിടക്കില്ല;
4 ഉറങ്ങാൻ എന്റെ കണ്ണുകളെയോ
മയങ്ങാൻ എന്റെ കൺപോളകളെയോ അനുവദിക്കില്ല;
5 യഹോവയ്ക്കായി ഒരു സ്ഥലം,
യാക്കോബിൻശക്തന് ഒരു നല്ല വസതി,* കണ്ടെത്തുംവരെ
ഞാൻ അങ്ങനെ ചെയ്യില്ല.”+
8 യഹോവേ, എഴുന്നേറ്റ് അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ;+
അങ്ങയുടെ ശക്തിയിൻപെട്ടകവുമായി അങ്ങ് വരേണമേ.+
9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിച്ചവരായിരിക്കട്ടെ;
അങ്ങയുടെ വിശ്വസ്തർ സന്തോഷിച്ചാർക്കട്ടെ.
11 യഹോവ ദാവീദിനോടു സത്യം ചെയ്തു;
തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
12 നിന്റെ പുത്രന്മാർ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ,
ഞാൻ പഠിപ്പിക്കുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നെങ്കിൽ,+
അവരുടെ പുത്രന്മാരും നിന്റെ സിംഹാസനത്തിൽ എന്നെന്നും ഇരിക്കും.”+
15 ഞാൻ അതിനെ ഭക്ഷ്യവിഭവങ്ങൾകൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കും;
അതിലെ ദരിദ്രർക്കു മതിയാവോളം അപ്പം കൊടുക്കും.+
17 അവിടെവെച്ച് ദാവീദിനെ കൂടുതൽ ശക്തനാക്കും.*
എന്റെ അഭിഷിക്തനു ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.+
ദാവീദിന്റെ ആരോഹണഗീതം.
2 അതു വിശേഷതൈലംപോലെ!
തലയിൽ ഒഴിച്ചിട്ട്+ തലയിൽനിന്ന് താടിയിലേക്ക്,
അഹരോന്റെ താടിയിലേക്ക്,+
കുപ്പായക്കഴുത്തുവരെ ഒഴുകിയിറങ്ങുന്ന തൈലംപോലെ!
യഹോവ അനുഗ്രഹം ചൊരിയാൻ,
അനന്തജീവനെന്ന അനുഗ്രഹം ചൊരിയാൻ,
നിയമിച്ച സ്ഥലം അതാണ്!
ആരോഹണഗീതം.
134 രാത്രികാലങ്ങളിൽ യഹോവയുടെ ഭവനത്തിൽ നിൽക്കുന്ന
യഹോവയുടെ ദാസരേ,+
നിങ്ങളെല്ലാം യഹോവയെ സ്തുതിപ്പിൻ!+
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ
സീയോനിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.
യഹോവയുടെ പേരിനെ സ്തുതിപ്പിൻ!+
2 യഹോവയുടെ ഭവനത്തിൽ,
ദൈവഭവനത്തിന്റെ മുറ്റത്ത് നിൽക്കുന്ന+
യഹോവയുടെ ദാസരേ,
ദൈവത്തെ സ്തുതിക്കുവിൻ.
3 യാഹിനെ സ്തുതിപ്പിൻ! യഹോവ നല്ലവനല്ലോ.+
തിരുനാമത്തിനു സ്തുതി പാടുവിൻ!* അതു ഹൃദ്യമല്ലോ.
4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;
ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+
5 യഹോവ വലിയവൻ എന്ന് എനിക്കു നന്നായി അറിയാം;
നമ്മുടെ കർത്താവ് മറ്റെല്ലാ ദൈവങ്ങളെക്കാളും വലിയവൻ.+
6 സ്വർഗത്തിലും ഭൂമിയിലും, സമുദ്രങ്ങളിലും അഗാധങ്ങളിലും
യഹോവ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു.+
7 ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു;
മഴയ്ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*
തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
9 ഈജിപ്തേ, ഫറവോനും അയാളുടെ സകല ദാസർക്കും എതിരായി+
ദൈവം നിന്റെ ഇടയിലേക്ക് അത്ഭുതങ്ങളും അടയാളങ്ങളും അയച്ചു.+
10 ദൈവം പല ജനതകളെയും സംഹരിച്ചു,+
ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+
11 അതെ, അമോര്യരാജാവായ സീഹോനെയും+
ബാശാൻരാജാവായ ഓഗിനെയും+
കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു.
13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു.
യഹോവേ, അങ്ങയുടെ പ്രശസ്തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+
16 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+
കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.
17 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.
അവയുടെ വായിൽ ശ്വാസവുമില്ല.+
19 ഇസ്രായേൽഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!
അഹരോൻഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!
20 ലേവിഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!+
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുവിൻ!
യാഹിനെ സ്തുതിപ്പിൻ!+
136 യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+
3 കർത്താധികർത്താവിനു നന്ദി പറയുവിൻ;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
7 ദൈവം വലിയ വെളിച്ചങ്ങൾ ഉണ്ടാക്കി;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
8 അതെ, പകലിനെ വാഴാൻ സൂര്യനെ ഉണ്ടാക്കി;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
9 രാത്രിയെ വാഴാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
11 അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറത്ത് കൊണ്ടുവന്നു;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
12 കൈക്കരുത്തുകൊണ്ടും+ നീട്ടിയ കരംകൊണ്ടും അവരെ വിടുവിച്ചു;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
14 ഇസ്രായേൽ അതിനു നടുവിലൂടെ കടന്നുപോകാൻ ഇടയാക്കി;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ കുടഞ്ഞിട്ടു;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
18 ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
19 അതെ, അമോര്യരാജാവായ സീഹോനെ+ ദൈവം വധിച്ചു;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
20 ബാശാൻരാജാവായ ഓഗിനെ+ വകവരുത്തി;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
21 ദൈവം അവരുടെ നാട് ഇസ്രായേലിന് അവകാശമായി കൊടുത്തു;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
22 അതെ, തന്റെ ദാസനായ ഇസ്രായേലിന് അവകാശദേശമായി കൊടുത്തു;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
24 ശത്രുക്കളിൽനിന്ന് ദൈവം നമ്മെ വീണ്ടുംവീണ്ടും വിടുവിച്ചു;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
26 സ്വർഗങ്ങളുടെ ദൈവത്തിനു നന്ദി പറയുവിൻ;
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
137 ബാബിലോൺനദികളുടെ തീരത്ത്+ ഞങ്ങൾ ഇരുന്നു.
സീയോനെക്കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.+
ഞങ്ങളെ കളിയാക്കിയവർ നേരമ്പോക്കിനുവേണ്ടി ഞങ്ങളോട്,
“ഒരു സീയോൻഗീതം പാടിക്കേൾപ്പിക്ക്” എന്നു പറഞ്ഞു.
4 ഒരു അന്യനാട്ടിൽ ഞങ്ങൾ എങ്ങനെ
യഹോവയുടെ പാട്ടു പാടും?
6 ഞാൻ നിന്നെ ഓർക്കുന്നില്ലെങ്കിൽ,
എനിക്കു പരമാനന്ദം തരുന്ന+ മറ്റ് എന്തിനെക്കാളും വലുതായി
യരുശലേമിനെ ഞാൻ കാണുന്നില്ലെങ്കിൽ,
എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ.
അങ്ങ് ഓർക്കേണമേ യഹോവേ.
8 നാശം അടുത്ത ബാബിലോൺപുത്രീ,+
നീ ഞങ്ങളോടു ചെയ്ത അതേ വിധത്തിൽ
നിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+
ദാവീദിന്റേത്.
138 ഞാൻ മുഴുഹൃദയാ അങ്ങയെ സ്തുതിക്കും.+
മറ്റു ദൈവങ്ങളുടെ മുന്നിൽവെച്ച്
ഞാൻ സ്തുതി പാടും.*
അങ്ങയുടെ മൊഴികളും നാമവും മറ്റ് എന്തിനെക്കാളും അങ്ങ് മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.*
3 ഞാൻ വിളിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരമേകി;+
അങ്ങ് എന്നെ ധൈര്യപ്പെടുത്തി; എനിക്കു ശക്തി പകർന്നു.+
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവരെ ശ്രദ്ധിക്കുന്നു;+
പക്ഷേ അഹങ്കാരികളോട് അകലം പാലിക്കുന്നു.+
7 അപകടങ്ങൾ നിറഞ്ഞ വഴിയേ നടന്നാലും അങ്ങ് എന്നെ ജീവനോടെ സംരക്ഷിക്കും;+
എന്റെ ശത്രുക്കളുടെ കോപത്തിനു നേരെ അങ്ങ് കൈ നീട്ടുന്നു;
അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
8 എന്നെക്കുറിച്ചുള്ള ഉദ്ദേശ്യമെല്ലാം യഹോവ നിറവേറ്റും.
യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്;+
അങ്ങയുടെ കൈകളുടെ പ്രവൃത്തികളെ ഉപേക്ഷിച്ചുകളയരുതേ.+
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
139 യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ.+
2 ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അങ്ങ് അറിയുന്നു.+
ദൂരത്തുനിന്ന് എന്റെ ചിന്തകൾ മനസ്സിലാക്കുന്നു.+
3 എന്റെ നടപ്പും കിടപ്പും അങ്ങ് നിരീക്ഷിക്കുന്നു;*
എന്റെ എല്ലാ വഴികളും അങ്ങയ്ക്കു സുപരിചിതമാണ്.+
5 എന്റെ മുന്നിലും പിന്നിലും അങ്ങുണ്ട്. അങ്ങ് എന്നെ വലയം ചെയ്യുന്നു.
അങ്ങയുടെ കൈ എന്റെ മേൽ വെക്കുന്നു.
6 അത്തരം അറിവ് എന്റെ ഗ്രഹണശക്തിക്ക് അതീതം.*
എനിക്ക് എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലാണ് അത്.*+
7 അങ്ങയുടെ ആത്മാവിൽനിന്ന് എനിക്ക് എങ്ങോട്ട് ഓടിമറയാനാകും?
അങ്ങയുടെ കൺവെട്ടത്തുനിന്ന് എവിടേക്ക് ഓടിയകലാനാകും?+
8 ഞാൻ സ്വർഗത്തിലേക്കു കയറിയാൽ അങ്ങ് അവിടെയുണ്ടാകും;
9 ഏറ്റവും അകലെയുള്ള കടൽത്തീരത്ത് കഴിയാൻ
പുലരിയുടെ ചിറക് അണിഞ്ഞ് ഞാൻ പറന്നകന്നാൽ
10 അവിടെയും അങ്ങയുടെ കൈകൾ എന്നെ നയിക്കും,
അങ്ങയുടെ വലങ്കൈ എന്നെ താങ്ങും.+
11 “ഇരുൾ എന്നെ മൂടിക്കളയുമല്ലോ!” എന്നു ഞാൻ പറഞ്ഞാൽ
എനിക്കു ചുറ്റുമുള്ള ഇരുൾ വെളിച്ചമായി മാറും.
12 കൂരിരുൾപ്പോലും അങ്ങയ്ക്ക് ഒരു ഇരുട്ടല്ല;
പകരം, രാത്രി പകൽപോലെ പ്രകാശിക്കും;+
ഇരുളോ അങ്ങയ്ക്കു വെളിച്ചംപോലെ.+
14 ഭയാദരവ് തോന്നുംവിധം അതിശയകരമായി എന്നെ ഉണ്ടാക്കിയതിനാൽ+ ഞാൻ അങ്ങയെ സ്തുതിക്കുന്നു.
അങ്ങയുടെ പ്രവൃത്തികൾ അത്ഭുതാവഹം;+
ഇക്കാര്യം എനിക്കു നന്നായി അറിയാം.
15 രഹസ്യത്തിൽ എന്നെ ഉണ്ടാക്കിയപ്പോൾ,
ഭൂമിയുടെ ആഴങ്ങളിൽ എന്നെ നെയ്തെടുത്തപ്പോൾ,+
എന്റെ അസ്ഥികൾ അങ്ങയ്ക്കു മറഞ്ഞിരുന്നില്ല.
16 ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു;
അതിന്റെ ഭാഗങ്ങളെല്ലാം
—അവയിൽ ഒന്നുപോലും ഉണ്ടാകുന്നതിനു മുമ്പേ
അവ രൂപംകൊള്ളുന്ന ദിവസങ്ങൾപോലും—
അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.
17 അതുകൊണ്ട്, അങ്ങയുടെ ചിന്തകൾ എനിക്ക് എത്രയോ അമൂല്യം!+
ദൈവമേ, അവയുടെ ആകത്തുക എത്ര വലുത്!+
18 എണ്ണാൻ നോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം!+
ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെത്തന്നെ.*+
19 ദൈവമേ, അങ്ങ് ദുഷ്ടന്മാരെ നിഗ്രഹിച്ചിരുന്നെങ്കിൽ!+
അപ്പോൾ, അക്രമാസക്തർ* എന്നെ വിട്ടകന്നേനേ;
20 അവർ അങ്ങയ്ക്കെതിരെ ദുഷ്ടലാക്കോടെ കാര്യങ്ങൾ പറയുന്നവർ;
തിരുനാമം വിലയില്ലാത്ത വിധം ഉപയോഗിക്കുന്ന അവർ അങ്ങയുടെ ശത്രുക്കളല്ലോ.+
21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+
അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക് അറപ്പല്ലേ?+
23 ദൈവമേ, എന്നെ സൂക്ഷ്മമായി പരിശോധിച്ച് എന്റെ മനസ്സ് അറിയേണമേ.+
എന്നെ പരിശോധിച്ച് എന്റെ ഉത്കണ്ഠകൾ മനസ്സിലാക്കേണമേ.+
24 എന്നിൽ ഹാനികരമായ ഏതെങ്കിലും സ്വഭാവരീതികളുണ്ടോ എന്നു നോക്കേണമേ;+
നിത്യതയുടെ പാതയിൽ എന്നെ നയിക്കേണമേ.+
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
140 യഹോവേ, ദുഷ്ടന്മാരിൽനിന്ന് എന്നെ മോചിപ്പിക്കേണമേ;
അക്രമാസക്തരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+
2 അവർ ഹൃദയത്തിൽ കുടിലപദ്ധതികൾ മനയുന്നു,+
ദിവസം മുഴുവനും കലഹം ഇളക്കിവിടുന്നു.
3 അവർ അവരുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു;+
അവരുടെ വായിൽ അണലിവിഷമുണ്ട്.+ (സേലാ)
4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ സംരക്ഷിക്കേണമേ;+
എന്നെ മറിച്ചിടാൻ കുതന്ത്രം ഒരുക്കുന്ന
അക്രമാസക്തരിൽനിന്ന് എന്നെ കാക്കേണമേ.
5 ധാർഷ്ട്യമുള്ളവർ എനിക്കായി ഒരു കെണി മറച്ചുവെക്കുന്നു;
അവർ വഴിയരികെ കയറുകൊണ്ട് വല വിരിക്കുന്നു;+
എനിക്കായി അവർ കുടുക്കു വെക്കുന്നു.+ (സേലാ)
6 ഞാൻ യഹോവയോടു പറയുന്നു: “അങ്ങ് എന്റെ ദൈവം.
യഹോവേ, സഹായത്തിനായുള്ള എന്റെ യാചനകൾ കേൾക്കേണമേ.”+
7 പരമാധികാരിയാം യഹോവേ, എന്റെ ശക്തനായ രക്ഷകാ,
യുദ്ധദിവസത്തിൽ അങ്ങ് എന്റെ തലയ്ക്കു സംരക്ഷണമേകുന്നു.+
8 യഹോവേ, ദുഷ്ടന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ.
അവർ പൊങ്ങിപ്പോകാതിരിക്കേണ്ടതിന് അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ അനുവദിക്കരുതേ.+ (സേലാ)
10 അവരുടെ മേൽ തീക്കനലുകൾ പെയ്തിറങ്ങട്ടെ.+
അവരെ തീയിലേക്ക്, അഗാധഗർത്തങ്ങളിലേക്ക്,*+ വലിച്ചെറിയട്ടെ;
പിന്നീട് ഒരിക്കലും അവർ എഴുന്നേറ്റുവരരുത്.
11 പരദൂഷണക്കാർക്കു ഭൂമിയിൽ ഇടമില്ലാതാകട്ടെ.+
അക്രമാസക്തരെ ആപത്തു പിന്തുടർന്ന് സംഹരിക്കട്ടെ.
12 യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നും
ദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.+
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
141 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.+
വേഗം വന്ന് എന്നെ സഹായിക്കേണമേ.+
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണമേ.+
2 തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്ത സുഗന്ധക്കൂട്ടുപോലെയും+
ഉയർത്തിപ്പിടിച്ച കൈകൾ, വൈകുന്നേരത്തെ ധാന്യയാഗംപോലെയും+ ആയിരിക്കട്ടെ.
3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽക്കാരനെ നിയമിക്കേണമേ;
എന്റെ അധരകവാടങ്ങൾക്കു കാവൽ ഏർപ്പെടുത്തേണമേ.+
4 ഞാൻ ദുഷ്ടന്മാരോടൊപ്പം നീചകാര്യങ്ങളിൽ ഉൾപ്പെടാതിരിക്കേണ്ടതിന്,
എന്റെ ഹൃദയം മോശമായ കാര്യങ്ങളിലേക്കു ചായാൻ സമ്മതിക്കരുതേ;+
ഞാൻ അവരുടെ വിശിഷ്ടവിഭവങ്ങൾ ആസ്വദിക്കാൻ ഇടവരരുതേ.
5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+
അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+
എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+
അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.
6 ജനത്തിന്റെ ന്യായാധിപന്മാരെ പാറക്കെട്ടുകളിൽനിന്ന് തള്ളിയിട്ടേക്കാം;
എങ്കിലും എന്റെ വാക്കുകൾ ഹൃദ്യമായതുകൊണ്ട് ജനം എന്നെ ശ്രദ്ധിക്കും.
7 ഉഴുതുമറിച്ചിട്ടിരിക്കുന്ന മണ്ണുപോലെ
ഞങ്ങളുടെ എല്ലുകൾ ശവക്കുഴിയുടെ* വായ്ക്കൽ ചിതറിക്കിടക്കുന്നു.
8 എങ്കിലും പരമാധികാരിയാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കു നോക്കുന്നു.+
അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു.
എന്റെ ജീവൻ എടുത്തുകളയരുതേ.*
9 അവർ എനിക്കായി ഒരുക്കിയ കെണിയുടെ വായിൽനിന്ന്,
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിൽനിന്ന്, എന്നെ സംരക്ഷിക്കേണമേ.
ദാവീദ് ഗുഹയിലായിരുന്നപ്പോൾ രചിച്ച മാസ്കിൽ.* ഒരു പ്രാർഥന.+
142 ഞാൻ ശബ്ദം ഉയർത്തി സഹായത്തിനായി യഹോവയെ വിളിക്കുന്നു;+
ഞാൻ ശബ്ദം ഉയർത്തി പ്രീതിക്കായി യഹോവയോടു യാചിക്കുന്നു.
അപ്പോൾ, അങ്ങ് എന്റെ പാത കാക്കുന്നു.+
ഞാൻ നടക്കുന്ന വഴിയിൽ
അവർ എനിക്കായി ഒരു കെണി ഒളിച്ചുവെക്കുന്നു.
എനിക്ക് ഓടിരക്ഷപ്പെടാൻ ഒരിടവുമില്ല.+
ആർക്കും എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല.
5 യഹോവേ, സഹായത്തിനായി ഞാൻ അങ്ങയെ വിളിക്കുന്നു.
6 സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധിക്കേണമേ;
എന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമല്ലോ.
പീഡകരിൽനിന്ന് എന്നെ വിടുവിക്കേണമേ;+
അവർ എന്നെക്കാൾ ശക്തരല്ലോ.
7 കുണ്ടറയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ;
ഞാൻ തിരുനാമം സ്തുതിക്കട്ടെ.
അങ്ങ് എന്നോടു ദയയോടെ ഇടപെടുന്നതുകൊണ്ട്
നീതിമാന്മാർ എന്റെ ചുറ്റും കൂടട്ടെ.
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
അങ്ങയുടെ വിശ്വസ്തതയ്ക്കും നീതിക്കും ചേർച്ചയിൽ എനിക്ക് ഉത്തരമേകേണമേ.
2 അങ്ങയുടെ ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ;
ജീവിച്ചിരിക്കുന്ന ആർക്കും അങ്ങയുടെ മുന്നിൽ നീതിമാനായിരിക്കാനാകില്ലല്ലോ.+
3 ശത്രു എന്നെ പിന്തുടരുന്നു;
അവൻ എന്റെ ജീവൻ നിലത്തിട്ട് ചവിട്ടിയരച്ചു;
പണ്ടേ മരിച്ചവരെപ്പോലെ ഞാൻ ഇരുളിൽ കഴിയാൻ അവൻ ഇടയാക്കിയിരിക്കുന്നു.
5 ഞാൻ പഴയ കാലം ഓർക്കുന്നു;
അങ്ങയുടെ ചെയ്തികളെല്ലാം ഞാൻ ധ്യാനിക്കുന്നു;+
അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് താത്പര്യത്തോടെ ചിന്തിക്കുന്നു.*
6 ഞാൻ അങ്ങയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിക്കുന്നു;
വരണ്ടുണങ്ങിയ നിലംപോലെ ഞാൻ അങ്ങയ്ക്കായി ദാഹിക്കുന്നു.+ (സേലാ)
തിരുമുഖം എന്നിൽനിന്ന് മറയ്ക്കരുതേ;+
മറച്ചാൽ, ഞാൻ കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+
8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;
ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ.
ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+
അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്.
9 യഹോവേ, ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ.
ഞാൻ അങ്ങയുടെ സംരക്ഷണം തേടുന്നു.+
അങ്ങയുടെ നല്ല ആത്മാവ്
നിരപ്പായ സ്ഥലത്തുകൂടെ* എന്നെ നയിക്കട്ടെ.
11 യഹോവേ, അങ്ങയുടെ പേരിനെ കരുതി എന്നെ ജീവനോടെ കാക്കേണമേ.
അങ്ങയുടെ നീതി നിമിത്തം എന്നെ കഷ്ടതയിൽനിന്ന് വിടുവിക്കേണമേ.+
12 അങ്ങയുടെ അചഞ്ചലമായ സ്നേഹം നിമിത്തം എന്റെ ശത്രുക്കളെ ഇല്ലാതാക്കേണമേ;*+
എന്നെ ഉപദ്രവിക്കുന്നവരെയെല്ലാം നിഗ്രഹിക്കേണമേ;+
ഞാൻ അങ്ങയുടെ ദാസനല്ലോ.+
ദാവീദിന്റേത്.
144 എന്റെ പാറയായ യഹോവ+ വാഴ്ത്തപ്പെടട്ടെ;
ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു;
പട പൊരുതാനായി എന്റെ വിരലുകളെ അഭ്യസിപ്പിക്കുന്നു.+
2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,
എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;
എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+
ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+
3 യഹോവേ, അങ്ങ് ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്?
അങ്ങ് ഗൗനിക്കാൻമാത്രം മനുഷ്യമക്കൾക്ക് എന്ത് അർഹതയാണുള്ളത്?+
7 മുകളിൽനിന്ന് അങ്ങ് കൈ നീട്ടേണമേ; എന്നെ മോചിപ്പിക്കേണമേ;
ഇളകിമറിയുന്ന വെള്ളത്തിൽനിന്ന്, ആ വിദേശികളുടെ കൈയിൽനിന്ന്,
എന്നെ രക്ഷിക്കേണമേ;+
8 അവരുടെ വായ് നുണ പറയുന്നല്ലോ;
അവർ വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.*
9 ദൈവമേ, ഞാൻ അങ്ങയ്ക്ക് ഒരു പുതിയ പാട്ടു പാടും.+
പത്തു കമ്പിയുള്ള വാദ്യത്തിന്റെ അകമ്പടിയോടെ ഞാൻ സ്തുതി പാടും;*
10 അതെ, രാജാക്കന്മാർക്കു വിജയം നൽകുന്ന,+
മാരകമായ വാളിൽനിന്ന് തന്റെ ദാസനായ ദാവീദിനെ രക്ഷിക്കുന്ന,
ദൈവത്തെ ഞാൻ സ്തുതിക്കും.+
11 ആ വിദേശികളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ;
നുണ പറയുന്നവരല്ലോ അവർ,
വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നവർ.
12 അപ്പോൾ, ഞങ്ങളുടെ പുത്രന്മാർ പെട്ടെന്നു വളരുന്ന വൃക്ഷത്തൈകൾപോലെയാകും;
പുത്രിമാരോ, കൊട്ടാരത്തിന്റെ കോണുകളിലെ കൊത്തുപണിയുള്ള തൂണുകൾപോലെയും.
13 ഞങ്ങളുടെ സംഭരണശാലകളിൽ എല്ലാ തരം വിളകളും നിറഞ്ഞുകവിയും;
പുൽപ്പുറങ്ങളിലെ ആട്ടിൻപറ്റങ്ങൾ ആയിരങ്ങളായും പതിനായിരങ്ങളായും പെരുകും.
14 പ്രസവിക്കാറായ കന്നുകാലികൾക്ക് ആപത്തൊന്നുമുണ്ടാകില്ല;
ഞങ്ങളുടെ കന്നുകാലികളുടെ ഗർഭമലസില്ല;
പൊതുസ്ഥലങ്ങളിൽനിന്ന്* നിലവിളിയും ഉയരില്ല.
15 ഇങ്ങനെ കഴിയുന്ന ജനം സന്തുഷ്ടർ.
യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.+
ദാവീദിന്റെ സ്തുതി.
א (ആലേഫ്)
ב (ബേത്ത്)
ג (ഗീമെൽ)
ד (ദാലെത്ത്)
ה (ഹേ)
5 അങ്ങയുടെ പ്രതാപത്തിന്റെ മഹദ്ഗാംഭീര്യത്തെക്കുറിച്ച് അവർ സംസാരിക്കും;+
ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും.
ו (വൗ)
6 അങ്ങയുടെ ഭയാദരവ് ഉണർത്തുന്ന പ്രവൃത്തികളെക്കുറിച്ച്* അവർ സംസാരിക്കും;
ഞാൻ അങ്ങയുടെ മാഹാത്മ്യം വിവരിക്കും.
ז (സയിൻ)
7 അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ* അവർ മതിമറന്ന് സന്തോഷിക്കും;+
അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദിച്ചാർക്കും.+
ח (ഹേത്ത്)
ט (തേത്ത്)
י (യോദ്)
10 യഹോവേ, അങ്ങയുടെ പ്രവൃത്തികളെല്ലാം അങ്ങയ്ക്കു മഹത്ത്വമേകും;+
അങ്ങയുടെ വിശ്വസ്തർ അങ്ങയെ സ്തുതിക്കും.+
כ (കഫ്)
11 അവർ അങ്ങയുടെ രാജാധികാരത്തിന്റെ മഹത്ത്വം ഘോഷിക്കും;+
അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വിവരിക്കും;+
ל (ലാമെദ്)
12 അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+
അങ്ങയുടെ രാജാധികാരത്തിന്റെ മഹനീയപ്രതാപത്തെക്കുറിച്ചും സകലരെയും അറിയിക്കും.+
מ (മേം)
13 അങ്ങയുടെ രാജാധികാരം നിത്യമായത്;
അങ്ങയുടെ ആധിപത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നത്.+
ס (സാമെക്)
ע (അയിൻ)
15 എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അങ്ങയെ നോക്കുന്നു;
അങ്ങ് തക്ക കാലത്ത് അവർക്ക് ആഹാരം നൽകുന്നു.+
פ (പേ)
צ (സാദെ)
ק (കോഫ്)
18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,
അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+
ר (രേശ്)
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു;+
സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് അവരെ വിടുവിക്കുന്നു.+
ש (ശീൻ)
20 തന്നെ സ്നേഹിക്കുന്നവരെയെല്ലാം യഹോവ കാത്തുരക്ഷിക്കുന്നു;+
എന്നാൽ, ദുഷ്ടന്മാരെയോ ദൈവം നിശ്ശേഷം നശിപ്പിക്കും.+
ת (തൗ)
21 എന്റെ വായ് യഹോവയുടെ സ്തുതി ഘോഷിക്കും;+
ജീവനുള്ളവയെല്ലാം ദൈവത്തിന്റെ വിശുദ്ധനാമം എന്നുമെന്നേക്കും സ്തുതിക്കട്ടെ.+
എന്റെ മുഴുദേഹിയും യഹോവയെ സ്തുതിക്കട്ടെ.+
2 ജീവിതകാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും.
ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ദൈവത്തിനു സ്തുതി പാടും.*
5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+
തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+
6 ആ ദൈവമല്ലോ ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കിയത്.+
ദൈവം എപ്പോഴും വിശ്വസ്തൻ;+
7 വഞ്ചനയ്ക്കിരയായവർക്കു നീതി നടത്തിക്കൊടുക്കുന്നവൻ;
വിശന്നിരിക്കുന്നവന് ആഹാരം നൽകുന്നവൻ.+
യഹോവ തടവുകാരെ സ്വതന്ത്രരാക്കുന്നു.+
8 യഹോവ അന്ധരുടെ കണ്ണു തുറക്കുന്നു;+
കുനിഞ്ഞിരിക്കുന്നവരെ യഹോവ പിടിച്ചെഴുന്നേൽപ്പിക്കുന്നു;+
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 വന്നുതാമസിക്കുന്ന വിദേശികളെ യഹോവ സംരക്ഷിക്കുന്നു;
അനാഥരെയും* വിധവമാരെയും പരിപാലിക്കുന്നു;+
പക്ഷേ, ദുഷ്ടന്മാരുടെ പദ്ധതികൾ തകർത്തുകളയുന്നു.+
യാഹിനെ സ്തുതിപ്പിൻ!*
നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത്* എത്ര നല്ലത്!
ദൈവത്തെ സ്തുതിക്കുന്നത് എത്ര ഹൃദ്യം! എത്ര ഉചിതം!+
3 ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു;
അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.
7 യഹോവയ്ക്കു നന്ദിയേകി പാട്ടു പാടുവിൻ;
കിന്നരത്തിന്റെ അകമ്പടിയോടെ നമ്മുടെ ദൈവത്തിനു സ്തുതി പാടുവിൻ!
8 ആകാശത്തെ മേഘംകൊണ്ട് മൂടുന്ന,
ഭൂമിയിൽ മഴ പെയ്യിക്കുന്ന,+
പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്തുതിക്കുവിൻ.
10 കുതിരയുടെ ശക്തി ദൈവത്തെ സന്തോഷിപ്പിക്കുന്നില്ല;+
മനുഷ്യന്റെ കരുത്തുറ്റ കാലുകളും ദൈവത്തിൽ മതിപ്പുളവാക്കുന്നില്ല.+
11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+
തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു.
12 യരുശലേമേ, യഹോവയെ വാഴ്ത്തുക.
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
13 ദൈവം നിന്റെ നഗരകവാടങ്ങളുടെ ഓടാമ്പലുകൾ ശക്തമാക്കുന്നു;
നിന്നിലുള്ള നിന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നു.
14 നിന്റെ അതിർത്തിക്കുള്ളിൽ ദൈവം സമാധാനം വർഷിക്കുന്നു;+
മേത്തരം ഗോതമ്പുകൊണ്ട് നിന്നെ തൃപ്തിപ്പെടുത്തുന്നു.+
15 ദൈവം ഭൂമിയിലേക്കു കല്പന അയയ്ക്കുന്നു;
തിരുമൊഴി അതിവേഗം ഓടിയെത്തുന്നു.
17 അപ്പക്കഷണങ്ങൾപോലെ ആലിപ്പഴം* പൊഴിക്കുന്നു;+
ദൈവം അയയ്ക്കുന്ന തണുപ്പു സഹിക്കാൻ ആർക്കാകും?+
18 ദൈവം കല്പന പുറപ്പെടുവിക്കുന്നു, അവ ഉരുകിപ്പോകുന്നു;
ദൈവം കാറ്റ് അടിപ്പിക്കുന്നു,+ വെള്ളം ഒഴുകിപ്പോകുന്നു.
20 മറ്റൊരു ജനതയ്ക്കുവേണ്ടിയും ദൈവം അങ്ങനെ ചെയ്തിട്ടില്ല;+
ദൈവത്തിന്റെ വിധികളെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല.
സ്വർഗത്തിൽ യഹോവയെ സ്തുതിപ്പിൻ!+
ഉന്നതങ്ങളിൽ ദൈവത്തെ സ്തുതിപ്പിൻ!
2 ദൈവദൂതന്മാരേ, നിങ്ങളെല്ലാം ദൈവത്തെ സ്തുതിപ്പിൻ!+
ദൈവത്തിന്റെ സൈന്യമേ, ഏവരും ദൈവത്തെ സ്തുതിപ്പിൻ!+
3 സൂര്യചന്ദ്രന്മാരേ, ദൈവത്തെ സ്തുതിപ്പിൻ!
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, ദൈവത്തെ സ്തുതിപ്പിൻ!+
4 സ്വർഗാധിസ്വർഗങ്ങളേ, ദൈവത്തെ സ്തുതിപ്പിൻ!
ആകാശത്തിനു മീതെയുള്ള ജലമേ, ദൈവത്തെ സ്തുതിപ്പിൻ!
6 അവ ഒരുനാളും ഇളകിപ്പോകാതെ ദൈവം നോക്കുന്നു;+
ഒരിക്കലും നീങ്ങിപ്പോകാത്ത ഒരു കല്പന ദൈവം പുറപ്പെടുവിച്ചിരിക്കുന്നു.+
7 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിപ്പിൻ!
സമുദ്രത്തിലെ ഭീമാകാരജന്തുക്കളും ആഴികളും,
8 മിന്നൽപ്പിണരും ആലിപ്പഴവും, മഞ്ഞും കനത്ത മേഘപടലങ്ങളും,
ദൈവകല്പന നടപ്പാക്കുന്ന കൊടുങ്കാറ്റും,+
9 പർവതങ്ങളും സകല കുന്നുകളും,+
ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,+
10 വന്യമൃഗങ്ങളും+ സകല വളർത്തുമൃഗങ്ങളും,
ഇഴജന്തുക്കളും സകല പറവകളും,
11 ഭൂരാജാക്കന്മാരും സകല ജനതകളും,
പ്രഭുക്കന്മാരും ഭൂമിയിലെ സകല ന്യായാധിപന്മാരും,+
വൃദ്ധന്മാരും ബാലന്മാരും* ദൈവത്തെ സ്തുതിക്കട്ടെ.
ദൈവമഹത്ത്വം ഭൂമിയെക്കാളും സ്വർഗത്തെക്കാളും ഉന്നതം!+
14 ദൈവം തന്റെ ജനത്തെ കൂടുതൽക്കൂടുതൽ ശക്തരാക്കും;*
അതു ദൈവത്തിന്റെ വിശ്വസ്തരുടെ,
ദൈവത്തിന് അടുപ്പമുള്ള ഇസ്രായേൽമക്കളുടെ, പുകഴ്ചയ്ക്ക് ഉതകും.
യാഹിനെ സ്തുതിപ്പിൻ!*
2 ഇസ്രായേൽ അവരുടെ മഹാസ്രഷ്ടാവിൽ സന്തോഷിക്കട്ടെ;+
സീയോൻപുത്രന്മാർ അവരുടെ രാജാവിൽ സന്തോഷിക്കട്ടെ.
3 അവർ നൃത്തം ചെയ്ത് തിരുനാമം സ്തുതിക്കട്ടെ,+
തപ്പിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തിനു സ്തുതി പാടട്ടെ.*+
4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+
സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+
6 ദൈവത്തിനുള്ള സ്തുതിഗീതങ്ങൾ അവരുടെ കണ്ഠങ്ങളിൽനിന്ന് ഉയരട്ടെ;
ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈയിലുണ്ടായിരിക്കട്ടെ;
7 അങ്ങനെ അവർ, രാഷ്ട്രങ്ങളോടു പ്രതികാരം ചെയ്യട്ടെ;
ജനതകൾക്കു ശിക്ഷ നൽകട്ടെ;
8 അവരുടെ രാജാക്കന്മാരെ വിലങ്ങുകൊണ്ടും
പ്രധാനികളുടെ കാലുകൾ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കട്ടെ;
9 അങ്ങനെ അവർ, അവർക്കെതിരെ എഴുതിയിരിക്കുന്ന ന്യായവിധികൾ നടപ്പാക്കട്ടെ.+
ഈ ബഹുമതി ദൈവത്തിന്റെ എല്ലാ വിശ്വസ്തർക്കുമുള്ളത്.
യാഹിനെ സ്തുതിപ്പിൻ!*
ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് സ്തുതി അർപ്പിക്കുവിൻ!+
ദൈവശക്തിക്കു തെളിവേകുന്ന വിതാനത്തിൽ* ദൈവത്തെ സ്തുതിപ്പിൻ!+
2 ദൈവത്തിന്റെ അത്ഭുതങ്ങളുടെ പേരിൽ ദൈവത്തെ സ്തുതിപ്പിൻ!+
അളവറ്റ മാഹാത്മ്യം നിമിത്തം ദൈവത്തെ സ്തുതിപ്പിൻ!+
3 കൊമ്പുവിളിയോടെ ദൈവത്തെ സ്തുതിപ്പിൻ!+
തന്ത്രിവാദ്യത്തിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!+
4 തപ്പുകൊട്ടി നൃത്തം* ചെയ്ത് ദൈവത്തെ സ്തുതിപ്പിൻ!+
തന്ത്രിവാദ്യങ്ങളുടെയും+ കുഴൽവിളിയുടെയും+ അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!
5 ഇലത്താളം അടിച്ച് ദൈവത്തെ സ്തുതിപ്പിൻ!
ഉച്ചത്തിൽ ഇലത്താളം മുഴക്കി ദൈവത്തെ സ്തുതിപ്പിൻ!+
6 ശ്വാസമുള്ളതെല്ലാം യാഹിനെ സ്തുതിക്കട്ടെ.
പദാവലി കാണുക.
അഥവാ “രാവും പകലും ധ്യാനിക്കുന്നു.”
അഥവാ “ധ്യാനിക്കുന്നതും.”
അഥവാ “ദൈവത്തിന്റെ ക്രിസ്തുവിനും.” പദാവലി കാണുക.
അഥവാ “കൂടിയാലോചിക്കുന്നു.”
അഥവാ “മുന്നറിയിപ്പിനു ചെവി കൊടുക്കൂ!”
അക്ഷ. “ചുംബിക്കൂ!”
അക്ഷ. “അവൻ.”
അഥവാ “നിങ്ങളെ നീതിമാർഗത്തിൽനിന്ന് നശിപ്പിച്ചുകളയും.”
പദാവലി കാണുക.
അക്ഷ. “വിശാലമായ ഒരിടം.”
അഥവാ “തന്റെ വിശ്വസ്തനെ വേർതിരിക്കുമെന്ന്; തന്റെ വിശ്വസ്തനെ തനിക്കായി മാറ്റിനിറുത്തുമെന്ന്.”
പദാവലി കാണുക.
അഥവാ “രക്തം ചൊരിയുന്നവരെയും.”
അഥവാ “വിശുദ്ധമന്ദിരത്തെ.”
അഥവാ “ഭംഗിവാക്ക്.”
പദാവലി കാണുക.
അഥവാ “കരുണ.”
അഥവാ “ഓർക്കില്ലല്ലോ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “എന്റെ മെത്ത നീന്തിനടക്കാൻ ഇടയാക്കുന്നു.”
മറ്റൊരു സാധ്യത “അതേസമയം, അകാരണമായി എന്നെ എതിർത്തവനെ ഞാൻ വെറുതേ വിടുകയും.”
അഥവാ “ധർമനിഷ്ഠയ്ക്കും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “ഹൃദയങ്ങളെയും വൃക്കകളെയും.”
അഥവാ “കോപത്തോടെ ന്യായവിധികൾ ഉച്ചരിക്കുന്നു.”
അഥവാ “സംഗീതം ഉതിർക്കും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ആകാശത്തിന്മീതെപോലും അങ്ങയുടെ മഹത്ത്വം വർണിക്കപ്പെടുന്നു.”
അഥവാ “ദൈവദൂതന്മാരെക്കാൾ.”
പദാവലി കാണുക.
അഥവാ “സംഗീതം ഉതിർക്കും.”
പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “അത്യാഗ്രഹി സ്വയം പ്രശംസിക്കുന്നു.”
അഥവാ “അയാൾ ശത്രുക്കളുടെ നേരെ ചീറുന്നു.”
അഥവാ “പതറില്ല (ചഞ്ചലപ്പെടില്ല).”
അഥവാ “കുറ്റിക്കാട്ടിലിരിക്കുന്ന.”
അഥവാ “ബലമുള്ള നഖങ്ങളിൽ.”
അഥവാ “പിതാവില്ലാത്ത കുട്ടിക്ക്.”
അഥവാ “നീതിയുടെ അടിത്തറതന്നെ.”
അഥവാ “ജ്വലിക്കുന്ന.”
മറ്റൊരു സാധ്യത “തീക്കനൽ.”
അതായത്, സൾഫർ.
അഥവാ “അവിടുത്തെ പ്രീതി അനുഭവിച്ചറിയും.”
പദാവലി കാണുക.
അക്ഷ. “ഒരു ഹൃദയവും ഒരു ഹൃദയവും കൊണ്ട്.”
മറ്റൊരു സാധ്യത “നിലത്ത് ഉറപ്പിച്ച ഉലയിൽ.”
അക്ഷ. “ഉറക്കത്തിലേക്ക്.”
അഥവാ “എനിക്കു സമൃദ്ധമായി പ്രതിഫലം തന്നതുകൊണ്ട്.”
അക്ഷ. “നീതിമാന്മാരുടെ തലമുറയ്ക്കൊപ്പമായതിനാൽ.”
അഥവാ “ധർമനിഷ്ഠയോടെ.”
അഥവാ “നാണംകെടുത്തുന്നില്ല.”
അക്ഷ. “ആണ.”
പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ.” അക്ഷ. “വൃക്കകൾ.”
അക്ഷ. “എന്റെ മഹത്ത്വം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ജീർണത.”
അക്ഷ. “അങ്ങയുടെ മുഖം നിമിത്തം.”
അഥവാ “കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
അഥവാ “സ്വന്തം കൊഴുപ്പ് അവരെ മൂടിയിരിക്കുന്നു.”
അഥവാ “ഈ വ്യവസ്ഥിതിയിലെ.”
അഥവാ “അങ്ങയുടെ രൂപം കണ്ട്.”
അഥവാ “പരിചയും എന്റെ ശക്തനായ രക്ഷകനും.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ആത്മാവിന്റെ; കാറ്റിന്റെ.”
അഥവാ “വെള്ളം ഒഴുകുന്ന ചാലുകൾ.”
അഥവാ “വിശാലമായ ഒരിടത്ത്.”
അക്ഷ. “ശുദ്ധിക്ക്.”
അഥവാ “ക്ലേശിതരെ.”
അഥവാ “പരിരക്ഷിക്കുന്നു.”
അഥവാ “കാൽക്കുഴകൾ.”
അഥവാ “തിരുനാമത്തിനു ഞാൻ സംഗീതം ഒരുക്കും.”
അഥവാ “വൻവിജയങ്ങൾ സമ്മാനിക്കുന്നു.”
അക്ഷ. “വിത്തിനോടും.”
അഥവാ “വിതാനം.”
മറ്റൊരു സാധ്യത “അളവുനൂൽ.”
അഥവാ “ശുദ്ധീകരിച്ച സ്വർണത്തെക്കാൾ.”
അഥവാ “തേനീച്ചക്കൂട്ടിൽനിന്ന്.”
അഥവാ “വൻവിജയമേകി.”
അഥവാ “ശുദ്ധീകരിച്ച സ്വർണംകൊണ്ടുള്ള കിരീടം.”
അക്ഷ. “മുഖം നൽകുന്ന.”
അക്ഷ. “ഫലത്തെ.”
അക്ഷ. “ശക്തിയെക്കുറിച്ച് ഞങ്ങൾ പാടും, സംഗീതം ഉതിർക്കും.”
സാധ്യതയനുസരിച്ച്, ഒരു ഈണമോ പ്രത്യേകതരം സംഗീതമോ.
അഥവാ “സ്തുതികൾക്കിടയിൽ (സ്തുതികൾക്കു മീതെ) സിംഹാസനസ്ഥനാണ്.”
അഥവാ “നാണംകെടുത്തിയില്ല.”
അക്ഷ. “അങ്ങയുടെ മേലേക്കാണ്.”
അഥവാ “എന്റെ ദേഹിയെ.”
അക്ഷ. “കൈയിൽനിന്ന്.”
അക്ഷ. “എനിക്ക് ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.
അക്ഷ. “യാക്കോബിൻവിത്തുകളേ.”
അക്ഷ. “ഇസ്രായേലിൻവിത്തുകളേ.”
അക്ഷ. “അവരുടെ ഹൃദയം എന്നെന്നും ജീവിക്കട്ടെ.”
അക്ഷ. “കൊഴുത്തവരെല്ലാം.”
അഥവാ “ദേഹി.”
അക്ഷ. “ഒരു വിത്ത്.”
മറ്റൊരു സാധ്യത “ശാന്തമായ ജലാശയത്തിന് അരികിലേക്ക്.”
അഥവാ “ആശ്വാസമേകുന്നു.”
അഥവാ “തലയിൽ എണ്ണ തേക്കുന്നു.”
അഥവാ “രക്ഷയുടെ ദൈവം അവനെ നീതിമാനായി കണക്കാക്കും.”
അഥവാ “എഴുന്നേൽക്കൂ!”
അഥവാ “യഹോവേ, പുരാതനകാലംമുതലുള്ള അങ്ങയുടെ.”
അക്ഷ. “ന്യായവിധിയിൽ.”
അഥവാ “ധർമനിഷ്ഠയും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “വീണ്ടെടുക്കേണമേ.”
അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”
അഥവാ “കപടനാട്യക്കാരുമായി ഞാൻ ഇടപഴകാറില്ല.”
അഥവാ “രക്തം ചൊരിയുന്നവരുടെകൂടെ.”
അഥവാ “ധർമനിഷ്ഠയിൽ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “വീണ്ടെടുക്കേണമേ.”
അക്ഷ. “സമ്മേളനങ്ങളിൽ.”
അഥവാ “വിശുദ്ധമന്ദിരത്തെ.”
അഥവാ “ധ്യാനനിരതമായ മനസ്സോടെ.”
അഥവാ “യഹോവയ്ക്കു സംഗീതം ഉതിർക്കും.”
അഥവാ “നേരിന്റെ വഴിയിൽ.”
മറ്റൊരു സാധ്യത “നന്മ കാണാനാകുമെന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.”
അഥവാ “ശവക്കുഴിയിലേക്ക്.”
മറ്റൊരു സാധ്യത “അവന്റെ വിശുദ്ധിയുടെ മാഹാത്മ്യം നിമിത്തം.”
അഥവാ “യഹോവയെ ആരാധിക്കുവിൻ!”
തെളിവനുസരിച്ച് ലബാനോൻമലനിരകൾ.
പദാവലി കാണുക.
അഥവാ “ആകാശസമുദ്രത്തിന്മീതെ.”
അഥവാ “വലിച്ചുകയറ്റിയല്ലോ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയിൽ.”
അഥവാ “സംഗീതം ഉതിർക്കൂ.”
അക്ഷ. “വിശുദ്ധസ്മാരകത്തിന്.”
അക്ഷ. “എന്റെ രക്തംകൊണ്ട്.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “എന്റെ മഹത്ത്വം.”
അഥവാ “കുനിഞ്ഞ് ഞാൻ പറയുന്നതു കേൾക്കേണമേ.”
അഥവാ “ആത്മാവ്.”
അഥവാ “വിശ്വസ്തദൈവമായ.”
അഥവാ “വിശാലമായ ഒരു സ്ഥലത്ത്.”
അഥവാ “കണ്ണുകളെയും എന്റെ ദേഹിയെയും വയറിനെയും.”
അഥവാ “മനസ്സിൽ.”
അക്ഷ. “കാലങ്ങൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “നാവുകളുടെ വഴക്കിൽനിന്ന്.”
പദാവലി കാണുക.
അഥവാ “പൊറുത്തും.”
അഥവാ “ഹൃദയത്തിൽ.”
അഥവാ “അപ്രീതി.”
അഥവാ “ജീവിതത്തിന്റെ നനവ് നഷ്ടമായി.”
അഥവാ “സംഗീതം ഉതിർക്കുവിൻ.”
അഥവാ “ശ്വാസത്താൽ.”
അക്ഷ. “അതിന്റെ സൈന്യം മുഴുവനും.”
അഥവാ “വിജയം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾപോലും.”
അഥവാ “യഹോവയുടെ മുഖം.”
അഥവാ “നിരുത്സാഹിതരെ.”
സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
അഥവാ “യുദ്ധത്തിന് ഉപയോഗിക്കുന്ന മഴുവും.”
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നവരെയും അർഥമാക്കുന്നു.
അഥവാ “എന്റെ മാർവിടത്തിലേക്ക്.”
മറ്റൊരു സാധ്യത “ദൈവഭക്തിയില്ലാത്തവർ ഒരു അടയ്ക്കുവേണ്ടി പരിഹസിക്കുന്നു.”
അക്ഷ. “എനിക്ക് ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”
അഥവാ “നീതിയെക്കുറിച്ച് ധ്യാനിക്കും.”
അക്ഷ. “ദൈവത്തിന്റെ പർവതങ്ങൾപോലെ.”
അഥവാ “രക്ഷിക്കുന്നു.”
അഥവാ “കോപിക്കുകയോ.”
അഥവാ “ദേശത്ത്.”
അക്ഷ. “ഉരുട്ടിനീക്കി യഹോവയുടെ മേൽ വെക്കുക.”
അഥവാ “ക്ഷമയോടെ.”
മറ്റൊരു സാധ്യത “അസ്വസ്ഥനാകരുത്, അതു ദോഷം മാത്രമേ ചെയ്യൂ.”
അഥവാ “ഞാൺ കെട്ടുന്നു.”
അഥവാ “കനിവ് തോന്നി.”
അഥവാ “ഇടറാതാക്കുന്നു.”
അഥവാ “തന്റെ കൈകൊണ്ട് അവനെ താങ്ങുന്നു.”
അക്ഷ. “അപ്പം.”
അഥവാ “വായ് മന്ദസ്വരത്തിൽ ജ്ഞാനമൊഴികൾ.”
അഥവാ “ധർമനിഷ്ഠയുള്ളവനെ.”
അഥവാ “ഓർമ ഉണർത്താൻ.”
അക്ഷ. “എന്റെ അര ചുട്ടുപൊള്ളുന്നു.”
അഥവാ “അലറുന്നു.”
അക്ഷ. “ജീവനുള്ളവരും.”
മറ്റൊരു സാധ്യത “എന്നാൽ ഒരു കാരണവുമില്ലാതെ ധാരാളം പേർ എന്റെ ശത്രുക്കളായിരിക്കുന്നു.”
പദാവലി കാണുക.
അഥവാ “തീവ്രമായി.”
അക്ഷ. “ചൂടായി.”
അഥവാ “നെടുവീർപ്പിട്ടപ്പോൾ.”
അക്ഷ. “നാലു വിരൽ കനത്തിലുള്ള.”
അക്ഷ. “ബഹളം വെക്കുന്നത്.”
അഥവാ “കുടിയേറ്റക്കാരനാണ്.”
അഥവാ “യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു.”
അഥവാ “ശ്രദ്ധിക്കാനായി കുനിഞ്ഞ്.”
അഥവാ “നുണയന്മാരിലേക്കോ.”
അഥവാ “അങ്ങയെ സന്തോഷിപ്പിച്ചില്ല.”
അക്ഷ. “പുസ്തകച്ചുരുളിൽ.”
അഥവാ “ചെയ്യാനല്ലോ എന്റെ ആഗ്രഹം.”
അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തിയിരിക്കുന്നു.”
അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
പദാവലി കാണുക.
അഥവാ “മെല്ലെ.”
അഥവാ “ചെറിയ മലയിലും.”
മറ്റൊരു സാധ്യത “എന്റെ എല്ലുകൾ നുറുങ്ങുംവിധം.”
പദാവലി കാണുക.
അഥവാ “അവരുടെ വിലകൊണ്ട്.”
അക്ഷ. “ഒരു പഴഞ്ചൊല്ലാക്കാൻ.”
അക്ഷ. “വീണ്ടെടുക്കേണമേ.”
പദാവലി കാണുക.
അക്ഷ. “രചനകൾ.”
അഥവാ “ശാസ്ത്രിയുടെ.”
അഥവാ “തൂലികയാകട്ടെ.”
അക്ഷ. “അങ്ങയെ പഠിപ്പിക്കും.”
അഥവാ “നീതിയുടെ.”
അഥവാ “രാജ്ഞി.”
പദാവലി കാണുക.
അക്ഷ. “ഉള്ളിൽ.”
മറ്റൊരു സാധ്യത “ചിത്രത്തയ്യലുള്ള.”
പദാവലി കാണുക.
മറ്റൊരു സാധ്യത “പരിചകൾ.”
അഥവാ “ആൺചെമ്മരിയാടിന്റെ കൊമ്പ് ഉപയോഗിച്ചുള്ള വിളി; കാഹളം.”
അഥവാ “സംഗീതം ഉതിർക്കൂ!”
അക്ഷ. “ഭൂമിയിലെ പരിചകൾ.”
അഥവാ “പറഞ്ഞൊത്ത് കൂടിക്കണ്ടു.”
അക്ഷ. “യഹൂദാപുത്രിമാർ.”
അഥവാ “കെട്ടുറപ്പുള്ള മതിലുകൾ.”
മറ്റൊരു സാധ്യത “മരണംവരെ.”
അഥവാ “ഈ വ്യവസ്ഥിതിയിൽ കഴിയുന്നവരേ.”
അക്ഷ. “തെറ്റ്.”
അഥവാ “ശവക്കുഴി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വീണ്ടെടുക്കും.”
അക്ഷ. “സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയുള്ള.”
അക്ഷ. “ആൺകോലാടുകളെയോ.”
അഥവാ “ഉപദേശം.”
അക്ഷ. “എന്റെ വാക്കുകൾ നീ പുറകിൽ എറിഞ്ഞുകളയുന്നു.”
മറ്റൊരു സാധ്യത “അവന്റെകൂടെ കൂടുന്നു.”
അഥവാ “കൂടപ്പിറപ്പിനെ അപകീർത്തിപ്പെടുത്തുന്നു.”
അഥവാ “എന്റെ മനസ്സിലുണ്ട്.”
അക്ഷ. “അങ്ങയോടു മാത്രം.”
അഥവാ “അമ്മ എന്നെ ഗർഭം ധരിച്ച നിമിഷംമുതൽ ഞാൻ പാപിയാണ്.”
അഥവാ “മുഖം മറയ്ക്കേണമേ.”
അഥവാ “മനസ്സ്.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അക്ഷ. “മനസ്സൊരുക്കം തന്ന് അങ്ങ് എന്നെ താങ്ങേണമേ.”
അഥവാ “ആത്മാവാണല്ലോ.”
അഥവാ “ഹൃദയത്തോട് അങ്ങ് അവജ്ഞ കാട്ടില്ലല്ലോ.”
പദാവലി കാണുക.
അഥവാ “കോട്ടയാക്കുന്നതിന്.”
അഥവാ “താൻ വരുത്തിയ ആപത്തുകളിലും.”
അഥവാ “അഭയം തേടിയ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “വിവരംകെട്ടവൻ.”
മറ്റൊരു സാധ്യത “പേടിക്കാൻ കാരണമൊന്നുമില്ലാഞ്ഞിട്ടും അവർ പേടിക്കും.”
അക്ഷ. “നിനക്ക് എതിരെ പാളയമടിച്ചിരിക്കുന്നവരുടെ.”
പദാവലി കാണുക.
അഥവാ “എനിക്കുവേണ്ടി വാദിക്കേണമേ.”
അഥവാ “അവർ ദൈവത്തെ തങ്ങളുടെ മുന്നിൽ വെക്കുന്നില്ല.”
അക്ഷ. “നിശ്ശബ്ദരാക്കേണമേ.”
പദാവലി കാണുക.
അഥവാ “സഹായത്തിനായി ഞാൻ പ്രാർഥിക്കുമ്പോൾ അങ്ങ് മറഞ്ഞിരിക്കരുതേ.”
അക്ഷ. “അവരുടെ നാവ് വിഭജിക്കേണമേ.”
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “എനിക്കു തുല്യനായ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഒച്ചവെക്കുകയാണ്.”
അക്ഷ. “വീണ്ടെടുത്ത്.”
അതായത്, 13, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന മുൻസ്നേഹിതൻ.
അഥവാ “പതറിപ്പോകാൻ; ചഞ്ചലപ്പെടാൻ.”
പദാവലി കാണുക.
അഥവാ “എന്നെ കടിച്ചുകീറാൻ നോക്കുന്നു.”
പദാവലി കാണുക.
അക്ഷ. “എൻ മഹത്ത്വമേ.”
അഥവാ “അങ്ങയ്ക്കു സംഗീതം ഉതിർക്കും.”
പദാവലി കാണുക.
അക്ഷ. “ഗർഭപാത്രംമുതൽ.”
അഥവാ “ജനനംമുതൽ വഷളന്മാർ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”
പദാവലി കാണുക.
അക്ഷ. “ആ വീടിന്.”
അഥവാ “രക്തദാഹികളുടെ.”
അഥവാ “കുരയ്ക്കുന്നു.”
അഥവാ “ഒഴുകിവരുന്നത്.”
അഥവാ “കുരച്ചുകൊണ്ട്.”
അഥവാ “അങ്ങയ്ക്കു സംഗീതം ഉതിർക്കും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “അങ്ങ് നൽകിയിരിക്കുന്നു.”
മറ്റൊരു സാധ്യത “തന്റെ വിശുദ്ധസ്ഥലത്ത്.”
അക്ഷ. “കോട്ട.”
മറ്റൊരു സാധ്യത “കോട്ടമതിലുള്ള.”
അഥവാ “ദുർബലമാകുമ്പോൾ.”
അഥവാ “താമസിക്കും.”
അഥവാ “പേരിനു സംഗീതം ഉതിർക്കും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “അവൻ ചെരിഞ്ഞുനിൽക്കുന്ന ഒരു മതിലാണെന്ന ഭാവത്തിൽ, വീഴാറായിരിക്കുന്ന കൻമതിലാണെന്ന ഭാവത്തിൽ, നിങ്ങളെല്ലാം എത്ര കാലം അവനെ ആക്രമിക്കും?”
അഥവാ “എന്റെ ദേഹിയേ, മിണ്ടാതെ ദൈവത്തിനുവേണ്ടി കാത്തിരിക്കൂ!”
അക്ഷ. “കൊഴുപ്പും പുഷ്ടിയും കൊണ്ടെന്നപോലെ.”
അഥവാ “കുറുക്കന്മാർക്കിരയാകും.”
അഥവാ “അഭിമാനത്തോടെ സംസാരിക്കും.”
അഥവാ “തിന്മ ചെയ്യാൻ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു.”
അഥവാ “(ദൈവത്തെക്കുറിച്ച്) അഭിമാനംകൊള്ളും.”
അഥവാ “അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ.”
അക്ഷ. “അവൻ.”
അക്ഷ. “അവൻ.”
അക്ഷ. “അവൻ.”
അക്ഷ. “അതിനെ നിറഞ്ഞ് കവിയുന്നതും.”
അഥവാ “ഉഴവുചാൽ നികത്തുന്നു.”
അക്ഷ. “ഇറ്റിറ്റുവീഴുന്നു.”
അഥവാ “മഹനീയനാമത്തിനു സംഗീതം ഉതിർക്കൂ!”
അക്ഷ. “ഞങ്ങളുടെ എളിയിൽ.”
അക്ഷ. “ഞങ്ങളുടെ തല.”
അഥവാ “ബഹുമാനിക്കും.”
അഥവാ “തിരുനാമത്തിനു സംഗീതം ഉതിർക്കുവിൻ.”
മറ്റൊരു സാധ്യത “മേഘങ്ങളിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അക്ഷ. “ന്യായാധിപൻ.”
അഥവാ “ധിക്കാരികൾക്കോ.”
അക്ഷ. “സ്വജനത്തിനു മുന്നിൽ പോയപ്പോൾ.”
അക്ഷ. “ആകാശം ഇറ്റിറ്റുവീണു.”
അക്ഷ. “അങ്ങയുടെ അവകാശമായവർക്ക്.”
മറ്റൊരു സാധ്യത “ആട്ടിൻകൂടുകൾക്കിടയിൽ.”
അഥവാ “മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള സ്വർണത്തൂവലും.”
അഥവാ “അതു സൽമോനിൽ മഞ്ഞു പെയ്തതുപോലെയായിരുന്നു.”
അഥവാ “പ്രൗഢഗംഭീരമായ പർവതം.”
അഥവാ “ആഗ്രഹിക്കുന്ന.”
അക്ഷ. “നായ്ക്കളുടെ നാവിന്.”
അക്ഷ. “സമൂഹത്തിന്മധ്യേ.”
മറ്റൊരു സാധ്യത “അവർ വെള്ളിക്കാശു നിലത്തിട്ട് ചവിട്ടുന്നു.”
മറ്റൊരു സാധ്യത “സ്ഥാനപതികൾ.”
അഥവാ “എത്യോപ്യ.”
അഥവാ “യഹോവയ്ക്കു സംഗീതം ഉതിർക്കുവിൻ.”
അക്ഷ. “മേഘങ്ങളിലും.”
അഥവാ “ഒരു കാരണവുമില്ലാതെ എന്റെ ശത്രുക്കളായവർ.”
മറ്റൊരു സാധ്യത “ഞാൻ കരഞ്ഞ് ഉപവസിച്ചപ്പോൾ.”
അക്ഷ. “പഴഞ്ചൊല്ലായിത്തീർന്നു.”
അഥവാ “കുഴി.”
അക്ഷ. “വീണ്ടെടുക്കേണമേ.”
അഥവാ “ഞാൻ ഏതാണ്ട് ആശയറ്റ നിലയിലായിരിക്കുന്നു.”
അഥവാ “വിഷച്ചെടി.”
അഥവാ “ചുറ്റുമതിലുള്ള പാളയം.”
അഥവാ “ജീവപുസ്തകത്തിൽനിന്ന്.”
അതായത്, ആ ദേശത്ത്.
അഥവാ “ഓർമ ഉണർത്താൻ.”
അഥവാ “കുനിഞ്ഞ് എന്നെ ശ്രദ്ധിച്ച്.”
അഥവാ “അങ്ങാണ് എന്റെ ധൈര്യം.”
അഥവാ “എണ്ണിയാൽ ഒടുങ്ങാത്തതെങ്കിലും.”
അക്ഷ. “കൈയെക്കുറിച്ച്.”
അഥവാ “ഭൂമിയിലെ ആഴക്കയങ്ങളിൽനിന്ന്.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “വീണ്ടെടുത്തത്.”
അഥവാ “നീതിയെക്കുറിച്ച് ധ്യാനിക്കും.”
അക്ഷ. “എളിയവരെ വിധിക്കട്ടെ.”
അക്ഷ. “മുളച്ചുപൊങ്ങും.”
അതായത്, യൂഫ്രട്ടീസ്.
അഥവാ “അവൻ ഭരിക്കും.”
പദാവലി കാണുക.
അഥവാ “സന്തുഷ്ടനെന്ന്.”
അഥവാ “പൊങ്ങച്ചം പറയുന്നവരോട്.”
അഥവാ “അവർക്കു കുടവയറുണ്ട്.”
അക്ഷ. “അവന്റെ ജനം.”
അക്ഷ. “അവരുടെ രൂപത്തെ പുച്ഛിച്ചുതള്ളുമല്ലോ.”
അക്ഷ. “എന്റെ വൃക്കകളിൽ.”
അഥവാ “അസാന്മാർഗികളെപ്പോലെ പെരുമാറുന്ന.”
അക്ഷ. “നിശ്ശബ്ദരാക്കും.”
പദാവലി കാണുക.
അക്ഷ. “പുകയുന്നത്.”
അക്ഷ. “അങ്ങയുടെ സമൂഹത്തെ.”
അഥവാ “സമ്മേളനസ്ഥലത്ത്.”
അഥവാ “അങ്ങയുടെ വസ്ത്രത്തിന്റെ മടക്കുകളിൽനിന്ന്.”
പദാവലി കാണുക.
അഥവാ “ജ്യോതിസ്സ്.”
അക്ഷ. “ഉരുകിപ്പോയപ്പോൾ.”
അക്ഷ. “നീ കൊമ്പ് ഉയർത്തരുത്.”
അക്ഷ. “കൊമ്പ് ഉയർത്തുകയോ.”
അഥവാ “സംഗീതം ഉതിർക്കും.”
അക്ഷ. “കൊമ്പുകൾ ഞാൻ വെട്ടിക്കളയും.”
അക്ഷ. “കൊമ്പ് ഉയരും.”
അഥവാ “പ്രകാശം അങ്ങയെ മൂടിയിരിക്കുന്നു.”
അക്ഷ. “ആത്മാവ്.”
പദാവലി കാണുക.
അക്ഷ. “രാത്രിയിൽ, (കൈ) മരവിച്ചുപോകാതെ.”
അക്ഷ. “ആത്മാവ് തളരുന്നു.”
അഥവാ “തന്ത്രിവാദ്യസംഗീതം.”
അക്ഷ. “എന്റെ ആത്മാവ്.”
അക്ഷ. “നമ്മുടെ നേരെയുള്ള വലതുകൈ.”
അഥവാ “മുറിപ്പെടുത്തുന്നു.”
അക്ഷ. “കൈയാൽ.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
അക്ഷ. “കൈയാൽ.”
പദാവലി കാണുക.
അക്ഷ. “നിയമം.”
അക്ഷ. “ഹൃദയം ഒരുക്കാത്തവരുടെ.”
അഥവാ “മതിൽപോലെ.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അക്ഷ. “പരീക്ഷിച്ചു.”
അഥവാ “ദൈവദൂതന്മാരുടെ.”
അഥവാ “തങ്ങൾക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനെന്നും.”
അക്ഷ. “മൂടിക്കളഞ്ഞു.”
മറ്റൊരു സാധ്യത “അവർ വെറും മാംസമാണെന്നും അവരുടെ ആത്മാവ് പോകുന്നെന്നും അതു മടങ്ങിവരുന്നില്ലെന്നും ദൈവം ഓർത്തു.”
അഥവാ “വേദനിപ്പിച്ചു.”
അക്ഷ. “കൈ.”
മറ്റൊരു സാധ്യത “ചുട്ടുപൊള്ളുന്ന പനിക്കും.”
അക്ഷ. “പരീക്ഷിച്ചു.”
അഥവാ “ദൈവത്തിനു ധാർമികരോഷം ജനിപ്പിച്ചു.”
അക്ഷ. “അവന്റെ കന്യകമാരെ പ്രകീർത്തിച്ചില്ല.”
അക്ഷ. “അവൻ തന്റെ വിശുദ്ധമന്ദിരം ഉയരങ്ങളെപ്പോലെ നിർമിച്ചു.”
അഥവാ “ധർമനിഷ്ഠയുള്ള.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “മൂടേണമേ.”
അക്ഷ. “മരണത്തിൻപുത്രന്മാരെ.”
മറ്റൊരു സാധ്യത “സ്വതന്ത്രരാക്കാൻ.”
അക്ഷ. “ശക്തമായ കൈ.”
മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ ഇരിക്കുന്നവനേ.”
അഥവാ “അങ്ങയുടെ ഉജ്ജ്വലശോഭ കാട്ടേണമേ.”
അക്ഷ. “പ്രാർഥനകൾക്കു നേരെ അങ്ങ് എത്ര നാൾ പുകയും?”
അതായത്, യൂഫ്രട്ടീസ്.
അഥവാ “മുന്തിരിച്ചെടിയുടെ തായ്ത്തണ്ടല്ലേ.”
അഥവാ “ശാഖയെ.”
പദാവലി കാണുക.
അഥവാ “ഭാഷ.”
അക്ഷ. “ഇടിമുഴക്കത്തെ മറച്ചുവെച്ചിരിക്കുന്നിടത്തുനിന്ന്.”
അർഥം: “കലഹം.”
അക്ഷ. “സ്വന്തം അഭിപ്രായമനുസരിച്ച് അവർ നടന്നു.”
അക്ഷ. “സമയം.”
അക്ഷ. “അവനെ.” അതായത്, ദൈവജനത്തെ.
അഥവാ “ദൈവത്തെപ്പോലെയുള്ളവരുടെ.”
അഥവാ “പിതാവില്ലാത്ത കുട്ടികൾക്കും.”
അഥവാ “എളിയവരെയും അനാഥരെയും വിധിക്കുക.”
അതായത്, 1-ാം വാക്യത്തിലെ “ദൈവങ്ങൾ.”
അഥവാ “ദൈവത്തെപ്പോലെയുള്ളവരാണ്.”
അക്ഷ. “മറച്ചുവെച്ചിരിക്കുന്നവർക്ക്.”
അക്ഷ. “അവർ ഒരുമിച്ച് ഒറ്റ ഹൃദയത്തോടെ കൂടിയാലോചിക്കുന്നു.”
അഥവാ “ഉടമ്പടി.”
അക്ഷ. “ഏദോമിന്റെയും യിശ്മായേല്യരുടെയും കൂടാരങ്ങളും.”
അഥവാ “കീശോൻനീർച്ചാലിന്.”
അഥവാ “നേതാക്കന്മാർ.”
അക്ഷ. “നിറയ്ക്കേണമേ.”
പദാവലി കാണുക.
അഥവാ “ഞാൻ എത്രയേറെ പ്രിയപ്പെടുന്നു!”
അഥവാ “ബാഖ ചെടികളുടെ താഴ്വരയിലൂടെ.”
മറ്റൊരു സാധ്യത “ഗുരു തന്നെത്തന്നെ അനുഗ്രഹങ്ങളാൽ പൊതിയുന്നു.”
മറ്റൊരു സാധ്യത “ദൈവമേ, ഞങ്ങളുടെ പരിചയെ നോക്കേണമേ.”
അക്ഷ. “നിൽക്കുന്നത്.”
അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “മൂടി.”
അഥവാ “തിരികെ കൊണ്ടുവരേണമേ.”
അഥവാ “അതെ, യഹോവ ഐശ്വര്യസമൃദ്ധി തരും.”
അഥവാ “കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
അഥവാ “വിഭജിതമല്ലാത്ത ഒരു ഹൃദയം എനിക്കു തരേണമേ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അങ്ങയെ തങ്ങളുടെ മുന്നിൽ വെച്ചിട്ടില്ല.”
അഥവാ “കൃപയും.”
അഥവാ “തെളിവ്.”
അഥവാ “അംഗീകരിക്കുന്നവരുടെ.”
അഥവാ “എനിക്കുള്ള എല്ലാത്തിന്റെയും ഉറവ് നീയാണ്.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “യാചന കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയിൽ.”
അഥവാ “ശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു.”
മറ്റൊരു സാധ്യത “അവയെല്ലാം ഒറ്റയടിക്ക്.”
പദാവലി കാണുക.
അഥവാ “നിലനിൽക്കും.”
അക്ഷ. “വിത്തിനെ.”
അഥവാ “സമൂഹം.”
ഈജിപ്തിനെയോ അവിടത്തെ ഫറവോനെയോ ആയിരിക്കാം പരാമർശിക്കുന്നത്.
അക്ഷ. “ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.”
പദാവലി കാണുക.
അക്ഷ. “അവന്റെ കൊമ്പ് ഉയരും.”
അഥവാ “അധികാരം.”
അക്ഷ. “വിത്തിനെ.”
അഥവാ “വിധികൾ.”
അഥവാ “ധിക്കാരത്തിന്.”
അക്ഷ. “എന്റെ വിശ്വസ്തതയിൽ വിട്ടുവീഴ്ച കാണിക്കില്ല.”
അക്ഷ. “വിത്ത്.”
അഥവാ “രാജമുടി.”
അഥവാ “കല്ലുകൊണ്ടുള്ള അവന്റെ രക്ഷാസങ്കേതങ്ങളെല്ലാം.”
അക്ഷ. “അങ്ങ് അവന്റെ എതിരാളികളുടെ വലങ്കൈ ഉയർത്തി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “മാർവിടത്തിൽ വഹിക്കേണ്ടിവരുന്നത്.”
മറ്റൊരു സാധ്യത “അഭയമല്ലോ.”
അഥവാ “പ്രസവവേദനയോടെ ജന്മം നൽകിയതിന്.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
പദാവലി കാണുക.
അഥവാ “ഞങ്ങളുടെ തെറ്റുകൾ അങ്ങയ്ക്ക് അറിയാം.”
അഥവാ “ഞങ്ങളുടെ ജീവിതം ക്ഷയിച്ചുതീരുന്നു.”
അഥവാ “ആരും നിന്നോട് അടുക്കാതെ ദൈവം നോക്കും.”
അക്ഷ. “ദുഷ്ടന്മാർക്കുള്ള പ്രതിഫലത്തിന്.”
മറ്റൊരു സാധ്യത “കോട്ടയാക്കിയിരിക്കുന്നു; അഭയസ്ഥാനമാക്കിയിരിക്കുന്നു.”
അക്ഷ. “അവൻ എന്നോട് അവനെ യോജിപ്പിച്ചിരിക്കുന്നതുകൊണ്ട്.”
അഥവാ “അവൻ എന്റെ പേര് അംഗീകരിക്കുന്നതുകൊണ്ട്.”
അഥവാ “സംഗീതം ഉതിർക്കുന്നതും.”
ഒരുതരം വീണ.
അഥവാ “കളപോലെ.”
അക്ഷ. “എന്റെ കൊമ്പ് കാട്ടുപോത്തിന്റേതുപോലെ ഉയർത്തും.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
അഥവാ “അതു ചാഞ്ചാടില്ല.”
അഥവാ “ഭവനത്തിന് ഇണങ്ങുന്നത്.”
അഥവാ “പിതാവില്ലാത്ത കുട്ടികളെ.”
അക്ഷ. “നട്ടവന്.”
അഥവാ “ഉത്കണ്ഠകൾ.”
അഥവാ “എന്റെ ഉള്ളിൽ പെരുകിയപ്പോൾ.”
അഥവാ “ഉത്തരവുകളാൽ.”
അഥവാ “ദുഷ്ടഭരണാധികാരികൾക്ക്; ദുഷ്ടന്യായാധിപന്മാർക്ക്.”
അക്ഷ. “നിരപരാധിയുടെ രക്തം കുറ്റമുള്ളത് (ദുഷ്ടം) എന്ന് അവർ പ്രഖ്യാപിക്കുന്നു.”
അക്ഷ. “നിശ്ശബ്ദരാക്കും.”
അക്ഷ. “നിശ്ശബ്ദരാക്കും.”
അർഥം: “കലഹം.”
“മസ്സാ” അർഥം: “പരീക്ഷിക്കൽ; പരീക്ഷ.”
മറ്റൊരു സാധ്യത “അവന്റെ വിശുദ്ധിയുടെ മാഹാത്മ്യം കാരണം.”
അഥവാ “യഹോവയെ ആരാധിക്കുവിൻ.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
അഥവാ “അതു ചാഞ്ചാടില്ല.”
അഥവാ “ജനതകൾക്കുവേണ്ടി വാദിക്കും.”
അഥവാ “ദൈവം എഴുന്നള്ളിയിരിക്കുന്നു.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
അഥവാ “ദൈവത്തെ ആരാധിക്കൂ!”
അക്ഷ. “യഹൂദാപുത്രിമാർ.”
അഥവാ “അധീനതയിൽനിന്ന്.”
അക്ഷ. “വിശുദ്ധസ്മാരകത്തിന്.”
അഥവാ “അവനു വിജയം നേടിക്കൊടുത്തിരിക്കുന്നു.”
അഥവാ “ദൈവത്തിന്റെ വിജയത്തിന്.”
അഥവാ “സംഗീതം ഉതിർക്കുവിൻ.”
അഥവാ “ഫലപുഷ്ടിയുള്ള നിലവും.”
അഥവാ “വന്നല്ലോ.”
അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ ഇരിക്കുന്നവൻ.”
അഥവാ “ആരാധിക്കുവിൻ.”
അക്ഷ. “അവരോടു പ്രതികാരം ചെയ്തു.”
അഥവാ “ആരാധിക്കുവിൻ.”
അഥവാ “അംഗീകരിക്കുവിൻ.”
മറ്റൊരു സാധ്യത “നമ്മെ ഉണ്ടാക്കിയതു നാമല്ലല്ലോ.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “ധർമനിഷ്ഠയോടെ.”
അഥവാ “ധർമനിഷ്ഠയുള്ള ഹൃദയത്തോടെ.”
അഥവാ “ഗുണമില്ലാത്തതൊന്നും.”
അഥവാ “അവ എന്നോടു പറ്റിച്ചേരില്ല.”
അഥവാ “മോശമായതൊന്നും ഞാൻ അംഗീകരിക്കില്ല.” അക്ഷ. “മോശമായതൊന്നും ഞാൻ അറിയില്ല.”
അഥവാ “ഇല്ലാതാക്കും.”
അഥവാ “ധർമനിഷ്ഠയോടെ.”
അഥവാ “ഇല്ലാതാക്കും.”
അഥവാ “തളർന്നിരിക്കുന്ന.”
അഥവാ “അങ്ങ് കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
മറ്റൊരു സാധ്യത “ഞാൻ മെലിഞ്ഞുണങ്ങിയിരിക്കുന്നു.”
അഥവാ “നീളം കൂടിവരുന്ന.”
അഥവാ “പേര്.” അക്ഷ. “സ്മാരകം.”
അക്ഷ. “സൃഷ്ടിക്കപ്പെടാനിരിക്കുന്ന.”
അഥവാ “ശവക്കുഴിയിൽനിന്ന്.”
അഥവാ “കൃപയുള്ളവനും.”
അക്ഷ. “അതു നിന്നിരുന്ന ഇടം മേലാൽ അതിനെ ഓർക്കുന്നില്ല.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെയുള്ളത്.”
അക്ഷ. “അവന്റെ വാക്കിന്റെ സ്വരം (ശബ്ദം) കേട്ട്.”
അഥവാ “പരമാധികാരത്തിൻകീഴിലുള്ള എല്ലാ സ്ഥലങ്ങളിലെയും.”
അക്ഷ. “തുലാം വെള്ളത്തിൽ ഉറപ്പിക്കുന്നു.”
അഥവാ “ആത്മാക്കളും.”
അഥവാ “അതു ചാഞ്ചാടില്ല.”
അഥവാ “നീർച്ചാലുകളിലേക്ക്.”
അതായത്, പുരമുകളിലെ മുറി.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
പദാവലി കാണുക.
അഥവാ “ആത്മാവ്.”
അതായത്, ദൈവാത്മാവ്.
അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “ദൈവത്തെക്കുറിച്ചുള്ള എന്റെ ധ്യാനം പ്രസാദകരമായിരിക്കട്ടെ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ദൈവത്തിനു സംഗീതം ഉതിർക്കുവിൻ.”
മറ്റൊരു സാധ്യത “സംസാരിക്കുവിൻ.”
അഥവാ “സാന്നിധ്യം.”
അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”
അക്ഷ. “താൻ കല്പിച്ച വാക്ക്.”
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ചു.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അക്ഷ. “പ്രഭുക്കന്മാരെ ബന്ധിക്കാമായിരുന്നു.”
പദാവലി കാണുക.
ഈജിപ്തിൽ സർവസാധാരണമായി കണ്ടിരുന്ന കൊതുകിനെപ്പോലുള്ള ഒരു ചെറുപ്രാണിയായിരുന്നു ഇത്.
അഥവാ “തീജ്വാലകൾ.”
അക്ഷ. “അവരെക്കുറിച്ചുള്ള.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “അത്ഭുതപ്രവൃത്തികളുടെ അർഥം ഗ്രഹിച്ചില്ല.”
അഥവാ “ബാക്കി വന്നില്ല.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമയ്ക്ക്.”
അക്ഷ. “മോശ ദൈവത്തിന്റെ മുന്നിലുള്ള വിടവിൽ നിന്നു.”
അതായത്, മരിച്ചുപോയ മനുഷ്യർക്കോ ജീവനില്ലാത്ത ദൈവങ്ങൾക്കോ.
അർഥം: “കലഹം.”
അഥവാ “പഠിച്ചു.”
അഥവാ “അവരുടെ കാര്യത്തിൽ ഖേദം തോന്നി.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “അധികാരത്തിൻകീഴിൽനിന്ന്.”
അഥവാ “സൂര്യോദയത്തിൽനിന്നും സൂര്യാസ്തമയത്തിൽനിന്നും.”
അക്ഷ. “ഇരിപ്പിടത്തിൽ.”
അഥവാ “ദൈവം ഉയരത്തിൽ വെക്കുന്നു.” അതായത്, കൈയെത്താദൂരത്ത്.
അക്ഷ. “എന്റെ മഹത്ത്വംകൊണ്ടുപോലും.”
അഥവാ “അങ്ങയ്ക്കു സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “തന്റെ വിശുദ്ധസ്ഥലത്ത്.”
അക്ഷ. “കോട്ട.”
അഥവാ “കുറ്റാരോപകൻ.”
അഥവാ “ദുഷ്ടനെന്ന്.”
അക്ഷ. “പുത്രന്മാർ.”
അഥവാ “കൊള്ളപ്പലിശക്കാരൻ അവനുള്ള എല്ലാത്തിനുംവേണ്ടി കെണി വെക്കട്ടെ.”
അഥവാ “അചഞ്ചലസ്നേഹം.”
അഥവാ “അചഞ്ചലസ്നേഹം.”
അഥവാ “അങ്ങയുടെ സൈന്യം പടയൊരുക്കം നടത്തുന്ന ദിവസം.”
അഥവാ “ദൈവത്തിനു ഖേദം തോന്നില്ല.”
അഥവാ “ജനതകൾക്കിടയിൽ.”
അഥവാ “മുഴുഭൂമിയുടെയും.”
ഇത് 1-ാം വാക്യത്തിൽ ‘എന്റെ കർത്താവ്’ എന്നു വിളിച്ചിരിക്കുന്ന വ്യക്തിയെ കുറിക്കുന്നു.
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “കൃപയുള്ളവൻ.”
അഥവാ “അവയ്ക്കെല്ലാം ഉറച്ച അടിസ്ഥാനമുണ്ട്.”
അക്ഷ. “വീണ്ടെടുത്തിരിക്കുന്നു.”
അക്ഷ. “അവ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “കൃപയുള്ളവൻ.”
അഥവാ “നിശ്ചയദാർഢ്യമുള്ളത്; ഇളകാത്തത്.”
അഥവാ “ഉദാരമായി.”
അക്ഷ. “അവന്റെ കൊമ്പ് ഉയരും.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സിംഹാസനസ്ഥനായിരിക്കുന്ന.”
മറ്റൊരു സാധ്യത “ചവറ്റുകൂനയിൽനിന്ന്.”
അക്ഷ. “പുത്രന്മാരോടൊപ്പം.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “വിശുദ്ധസ്ഥലമായി.”
അക്ഷ. “പുത്രന്മാരും.”
അക്ഷ. “മൂകതയിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
മറ്റൊരു സാധ്യത “യഹോവ എന്റെ സ്വരം കേൾക്കുന്നത്, സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നത്, ഞാൻ ഇഷ്ടപ്പെടുന്നു.”
അഥവാ “കുനിഞ്ഞ് എനിക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു.”
അഥവാ “കൃപയും.”
പദാവലി കാണുക.
അഥവാ “മഹാരക്ഷയുടെ.”
അക്ഷ. “വിലയേറിയത്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “വംശങ്ങളേ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “വിശാലമായ ഒരു സ്ഥലത്തേക്ക്.”
മറ്റൊരു സാധ്യത “എന്നെ സഹായിക്കുന്നവരോടൊപ്പം.”
മറ്റൊരു സാധ്യത “നീ.”
അഥവാ “വിജയത്തിന്റെ.”
അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
അഥവാ “നിഷ്കളങ്കത കൈവിടാതെ.”
അഥവാ “പഠിക്കും.”
അക്ഷ. “എന്റെ മേൽനിന്ന് ഉരുട്ടിമാറ്റേണമേ.”
അഥവാ “പഠിക്കുന്നു.”
അഥവാ “പഠിക്കാൻ.”
അക്ഷ. “വഴി.”
അഥവാ “നാണംകെടാൻ.”
അക്ഷ. “ഞാൻ അങ്ങയുടെ കല്പനകളുടെ വഴിയേ ഓടും.”
മറ്റൊരു സാധ്യത “ഹൃദയത്തിനു ധൈര്യമേകുന്നല്ലോ.”
അഥവാ “ലാഭം ഉണ്ടാക്കുന്നതിലേക്കല്ല.”
മറ്റൊരു സാധ്യത “അങ്ങയോടു ഭയഭക്തി കാണിക്കുന്നവർക്ക് അങ്ങ് നൽകുന്ന വാക്ക് ഈ ദാസനു നിറവേറ്റിത്തരേണമേ.”
അഥവാ “വിശാലമായ ഒരു സ്ഥലത്തുകൂടെയായിരിക്കും.”
അഥവാ “പഠിക്കും.”
അഥവാ “വാഗ്ദാനം.”
അഥവാ “ഞാൻ പരദേശിയായി കഴിയുന്ന വീട്ടിൽ.”
അഥവാ “ഞാൻ അങ്ങയുടെ മുഖത്തെ പുഞ്ചിരി തേടുന്നു.”
അഥവാ “ഞാൻ അറിയാതെ പാപം ചെയ്തിരുന്നു.”
അക്ഷ. “കൊഴുപ്പുപോലെ, സംവേദനക്ഷമതയില്ലാത്തത്.”
മറ്റൊരു സാധ്യത “നുണകളാൽ.”
അഥവാ “ആജ്ഞകൾ പഠിക്കും.”
അതായത്, ദൈവത്തിന്റെ എല്ലാ സൃഷ്ടികളും.
അക്ഷ. “കല്പന വിശാലമാണ്.”
അഥവാ “പഠിക്കുന്നു.”
അഥവാ “പഠിക്കുന്നു.”
അക്ഷ. “എന്റെ വായിൽനിന്ന് വരുന്ന സ്വമനസ്സാലെയുള്ള യാഗങ്ങളിൽ.”
അഥവാ “എപ്പോഴും കൈയിലെടുത്ത് പിടിച്ചിരിക്കുന്നു.”
അഥവാ “എന്നേക്കുമുള്ള പൈതൃകസ്വത്താക്കിയിരിക്കുന്നു.”
അക്ഷ. “ഹൃദയം ചായിച്ചിരിക്കുന്നു.”
അഥവാ “അർധഹൃദയമുള്ളവരെ; വിഭജിതഹൃദയമുള്ളവരെ.”
അഥവാ “നാണക്കേടിന്.”
അഥവാ “ശുദ്ധീകരിച്ച സ്വർണത്തെക്കാൾപ്പോലും.”
അഥവാ “ആജ്ഞകളെല്ലാം.”
അക്ഷ. “കിതയ്ക്കുന്നു.”
അഥവാ “കാലടികൾ ഇടറാതെ കാക്കേണമേ.”
അഥവാ “അങ്ങ് പുഞ്ചിരി തൂകേണമേ.”
അഥവാ “പഠിക്കേണ്ടതിന്.”
അഥവാ “മ്ലേച്ഛമായ.”
അഥവാ “എന്റെ കേസ് നടത്തി.”
അഥവാ “തട്ടിവീഴിക്കുന്ന ഒന്നും അവരുടെ മുന്നിലില്ല.”
അക്ഷ. “അങ്ങയുടെ കൈ.”
പദാവലി കാണുക.
അഥവാ “നീ അടിപതറാൻ.”
അക്ഷ. “നീ പോകുമ്പോഴും വരുമ്പോഴും.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “തെറ്റിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്.”
അഥവാ “തെക്കുള്ള നീർച്ചാലുകളിൽ.”
അക്ഷ. “പുത്രന്മാർ.”
അഥവാ “പൈതൃകസ്വത്ത്.”
അഥവാ “അങ്ങ് തെറ്റുകളുടെ കണക്കു സൂക്ഷിക്കുന്നെങ്കിൽ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അക്ഷ. “ഭയം.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഞാൻ എന്നെ.” പദാവലി കാണുക.
അഥവാ “ഒരു മഹനീയകൂടാരം.”
അക്ഷ. “ഗർഭപാത്രത്തിന്റെ ഫലങ്ങളിൽ ഒന്നിനെ.”
അക്ഷ. “ദാവീദിന്റെ കൊമ്പു വളർത്തും.”
അക്ഷ. “രാജമുടി.”
മറ്റൊരു സാധ്യത “വിശുദ്ധമന്ദിരത്തിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സംഗീതം ഉതിർക്കുവിൻ.”
അഥവാ “അമൂല്യസ്വത്തായി.”
അഥവാ “നീരാവി.”
മറ്റൊരു സാധ്യത “മഴയ്ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
അഥവാ “പേര്.” അക്ഷ. “സ്മാരകം.”
അഥവാ “ജനത്തിനുവേണ്ടി വാദിക്കും.”
അഥവാ “ജ്ഞാനത്തോടെ.”
അക്ഷ. “ചെങ്കടലിനെ കഷണങ്ങളാക്കി.”
അതായത്, ബാബിലോൺ.
മറ്റൊരു സാധ്യത “വലങ്കൈ ക്ഷയിച്ചുപോകട്ടെ.”
മറ്റൊരു സാധ്യത “മറ്റു ദൈവങ്ങളെ വെല്ലുവിളിച്ച് ഞാൻ അങ്ങയ്ക്കു സംഗീതം ഉതിർക്കും.”
അഥവാ “വിശുദ്ധമന്ദിരത്തിന്.”
മറ്റൊരു സാധ്യത “അങ്ങ് അങ്ങയുടെ മൊഴികളെ അങ്ങയുടെ നാമത്തെക്കാളും മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.”
അക്ഷ. “അളക്കുന്നു.”
അഥവാ “അത് എനിക്കു മനസ്സിലാകുന്നതിനും അപ്പുറമാണ്.”
അഥവാ “അത് എനിക്ക് അത്യത്ഭുതം!”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “അങ്ങ് എന്നെ നെയ്തെടുത്തു.”
മറ്റൊരു സാധ്യത “ഉണരുമ്പോഴും അവ എണ്ണുകയായിരിക്കും.”
അഥവാ “രക്തം ചൊരിഞ്ഞ് കുറ്റക്കാരായവർ.”
അഥവാ “വെള്ളമുള്ള കുഴികളിലേക്ക്.”
അക്ഷ. “തിരുമുഖത്തിനു മുന്നിൽ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഒഴിച്ചുകളയരുതേ.”
പദാവലി കാണുക.
അഥവാ “ശക്തി ക്ഷയിക്കുമ്പോൾ.”
അക്ഷ. “എന്നെ അംഗീകരിക്കുന്നില്ല.”
അക്ഷ. “എന്റെ ഓഹരി.”
അക്ഷ. “ആത്മാവ്.”
അഥവാ “പഠിക്കുന്നു.”
അക്ഷ. “എന്റെ ആത്മാവ് തീർന്നിരിക്കുന്നു.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “നേരിന്റെ നാട്ടിലൂടെ.”
അക്ഷ. “നിശ്ശബ്ദരാക്കേണമേ.”
അക്ഷ. “അവരുടെ വലങ്കൈ കള്ളത്തരത്തിന്റെ വലങ്കൈ.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “പൊതുചത്വരങ്ങളിൽനിന്ന്.”
അഥവാ “ശക്തിയെക്കുറിച്ച്.”
അഥവാ “വിവരിക്കുമ്പോൾ.”
അഥവാ “കൃപയുള്ളവൻ.”
അഥവാ “ശരിയായി; സത്യത്തിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “പ്രധാനികളെ.”
അഥവാ “ആത്മാവ്; ജീവശക്തി.”
അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സംഗീതം ഉതിർക്കുന്നത്.”
അഥവാ “മലങ്കാക്കയുടെ കുഞ്ഞുങ്ങൾക്കും.”
അഥവാ “മഞ്ഞുകട്ട.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അക്ഷ. “കന്യകമാരും.”
അഥവാ “വൃദ്ധരും കുട്ടികളും.”
അക്ഷ. “ജനത്തിന്റെ കൊമ്പ് ഉയർത്തും.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സംഗീതം ഉതിർക്കട്ടെ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ആകാശത്തിൽ.”
അഥവാ “വട്ടംവട്ടമായി നൃത്തം.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”